രണ്ടാം തലമുറ മൊബൈൽ കമ്മ്യൂണിക്കേഷനുവേണ്ടി യൂറോപ്യൻ ടെലികമ്യൂണികേഷൻസ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (European Telecommunications Standards Institute (ETSI) ) വികസിപ്പിച്ച നിയമസംഹിതാ സംവിധാനമാണ് ( protocol) ആണ് GSM.
.
ഒന്നാം തലമുറ മൊബൈൽ ടെലിഫോൺ സംവിധാനങ്ങൾ അനലോഗ് വാത്താവിനിമയത്തിന്റെ തത്വങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത് .വാണിജ്യപരമായി വിജയിച്ച ആദ്യ മൊബൈൽ ശ്രിൻഖല ഉടലെടുത്തത് ജപ്പാനിലാണ് .1979 ൽ ജപ്പാനിലെ പൊതുമേഖലാ സ്ഥാപനമായ ജപ്പാൻ ടെലിഗ്രാഫ് ആൻഡ് ടെലിഫോൺ കമ്പനി ( Nippon Telegraph and Telephone (NTT)) ആണ് ടോക്കിയോ നഗരത്തിൽ ഒരു ഒന്നാം തലമുറ മൊബൈൽ ശ്രിൻഖല നിർമിച്ചത് . വളരെ പെട്ടന്ന് തന്നെ ആ സംവിധാനം ജപ്പാനിൽ രാജ്യ വ്യാപകമായി നിലവിൽ വന്നു .പിന്നീട യൂറോപ്പിലും യൂ എസ് ലും സമാനമായ ഒന്നാം തലമുറ മൊബൈൽ ശ്രിൻഖലകൾ നിലവിൽ വന്നു .വാർത്താവിനിമയ രംഗത് ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു ഒന്നാം തലമുറ മൊബൈൽ ടെലിഫോൺ സംവിധാനങ്ങൾ . എന്നാലും അനലോഗ് വാർത്താവിനിമയത്തിന്റെ എല്ലാ കുറവുകളും ആ സംവിധാനത്തിൽ അന്തര്ലീനമായിരുന്നു . ഏതു വാർത്താവിനിമയ ബന്ധത്തിന്റെയും മേന്മ നിശ്ചയിക്കുന്നത് സിഗ്നൽ ടു നോയ്സ് റേഷ്യോ ( Signal to Noise Ratio) എന്ന മൂല്യമാണ് .അനലോഗ് സംവിധാനങ്ങളിൽ സിഗ്നൽ ടു നോയ്സ് റേഷ്യോ യിൽ വന്നുപെടുന്ന അപചയത്തെ പൂർണമായും നിരാകരിക്കാനാവില്ല . ഡിജിറ്റൽ വാത്താവിനിമയത്തിൽ ആകട്ടെ സിഗ്നൽ ടു നോയ്സ് റേഷ്യോ യിൽ വരുന്ന അപചയത്തെ ഫലപ്രദമായി മറികടക്കാനാവും . ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഒന്നാം തലമുറ അനലോഗ് മൊബൈൽ വാർത്താവിനിമയത്തിൽ ഒരു പരിഷ്കരിച്ച ഡിജിറ്റൽ പതിപ്പിന് വേണ്ടിയുള്ള ശ്രമങ്ങൾ എൺപതുകളിലെ തുടങ്ങിയിരുന്നു . ആ ശ്രമങ്ങളിൽ മുന്നിൽ നിന്നത് യൂറോപ്യൻ ടെലികമ്യൂണികേഷൻസ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു . ആ സ്ഥാപനത്തിന്റെ പ്രയത്നമാണ് ഇപ്പോൾ ലോകത്തിന്റെ തൊണ്ണൂറു ശതമാനവും മൊബൈൽ വാർത്താവിനിമയം കൈയാളുന്ന GSM ൽ എത്തിച്ചേർന്നത് .
.
1983 ലാണ് ഒരു ഡിജിറ്റൽ മൊബൈൽ കമ്മ്യൂണികേഷൻ സ്റ്റാൻഡേർഡ് ഇന്റെ തത്വങ്ങൾ ആവിഷ്കരിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ രൂപമകൊള്ളുന്നത് .പാരിസ് ആസ്ഥാനമാക്കി യൂറോപ്യൻ കോൺഫറൻസ് ഓഫ് പോസ്റ്റൽ ആൻഡ് ടെലെക മ്യൂണിക്കേഷൻസ് അഡ്മിനിസ്ട്രേഷൻസ് ( European Conference of Postal and Telecommunications Administrations) ആൺ ഈ പ്രവർത്തനങ്ങൾക്ക് നേതിര്ത്വം നൽകിയത് .യൂറോപ്പിൽ ഡിജിറ്റൽ മൊബൈൽ സംവിധാനങ്ങൾക്കുവേണ്ടി നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഈ ഉദ്യമത്തിനായി . ഈ ഉദ്യമങ്ങൾ പിന്നീട് 1989 ൽ യൂറോപ്യൻ ടെലികമ്യൂണികേഷൻസ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് നു കൈമാറപ്പെട്ടു . ബ്രിട്ടൻ ,ഫ്രാൻസ് ,ജർമനി ,ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്കായിരുന്നു തീരുമാനങ്ങൾ മേൽകൈ ഉണ്ടായിരുന്നത് . ഈ ഉദ്യമത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ യൂറോപ്യൻ കമ്മീഷൻ തന്നെ പിന്നീട് ഏകോപനം ഏറ്റെടുത്തു . സീമെൻസ്,ടെലിനോക്കിയ ( നോക്കിയ കമ്പനിയുടെ പഴയ രൂപം ) തുടങ്ങിയ കമ്പനികൾ പുതിയ ഡിജിറ്റൽ സംവിധാനത്തിന് അനുരൂപമായ ഹാൻഡ്സെറ്റുകളും അടിസ്ഥാനസൗകര്യങ്ങളും നിർമിക്കാനും ആരംഭിച്ചു .ഈ ഉദ്യമത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ വെവ്വേറെയായതും യൂറോപ്യൻ കമ്മീഷന്റെ കൂടായതും ആയ സാമ്പത്തിക സാങ്കേതിക സഹകരണങ്ങൾ ഉണ്ടായിരുന്നു . തൊണ്ണൂറുകൾ പിറന്നപ്പോഴേക്കും GSM പ്രായോഗികമായ രീതിയിൽ അവതരിക്കുന്നതിന് തയാറായിക്കഴിഞ്ഞിരുന്നു . 900 മെഗാഹെർട്സ്,1800 മെഗാഹെർട്സ് ഫ്രീക്വൻസി ബാൻഡുകളിൽ GSM നു പ്രത്യേക ബാൻഡ്വിഡ്ത്തും ആനുവദിക്കപ്പെട്ടു.1991 ജൂലൈ ഒന്നിന് അന്നത്തെ ഫിന്നിഷ് പ്രധാനമന്ത്രി ഹാരി ഹോൾകേരി( Harri Holkeri ) ഫിൻലാന്റിലെ ഒരു നഗരത്തിന്റെ മേയറായിരുന്ന കരീന സുന്നിയോ(Kaarina Suonio ) യുമായി ഒരു GSM അധിഷ്ഠിത ടെലിഫോണിലൂടെ വിളിച്ചു സംസാരിച്ചതോടെ ഡിജിറ്റൽ മൊബൈൽ ടെലഫോണിയുടെ യുഗം പിറന്നു . ഒന്നാം തലമുറ അനലോഗ് മൊബൈൽ ടെലിഫോൺ സംവിധാനം ചരിത്രത്തിലേക്ക് മായാൻ പിന്നീട് അധികം താമസം ഉണ്ടായില്ല.
—
ചിത്രo : Motorola 3200 – The world’s first GSM mobile hand-portable phone (1992),:ചിത്രങ്ങൾ കടപ്പാട്:wikimedia commons,(https://en.wikipedia.org/wiki/GSM ),
Ref:
1.http://www.gsmhistory.com/
2.https://en.wikipedia.org/wiki/GSM
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.