Collecting knowledge For you !

സുമേറിയൻ പ്രളയ കഥ - ചിരഞ്ജീവിയായ ഉത്നാപിഷ്‌ടിം ഗില്ഗമേഷിനോട് പറഞ്ഞത്

By:
Posted: February 24, 2018
Category: Myths
Comments: 0
download palathully android app ! >>>> Get!

പ്രളയ കഥകൾ ഇല്ലാത്ത സംസ്കാരങ്ങൾ ഇല്ല എന്ന് തന്നെ പറയാം .ഏറ്റവും പുരാതനമായ പ്രളയകഥ കളിൽ ഒന്ന് പുരാതന സുമേറിയൻ ഇതിഹാസമായ ഗില്ഗമേഷിന്റെ ഇതിഹാസത്തിലാണ് വർണ്ണിക്കപ്പെട്ടിരിക്കുന്നത് .പ്രളയകഥ വിവരിക്കുന്നത് അതിലെ നായകൻ ഉത്നാപിഷ്‌ടിം തന്നെ. കഥകേൾക്കുന്നത് മൃതസഞ്ജീവനി തേടിയിറങ്ങിയ ഉറുക്കിലെ രാജാവായ ഗില്ഗമേഷ് .നിരാശനും ദീര്ഘയാത്രയാൽ വലഞ്ഞവനുമായ ഗില്ഗമേഷിനോട് ഉത്നാപിഷ്‌ടിം കഥ പറയുന്നത് പ്രളയത്തിനുശേഷം ദേവകൾ ഉത്നാപിഷ്‌ടിം മിനു അമരത്വം നൽകി കുടിയിരുത്തിയ ''ദിൽമുണ്'' എന്ന പ്രദേശത്തു വച്ചാണ് .
.
മഹാപ്രളയത്തിനുമുന്പ് സുമേറിയയിലെ ''ഷൂരുപാക്ക്''( Šuruppak) എന്ന പ്രദേശത്തെ പ്രമുഖനും ( രാജാവ് ?)ഋഷിവര്യനുമായിരുന്നു ഉത്നാപിഷ്‌ടിം. മനുഷ്യരുടെ പ്രവർത്തികൾ ദേവകൾ അലോസരപ്പെടുത്തുന്നതായി ഉത്നാപിഷ്‌ടിം മിന് അറിയാമായിരുന്നു. ഒരു ദിവസം ദൈവസഭ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞു വന്നു . ദേവാധി ദേവനായ എൻലിൽ( Enlil) മനുഷ്യരിൽ അത്യധികം ക്രുദ്ധനായിരിക്കുന്ന വിവരം ഉത്നാപിഷ്‌ടിം മിന് സ്വപ്നത്തിലൂടെ ലഭിച്ചു . പക്ഷെ ദേവസഭയിലെ തീരുമാനങ്ങൾ മനുഷ്യനായ ഉത്നാപിഷ്‌ടിം മിന്റെ സ്വപ്നങ്ങളിൽ വ്യകതമായില്ല .
.
ദേവസഭയിൽ മനുഷ്യകുലത്തെ ഒന്നടങ്കം ഒരു മഹാപ്രളയത്തിലൂടെ നശിപിക്കാനുള്ള തീരുമാനമാണ് എൻലിൽ എടുത്തത് .പല ദേവന്മാരും ആ തീരുമാനത്തിൽ എതിർപ്പുള്ളവരായിഒരുന്നു .എന്നാ ലും ദേവാധിദേവനെ ഭയന്ന് അവർ മറിച്ചൊന്നും പറഞ്ഞില്ല . മനുഷ്യകുലത തോട് ഇപ്പോഴും വാത്സല്യമുണ്ടായിരുന്ന ജലാശയങ്ങളുടെ ദേവനായ എൻകി(Enki ) ഈ വിവരം ഏതുവിധേനയും ജ്ഞാനിയും സദ്ഗുണ സമ്പന്നനുമായ ഉത്നാപിഷ്‌ടിം മിനെ അറിയിക്കാൻ തീരുമാനിച്ചു . നേരിട്ട് ഉത്നാപിഷ്‌ടിം മിനെ ഈ വിവരം അറിയിച്ചാൽ ദേവാധിദേവനായ എൻലിലിന്റെ കടുത്ത അതൃപ്തിക്കു പാത്രമാവുമെന്നറിയാമായിരുന്ന എൻകി .ഒരു ജലാശയത്തിൽ മറഞ്ഞിരുന്ന് മതിലുപോലെയുള്ള ഒരു വള്ളിക്കാടിനോട് ഭാഗീകമായി ഈ വിവരം പറഞ്ഞു . ഉത്നാപിഷ്‌ടിം അപ്പോൾ ആ വള്ളിക്കാടിന്റെ മറുവശത്തുണ്ടെന്നും ജ്ഞാനിയായ അദേഹത്തിനു കാര്യം ഗ്രഹിക്കാണാനാവുമെന്നും എൻകി കരുതി .
.
എൻകി കരുതിയതുപോലെ ഉത്നാപിഷ്‌ടിം വള്ളിക്കാടുകളിലൂടെ അരിച്ചിറങ്ങിയ എങ്കിയുടെ വാക്കുകൾ കേട്ടു . കേട്ടതിൽ നിന്നും മറ്റുള്ള വിവരങ്ങൾ അദ്ദേഹം ഊഹിച്ചു .
.
ശൂരുപാക്കിലെ നഗരവാസികളോട് ഉത്നാപിഷ്‌ടിം സത്യം പറഞ്ഞില്ല . തന്നെ അവർ വിശ്വസിക്കില്ല എന്നും അവരുടെ പിന്നീടുള്ള പ്രവർത്തികൾ ദേവകൾ വീണ്ടും ക്രുദ്ധരാക്കുമെന്നും അദ്ദേഹം ഊഹിച്ചു . നഗരവാസികളോട് അദ്ദേഹം മറ്റൊരു കഥയാണ് പറഞ്ഞത് . എന്തുകൊണ്ടോ ദേവാധിദേവനായ എൻലിൽ തന്നോട് കോപിച്ചിരിക്കുന്നു . അദ്ദേഹത്തിന്റെ കോപത്തിനിരയായി ശൂരുപാക്കിൽ താമസിക്കാൻ തനിക്കാവില്ല .അതിനാൽ താൻ ഈ നഗരം വിട്ടു പോകുന്നു .
.
നഗരം വിട്ടുപോകാൻ ഉത്നാപിഷ്‌ടിം അതിബ്രിഹത്തായ ഒരു കപ്പൽ പണിതു . ജോലിക്കാർക്ക് ധനം ആവോളം നൽകി വീഞ്ജ് അരുവിപോലെ ഒഴുകി . അവരുടെ ഉത്സാഹത്താൽ ആഴ്ച്ചകൾക്കും കപ്പലിന്റെ പണി പൂർത്തിയായി . ഉത്നാപിഷ്‌ടിം ,അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർ . എല്ലാ ജീവികളിലെയും രണ്ടുപേർ എന്നിവർ കപ്പലിൽ കയറി . നഗരവാസികളുടെ ചോദ്യങ്ങൾക്ക് ഉത്നാപിഷ്‌ടിം മൗനം കൊണ്ട് ഉത്തരം നൽകി .
.
വൈകാതെ അതിഭീകരമായ മഴയും കൊടുംകാറ്റുമുണ്ടായി കപ്പൽ ജലത്തിന് മുകളിലൂടെ അലയാൻ തുടങ്ങി . ധാരാളം ഭക്ഷണം കരുതിയിരുന്നതിനാൽ ഉത്നാപിഷ്‌ടിം മിന്റെ ജലയാനത്തിൽ ഒരു കുറവും ഉണ്ടായില്ല . ഏഴുദിവസവും രാത്രിയും നിർത്താതെ മഴ പെയ്തു . ഉറവകളിൽ നിന്നും ജലം കുതിച്ചു പൊങ്ങി . ജലം താണുതുടങ്ങിയപ്പോൾ ഉത്നാപിഷ്‌ടിം ഒരു കാക്കയെ തുറന്നു വിട്ടു .കാക്ക കുറെ സമയം അലഞ്ഞതിനു ശേഷം തിരിച്ചു വന്നു .ഏതാനും ദിവസത്തിന് ശേഷം അദ്ദേഹം ഒരു പ്രാവിനെ തുറന്നു വിട്ടു കുറെ സമയം കഴിഞ്ഞപ്പോൾ പ്രാവ് ഒരു ധാന്യ കതിരുമായി തിരിച്ചെത്തി . അപകടം തരണം ചെയ്തതെന്ന് മനസ്സിലായ ഉത്നാപിഷ്‌ടിം കപ്പ ലിൽ നിന്നിറങ്ങി . എല്ലാ ജീവികളെയും സ്വതന്ത്രരാക്കി. അദ്ദേഹവും കുടുംബവും ഒരു ധാന്യ യാഗം നടത്തി . യാഗത്തിനെ ധൂളികൾ കണ്ട ദേവകൾപാഞ്ഞെത്തി . എൻലിൽ ക്രുദ്ധനായി . എൻകി തന്റെ തീരുമാനം അട്ടിമറിച്ചു എന്ന് കുറ്റപ്പെടുത്തി . താൻ പൂർണ വിവരങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്നും ഉത്നാപിഷ്‌ടിം അദ്ദേഹത്തിന്റെ യോഗ്യത നിമിത്തം കാര്യങ്ങൾ ഗ്രഹിച്ചതാണെന്നുമുള്ള എൻകിയുടെ മറുപടിയിൽ എൻലിലിന്റെ കോപം ശമിച്ചു .
.
എൻലിലും എന്കിയും ചേർന്ന് ഉത്നാപിഷ്‌ടിം മിനെ അമരനാക്കി . അദ്ദേഹത്തിന് കിഴക്കിന്റെ കിഴക്ക് അവർ ദിൽമുണ് എന്ന സ്വച്ഛ സുന്ദരമായ ദ്വീപ്‌നല്കി .ലോകാവസാനം വരെ പത്നിയോടൊത്തു ദിൽമുണ് ഇൽ ഉത്നാപിഷ്‌ടിം വസിക്കും എന്നായിരുന്നു പുരാതന സുമേറിയൻ വിശ്വാസം .
.
ഈ കഥ കേൾക്കാൻ യോഗ്യനായി ആദ്യമായി ദിൽമണിൽ എത്തിയ ഗില്ഗമേഷിനോടാണ് ഉത്നാപിഷ്‌ടിം പ്രളയകഥ പറഞ്ഞത് .പ്രളയ കഥ പറഞ്ഞതിന് ശേഷം ഗില്ഗമേശിൽ ദയത്തോന്നി ഉത്നാപിഷ്‌ടിം അദ്ദേഹത്തിന് ''നിത്യ യൗവന സുധ '' എന്ന ചെടി നൽകി . പക്ഷെ ഗില്ഗമേഷിന് അതനുഭവിക്കാനായില്ല . ഒരു സർപ്പം അദ്ദേഹത്തിൽനിന്നും ''നിത്യ യൗവന സുധ '' അപഹരിച്ചു . മനുഷ്യർക്ക് അവരുടെ കര്മങ്ങളിലൂടെ മാത്രമേ അമരത്വം ലഭിക്കൂ എന്ന് മനസിലാക്കിയ ഗില്ഗമേഷ് ഉരുക്കിലേക്ക് മടങ്ങി .

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *