Collecting knowledge For you !

WAP-5 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയിൽ എഞ്ചിൻ

By:
Posted: February 14, 2018
Category: Automobiles
Comments: 0
download palathully android app ! >>>> Get!

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെ ചലിപ്പിക്കുന്ന റെയിൽ എഞ്ചിനാണ് WAP-5 .ഇപ്പോഴത്തെ വേഗതയേറിയ ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രെസ്സിനെയും ,അതിനു മുൻപത്തെ വേഗ രാജാവായിരുന്ന ഭോപ്പാൽ ശതാബ്ദിയെയും ചലിപ്പിച്ചിരുന്നത് WAP-5 ആണ്.
.
തൊണ്ണൂറുകളിൽ സ്വിറ്റസർ ലാൻഡിൽനിന്നും നിന്നും ഇറക്കുമതിചെയ്ത ഏതാനും എഞ്ചിനുകൾ ആധാരമാക്കി ഇന്ത്യയിൽ നിർമിക്കുന്ന വൈദ്യുത എഞ്ചിനാണ് WAP-5 
.
6000 ഹോഴ്സ് പവർ ആണ് WAP-5 ഇന്റെ ശക്തി . സാധാരണഗതിയിൽ WAP-5 നു ആർജിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആണ് .പരിഷ്കരിച്ച WAP-5 പതിപ്പുകൾക്ക് മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കാൻ ആകും . നൂറ്റി നാല്പതിലധികം WAP-5 എഞ്ചിനുകൾ ഇപ്പോൾ ഇന്ത്യൻ റയിൽവേയിൽ സേവനം അനുഷ്ഠിക്കുന്നു .
.
WAP-5 അടിസ്ഥാനമാക്കി മിർമിച്ചിരിക്കുന്ന WAG-9 ആണ് ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ഗുഡ്സ് ട്രെയിൻ എഞ്ചിൻ .WAG-9 ഇന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആണ് .6200 ഹോഴ്സ് പവർ ആണ് WAG-9 ഇന്റെ ശക്തി .WAG-9 ഇന്റെ വിഭാഗത്തിൽപെട്ട ആയിരത്തിലധികം എഞ്ചിനുകൾ ഇന്ത്യൻ റയിൽവേയിൽ ഉണ്ട് . ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ നല്ലൊരു ശതമാ നവും വഹിക്കുന്നത്. ആറായിരം ടൺ ഭാരം സമതല റെയിൽ ട്രാക്കിലൂടെ നൂറുകിലോമീറ്റർ വേഗതയിൽ വലിക്കാനുള്ള കഴിവ് WAG-9 നുണ്ട്.
--
ചിത്രം :WAP-5 :കടപ്പാട് :https://en.wikipedia.org/wiki/Indian_locomotive_class_WAP-5
--
Ref


Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *