Collecting knowledge For you !

ഡയോമെഡിസ്‌ ( Diomedes) : ദേവന്മാരൊടു പോലും യുദ്ധം ചെയ്ത യവന നായകൻ

By:
Posted: March 9, 2018
Category: Myths
Comments: 0
download palathully android app ! >>>> Get!

യവന ഇതിഹാസങ്ങളായ ഇലിയഡും ഒഡിസിയുമാണ് പാച്ചാത്യ സാഹിത്യത്തിനടിത്തറയിട്ടതെന്നു നിസംശയം പറയാം . പച്ചാത്യ ലോകത്തിൽ ഇപ്പോഴും ഏറ്റവും ജനപ്രിയമായ ഗ്രന്ഥങ്ങളും അവ തന്നെ . ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഓരോ വർഷവും ഇലിയാടിന്റെയും ഒഡിസിയു ടെയും അനവധി റീ പ്രിന്റുകൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട് . ഒരു പരസ്യവും , പ്രമോഷനും ഇല്ലാതെ അവയെല്ലാം ഞൊടിയിടയിൽ വിറ്റുപോകാറുമുണ്ട്. ഈവസ്തുത ആ ഗ്രന്ഥങ്ങളുടെ മഹത്വം തന്നെയാണ് വിളിച്ചോതുന്നത് . പിൽക്കാലത്തു ഈ ഗ്രന്ഥങ്ങ ളിലെ ഇതിവൃത്തം അടിസ്ഥാനമാക്കി മറ്റു പല രചനകളും ഉണ്ടായിട്ടുണ്ടെങ്കിലും അവക്കൊന്നും ഇലിയാടിന്റെയോ ഒഡിസിയുടെയോ പ്രശസ്തിയും ഔന്നത്യവും പ്രാപിക്കാനായിട്ടില്ല . മനുഷ്യമനസ്സിനെ സ്വാധീനിക്കാനും പിടിച്ചിരുത്താനും ചിന്തിപ്പിക്കാനുമുള്ള ഈ മഹാഗ്രന്ഥങ്ങളുടെ സ്വാധീനം ഒന്ന് വേറെ തന്നെയാണ് .

.
കഥാപാത്രങ്ങളാണ് സമ്പുഷ്ടമാണ് ഇലിയഡും ഒഡിസ്സിയും , ഒഡിസിയുടെ നായകൻ നിസംശയമായും ഇതാതാകയിലെ രാജാവായ ഒഡീസിയസ് തന്നെയാണ് . പക്ഷെ ഇലിയാടിന് ഒരു നായകനല്ല ഉള്ളത് . ''ഇല്ലിയം ''(ട്രോയ് ) യുടെ കഥയാണ് ഇലിയാട് പറയുന്നത് എന്ന് മഹാകവി ഹോമെർ തന്നെ പ്രസ്താവിക്കുന്നുവെങ്കിലും നായകസ്ഥാനത്തിനര്ഹരായി പലരും ഉണ്ട് ഇലിയഡിൽ .
.
അക്കില്ലിസ് ആണ് ട്രോയ് ആക്രമിച്ച യവന യോദ്ധാക്കളിൽ അഗ്രഗണ്യൻ എന്ന പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും , അക്കില്ലിസിനു സമശീര്ഷരായി ഒരു പിടി യോദ്ധാക്കൾ യവന പാളയത്തിലുണ്ട് ഭീമാകാരനായ അജാക്സ്, തന്ത്രശാലിയും എല്ലാ വിഷമഘട്ടത്തിലും യവന പാളയത്തിന്റെ നായകസ്ഥാനത്തേക്കുയരുന്ന ഒഡിസിസ്സും , അഖിലിലെസ്സിന്റെയും ഒഡിസ്സിസ്സിന്റെയും ഗുണങ്ങൾ ഒരു പോലെ സ്വാംശീകരിച്ച ഡയോമെഡിസുമാണ് യവന പാളയത്തിലെ അതികായർ . അഖിലെസ്സും ,ഒഡിസിസ്സും,അജാക്സ് മൊക്കെ പ്രശസ്തരാണെങ്കിലും അവരോടൊപ്പം പ്രശസ്തി ആർജ്ജിക്കാൻ കഴിയാതെ പോയ യോദ്ധാവാണ് ഡയോമെഡിസ്‌. യുദ്ധത്തിൽ യുദ്ധദേവനായ ആരെസിനെ ( Ares) പോലും പരാജയപ്പെടുത്തിയോടിച്ച ഡയോമെഡിസ്‌
.
യവന ഇതിഹാസങ്ങൾ പ്രകാരം ഗ്രീസിലെ സമ്പന്നമായ ആർഗോസ് പ്രവിശ്യയിലെ രാജാവാണ് ഡയോമെഡിസ്‌. ഡയോമെഡിസ്‌നിൻറെ പിതാവ് ടൈഡയസ് ( Tydeus ) ദേവകൾ പോലും ബഹുമാനിച്ചിരുന്നു ഒരു യോദ്ധാവായിരുന്നു . ഡയോമെഡിസിന് നാലുവയസുള്ളപ്പോൾ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു .പിതാവിന് കീഴടക്കാൻ കഴിയാതിരുന്ന തീബ്സ് ( Theebs)പിടിച്ചടക്കുകയും സദ്ഭരണത്തിലൂടെ സ്വരാജ്യമായ ആർഗോസിനെ അതിസമ്പന്നമാക്കുകയും ചെയ്തതിനു ശേഷമാണ് ഡയോമെഡിസ്‌ ട്രോജൻ യുദ്ധത്തിന് പുറപ്പെടുന്നത് .ട്രോജൻ യുദ്ധത്തിൽ യവനരുടെ യുദ്ധശേഷിയുടെ നല്ലൊരു പങ്കും ഡയോമെഡിസിന്റെ സംഭാവനയായിരുന്നു രാജാധിരാജനായ അഗമെംനോനും പൈലോസിലെ രാജപ്രമുഖനായ നെസ്റ്ററും മാത്രമാണ് ഡയോമെഡിസിനെക്കാൾ കൂടുതൽ സൈനികരെ അണിനിരത്തിയത് .
.
ട്രോജൻ യുദ്ധത്തിലെ കുറവുകളില്ലാത്ത യോദ്ധാവായാണ് ഹോമെർ ഡയോമെഡിസിനെ അവതരിപ്പിക്കുന്നത് . വാചാലതയും , സേവ പിടിത്തവും , പൊങ്ങച്ചങ്ങളും ,ക്രോധാവേശവും (Hubris ) ഒന്നും ഡയോമെഡിസിനെ കീഴടക്കുന്നില്ല സ്വന്തം സേനയുടെ വിജയത്തിനുവേണ്ടി പോരാടുക അനന്തു മാത്രമാണ് ഡയോമെഡിസിന്റെ ദൗത്യം . അക്കാര്യത്തിൽ ഒഡീസിയസ് മാത്രമാണ് അദ്ദേഹത്തിന് കിടനിൽക്കുന്നത് . യവന ഇതിഹാസങ്ങൾ പ്രകാരം ദേവകളോട് യുദ്ധം ചെയ്യാൻ പ്രാപ്തിയുള്ള രണ്ടു മനുഷ്യരൂപികൾ മാത്രമേയുളൂ .ഹെറാക്ലേസും( Heracles), ഡയോമെഡിഡിസുമാണ് ആ രണ്ടു പേർ . അതിൽ ഹെറാക്ലിസ് ദേവാധിദേവനായ സിയൂസിനു മനുഷ്യസ്ത്രീയിലുണ്ടായ പുത്രൻ .ഡയോമെഡിസ്‌ ആകട്ടെ വെറും മനുഷ്യൻ .ട്രോജന് യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസമാണ് ഡയോമെഡിസ്‌ രണ്ടു ദേവകളെ തോൽപ്പിച്ചോടിച്ചത് .
.
യുദ്ധദേവനാരായ ആരീസ് (Ares) ട്രോജന് പക്ഷപാതിയായിരുന്നു . യുദ്ധത്തിൽ യവനർ ശക്തമായി മുന്നേറിയപ്പോൾ ആരീസ് ആയുധങ്ങളുമെടുത്ത് ട്രോജന് പക്ഷത്തിൽ യുദ്ധത്തിനെത്തുന്നു . യുദ്ധത്തിനെത്തിയ യുദ്ധദേവനെക്കണ്ട യവന സേനാനികൾ ഭയന്നോടി . പക്ഷെ ഡയോമെഡിസ്‌ ഭയന്നില്ല . യുദ്ധദേവനോട് സധൈര്യം ഏറ്റുമുട്ടി . ഒടുവിൽ ഡയോമെഡിസിന്റെ ആയുധ പ്രയോഗത്തിൽ നിൽക്കകള്ളിയില്ലാതെ മുറിവേറ്റു നിലവിളിച്ചുകൊണ്ട് പിന്തിരിഞ്ഞോടേണ്ടി വന്നു യുദ്ധദേവന്. ഡയോമെഡിസ്‌ കുറച്ചുദൂരം യുദ്ധദേവനെ പിന്തുടർന്നെങ്കിലും എല്ലാം കാണുന്ന സൂര്യദേവനായ അപ്പോളോ യുടെ വാക്കുമാനിച്ച് യുദ്ധദേവനെ വെറുതെവിടുന്നു . അതേദിവസം തന്നെയാണ് തന്നോടേറ്റുമുട്ടി മുറിവേറ്റു വീഴുന്ന എനിയാസിനെ (Aeneas ) രക്ഷികാകൻ ശ്രമിക്കുന്ന സൗന്ദര്യ ദേവതയായ അഫ്രോഡിറ്റ് (Aphrodite ). ഡയോമെഡിസിൽ നിന്നും പ്രഹരമേൽക്കുന്നത് . പിന്നീട് ട്രോജൻ യുദ്ധത്തിൽ കൈകടത്താൻ യുദ്ധദേവനും , അഫ്രോഡിറ്റും മുതിർന്നില്ല.
.
ട്രോജൻ യുദ്ധത്തിൽ ഏറ്റവുമധികം വിജയങ്ങൾ കൊയ്തത് ഡയോമെഡിസ്‌ ആണെന്നതിൽ തര്ക്കമില്ല . പാടിപ്പുകഴ്ത്തപ്പെടുന്ന ട്രോജൻ നായകൻ ഹെക്റ്റർ പലപ്പോഴും ഡയോമെഡിസിനു മുന്നിൽ നിന്നും രക്ഷപ്പെടുന്നത് ദേവകളുടെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമായിരുന്നു . യുദ്ധത്തിൽ ഒരിക്കൽ സ്വന്തം ജീവൻ പണയം വച്ച് വന്ദ്യ വയോധികനായ നെസ്റ്ററെ രക്ഷിക്കുകയും ചെയുന്നുണ്ട് ഡയോമെഡിസ്‌ . ട്രോജൻ യുദ്ധ പച്ഛാത്തലത്തിൽ പല സ്‌പെഷ്യൽ ഓപ്പറേഷനുകളും വരെ ഡയോമെഡിസ്‌ നടത്തുന്നു . ഡയോമെഡീസും ഒഡീസിയും വേഷപ്രച്ഛന്നനായി ട്രോയ് ക്കുള്ളിൽ കടന്നാണ് ട്രോയുടെ രക്ഷക വിഗ്രഹമായ പല്ലാഡിയം (Palladium ) അപഹരിക്കുന്നത് .
.
ട്രോയ് ചുട്ടുകരിക്കപ്പെട്ടപ്പോൾ കടുത്ത അക്രമങ്ങൾക്ക് മുതിരാത്ത ആദര്ശവാനായിരുന്നു ഡയോമെഡിസ്‌ . അതിനാൽ തന്നെ യുദ്ധത്തിന് ശേഷം വലിയ അലച്ചിലില്ലാതെ ആർഗോസിൽ തിരിച്ചെത്താൻ അദ്ദേഹത്തിനായി . പക്ഷെ ഇതിനകം തന്നെ ട്രോജൻ യുദ്ധത്തിൽ ഡയോമെഡിസിൽ നിന്നും പ്രഹരങ്ങൾ ഏറ്റു വാങ്ങിയ അഫ്രോഡിറ്റ് ദേവി ഡയോമെഡിന്റെ പത്നിയെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിനെതിരാക്കുന്നു . ആർഗോസ്സിൽ നിന്നാൽ പത്നിയാൽ തന്നെ താൻ വധിക്കകപ്പെടുമെന്ന മനസ്സിലാക്കിയ ഡയോമെഡിസ്‌ രാജ്യം ഉപീക്ഷിക്കുകയും . ഇറ്റലിയിലെ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ അനേകം നഗരങ്ങൾ സ്ഥാപിക്കുകയും ചെയ്തു . അവിടങ്ങളിലെല്ലാം നാഗരികതയും വാണിജ്യവും സ്ഥാപിച്ചതിനു ശേഷം വാർധക്യത്തിൽ ആണ് ഡയോമെഡിസ്‌ ദിവങ്ങതനാവുന്നത്. അദ്ദേഹത്തിന്റെ വിടവാങ്ങലി ൽ ദുഖിച്ചു സമുദ്രപക്ഷികൾ ശോകഗാനം പാടി എന്നാണ് യവന കഥകൾ പറയുന്നത് . ആ പക്ഷികൾ (ആൽബട്രോസ് പക്ഷികൾ ) ഇപ്പോൾ ഡയോമീഡ്(Diomedeae ) എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത് . മരണശേഷം ഇറ്റലിയിലും ഗ്രീസിലും ഡയോമെഡിസ്‌ ദേവപദവിയിലേക്ക് ഉയർത്തപ്പെട്ടു .നൂറ്റാണ്ടുകളോളം അദ്ദേഹത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ മെഡിറ്ററേനിയൻ തീരത്തു നിലനിന്നിരുന്നു .
.
ഒരു ച്ചിന്ന ഗ്രഹത്തിന് ഡയോമെഡിസിന്റെ സ്മരണയിൽ 1437 Diomedes എന്ന് പേര് നൽകിയിട്ടുണ്ട്
--
ചിത്രം :ഡയോമെഡിസ്‌: കടപ്പാട് വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *