പ്രപഞ്ചത്തിലെ മിക്ക പക്ഷി മൃഗാതികളും കുഞ്ഞുങ്ങൾക്ക് ജന്മംകൊടുക്കാനും ശൈശവ പരിരക്ഷ നൽകുവാനും വേണ്ടി ഏതെങ്കിലും തരത്തിലുള്ള സുരക്ഷിത താവളം നിര്മിക്കാറുണ്ട്
എന്നാൽ കൂടു നിർമിക്കുന്നതിന് മെനക്കെടാതെയും കുഞ്ഞുങ്ങളെ തീറ്റി പോറ്റുന്നതിനു സ്വയം മുതിരാതെയും സൂത്രത്തിൽ സന്താനങ്ങളെ വളർത്തിയെടുക്കുന്ന കൗശലക്കാരിയണ് കുയിൽ
അഞ്ചാറു കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ വേണ്ടി ലേശം ചതിയിൽ ഏർപെടുന്നതിൽ തെറ്റില്ലെന്ന പക്ഷക്കാരാണ് കുയിൽ..
കാക്ക വല്ല വിധേനയും വളച്ചു കൂട്ടിയെടുക്കുന്ന ചില്ലക്കൂട്ടിൽ കൗശല പൂർവ്വം മുട്ട നിക്ഷേപിച്ചു മെയ്യനങ്ങാതെയും മേനിച്ചൂട് നഷ്ടപെടുത്തതെയും കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുകയാണ് പരമ്പര നിലനിർത്താൻ പാട്ടുകാരി കണ്ടെത്തുന്ന എളുപ്പ വഴി
കുയിലുകൾക്കു മുട്ടയിടാൻ അവളെക്കാൾ വലിയ കൂടു വേണം എന്നൊന്നും ഇല്ല കൊച്ചു കുരുവിയുടെ(Eg:- yellow warbler) കൂടു പോലും മുട്ടയിടാൻ കുയിലുകൾ കണ്ടവെക്കുന്നു അന്യന്റെ മാടം കുയിലുകൾക്കു കടന്നുകൂടാൻ തക്ക വലിപ്പം ഇല്ലാത്തതായിപോയാലും അവളുടെ മുട്ട എങ്ങനെയും കൂട്ടിനുള്ളിൽ ചെലുത്തിയിരിക്കും
മുട്ട കൊണ്ടിടുകയല്ല കൂടിന്റെ പ്രവേശന കവാടത്തിൽ ശരീരം അമർത്തിപ്പിടിച്ചു കൂട്ടികത്തേക്കു തൊടുത്തു വിടുകയാണ് ചെയ്യാറ്
ചെറിയ കൂടാരം പോലെ കൂടുണ്ടാക്കുന്ന കിളിയാണ് റെൻ (wren). അതിന്റെ കൂട്ടിൽ കുയിലിനു കടക്കാൻ അത്ര എളുപ്പമല്ല വല്ല വിധേനയും കൂട്ടിനകത്തു കടന്നുചെന്നാൽ തന്നേ അതിനകത്തു നിന്നും പുറത്തു വരാൻ എത്ര ശ്രമിച്ചാലും സാധ്യമല്ല എങ്കിലും ആ കൂട്ടിൽ തന്നെ മുട്ടയിടണമെന്നു തീരുമാനിച്ചാൽ കുയിൽ അതിനകത്തു മുട്ടയിടും. ആദ്യം പ്രവേശന കവാടത്തിലൂടെ തല ഉള്ളിലേക്ക് കയറ്റി പണിപ്പെട്ട് ഉള്ളിൽ കടക്കും എന്നിട്ട് എതിർ വശത്തെ ഭിത്തി തുളച്ചു തല പുറത്തേക്കിട്ടാൽ ശരീരം കഷ്ടിച്ച് കൂട്ടിനുള്ളിൽ ഒതുക്കാൻ പറ്റും അങ്ങനെ അവിടെ മുട്ടയിട്ടു കഴിഞ്ഞാൽ പൊളിച്ച ഭാഗത്തു കൂടി കുയിൽ പുറത്തു കടന്നു അതിന്റെ പാട് നോക്കി പോകും
കൂടുണ്ടാകാൻ മെനക്കെടാറില്ലെങ്കിലും. മറ്റുള്ളവയുടെ കൂടു പൊളിക്കാൻ സമര്ഥനാണെന്നു ഇതിലൂടെ കുയിൽ തെളിയിക്കാറുണ്ട്
കുയിൽ പൊളിച്ച ക്കൂട്ടിലേക്കു നിഷ്കങ്കരായ റെൻ പക്ഷികൾ വന്നാൽ ഒട്ടും സംശയിക്കാതെ പൊളിഞ്ഞ ഭാഗം നന്നാക്കിയെടുക്കാൻ ശ്രമിക്കും ക്ഷമയോടെ അറ്റകുറ്റ പണിയെടുത്തു കൂടിന്റെ പണി പൂർവ്വ സ്ഥിതിയിലെത്തിക്കും എല്ലാ ചെയ്തത് മറ്റൊരുത്തിയുടെ മുട്ട വിരിയിക്കാൻ എന്ന സത്യം പാവം ആഹ് കിളി അറിയുന്നില്ല ആരാന്റെ മുട്ടയ്ക്ക് ചൂടും സംരക്ഷണവും കൊടുത്തു ആത്മ സംപ്ത്രിപ്ത്തി നേടും
കുയിലിനു കൂടുണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകുമെങ്കിലും മറ്റൊരു കൂട്ടിൽ മുട്ട നിക്ഷേപിക്കാൻ വളരെ പാടുപെടാറുണ്ട് മുട്ടയിട്ടു അടയിരിക്കുന്ന കുരുവിക്ക് ചുരുക്കമുണ്ടാകുന്ന വിസർജനത്തിനോ ആഹാര സമ്പാദനത്തിനോ കൂടു വിട്ടു പുറത്തു പോകാൻ തക്കം നോക്കി അടുത്തുള്ള മരച്ചില്ലയിൽ മണിക്കൂര്കളോളം കുയിലമ്മ കാത്തിരിക്കുന്നതിനു ഒരു മടിയും കാണിക്കാറില്ല അമ്മക്കിളി അത്യാവിശ്യത്തിനു പുറത്തു പോയാൽ അവറ്റകളുടെ മുട്ട നിക്ഷേപത്തിൽ കൈ വെക്കാൻ കുറച്ചു ബന്ധപ്പടാണെങ്കിലും ആഹ് കൂട്ടിലേക്ക് കുയിൽ തെന്നിയിറങ്ങും കുരുവിയുടെ ചൂട് മാറാത്ത മുട്ടകളിൽ ഒന്ന് കൊത്തി മാറ്റി പകരം തന്റെ ഉദരത്തിൽനിന്നു ഒന്ന് അവിടെ നിക്ഷേപിച്ചു കടന്നു കളയും കൗശലവും കാത്തിരിപ്പും ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ നീണ്ടേക്കാം
മറ്റൊരു കിളി കൂടുണ്ടാകുന്നത് ആദ്യാവസാനം വരെ ഒളിച്ചു കണ്ടതിനു ശേഷം വേണം ഇങ്ങനെയൊരു സാഹസത്തിനു മുതിരാൻ. കുയിൽ മുട്ട വിരിയാൻ പന്ത്രണ്ടു ദിവസം വേണം മറ്റുള്ളവയുടെ മുട്ട വിരിയാൻ കൂടുതൽ ദിവസം വേണ്ടി വരാം
ആദ്യം പുറത്തു വരുന്ന അതിഥി കുഞ്ഞു ആതിഥേയ ശിശുക്കളെ ഒന്നോന്നായി പുറത്താക്കി കൂട്ടിനുടമയും കൂടുണ്ടാക്കിയവർക്കു തൻ കുഞ്ഞു പൊൻ കുഞ്ഞായി വരുന്നു കൊച്ചു കുരുവികളെ പുറത്താക്കിയില്ലെങ്കിൽ പോലും അവയുടെ പട്ടിണി മരണം സുനിശ്ചിതമാണ്
കുരുവിയുടെ ഉത്സാഹമായ ഊട്ടൽ ഒരാഴ്ച പിന്നിടുമ്പോൾ കുയിലിന്റെ കുഞ്ഞു വളർത്തമ്മയെക്കാൾ വലുതാകുന്നു പരവശമായ കുഞ്ഞു തള്ളയെ വിഴുങ്ങാൻ പകത്തിലുള്ള വായ തുറന്നു ഭീമ സദ്യ ചോദിക്കുമ്പോഴും കുരുവി തള്ള കൊക്കിലൊതുങ്ങിയ ചെറിയ ഇരകളെ ഒരു ടണൽ പോലെ തുറന്ന വായിൽ അഭിമാനത്തോടെ നിക്ഷേപിക്കും തള്ളയെക്കാൾ വലിയ കുഞ്ഞിന്റെ വായിലേക്ക് തീറ്റ നിക്ഷേപിക്കാൻ തള്ളക്കുരുവിക്ക് ചിലപ്പോൾ സന്തതിയുടെ പുറത്തു കയറിയിരിക്കേണ്ടതായും വരാറുണ്ട്