ഈസ്റ്റര്‍ ദ്വീപ്
🥚
🥚
🥚
🥚
🥚
🥚
തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ് ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). നിർജീവമായ മൂന്ന് അഗ്നിപർവതങ്ങൾ ഉൾപ്പെട്ടതാണ് 166 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ത്രികോണ ദ്വീപ്. 1722ലെ ഈസ്റ്റര്‍ ദിനത്തില്‍ ഡച്ച് നാവികന് ജേക്കബ് റഗോവീനാണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. (അതിനു മുന്‍പു ചില നാവികര്‍ ദ്വീപ് കണ്ടെത്തിയെങ്കിലും, ദ്വീപിനെക്കുറിച്ചു യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യക്തമായ അറിവു ലഭിച്ചതു റഗോവീനില്‍ നിന്നാണ്). ഈസ്റ്റര്‍ ദിനത്തില്‍ കണ്ടെത്തിയതിനാല്‍, ദ്വീപിന് ഈസ്റ്റര്‍ ദ്വീപെന്നു പേരു നല്‍കുകയായിരുന്നു. പാശ്ച് ഐലന്റ്(Paasch-Eyland) എന്നാണ് അദ്ദേഹം പേര് വിളിച്ചത് (ഈസ്റ്റർ ഐലന്റിന് പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമായ ഇസ്ല ഡി പാസ്ക്വ (Isla de Pascua) എന്നതിന്റെ അർത്ഥവും ‘ഈസ്റ്റർ ഐലന്റ്’ എന്നാണ്.
അക്കാലത്തു ദ്വീപില്‍ 10,000നും 15,000നും ഇടയില്‍ റാപനുയി വംശജര്‍ അധിവസിച്ചിരുന്നെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ കണക്ക്.പോളിനേഷ്യന്‍ വംശജരാണു ദ്വീപില്‍ അധിവസിച്ച റാപനുയികള്‍ എന്നു കരുതപ്പെടുന്നു. മധ്യ-ദക്ഷിണ പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ആയിരത്തിലധികം ദ്വീപുകളില്‍ അധിവസിക്കുന്നവരാണു പോളിനേഷ്യന്‍ വംശജര്‍. തൊട്ടടുത്ത പോളിനേഷ്യന്‍ അധിവാസ കേന്ദ്രത്തില്‍ നിന്ന് ഈസ്റ്റര്‍ ദ്വീപിലേക്ക് 1,500ലധികം കിലോമീറ്ററുകളുടെ അകലമുണ്ട്. എഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാകും ഈ ദ്വീപിലേക്കു മനുഷ്യര്‍ കുടിയേറിയതെന്നു കരുതപ്പെടുന്നു.
വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിര ത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസി ച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്വൃക്ഷങ്ങ ളൊന്നും അവശേഷിക്കാത്ത തെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമായി.ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.റാപനുയി വംശജരാണ് ഈസ്റ്റര്‍ ദ്വീപിലെ ആദിവാസികള്‍. 2002ല്‍ ദ്വീപിലെ ജനസംഖ്യ 3791. അവരില്‍ 60 ശതമാനം പേര് റാപനുയി പാരമ്പര്യം അവകാശപ്പെടുന്നു. 1877ല്‍ ദ്വീപില്‍ 111 റാപനുയി വംശജര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അവരില്‍ 36 പേര്‍ക്കു മാത്രമേ പിന്‍ഗാമികള്‍ ജനിച്ചുള്ളൂ. ഇപ്പോഴുള്ള ആദിവാസികള്‍ എല്ലാവരും ഈ 36 പേരുടെ പിന്തലമുറക്കാരാണ്. ആദ്യ കുടിയേറ്റ ക്കാരുടെയും പിന്നീട് യൂറോപ്പ്, ചിലി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എത്തിയവരുടെയും സങ്കര സന്താനങ്ങളാണ് ഇപ്പോഴത്തെ ദ്വീപുവാസികൾ.
1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർ ജിച്ചതാണ്. യുനെസ്കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ടണ്‍ കണക്കിനു ഭാരം വരുന്ന ശിലാ ശില്പ്പങ്ങള് എങ്ങനെ മണ്ണില്‍ ഇളക്കം കട്ടാതെ ഉറപ്പിച്ചിരിക്കുന്നു എന്നതു പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയിരു ന്നു. ബലമുള്ള അടിത്തറയിലാകും അവ ഉറപ്പിച്ചിരി ക്കുന്നതെന്നാ യി രുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ശിലാ ശിരസുകള്ക്ക് ഉടല് ഉണ്ടാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ പിന്നീട് എത്തിച്ചേര്‍ന്നു. ആ നിഗമനം ശരിയെന്ന് അടുത്തനാളില്‍ നടന്ന ഉല്ഖനനം തെളിയിച്ചു.
ഏഴു മീറ്റര്‍ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണു പഠന വിധേയമാക്കിയത്. ചുറ്റുമുള്ള മണ്ണുനീക്കം ചെയ്തപ്പോള്‍, ശിലാ ശിരസുകളുടെ കീഴില്‍ ഉടലുണ്ടെന്നു കണ്ടെത്തി. ഉല്ഖനനത്തില് ചുവന്ന നിറമുള്ള ചായം കണ്ടെത്തിയിട്ടുണ്ട്. ശില്പ്പങ്ങളില് പൂശാന്‍ ഉപയോഗിച്ചിരുന്നതാണ് ഇതെന്നു കരുതപ്പെടുന്നു. @യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ഇത്രയും കൃത്യമായി പ്രതിമകൾ ഉയർത്താൻ മനുഷ്യന് സാധിക്കില്ലെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടു ന്നത്. ഇതിനിടെ അന്യഗ്രഹ ജീവികളാണ് ഈ പ്രതിമകൾ സ്ഥാപിച്ചതെന്നും മറ്റും നിരത്തി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
ക്രമമായി എത്തുന്ന മഴയും മഴവില്ലും സഹിതമുള്ള മിതമായ കാലാവസ്ഥയാണ് ഈസ്റ്റർ ദ്വീപിൽ. ഇതു സന്ദർശകർക്കു ശുദ്ധവായുവും ചേതോഹരദൃശ്യങ്ങളും പ്രദാനംചെയ്യുന്നു. ആകർഷകമായ ഭൂപ്രകൃതിക്കും ചരിത്ര സ്മാരകങ്ങൾക്കും പുറമേ, വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങളും ഈസ്റ്റർ ദ്വീപ് അണിനിരത്തുന്നു. കൈതച്ചക്ക, അവൊക്കാഡോ, കപ്പളങ്ങ, ഒമ്പതുതരം വാഴപ്പഴം എന്നിങ്ങനെയുള്ള ഫലങ്ങൾ ഇവിടെ വിളയുന്നു. കടൽ നാനാതരം മത്സ്യങ്ങളും മറ്റു സമുദ്രഭക്ഷ്യങ്ങളും ലഭ്യമാക്കുന്നു.
Pscvinjanalokam