പശുവുള്ള വീടുകളിൽ പച്ച ചക്ക കൊടുത്തു പശുവിന് ദഹനക്കേട് വന്നത് ഓർമ്മിക്കുന്നുണ്ടാവുമല്ലോ?

എന്താണ് കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ?

പച്ച ചക്കക്കുരുവും പച്ച ചക്കയും നമുക്കും മൃഗങ്ങൾക്കും ദഹിക്കില്ല.

പ്രോട്ടീൻ ദഹിപ്പിക്കുന്ന ട്രിപ്സിൻ എന്ന എൻസൈമിനെ ചെറുക്കുന്ന ചില രാസവസ്തുക്കൾ ചക്കക്കുരുവിലും പച്ച ചക്കയിലും ഉണ്ട്.

അപ്പോൾ ട്രിപ്സിൻ കിട്ടാതെ വേണ്ട രീതിയിൽ
ദഹനം നന്നയി നടക്കാത്തത് കൊണ്ടാണ് വയറു വേദന അല്ലെങ്കിൽ വയറിളക്കം വരുന്നത്.

പാചകം ചെയ്തതാൽ ഈ രാസ വസ്തുക്കൾ നിർവീര്യം ആകും.

ചക്ക പഴുക്കുമ്പോളും ഈ കെമിക്കലുകൾ നിർവീര്യം ആകും.

[ചക്കയിൽ ഉള്ള ട്രിപ്സിൻ inhibitor നെ പറ്റി കൂടുതൽ വായനയ്ക്ക് Annapurna, S. Sai, Candadai S. Ramadoss, and D. Siva Prasad. “Characterisation of a trypsin/chymotrypsin inhibitor from jack fruit (Artocarpus integrifolia) seeds.” Journal of the Science of Food and Agriculture 54.4 (1991): 605-618].

Leave a Reply

Your email address will not be published. Required fields are marked *