ജീവിതത്തില്‍ എല്ലാമേഖലകളിലും സ്ത്രികള്‍ മുന്നേറി കഴിഞ്ഞു, ബഹിരാകാശം മുതല്‍ തെങ്ങുകയറ്റം വരെയുള്ള ആൺകുത്തക വരെ അവയില്‍ ചിലത്. പക്ഷേ അപ്പോഴും മസിലിന്റെ പിൻബലത്തിൽ ചില മേഖലകൾ പുരുഷ കേസരികൾക്ക്‌ മാത്രമുള്ളതായിരുന്നു. കവലകളിലെ പോർട്ടർമാർ അതിലൊന്നാണ്‌. പെൺ പോർട്ടർമാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇന്ത്യൻ വനിതകളിൽ ഒട്ടേറെ പേർ ഭാരോദ്വഹനത്തിലൂടെ രാജ്യത്തിന്‌ മെഡൽ സമ്മാനിച്ചിട്ടുണ്ട്‌.നമ്മുടെ നാട്ടിൽ മറ്റ്‌ ജോലികളുടെ ഭാഗമായി ചുമടെടുക്കാറുമുണ്ട്‌ സ്ത്രീകൾ എങ്കിലും കവലകളിലും ബസ്‌ സ്റ്റോപ്പുകളിലും പോർട്ടർമാരായി അവരെത്താറില്ല. പക്ഷേ ഗോവയിലുണ്ട്‌. ബാദൽസ്‌ ഓഫ്‌ ഗോവ എന്ന പേരിലറിയപ്പെടുന്ന സ്ത്രീകളാണ്‌ മാർഗാവോ എന്ന നഗരത്തിലെ ഭാരമെടുക്കുന്നത്‌. ഗോവയുടെ വടക്കൻ നഗരത്തിലെ ഈ കൗതുക കാഴ്ച കുടുംബ പരമ്പരകളാണ്‌ മുന്നോട്ടുകൊണ്ടു പോകുന്നത്‌. ഒരു കുടുംബത്തിലെ മകൾ അല്ലെങ്കിൽ മരുമകളാണ്‌ ജോലിക്കിറങ്ങുക.. നാടോടിപ്പാട്ടുകളിലൂടെയാണ്‌ ഭാദൽസ്‌ എന്ന പേര്‌ ഇവർക്ക്‌ കിട്ടുന്നത്‌. അന്നേ സ്ത്രീകൾ ഇവിടെ ചുമട്ടുതൊഴിലാളികളായിരുന്നുഎന്നാണ്‌ പറയുന്നത്‌. നഗരത്തിന്‌ ചുറ്റുമുള്ള ബോർദ, ഫതോർദാ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നാണ്‌ ഇവരുടെ വരവ്‌. വീട്ടുപണികളെല്ലാം കഴിഞ്ഞ്‌ എട്ടു മണിയാകുന്നതോടെ എല്ലാവരുടെ എത്തിക്കഴിയും. എട്ടു മണി മുതൽ ആറു വരെയാണ്‌ മർഗാവോയിൽ ഇവരുടെ പണി.മാര്ഗ വോയില്‍ ബദല്‍ റോമന്‍ കാത്തോലിക്കര്‍ ആണ്.ഇവര്‍ കുര്ബിസ് എന്ന ആദിവാസി വിഭാഗതിലുള്ളവര്‍ ആണ്പുതുതലമുറയില്‍ യുവജനങ്ങല്‍ ഇതിനോട് താല്പകര്യം കാണിക്കുന്നില്ല 1990ല്‍ കോങ്കണ്‍ റയില്‍വേയുടെ വരവോടെ പല സംസ്ഥാന യുവാക്കള്‍ കടന്നുകയറ്റം കുറഞ്ഞ ശബളം,ജോലിചെയ്യാന്‍ തയ്യാറായതോടെ ഇവരുടെ വരുമാനത്തെ ബാധിച്ചു ഇവരുടെ പിന്മാറ്റത്തിനു കാരണമായി എങ്കിലും പ്രാദേശികമായ കച്ചവടക്കാര്‍ അവര്‍ ഇവരെ വിശ്വാസം ആണ് ഇവര്‍ കടകള്‍ മേല്നോട്ടം ഏല്‍പ്പിക്കുവാനും വന്‍തുകകള്‍ ബാങ്കില്‍ നീക്ഷേപിക്കുവാനും നിയോഗിക്കാറുണ്ട് മാർഗാവോയിലെ ചന്തയിൽ അമ്പത്‌ വയസുമുകളില്‍ പ്രായമുള്ള സ്ത്രീകളുണ്ട്‌ പോർട്ടർമാരായി ഇവരുടെ എണ്ണം ആകട്ടെ ഒരു ഡസ്സന്‍ മാത്രം 2011ല്‍ പോര്ട്ടിഗീസ് നാടുവിട്ടത്തിന്റെ അമ്പതാം വാര്ഷികം ആഘോഷിച്ച വേളയില്‍ ഗോവന്‍ സര്‍ക്കാര്‍ ഇവരെ ആദരിച്ചു 25 വര്ഷം തികഞ്ഞ എല്ലാ ബാദല്സിനും 25000 രൂപ നല്കാനും വിവിധ ക്ഷേമപദ്ധതികള്‍ പെന്ഷനുകള്‍ സര്ക്കാര്‍ തയ്യാറായി. ബാദൽസ്‌ അവരുടെ ജോലിയില്‍ അഭിമാനം കൊള്ളുന്നു Pscvinjanalokam

Leave a Reply

Your email address will not be published. Required fields are marked *