Collecting knowledge For you !

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ'

By:
Posted: March 30, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിൽ മലബാർ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഓട്ടുപുലാക്കൽ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്.പി ക്വാട്ടേഴ്‌സിലായിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം രണ്ടാം തരം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. അരീക്കോട്ടുള്ള ഹയര്‍ എലിമെന്ററി സ്കൂള്‍, കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂള്‍,പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ സ്കൂള്‍,എന്നിവടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം നേടി. മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്റര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയന്‍. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കി. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഒത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും പ്രശസ്തമാണ്
196൯ലാണ് മലയാളസാഹിത്യത്തിൽ ആധുനികതയുടെ നവോദയം വിളംബരം ചെയ്തുകൊണ്ട് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം(1985), ഗുരുസാഗരം (1987), മധുരം ഗായതി (1990), പ്രവാചകന്‍റെ വഴി (1992), തലമുറകള്‍ (1997).
കഥകള്‍: വിജയന്‍റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995).
ലേഖനങ്ങള്‍: ഘോഷയാത്രയില്‍ തനിയെ (1988), വര്‍ഗ്ഗസമരം, സ്വത്വം (1988), കുറിപ്പുകള്‍ (1988), ഇതിഹാസത്തിന്‍റെ ഇതിഹാസം (1989).
ആക്ഷേപഹാസ്യം : എന്‍റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989). കാര്‍ട്ടൂണ്‍ : ഇത്തിരി നേരന്പോക്ക് ഇത്തിരി ദര്‍ശനം (1999). സ്മരണ : സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998).
ഇംഗ്ളീഷ് കൃതികള്‍ : ആഫ്ടര്‍ ദ ഹാങ്ങിങ് ആന്‍ഡ് അദര്‍ സ്റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി (ധര്‍മപുരാണം), ലെജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്‍റെ ഇതിഹാസം), ഇന്‍ഫിനിറ്റി ഒഫ് ഗ്രെയ്സ് (ഗുരുസാഗരം). ഒ.വി. വിജയന്‍ സെല്ക്ടഡ് ഫിക്ഷന്‍ (ഖസാക്കിന്‍റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം - കഥകള്‍) 1998 -ല്‍ പെന്‍ഗ്വിന്‍ ഇന്ത്യ (വൈക്കിങ്)യും ഡിസി ബുക്സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തി.

ഗുരുസാഗരത്തിന് 1990 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും (ഗുരുസാഗരം) 1991 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. ഖസാക്കിന്‍റെ ഇതിഹാസത്തിന് 1992ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്. തലമുറകള്‍ക്ക് 1999 ലെ എം.പി. പോള്‍ അവാര്‍ഡ് . 2001 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.കേരള സര്‍ക്കാരിന്‍റെ എഴ്ത്തച്ഛന്‍ പുരസ്കാരം ലഭിച്ചു.2003ൽ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ അന്തരിച്ചു.ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറാണ്
Pscvinjanalokam

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *