ഈജിപ്തിലെ പുരാതന രാജവംശത്തിലെ രാജാവായിരുന്ന ജോസെർ തന്റെ ശവ കുടീരമായി പണികഴിപ്പിച്ച വാസ്തു വിസ്മയമാണ് സക്കാരയിലെ സ്റ്റെപ് പിരമിഡ് .ബി സി ഇ ഇരുപത്തേഴാം ശതകത്തിൽ പണികഴിപ്പിച്ച ഈ പിരമിഡ് വലിയ കേടുപാടുകളില്ലാതെ കാലത്തെ അതിജീവിച്ച ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു .സ്റ്റെപ് പിരമിഡിന് മുൻപ് ഈജിപ്ഷ്യൻ രാജാക്കന്മാരെ ”മാസ്റ്റബ ” എന്നറിയപ്പെട്ടിരുന്ന സ്മാരകങ്ങളിലാണ് മരണാനന്തരം അടക്കിയിരുന്നത് ..സമചതുരമോ ദീർഘ ചതുരമോ ആയ വളരെ ലഖുവായ വാസ്തു നിർമിതികൾ ആയിരുന്നു മാസ്റ്റബകൾ .മണ്കട്ടകൾ കൊണ്ടാണ് മാസ്റ്റബകൾ നിർമിച്ചിരുന്നത് .ജോസെർ രാജാവിന്റെയും അദ്ദേഹത്തിന്റെ മന്ത്രിയും പുരാതന വാസ്തുവിദ്യാ വിദഗ്ധനുമായിരുന്ന ഇൻഹോടെപ് ഉമാണ് ഈ വസ്തുവിസനയത്തിനു പിന്നിൽ പ്രവർത്തിച്ച സൂത്രധാരന്മാർ
—
.
ജോസെർ (Djoser)
—-
ഈജിപ്തിലെ പുരാതന രാജവംശത്തിലെ മൂന്നാം ഉപവംശത്തിലെ (Old Kingdom Third Dynasty )രാജാവായിരുന്നുജോസെർ (ബി സി 2690- 2660 ).സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഭരണാധികാരിയായി അദ്ദേഹത്തെ കരുതാം .അദ്ദേഹത്തിന്റെ നിര്മിതിയായ പടവ് പിരമിഡ് ( STEP PYRAMID ) ഇന്നും തലയുയർത്തി നില്കുന്നു . വ്യവസ്ഥാപിതമായ ഭരണവും പ്രജാക്ഷേമ തല്പരതയുമായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്ര .
ലോകത്തിലെ ആദ്യത്തെ രേഖ പെടുത്തപ്പെട്ട ”പ്രധാന മന്ത്രി ” യായ ഏംഹോട്ടേപ് (Imhotep ) ആയിരുന്നു അദ്ദേഹത്തിന്റെ ഉപദേശകനും ഭരണസഹായിയും വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയായിരുന്നു ഏംഹോട്ടേപ്
.
ജോസെറിന്റെ ഭരണകാലത്തു ഈജിപ്തിൽ സമാധാനവും ശാന്തിയും കളിയാടിയിരുന്നു ..ചെമ്പിനും വിലയേറിയ രത്നക്കല്ലുകൾക്കും വേണ്ടി ഈജിപ്ഷ്യൻ പര്യവേക്ഷകർ അദ്ദേഹത്തിന്റെ കാലത്തു വിദൂര മരുഭൂമികളിൽ ഖനനം നടത്തിയതിനു രേഖകളുണ്ട് .
ജനങ്ങൾക്കു പ്രിയപ്പെട്ട രാജാവായിരുന്നു ജോസെർ .രാജ്യത്ത് ഒരു ക്ഷാമം നേരിട്ടപ്പോൾ അദ്ദേഹം വളരെയധികം വ്യസനിച്ചതായും ,മനമുരുകിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ സംപ്രീതരായി ദേവകൾ അദ്ദേഹത്തെ സഹായിച്ചതായും പ്രസിദ്ധമായ ഫാമിന് സ്റ്റീല(Famine Stela) യിൽ രേഖപ്പെടുത്തിയിട്ടുണ്ട്
.
പടവ് പിരമിഡാണ് അദ്ദേഹത്തിന്റെ ശവകുടീരമായി കണക്കാക്കുന്നത് .ഒരിക്കൽ .അദ്ദേഹത്തിന്റെ ഭൗതിക ശരീരമടങ്ങിയയിരുന്ന കല്ലറ ഇപ്പോഴും പടവ് പിരമിഡിന്റെയുള്ളിലുണ്ട് .പ്രജാ ക്ഷേമ തല്പരനായിരുന്ന ജോസെറിനെ മരണശേഷം ഈജിപ്ഷ്യൻ ജനത ദേവ പദവിയിലേക്കുയർത്തി .അദ്ദേഹത്തിന്റെ മരണത്തിനു മൂവായിരം കൊല്ലത്തിനു ശേഷവും അദ്ദേഹത്തെ ദേവനായി ഈജിപ്ഷ്യൻ ജനത ആരാധിച്ചിരുന്നതായി ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .
—
എംഹോടെപ്(IMHOTEP (ബിസി 2670~2600)
—————————
മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ബഹുമുഖ പ്രതിഭയാണ് എംഹോടെപ് ഇദ്ദേഹം ജീവിച്ചിരുന്നത് ഇന്നേക് നാലായിരത്തി അറുനൂറിലധികം വര്ഷം മുൻപ് ഈജിപ്തിലായിരുന്നു ..പുരാതന രാജവംശത്തിലെ മൂന്നാം ഉപവംശത്തിലെ രാജാവായിരുന്ന ജോസെറിന്റെ മന്ത്രിമുഖ്യനായിരുന്നു എംഹോടെപ് .പ്രജാവത്സലനും മാതൃകാ ഭരണാധികാരിയുമായിരുന്ന ജോസെറിന്റെ (DJOSER)കാലത്തു തന്നെയാണ് മഹാ പ്രതിഭയായ എംഹോടെപ് ജീവിച്ചിരുന്നത് എന്നത് ഒരു പക്ഷെ കാലത്തിനെ കനിവ് ആയിരുന്നിരിക്കണം .
ഈജിപ്തിലെ പുരാതന രാജ വംശത്തിനെ(OLD KINGDOM) സമയത്താണ് ഭൂമിയിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ള ഒരു രാജ്യവും ഭരണക്രമവും ഉദയം ചെയ്യുന്നത് .പുരാതന രാജവംശം ഭരിച്ചിരുന്ന ഈജിപ്തിനെ ഭൂമിയിലെ ആദ്യത്തെ സ്വതന്ത്ര പരമാധികാര രാജ്യം(SOVERIGN INDEPENDENT STATE) എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു . അക്കാലത്തെ ഈജിപ്തിന് നിയതമായാ ഭൂപ്രദേശവും ,വ്യക്തമായ ഭരണ സംവിധാനങ്ങളും .സുവ്യക്തമായ ഒരു നിയമ സംഹിതയുമുണ്ടായിരുന്നു പ്രജാക്ഷേമ തല്പരനായ ജോസെർ രാജാവിന്റെ കാലത് ഈജിപ്ത് ഒരു ക്ഷേമ രാഷ്ട്രം എന്ന നിലയിലേക്ക് തന്നെ ഉയർന്നിരുന്നു .ആ കാലഘട്ടത്തിലാണ് എംഹോടെപ് എന്ന ബഹുമുഖ പ്രതിഭ ജീവിച്ചിരുന്നത്
എംഹോടെപ് സാധാരണക്കാരിൽനിന്നും ഉയർന്നുവന്ന ഒരു വ്യക്തിയായിരുന്നു എന്ന് അക്കാലത്തെ പുരാതന ലിഖിതങ്ങൾ വ്യക്തമാക്കുന്നു അദ്ദേഹത്തെ മഹാനായ വാസ്തു ശില്പി ,മഹാനായ മന്ത്രി ,മഹാനായ മരപ്പണിക്കാരൻ ,മഹാനായ ഭിഷഗ്വരൻ ,രാജ കൊട്ടാരത്തിലെ രണ്ടാംസ്ഥാനക്കാരൻ ഇങ്ങനെയൊക്കെയാണ് ഈജിപ്ഷ്യൻ ലിഖിതങ്ങൾ വിശേഷിപ്പിക്കുന്നത് .
ഒരു ഭരണാധികാരിയും വാസ്തുവിദ്യ വിദഗ്ധനും എന്ന നിലയിലായിരുന്നു എംഹോടെപ് ഏറ്റവും തിളങ്ങിയത് .ജോസെർ രാജാവിന്റെ കാലത്തു ഈജിപ്തിൽ നിലനിന്ന ശാന്തിയുടെയും സമൃദ്ധിയും എംഹോടെപ് എന്ന മന്ത്രി മുഖ്യന്റെ കൂടി പ്രയത്നം കൊണ്ടാകാനാണ് സാധ്യത .മനുഷ്യകുലത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഒരു സമൂഹം കെട്ടുറപ്പോടെ ഒരു ക്ഷാമത്തെ നേരിട്ടതിലും എംഹോടെപ് ഇന്റെ ഭരണചാതുര്യം ദർശിക്കാം .വരൾച്ചയെ മുന്നില്കണ്ടുകൊണ്ടു അദ്ദേഹം ഈജിപ്തിൽ ധാന്യ സംഭരണം നടത്തിയതായി തെളിവുകളുണ്ട് .
മനുഷ്യകുലം ആദ്യമായി കല്ലിൽ നിർമിച്ച ബ്രിഹത്തായ നിര്മിതിയാണ് ഈജിപ്തിലെ സക്കാരയിലെ സ്റ്റെപ് പിരമിഡ് . ഈജിപ്തിൽ നിർമിച്ച ആദ്യത്തെ പിരമിഡും ഇത് തന്നെ .അതിനു മുൻപ് ഈജിപ്ഷ്യൻ ജനത ”മസ്തബകൾ” (MASTABA)എന്നറിയപ്പെട്ടിരുന്ന ,.ഇഷ്ടികകൾ കൊണ്ട് തീർത്ത ,സ്മാരക മന്ദിരങ്ങളാണ് നിർമിച്ചിരുന്നത് . എംഹോടെപ്ഇലെ പ്രതിഭ മൺകട്ടകൾക്കു പകരം കല്ലിനെ വലിയ ബ്ലോക്കുകൾ കൊണ്ട് നിർമാണം നടത്തി .സമചതുരാകൃതിയിലെ മസ്താബ കൽ ഒന്നിന് മീതെ ഒന്നായി വിന്യസിച്ചു ലോകത്തിലെ ആദ്യത്തെ കല്ലിൽ തീർത്ത സ്മാരക മന്ദിരം തീർക്കാൻ എംഹോടെപ് ഇന് കഴിഞ്ഞു .അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നിർമിച്ച സ്റ്റെപ് പിരമിഡ് (STEP PYRAMID)ഇന്നും തലയുയർത്തി നില്കുന്നു .സ്റ്റെപ് പിരമിഡിനുള്ളിൽ അതി സങ്കീർണമായ ഇടനാഴികളും മുറികളും തീർക്കാനും എംഹോടെപ് ഇന് സാധിച്ചു
വൈദ്യ ശാസ്ത്രത്തിലും എംഹോടെപ് കാര്യമായ സംഭാവനകൾ നൽകി എന്നൊരു വാദമുണ്ട് .എന്നാൽ ഇക്കാര്യത്തിൽ ചില ചരിത്ര കാരന്മാരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്
ഈജിപ്തിലെ സക്കാരയിൽ (SAQQARA) എംഹോടെപ് സ്വന്തം ശവകുടീരം തീർത്തുവെന്നും അദ്ദേഹത്തിന്റെ മമ്മി ഇപ്പഴും അവിടെയുണ്ടെന്നുമാണ് വിശ്വാസം ,ഇതുവരെ അത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല, .മരണ ശേഷം എംഹോടെപ് ഇനെ ഈജിപ്ഷ്യൻ ജനത ദേവപദവിയിലേക്കുയർത്തി .ദേവപദവിയിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ സാധാരണക്കാരനും അദ്ദേഹമായിരുന്നു .അതുവരെ മഹാന്മാരായ ഈജിപ്ഷ്യൻ രാജാക്കന്മാർ മാത്രമേ അങ്ങിനെ ഉയർത്തി പെട്ടിരുന്നുള്ളു .രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷം ഈജിപ്തിലെത്തിയ ഗ്രീക്കുകാരും എംഹോടെപ് ഇനെ ദേവനായി തന്നെ ആരാധിച്ചു .രോഗബാധയകറ്റാൻ ശക്തിയുള്ള ദേവതാ സങ്കല്പമായി എംഹോടെപ് ഇനെ അവർ വാഴ്ത്തി.
.
സ്റ്റെപ് പിരമിഡ്
—
മാസ്റ്റബകളിൽ നിന്നും പരിണമിച്ചാണ് സ്റ്റെപ് പിരമിഡ് ഉദയം ചെയ്തത് എന്ന് പറയാം .ആര് മസ്തബകൾ ഒന്നിന് മുകളിൽ ഒന്നായി ചേർത്തുവച്ചാണ് സ്റ്റെപ് പിരമിഡിന്റെ നിർമിതി .മാസ്റ്റബകളിൽ നിർമാണ വസ്തു .സാധാരണ മൺകട്ടകളാണ് സ്റ്റെപ് പിരമിസൈൽ ആകട്ടെ നിർമാണ വസ്തു ലൈയിം സ്റ്റോൺ ആണ്. മനുഷ്യൻ കല്ലിൽ നിർമിച്ച ആദ്യകാല വൻ നിര്മിതികളിൽ ഒന്നാണ് സ്റ്റെപ് പിരമിഡ് . അറുപത്തി രണ്ടു മീറ്ററായിരുന്നു സ്റ്റെപ് പിരമിഡിന്റെ ഉയരം പ്രതല വിസ്തീർണം പതിമൂവായിരം ചതുരശ്ര മീറ്ററിനേക്കാൾ അധികം ..ഗ്രൗണ്ട് പ്ലാൻ ദീർഘ ചതുരമാണ് .അരികുകൾക്ക് നൂറ്റി ഒൻപതു മീറ്ററും നൂറ്റി ഇരുപത്തി അഞ്ചു മീറ്ററുമാണ് നീളം .സ്റ്റെപ് പിരമിഡിന് ചുറ്റും മതപരമായ പ്രാധാന്യമുള്ള മറ്റു കെട്ടിടങ്ങളും ഉണ്ടായിരുന്നു അവയിൽ ചിലത് ഇപ്പോഴും നിലനില്കുന്നുമുണ്ട് .
.
സ്റ്റെപ് പിരമിഡിന് പുറത്തുകാണുന്ന പിരമിഡ് ആകാരത്തിനു പുറമെ ഭൂമിക്കടിയിലായി തുരങ്കങ്ങളുടെയും മുറികളുടെയും ഒരു ശ്രിൻഖല തന്നെയുണ്ട് .അവ എല്ലാം കണ്ടുപിടിച്ചിട്ടില്ല എന്ന അനുമാനവും നിലനിൽക്കുന്നുണട് ..പ്രതലത്തിൽ നിന്നും മുപ്പതു മീറ്റർ വരെ താഴ്ചയിൽ ഈ തുരങ്കങ്ങളുടെ മുറികളുടെയും ശ്രിൻഖല നീളുന്നുണ്ട് .ഇവയിൽ മിക്കവയും രാജാവിന്റെ മരണാനന്തര ആവശ്യങ്ങൾ ആയാണ് നിർമ്മിക്കപ്പെട്ടത് .അത്തരം വിപുലമായ മുറികളും വഴികളും ഉണ്ടെങ്കിലേ രാജാവിന്റെ മരണാനന്തരജീവിതം സുഖകരമാകൂ എന്ന് സ്റ്റെപ് പിരമിഡിന്റെ നിർമാതാക്കൾ കരുതിയിട്ടുണ്ടാവണം ..ഈ മുറികളിൽ നിന്ന് നാല്പത്തിനായിരത്തിലധികം കളിമൺ ഭരണികൾ കണ്ടെത്തിയിട്ടുണ്ട് .ഈ ഭരണികൾ ഒരിക്കൽ വിലപ്പെട്ട സാമഗ്രികൾ കൊണ്ട് നിറച്ചിരുന്നിരിക്കാം ..സ്റ്റെപ് പിരമിഡിന്റെ ശില്പി ഇൻഹോ റ്റെപ് ഇന്റെ മമ്മിയും ഈ ഭൂഗർഭ അറകളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്
.
ജോസെർ രാജാവിന്റെ സ്റ്റെപ് പിരമിഡിനുള്ളിലെ ശവ കുടീരം ഗ്രാനൈറ്റുകൊണ്ടാണ് നിർമിച്ചത് .പക്ഷെ അദ്ദേഹത്തിന്റെ മമ്മി ഇനിയും കണ്ടുകിട്ടിയിട്ടില്ല .പിരമിഡുകൾ കൊള്ളയടിച്ചിരുന്ന കൊള്ളക്കാരെ ഭയന്ന് അദ്ദേഹത്തിന്റെ മമ്മി മറ്റെവിടേക്കെങ്കിലും മാറ്റിയിരുന്നിരിക്കാം എന്നാണ് അനുമാനം . ഈജിപ്തിൽ ആദ്യമായി നിർമിച്ച പിരമിഡും സ്റ്റെപ് പിരമിഡ് തന്നെ .സ്റ്റെപ് പിരമിഡാണ് പിന്നീടുവന്ന ഫറോവമാരായ ഹ്യൂനിയെയും സ്നേഫെറുവിനെയും കൂടുതൽ കുറ്റമറ്റ പിരമിഡുകൾ നിർമിക്കാൻ പ്രേരിപ്പിച്ചതെന്ന് നിസംശയം അനുമാനിക്കാം
.
—
ചിത്രo :സ്റ്റെപ് പിരമിഡ്
—
Ref:
1. http://www.touregypt.net/stepyram.htm
2. https://en.wikipedia.org/wiki/Pyramid_of_Djoser
3. http://www.ancient-origins.net/…/magnificent-step-pyramid-d…
4. https://en.m.wikipedia.org/wiki/Djoser
5. https://en.wikipedia.org/wiki/Imhotep