🔥ഏറ്റവും നീളമുള്ള ചൂടുകാലം ഓസ്ട്രേലിയയിലെ മാർബിൾബാർ എന്ന സ്ഥലത്താണ് രേഖപ്പെടുത്തിയത്. 38 ഡിഗ്രിയിൽ സെൽഷ്യസിൽ കുറയാത്ത ചൂട് 162 ദിവസം നീണ്ടുനിന്നു.1923 ഒക്ടോബർ 23 മുതൽ 1924 ഏപ്രിൽ 7 വരെ.
🔥 ഒരു വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി ചൂട് രേഖപ്പെടുത്തിയത് എത്യോപ്യയിലെ ഡല്ലോൾ എന്ന സ്ഥലത്തായിരുന്നു. 34.4 ഡിഗ്രി സെൽഷ്യസ്.
🔥 ധ്രുവങ്ങൾക്ക് പുറത്ത് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് സൈബീരിയയിലെ വെർഖോയാൻകിലായിരുന്നു. 1933 ഫെബ്രുവരി 6 ന് മൈനസ് 68 ഡിഗ്രി സെൽഷ്യസ്.
🔥 ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ ശരാശരി ഊഷ്മാവ് മൈനസ് 56.6 ഡിഗ്രി സെൽഷ്യസ് അന്റാർട്ടിക്കയിലെ പ്ലേറ്റോ സ്റ്റേഷനിൽ രേഖപ്പെടുത്തി.
🔥 ചരിത്രത്തിലെ ഏറ്റവും ദീർഘമായ വരൾച്ച വടക്കൻ ചിലിയിലെ അറ്റക്കാമാ മരുഭൂമിയിലെ കലാമായിലായിരുന്നു.1571 മുതൽ 1971 വരെ നീണ്ടുനിന്ന 400 വർഷം ഇവിടെ മഴ പെയ്തതേയില്ല.
ആന്റിസ് പർവതത്തിനും പസഫിക് സമുദ്രത്തിനും ഇടയിലാണ് അറ്റക്കാമാ മരുഭൂമി. കാറ്റ് തീരെ കുറവായ ഇവിടെ മേഘങ്ങളും കാണാനാവില്ല.
ഭൂമിയിലെ കരയുടെ മൂന്നിലൊന്ന് മരുഭൂമിയാണ്. എല്ലാ മരുഭൂമികളും ചൂടുള്ളതല്ല. ലോകത്തിലെ ഏറ്റവും വലിയ തണുത്ത മരുഭൂമിയാണ് അന്റാർട്ടിക്ക. മംഗോളിയയിലും പടിഞ്ഞാറൻ ചൈനയിലുമായി കിടക്കുന്ന ഗോബി മരുഭൂമിയിലും മഞ്ഞുകാലത്ത് കൊടും തണുപ്പാണ്.അതേസമയം വേനലിൽ കൊടും ചൂടും.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.