പണ്ട് അമ്മയുടെ കുടുംബവീട്ടിൽ ഒക്കെ ചെല്ലുമ്പോൾ വല്യമ്മച്ചി പറയും, മോളെ ആ കാടിന്റെ അത് വഴി ഒന്നും പോകല്ലേ അവിടെ നല്ല വിഷമുള്ള ഒരു പാമ്പു ഉണ്ട് ,
അപ്പോൾ ഞാൻ ചോദിച്ചു അത് വല്യമ്മച്ചിക്കു എങ്ങനെ അറിയാം , അപ്പോൾ പറഞ്ഞു പാമ്പു എപ്പോളും വാ പൊളിക്കൽ(തുറക്കൽ ) ആണ് , നല്ല നാറ്റം ആണ് (അതിന്റെ വിഷത്തിന്റെ മണമാണ് എന്നൊക്കെ എന്നായിരുന്നു പറച്ചിൽ 😀 )
സത്യത്തിൽ കഥ അങ്ങനെ ആണോ എന്ന് നമുക്ക് നോക്കാം !!!
ഭയങ്കരവും ഉത്കണ്ഠയുമായ സാഹചര്യങ്ങളിൽ മൃഗങ്ങൾ പല പ്രതിരോധ തന്ത്രങ്ങൾ വിപുലീകരിക്കുന്നു. അത് ചിലപ്പോൾ വേഷ പ്രച്ഛന്നർ ആവുക, അല്ലെങ്കിൽ ശബ്ദം പുറപ്പെടുവിക്കുക അങ്ങനെ ദാരാളം യുദ്ധ തന്ത്രങ്ങൾ അവ സ്വീകരിക്കാറുണ്ട് ചിലർ സ്വന്തം മരണത്തെ തന്ത്രപൂർവ്വം അഭിനയിച്ചു കാണിക്കും
എന്നാൽ ചില കൂട്ടർ, അസുഖകരമായ ഗന്ധം പുറപ്പെടുവിച്ചുകൊണ്ട് ശത്രുക്കളെ തുരത്താൻ നോക്കാറുണ്ട്
പാമ്പുകളുടെ ലോകത്തു ഈ പ്രതിരോധ സ്വഭാവം സാധാരണമാണ്.
നമുക്കിനി ഒരു ഗ്രന്ഥിയെപറ്റി നോക്കാം, ക്ലോക്കൽ ഗ്രന്ഥി .
Cloacal Glands :- രണ്ട് ലിംഗത്തിൽ പെട്ട പാമ്പുകളുടെ വാളിന്റെ അടിയിൽ ഉള്ള അടിത്തറയിലുള്ള മാംസപേശികളിൽ ആണ് ഇവ സജ്ജീകരിച്ചിരിക്കുന്നത് , ഈ ക്ലോക്കൽ ഗ്രന്ഥികൾ അത്രെ സുഖകരമല്ലാത്ത മണം നിർമിക്കുന്നു(കട്ടു മണം എന്നൊക്കെ നാട്ടിൽ പറയും ) , പിന്നീട് ഏതെങ്കിലും മൃഗങ്ങളുടെ അല്ലെങ്കിൽ മനുഷ്യരുടെ സാമിപ്യം അവർ അറിഞ്ഞാൽ / അല്ലെങ്കിൽ അവർക്കു അതുമൂലം ഭയം തോന്നിയാൽ ഈ ഗ്രന്ഥികൾ തങ്ങളുടെ വിസർജന അവയവം തുറക്കുന്നു, അങ്ങനെ മണം (നല്ല നാറ്റമാണ് ഉദേശിച്ചത് കേട്ടോ :D) ചുറ്റും പരക്കുന്നു ( അപ്പോൾ വായ തുറക്കുന്നതല്ല എന്ന് മനസിലായില്ലേ നമ്മൾ ഓർക്കും അവ പല്ലുതേക്കാത്തതു കൊണ്ടാണോ എന്നായിരിക്കും അല്ലെ )
പ്രക്ഷുബ്ധമായ പാമ്പുകൾ പലപ്പോഴും ഗന്ധം മാത്രമല്ല പുറപ്പെടുവിക്കുക ചെറുകുടൽ പുറപ്പെടുവിക്കുന്ന
പശപശപ്പു് ഉള്ള ദ്രാവകം കൂടി പുറത്തു വിടാറുണ്ട് ,
. ആളുകൾ സ്പർശിക്കുന്നതോ പിടികൂടുമ്പോഴോ പാമ്പുകൾ ചിലപ്പോഴെല്ലാം അസ്വസ്ഥരാകും, തൽഫലമായി ഇത്തരം സന്ദർഭങ്ങളിൽ പ്രതിരോധശക്തിയുള്ള ഈ ഗന്ധം അവർ പുറപ്പെടുവിക്കുന്നു.
ഗന്ധത്തിന്റെ ആത്യന്തിക ലക്ഷ്യം
നമ്മുടെ പാമ്പുകൾ, അങ്ങനെ ചുമ്മാ മണ്ടൻമാരല്ല കേട്ടോ , എപ്പോഴും അവർ ഈ മണം പുറപ്പെടുവിക്കില്ല.
അവർ ഈ ഗന്ധം പുറപ്പെടുവിക്കുന്നത്, ശത്രുക്കൾക്കു അവരിൽ താല്പര്യം ഇല്ലാതെയാകുന്ന സ്ഥിതി അഥവാ ചുറ്റുപാട് വരുത്താനാണ് , കാരണം ഇത്രയും വൃത്തികെട്ട മണം സഹിച്ചോണ്ടു വേട്ടക്കാർ അവരുടെ അടുത്തോട്ടു ചെല്ലില്ല എന്ന് അവർക്കു നന്നായി അറിയാം . ഓരോരോ ബുദ്ധിയെ 😀
കാരണം വില്ലന്മാർക്കു അറിയാം ഇത്രയും വൃത്തികെട്ട മണം ഉള്ള സാധനത്തിനു ഒരു രുചിയും കാണില്ല എന്നത് (ശെരിക്കും നമ്മുടെ പാമ്പുകൾ അങ്ങനെ വരുത്തി തീർക്കുന്നതാണ് കേട്ടോ )
മൃഗങ്ങളുടെ ശവങ്ങൾ ചീഞ്ഞളിഞ്ഞ നാറ്റമായിരിക്കും ചിലപ്പോൾ നമുക്ക് അനുഭവപ്പെടുക
ഗന്ധത്തിലുള്ള വെത്യാസം സാധാരണയായി ഓരോ തരത്തിലുള്ള പാമ്പിനെ ആശ്രയിക്കുന്നു. ഗാർട്ടർ പാമ്പുകൾ (തംനോഫീസ് ജനുസ്സാണ്) മന്ദതയാർജ്ജിക്കുന്ന ഗന്ധം പുറപ്പെടുവിക്കുന്നു .. Rattlesnakes (genera Sistrurus ആൻഡ് Crotalus) ശക്തമായി musky ഗന്ധം പുറത്തുവിടുന്നു
പിന്നെ പ്രീതിരോധം ഗന്ധം പുറപ്പെടുവിക്കൽ മാത്രമല്ല , അടുത്തേക്ക് ചെല്ലുമ്പോൾ ചില പാമ്പുകൾ ശക്തമായി ചീറ്റാറുണ്ട് (നമ്മുടെ മൂർഖൻ പാമ്പു ഒരു ഉദാഹരണം ആണ് )
പിന്നെ പഠനങ്ങൾ പറയുന്നത് എല്ലാ പാമ്പുകളും കാണുമ്പോഴേ കേറി കടിക്കാറില്ല , അവയുടെ മേൽ ആക്രമണം വരുന്നു എന്ന തോന്നൽ അതിന്റെയുള്ളിൽ വരുമ്പോൾ ആണ് , നമ്മുടെ പാമ്പുകൾ കൂടുതലും ആക്രമണ കാരികൾ ആവുന്നത്
അപ്പോൾ ഇനി പാമ്പു വാ പൊളിക്കുന്നു എന്നൊക്കെ ആരേലും പറഞ്ഞാൽ ഓർത്തോണം വായ അല്ല പകരം അവയുടെ വാലിനു അടിയിൽ ഉള്ള ക്ലോക്കൽ ഗ്രന്ഥി ആണ് ഇതിനു കാരണ ഭൂതനായ മച്ചാൻ ( വാല് വാല് രയണ്ണൻ പറയുന്ന സംഭവം )