Collecting knowledge For you !

ചെലയബിൻസ്ക് ഉൽക്കാ സ്ഫോടനം(Chelyabinsk Meteor Explosion) - 21 ആം നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും വലിയ അന്തരീക്ഷ ഉൽക്കാ സ്ഫോടനം

By:
Posted: March 23, 2018
Category: Space
Comments: 0
download palathully android app ! >>>> Get!

സൗരയൂദ്ധം വളരെ വൈവിധ്യമേറിയ ഒരു പ്രദേശമാണ് സൂര്യനും ,ഗ്രഹങ്ങളും ,കുള്ളൻ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും ,ച്ചിന്ന ഗ്രഹങ്ങളും എണ്ണിയാലൊടുങ്ങാത്ത ചെറു വസ്തുക്കളും ചേർന്നതാണ് സൗരയൂധം . പൊതുവെ ഗ്രഹങ്ങൾ അവയുടെ ഭ്രമണ പഥവും പരിസരവും താരതമ്യേന ച്ചിന്ന ഗ്രഹങ്ങളെ ഒഴിവാക്കി വക്കാൻ പ്രാപ്തമായ ഗുരുത്വ ശക്തിയുള്ളതാണ് . 2006 ലെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ ഗ്രഹത്തിന്റെ നിർവചനം അനുസരിച്ച് ഒരു ഗ്രഹം എന്നതിന്റെ നിർവചനത്തിൽ ഈ നിബന്ധനയും പെടും .പക്ഷെ ചിലപ്പോൾ മറ്റുഗ്രഹങ്ങ ളുടെയും സൂര്യന്റെയും ഗുരുത്വ ശക്തിയുടെ പ്രവർത്തന ഭലമായി ചെറുവസ്തുക്കൾ ഗ്രഹങ്ങളുടെ ഭ്രമണ പദങ്ങളുടെ പരിധിയിൽ വന്നു പെടാറുണ്ട് . ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ചെറുവസ്തുക്കൾ സൗരയൂഥത്തിലുണ്ട് . അവയിൽ കിലോമീറ്റർ കണക്കിന് നീളവും വീതിയും ഉള്ള വസ്തുക്കൾ മുതൽ സെന്റീമീറ്ററുകൾ വലിപ്പമുള്ള വസ്തുക്കൾ വരെയുണ്ട് . ഇവയിൽ വളരെ ചെറിയ വസ്തുക്കൾ അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ വച്ച് തന്നെ എരിഞ്ഞു തീരുന്നു . മീറ്ററുകൾ വലിപ്പമുള്ള ചില വസ്തുക്കൾ പൂർണമായും എരിഞ്ഞു തീരാതെ ഭൗമോപരിതലത്തിൽ പതിക്കാറുണ്ട് .ചില ദുർബലമായ ഘടനയുളള ഇത്തരം വസ്തുക്കൾ അന്തരീക്ഷത്തിൽ വച്ച് ഹൈഡ്രെജൻ ബോംബുകളുടെ ശക്തിയിൽ പൊട്ടിത്തെറിക്കാറുണ്ട് .ഇത്തരം പല സ്ഫോടനങ്ങളും വളരെ ഉയരത്തിൽ ജനവാസമില്ലാത്ത പ്രദേശങ്ങൾക്ക് മുകളിലോ , സമുദ്രത്തിനു മുകളിലോ വച്ച് സ്ഫോടനത്തിലൂടെ തകരുന്നതിനാൽ അവയെ കുറിച്ച് അധികമാരും അറിയാതെപോകുന്നു . പക്ഷെ ചില സാഹചര്യങ്ങളിൽ ഇത്തരം സ്‌ഫോടനങ്ങൾ ജനവാസകേന്ദ്രങ്ങൾക്ക് സമീപം ദൃശ്യമാകാറുണ്ട് . അത്തരം ഒരു മഹാസ്ഫോടനമാണ് 2013 ഫെബ്രുവരി പതിനഞ്ചിന് റഷ്യിലെ ചെലിബയൻസ്‌ക് നഗരത്തിനു സമീപം നടന്നത് . 200 മുതൽ 500 വരെ കിലോ ടൺ (200-500KT ) ആണ് ഈ സ്‌ഫോടനത്തിന്റെ ശക്തിയായി കണക്കുകൂട്ടപ്പെട്ടത് . ഹിരോഷിമയിൽ പതിച്ച അണുബോംബിന്റെ ഏതാണ്ട് ഇരുപത്തിരട്ടി . മനുഷ്യനിർമിതമായ വസ്തുക്കളിൽ ഹൈഡ്രജൻ ബോംബുകൾക്ക് മാത്രമാണ് ഇത്ര ഉഗ്രമായ സ്ഫോടന ശക്തി പുറപ്പെടുവിക്കാൻ കഴിയുന്നത് .
---
ചെലയബിൻസ്ക് ഉൽക്കാ സ്ഫോടത്തിനു കാരണമായ വസ്തു
---
ഏതാണ്ട് ഇരുപതു മീറ്റർ വലിപ്പമുള്ള ഒരു ഭൗമ സമീപ ച്ചിന്ന ഗ്രഹമാണ് ( near-Earth asteroid ) ചെലയബിൻസ്ക് ഉൽക്കാ സ്ഫോടത്തിനു കാരണമായ വസ്തു . ഉദ്ദേശം പതിനായിരം ടൺ ആയിരുന്നു ഈ വസ്തുവിന്റെ ദ്രവ്യമാനം . പൂർണമായും ലോഹമോ പാറയോ ആയിരുന്നില്ല ഈ വസ്തു . ഒരു കാര്ബണേഷ്യസ് ച്ചിന്ന ഗ്രഹമായിരുന്നു ഈ വസ്തു . അതിനാലാണ് അന്തരീക്ഷത്തിൽ വച്ച് ഈ വസ്തു ചിന്നിച്ചിതറിയത് . ഇരുപതുകിലോമീറ്റർ വേഗതയിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ഇ വസ്തു അന്തരീക്ഷത്തിൽ വച്ച് അന്തരീക്ഷവുമായുള്ള ഘർഷണം നിമിത്തം ചൂടാവുകയും ,ചൂടുനിമിത്തം ദുര്ബലമായിത്തീർന്ന വസ്തു ഭൗമഉപരിതലത്തിന് മുപ്പതു കിലോമീറ്റർ ഉയരത്തിൽ വച്ച് പൊട്ടിത്തെറിക്കുകയാണുണ്ടായത് . വളരെ ഉയരത്തിൽ വച്ച് പൊട്ടിത്തെറിച്ചതിനാൽ ആ പൊട്ടിത്തെറിയുടെ ശക്തി പൂർണമായും ഭൗമോപരിതലത്തിൽ എത്തിയില്ല . കാലാവസ്ഥാഉപഗ്രഹമായ മെറ്റിയോ സാറ്റ് - 9 ( Meteosat 9) ഈ വസ്തു അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് രേഖപ്പെടുത്തിയിരുന്നു .
---
ചെലയബിൻസ്ക് ഉൽക്കാ സ്ഫോടനം ഭൂമിയിൽനിന്നും
---
മുൻപ് സൂചിപ്പിച്ചതുപോലെ റഷ്യിലെ ചെലയബിൻസ്ക് നഗരമാണ് ഈ സ്‌ഫോടനത്തിന്റെ പ്രഭാവം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട പ്രദേശം അവിടുത്തെ ആയിരക്കണക്കിന് വീടുകളുടെ ജനൽ ചില്ലുകൾ സ്‌ഫോടനത്തിന്റെ മർദ തരംഗങ്ങളുടെ പ്രവർത്തന ഭലമായി തകർന്നു .കുർഗൻ ( Kurgan ) ,സ്വേർഡ്ലോവ്സ്ക് (Sverdlovsk ), ടിയുമെൻ( Tyumen, ) , ഒരേൻബർഗ്( Orenburg) തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഈ വസ്തു അന്തരീക്ഷത്തിലൂടെ ചീറിപ്പായുന്നതും സ്ഫോടനവും നേരിട്ട് കണ്ടു .പൊട്ടിത്തെറിയുടെ ഭലമായി ചിന്നിച്ചിതറിയ ഉൽക്കയുടെ ചെറുകഷണങ്ങൾ വളരെ വലിയ ഒരു ഭൂപ്രദേശത്തു ചിന്നിച്ചിതറി വീണു . ഈ ചെറുവസ്തുക്കളിൽ ചിലത് പിന്നീട് കണ്ടെത്തപ്പെട്ടു . ആയിരത്തിലധികം പേർക്ക് പരിക്കേറ്റുവെങ്കിലും ജീവഹാനിയോ ഗുരുതര പരിക്കുകളോ ഉണ്ടായില്ല . മർദതരംഗമേറ്റു വീഴുകയും ജനൽപ്പാളികളിലെ ചില്ലുകളുടെ ചീളുകൾ ഏറ്റുമായിരുന്നു മിക്ക പരിക്കുകളും .
--
ചെലയബിൻസ്ക് ഉൽക്കാ സ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ ഓരോ അറുപതുകൊല്ലത്തിനു മിടക്ക് നടക്കാനുള്ള സാധ്യതയാണ് ഇപ്പോൾ കല്പിക്കപ്പെടുന്നത് . വളരെ ഉയരത്തിലും , ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തും നടന്നതിനാലാണ് ചെലയബിൻസ്ക് ഉൽക്കാ സ്ഫോടനം വലിയ ജീവഹാനിയിലേക്കോ ,നാശനഷ്ടങ്ങളിലേക്കോ വഴി വാക്കാതിരുന്നത് . പക്ഷെ എപ്പോഴും മനുഷ്യർ ഇത്ര ഭാഗ്യവാന്മാർ ആയിരുന്നിട്ടില്ല . പതിനഞ്ചാം നൂറ്റാണ്ടിൽ ( 1490) ചൈനയിൽ നടന്ന ഇത്തരം ഒരു അന്തരീക്ഷ ഉൽക്കാ സ്‌ഫോടനത്തിൽ പതിനായിരത്തിലധികം മനുഷ്യർക്കാണ് ജീവഹാനി നേരിട്ടത് . ചിങ് -യാങ് ഇവന്റ് (Ching-Yang Event) എന്നാണ് ഈ ഉൽക്കാ സ്ഫോടനം അറിയപ്പെടുന്നത് . സ്‌ഫോടനത്തിനു ശേഷം ചുട്ടുപഴുത്ത കല്ലുകൾ അന്തരീക്ഷത്തിൽ നിന്നും മഴ പെയുന്നതുപോലെ വീണു എന്നാണ് അക്കാലത്തെ ചൈനീസ് ലിഖിതങ്ങൾ രേഖപ്പെടുത്തുന്നത് .
--
ചിത്രo : ചെലയബിൻസ്ക് ഉൾക്ക യുടെ ഒരു ഭാഗം ,:ചിത്രo വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *