Collecting knowledge For you !

ചരിത്രത്തിലേക്ക് ഒരു ശസ്ത്രക്രിയ

By:
Posted: March 4, 2018
Category: Health
Comments: 0
download palathully android app ! >>>> Get!

ചരിത്രത്തിലേക്ക് ഒരു ശസ്ത്രക്രിയ,
1944 നവംബറിൽ അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലേക്ക് എയ് ലീനെ കൊണ്ടു വരുബോൾ 15 മാസമായ കുഞ്ഞിനുവേണ്ട പ്രസരിപ്പൊ ആരോഗ്യമോ ഇല്ലായിരുന്നു.ശരീരമാസകലം നീലനിറത്തിൽ വിളറി ക്ഷീണിച്ചായിരുന്നു. നീലനിറമുള്ളവർക്ക് അധികം ആയുസ്സില്ലെന്ന് കേട്ടിട്ടുണ്ട് അതുപ്രകാരമാണ് എയ് ലീന്റെ മാതാപിതാക്കൾ ആശുപത്രിയിലെത്തിയതും.കുട്ടികളുടെ ഹൃദ്യോഗ ചികിൽസാ വിദഗ്ധയായ Dr. ഹെലൻ ടോസ്സിഗ് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കി കുട്ടി നീലശിശു (blue baby )ആണ്. ഹൃദയത്തിൽ നിന്നും രക്തം ശ്വാസകോശത്തിലെത്തി ശരിയായി ശുദ്ധീകരിക്കാത്തതാണ് കാരണം.ഹൃദയം തുറന്ന് ശ്വാസകോശത്തിലേക്കുള്ള ധമനി ശരിയായി പിടിപ്പിച്ചാലെ ജീവൻ നിലനിൽക്കുകയുള്ളൂ. അക്കാലത്ത് ഇത്തരം സർജറിയെകുറിച്ച് വലിയ ധാരണയില്ലായിരുന്നു. ഒരു പരീക്ഷണമെന്ന നിലയ്ക്ക് ചെയ്യാമെന്നേയുള്ളുവെന്ന് പറഞ്ഞ് മനസിലാക്കിയ ഡോക്ടർ ,എയ് ലീന്റെ മാതാപിതാക്കൾ പൊന്നോമനയെ രക്ഷിക്കാൻ എന്തിനും തയ്യാറായിരുന്നു.

ജോൺസ് ഹോപ്കിൻസിലെ സർജറിവിഭാഗം Dr. ആൽഫ്രഡ് ബ്ലാലോക്ക് ആ സാഹസദൗത്യം ഏറ്റെടുത്തു. സഹപ്രവർത്തകൻ വിവിയൻ T തോമസ് പിന്തുണയുമായി ഒപ്പംനിന്നു. 1944 നവംബർ 29 ന് കഷ്ടിച്ച് മാത്രം ജീവനുള്ള ഒരു ദുർബല ശിശുവിന്റെ ഹൃദയം അവർ തുറന്നു.പ്രാർത്ഥനയോടെ എയ് ലീന്റെ മാതാപിതാക്കളും. ഏതാനും മണിക്കൂർ കൊണ്ട് ധമനി ശ്വാസകോശത്തിലേക്ക് തുന്നിച്ചേർത്തു നിർജീവമായ വാൽവും ശരിയാക്കി. നെഞ്ചും തുന്നിപ്പിടിപ്പിച്ചു. മണിക്കൂറുകൾക്കകം ശരീരത്തിന്റെ നീലനിറം നേരിയ തോതിൽ മാറിത്തുടങ്ങി. മൂന്നാം നാൾ അവർ തീർച്ചപ്പെടുത്തി എയ് ലീൻ ജീവിക്കും.
വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലായിരുന്നു അത് .രണ്ട് സർജറികൾ കൂടി അവർ വിജയകരമായി പൂർത്തിയാക്കി.1945 ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഇതിനെക്കുറിച്ച് പ്രബന്ധം വന്നു.ലോകമെമ്പാടുമുള്ള പത്രങ്ങളിൽ വാർത്താവിസ്ഫോടനമായി വാർത്ത വന്നു. ലോകത്തെല്ലായിടത്തു നിന്നും ആയിരകണക്കിനാളുകൾ തങ്ങളുടെ പോന്നോമനകളുടെ ജീവനുവേണ്ടി അലമുറയിട്ടുകൊണ്ട് ജോൺസ് ഹോപ്കിൻസിലേക്കെത്തി. ഇത്രയധികം നീല ശിശുക്കളുണ്ടെന്നുള്ളത് പുതിയൊരറിവായിരുന്നു. ആരോരുമറിയാതെ മരിച്ചൊടുങ്ങിയിരുന്ന നീല ശിശുക്കൾക്ക് വരദാനമായി മാറി ടോസ്സിഗ്-ബ്ലാലോക്ക് ശസ്ത്രക്രിയ. ലോകത്തുള്ള ശിശു രോഗവിദഗ്ധരും ഹൃദ്യോഗവിദഗ്ധരും ഹോസ്പിറ്റലിലെത്തി ഇത്തരം ശസ്ത്രക്രിയയിൽ പ്രാവീണ്യം നേടി.ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ സാധ്യമായതോടെ ഹൃദ്യോഗങ്ങളും ഇങ്ങനെ മാറ്റാമെന്നായി.IMG_20180304_192355.JPG

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *