Collecting knowledge For you !

സിസിഫസ് പുരാണം - ഒരു ഗ്രീക്ക് കഥ

By:
Posted: February 14, 2018
Category: Myths
Comments: 0
download palathully android app ! >>>> Get!

ഗ്രീക്ക് ഇതിഹാസങ്ങൾ പ്രകാരം മരണത്തിന്റെ ദേവനാണ് ഹേഡീസ്(HEDES ). ഒളിമ്പ്യൻ ദേവന്മാരിലെ മൂപ്പൻ .ആർക്കും പറ്റിക്കാൻ കഴിയാത്ത ശക്തൻ .ഒരിക്കൽ ഹേഡീസിനെയും ഒരു മനുഷ്യൻ കബളിപ്പിച്ചു .ആ മനുഷ്യനാണ് സിസിഫസ് .
.
ഗ്രീസിലെ കോറിന്തിലെ രാജാവായിരുന്നു സിസിഫസ്( Sisyphus) .വലിയ സൂത്രശാലി .ഭരണവും വലിയ ഉദാരമല്ല . ദൈവീക നിയമസംഹിതയായ ക്സെനിയ( XENIA) യെ വകവെക്കാത്തയാൾ . ദൈവീക നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നരകത്തിൽ പോകേണ്ടിവരും . സിസിഫസിനു നരകത്തിൽ പോകാൻ ഒട്ടും ഇഷ്ടം അല്ലായിരുന്നു . ഹേഡീസിനെ കബളിപ്പിച്ച് അമരത്വം നേടാം എന്ന തികഞ്ഞ ആത്മവിശ്വാസം ആയിരുന്നു സിസിഫ സിന് . അതിലേക്കായി വളരെ വിദഗ്ധമായ ഒരു പദ്ധതി സിസിഫസ് മെനെഞ്ഞു .
.
മരണം അടുകാറായി എന്ന് മനസ്സിലായപ്പോൾ സിസിഫസ് പത്നിയോട് തന്നെ ശരീരം ശവസംസ്‌കാരം നടത്താതെ ഉപേക്ഷിക്കണം എന്ന് പറഞ്ഞു .രാജ്ഞി അതനുസരിച്ച് സിസിഫസിന്റെ ശരീരം സംസ്കരിച്ചില്ല ..
.
സിസിഫസിന്റെ ആത്മാവ് അധോലോകത്തെത്തി . യവന വിശ്വാസപ്രകാരം അധോലോകത്തിലെ ആദ്യ ഭാഗങ്ങൾ വലിയ കുഴപ്പം പിടിച്ചവയല്ല .സ്റ്റിക്സ് (STYX ) എന്ന നദിയുടെ തീരത്താണ് ആത്മാക്കൾ ആദ്യം എത്തുക . അവിടുത്തെ കടത്തുകാരനാണ് ഹേഡീസ് ദേവന്റെ ആജ്ഞാനുവർത്തിയായ കാറോൺ ( CHARON ). ശരിയായ ശവസംസ്കാരകര്മങ്ങൾ ലഭിച്ചാൽ മാത്രമേ സ്റ്റിക്സ് നദി താണ്ടാൻ ആകൂ .കാറോണിനെ വശത്താക്കി സിസിഫസ് ഹേഡീസിന്റെ പത്നിയും അധോലോകങ്ങളുടെ രാജ്ഞിയുമായ പെസാഫോണിയെ( Persephone) സമീപിച്ചു .തന്റെ പത്നി തന്റെ ശരീരം വേണ്ടവിധത്തിൽ സംസ്കരിച്ചില്ലെന്നും അവരെ ശകാരിക്കാനായി ഒരു തവണ കൂടി ഭൂമിയിൽ പോയി വരാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു .

അധോലോകങ്ങളുടെ രാജ്ഞി അലിവുള്ളവളായിരുന്നു . വരും വരായ്കകൾ ആലോചിക്കാതെ സിസിഫസിനു ഒരിക്കൽ കൂടി ഭൂമിയിൽ പോകാനും ,പത്നിയെ ശകാരിക്കാനും അനുമതി നൽകി .സഹരീരം നശിച്ചിട്ടില്ലാത്തതിനാൽ സിസിഫസ് ഇന്റെ ആത്മാവ് ഭൂമിയി ലെത്തി സ്വശരീരത്തിൽ പ്രവേശിച്ചു . മൃത്യുദേവനെ കബളിപ്പിച്ച സന്തോഷത്തിൽ വീണ്ടും ജീവിതം ആരംഭിച്ചു .ഒരിക്കൽ മരിച്ച ആളിന് വീണ്ടും മരണം ഉണ്ടാകില്ല എന്നാണ് സിസിഫസ് കരുതിയത് .
.
പക്ഷെ കാര്യങ്ങൾ സിസിഫസ് കരുതിയതിനേക്കാൾ ഗുരുതരമായി . സിസിഫസിന്റെ ചെയ്തിയിൽ ദേവാധിദേവനായ സീയൂസ് ക്രുദ്ധനായി .ആൾക്കാർ സിസിഫസിനെ പിന്തുടർന്നാൽ പ്രശ്നമാകുമെന്നു മനസ്സിലാക്കിയ സീയൂസ് താൽക്കാലികമായി മൃത്യു ദേവതയുടെ ചാർജ്ജ് സ്വയം ഏറ്റെടുത്തു വീണ്ടും സിസിഫസിനെ അധോലോകത്തെത്തിച്ചു
.
ഒരിക്കൽ തന്നെ പറ്റിച്ച സിസിഫസിന് ഹേഡീസ് ഇത്തവണ '' മുട്ടൻ പണി '' തന്നെ കൊടുത്തു . സിസിഫസിനെ ഭയങ്കരന്മാരായ നൂറുകൈയന്മാർ കാവൽ നിൽക്കുന്ന അധോലോകത്തിന്റെ ഏറ്റവും താഴ്ന്ന തലമായ ടാർടാറാസിലേക്ക് പറഞ്ഞയച്ചു . നാലാൾ ഒരു ജോലിയും കൊടുത്തു ടാർടാറാസിലെ ഏറ്റവും വലിയ കുന്നിലേക്ക് ഒരു വലിയ പാറക്കൽ ഉരുട്ടി കയറ്റുന്ന ജോലി . പകൽ മുഴുവൻ സിസിഫസ് പാറക്കല്ല് ഉരുട്ടും . എല്ലാദിവസവും വൈകുന്നേരം കല്ല് സിസിഫസിന്റെ കൈയിൽ നിന്നും വഴുതിപ്പോകും .ഒരു പ്രയോജനവുമില്ലാതെ സമയം നിലനിൽക്കുന്നിടത്തോളം ഈ വ്യർത്ഥകർമം ചെയ്യലാണ് സിസിഫസിന് തന്റെ കൗശലത്തിനു പകരം കിട്ടിയത് .
.
സിസിഫസിന്റെ സ്മരണയിൽ വ്യർത്ഥകർമങ്ങളെ ''സിസിഫിയൻ'' (Sisyphean ) കർമങ്ങൾ എന്ന് വിളിക്കുന്നു .
--
NB: സിസിഫസ് മൃതുദേവനെ പറ്റിച്ച രീതിയെക്കുറിച്ച് അനേകം കഥകൾ ഉണ്ട് . അതിൽ ഒരു കഥ മാത്രമാണ് മേൽവിവരിച്ചിരിക്കുന്നത് .
--
ചിത്രം റ്റാർട്ടറാസിൽ കല്ലുചുമക്കുന്ന സിസിഫസ് ;പതിനാറാം നൂറ്റാണ്ടിൽ ടൈറ്റിയൻ( Titian ) വരച്ച ചിത്രം :ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref:

https://www.greekmythology.com/…/Mor…/Sisyphus/sisyphus.html

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *