Collecting knowledge For you !

ഫിയോന മുറ്റെസി

By:
Posted: March 20, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ കുപ്രസിദ്ധ ചേരിയായ കാത്ത്വേയിൽ ഫിയോന മുറ്റെസി 1996ല്‍ ജനിച്ചു. മൂന്നാം വയസ്സില്‍ അച്ഛന്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചു. ഏറെ വൈകാതെ കൂടപ്പിറപ്പ് ജൂലിയറ്റ് പേരറിയാത്ത അസുഖം വന്ന് മരിച്ചു. സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ അമ്മയ്ക്ക് ഗതിയില്ലാത്തതിനാല്‍ ആറാം ക്ലാസില്‍, ഒമ്പതാം വയസില്‍ പഠിത്തം നിര്‍ത്തി. 2005ലായിരുന്നു അത്. കാത്ത്വേയിലൂടെ ഒരുപിടി ഭക്ഷണത്തിനായി അലയുമ്പോഴാണ് ഒരു പള്ളിയുടെ കീഴില്‍ ചെസ് മത്സരം നടക്കുന്നത് കണ്ടത്. കുട്ടികൾ ഇത്രയേറെ നിശ്ശബ്ദരായിരിക്കാൻ കാരണമെന്താണ് എന്നാണ് ഞാൻ തിരഞ്ഞത്. അവർ ചെസിൽ മുഴുകുകയും അതിന്റെ സന്തോഷം അനുഭവിക്കുകയും ചെയ്യുകയായിരുന്നു. ഞാൻ ധൈര്യത്തോടെ അകത്തുകയറി. ധൈര്യം പകർന്നത് രണ്ട് കാര്യങ്ങളാണ്. അവിടെ എന്തെങ്കിലും ഭക്ഷിക്കാൻ ലഭിക്കും എന്ന പ്രതീക്ഷ. പിന്നെ ആ നിശ്ശബ്ദതയുടെ സന്തോഷം പങ്കുവെക്കാനുള്ള ആഗ്രഹംകുട്ടികളുടെ നടുവിലുണ്ടായിരുന്ന പരിശീലകനായ ചെറുപ്പക്കാരൻ അവളെ കണ്ടു. അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘പേടിക്കേണ്ട, കയറിവരൂ!’ അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ച ഒരു ക്ഷണമായിരുന്നു അത്. റോബർട്ട് കതാന്റെ എന്ന ചെസ് പരിശീലകൻ ആയിരുന്നു അദ്ദേഹം.കതാന്റെ ഫുട്ബോൾ താരമായിരുന്നു. എന്നാലൊരു ടൂർണമെന്റിനിടെ ഉണ്ടായ അപകടംമൂലം റോബർട്ടിന് ഫുട്‌ബോൾ കളി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് ഒരു ക്രിസ്ത്യൻ ഫുട്‌ബോൾ ക്ലബ്ബിൽ ചേർന്ന റോബർട്ട് മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി ഫുട്്‌ബോൾ പരിശീലകനായാണ് കാത്‌വേയിലെത്തുന്നത്.
കാത്‌വേയിലെ തെരുവുകളിൽ യുവാക്കളേയും കുട്ടികളേയും ഫുട്‌ബോളിലേക്ക്‌ ആകർഷിക്കാൻ റോബർട്ട് പല മാർഗങ്ങളും അന്വേഷിച്ചു. എന്നാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടു. വിശപ്പായിരുന്നു കാത്‌വേയിലെ പ്രശ്നം. എഴുന്നേറ്റുനടക്കാൻ ശേഷിയില്ലാത്ത കുട്ടികൾ മണിക്കൂറുകളോളം പന്തുകളിക്കുന്നതെങ്ങനെ? അങ്ങനെയാണ് റോബർട്ട് കുട്ടികളെ ചെസ്സ് പരിശീലിപ്പിക്കാൻ തുടങ്ങുന്നത്. വിശപ്പിന് ഭക്ഷണം പ്രതിഫലമായി നൽകിക്കൊണ്ടുള്ള ആ പരീക്ഷണം റോബർട്ടിനെപ്പോലും അമ്പരപ്പിക്കുംവിധം വിജയമായിരുന്നു. തുടക്കത്തിൽ ആറുകുട്ടികൾ മാത്രമുണ്ടായിരുന്ന ആ പരിശീലനകേന്ദ്രത്തിലേക്ക് അതിവേഗം കുട്ടികൾ എത്തിച്ചേർന്നു നന്നായി കളിക്കുന്നവര്‍ക്ക് ഒരു കോപ്പ ഓട്ട്‌സ് കുറുക്കായിരുന്നു സമ്മാനം. അതുവരെ ഈ കളിയെക്കുറിച്ച് കേട്ടിട്ടുകൂടെയില്ലാത്ത ഫിയോന ആ ചെസ് കളരിയുടെ ഭാഗമായി. തേരും കാലാളും കൈയിലെടുത്തു. ക്രമേണ കരുക്കള്‍് വഴങ്ങി. ചടുലനീക്കങ്ങളില്‍ എതിരാളികള്‍ വഴിമാറി. അന്നത്തിനായി തുടങ്ങിയ ചെസ് അവളുടെ ജീവിതം അപ്രതീക്ഷിതമായ നീക്കങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരുന്നു. ഫിയോന മുറ്റെസിയുടെ പ്രതിഭകണിക തിരിച്ചറിയപ്പെട്ടതോടെ അത് പരിപോഷിപ്പിക്കാനും ഫിയോനയ്ക്ക് അവസരം കൈവന്നു. നാളുകള്‍ പിന്നിടവെ കരുക്കള്‍ അഭിനിവേശമായി.

9-ാമത് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്തു. തൊട്ടടുത്ത വര്‍ഷം ഉഗാണ്ടയിലെ ജൂനിയര്‍ ചാമ്പ്യനായി. നാല്‍പ്പതാമത് ചെസ് ഒളിമ്പ്യാഡിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വുമണ്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ നേട്ടം സ്വന്തമാക്കി. ഉഗാണ്ടയുടെ ചെസ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാകുകയായിരുന്നു ഇതിലൂടെ. അതേവര്‍ഷം തന്നെ ഓപ്പണ്‍ കാറ്റഗറിയില്‍ നടന്ന ദേശീയ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. 41-ാമത് ചെസ് ഒളിമ്പ്യാഡിലും പങ്കെടുത്തു. ആഫ്രിക്കന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഫിയോന.. അന്തര്‍മുഖിയായി പുറംലോകത്തെ പേടിച്ച് കഴിഞ്ഞ ആ പെണ്‍കുട്ടി രണ്ടുവര്‍ഷത്തിനിപ്പുറം ദേശീയ ജൂനിയര്‍ ചാമ്പ്യനായതിന്റെ അത്ഭുതം അദ്ദേഹം മറയ്ക്കുന്നില്ല.

ചെസ് ഇതിഹാസം ഗാരി കാസ്പറോവിനൊപ്പം കരുനീക്കി തന്റെ ഏറ്റവും വലിയ ആഗ്രഹവും നിറവേറ്റിയതിന്റെ ആവേശം ഫിയോനയ്ക്ക് പെട്ടന്നൊന്നും തണുക്കില്ല. 2013 ല്‍ യു.എസില്‍ നടന്ന ലോക വനിതാ ഉച്ചകോടിയിലായിരുന്നു സ്വപ്‌നതുല്യമായ ആ അവസരം. വുമണ്‍ ഓഫ് ഇംപാക്ട് പുരസ്‌കാരവും അതേവേദിയില്‍ ഫിയോന ഏറ്റുവാങ്ങി. യു.എസില്‍ സ്‌കൂള്‍കുട്ടികളെ ചെസ്സിലേക്ക് ആകര്‍ഷിക്കാന്‍ ഫിയോനയുടെ പേരില്‍ ടൂര്‍ണമെന്റും തുടങ്ങിയിട്ടുണ്ട്. സ്വന്തം നാട്ടിലാകട്ടെ ഫിയോനയ്‌ക്കൊരു റോള്‍മോഡലിന്റെ പരിവേഷമാണ്. വിയാനെ ലുഗായയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ''അവിശ്വസനീയ പ്രഭാവം''. ദേശീയ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ഇരട്ടിയായി. രാജ്യത്തെ വാര്‍ഷിക ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സ്‌ക്കൂളുകളുടെ തള്ളിക്കയറ്റമാണ്. കിഴക്കന്‍ ആഫ്രിക്കയിലെ ആദ്യ ഫിഡെ മാസ്റ്ററായ ഐവി അമോക്കയുടെ സ്വാധീനവും ഇപ്പോള്‍ ഫിയോനയുടെ അവിശ്വസനീയ കരിയറുമാണ് സ്‌കൂള്‍ കുട്ടികളില്‍ പുതിയ ഉണര്‍വിനു കാരണമെന്ന് ലുഗായ ചൂണ്ടിക്കാട്ടുന്നു. ചേരികള്‍ കേന്ദ്രീകരിച്ച് ഫിയോന സംഘടിപ്പിക്കുന്ന ചെസ് ക്ലിനിക്കുകളിലും ഒട്ടേറെ കുട്ടികള്‍ പങ്കെടുക്കുന്നു
2016 ൽ പുറത്തിറങ്ങിയ മീരാ നായർ സംവിധാനം ചെയ്ത ക്യൂൻ ഓഫ് കാറ്റ്വെ എന്ന സിനിമ ഫിയോന മുറ്റെസിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. . സ്‌പോർട്‌സ് ഇല്ലസ്ട്രറ്റഡിന്റെ മുൻ സീനിയർ റിപ്പോർട്ടറായിരുന്ന ടീം കർതെർസിന്റെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ക്വീൻ ഓഫ് കാത്ത്വേ എന്ന പുസ്തകമാണ് ഇതേ പേരിൽ വെള്ളിത്തിരയിലെത്തി. 2012ൽ ഫിയോനയെക്കുറിച്ചിങ്ങിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
Pscvinjanalokam PSC VINJANALOKAM

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *