കഥ തുടങ്ങുന്നത് 1995-ല്‍ ജര്‍മ്മനിയില്‍. സ്ഥലം ഏതോ ഒരു അക്വേറിയം. ലോകത്തിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ട് slough crayfish ജീവിതം ആരംഭിച്ചത് അവിടെയാണു. ഒരിക്കല്‍ അവയിലുണ്ടായ ഒരു മുട്ട, സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് കോപ്പി ക്രോമോസോം ഉണ്ടായി. (The resultant genetic combination produced a new all-female species capable of asexual reproduction — a phenomenon called parthenogenesis). ആ മുട്ടയില്‍ നിന്ന് ഒരു പുതിയ സ്പിഷീസ് ഉണ്ടാകുന്നു. “marbled crayfish”. അവള് എങ്ങനെയോ അക്വേറിയത്തില്‍ നിന്ന് രക്ഷപെട്ട് ജലാശയങ്ങളില്‍ എത്തിപ്പെട്ടു.
അവിടെ അവള് സ്വയം ക്ലോണ്‍ ചെയ്ത് പ്രജനനം നടത്തി കുട്ടികളെ ഉല്പാദിപ്പിക്കുന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഈ സ്പീഷീസ് പ്രകൃതിയിലെ crayfish വംശത്തിനു തന്നെ നാശം കൊണ്ടു വരുന്നു. സാധാരണ കണ്ടു വരുന്ന രണ്ട് സെറ്റ് ക്രോമോസോമിനു പകരം മൂന്നു ക്രോമോസോം ഉള്ള ഈ സ്പീഷീസില്‍ ആണുങ്ങള് ഇല്ല. ക്ലോണിങ് നടന്നുണ്ടാകുന്ന കുഞ്ഞുങ്ങളെല്ലാം പെണ്‍വര്‍ഗ്ഗം തന്നെ.
ആഫ്രിക്കയിലെയും യൂറോപ്പിലെയും ജലാശയങ്ങളില്‍ കണ്ടു വരുന്ന ഈ വര്‍ഗ്ഗത്തെ കുറിച്ച് കാലങ്ങളായി ശാസ്ത്രജ്ഞര്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ ആശയക്കുഴപ്പത്തിലായിരുന്നു എന്നു പറയാം. ഒരേ ജലാശയത്തില്‍ നിന്നുള്ള രണ്ടു ജീവികള്‍ പ്രജനനം നടന്നാല്‍ ഇത്തരമൊരു സ്പീഷീസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നതാണു കാരണം.
അവസാനമാണു ഈ അക്വേറിയം കഥയില്‍ അവര്‍ എത്തിച്ചേര്‍ന്നത്. അതിങ്ങനെയാണു, ഫ്ലോറിഡയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരു lough crayfish (Procambarus fallax) ജര്‍മ്മനിയിലെ ആ അക്വേറിയത്തില്‍ എത്തിപ്പെടുകയും അവിടെയുള്ള ഇണയുമായി ചേര്‍ന്ന് marbled crayfish എന്ന സ്പീഷീസ് ഉണ്ടാകുകയും ചെയ്യുന്നു. അക്വേറിയത്തില്‍ പെരുകിയ ഇവയെ ഇതിന്റെ ഓണര്‍ ഒരു ലോക്കല്‍ ഷോപ്പില്‍ എത്തിക്കുന്നു. അവിടെ നിന്ന് ഇവായില്‍ ചിലത് പ്രകൃതിയിലെ ജലാശയങ്ങളില്‍ എത്തുകയാണുണ്ടായത്. ഇപ്പോള്‍ അവ യൂറോപ്പും, മഡഗാസ്കറും കടന്ന് ജപ്പാന് വരെ എത്തിയിരിക്കുന്നു.
ഇപ്പോഴത്തെ കണക്കനുസരിച്ച് ഇവയുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്. ജലാശയങ്ങളിലെ ചെറിയ ജീവജാലങ്ങള്‍ക്ക് ഇവ ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു. ഇവയെ അക്വെറിയങ്ങളില്‍ വളര്‍ത്തുന്നത് പലയുടത്തും നിരോധിച്ചിട്ടുണ്ട്.