Collecting knowledge For you !

ബിസ്മില്ല ഖാന്‍

By:
Posted: March 22, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

1916 മാര്‍ച്ച് 21 ന് ബീഹാറില്‍ ധുമറൂണില്‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്.പിന്നീട് ഉത്തർപ്രദേശിൽ വരാണസിയിലെ മാതൃവീട്ടിലേക്ക് കുടിയേറി. കൊട്ടാരത്തിൽ ഷഹനായി വാദകനായ പിതാവ് പൈഗമ്പർ ഖാന് ബിസ്മില്ലയെ ഔപചാരിക വിദ്യാഭ്യാസം നൽകി വളർത്താനായിരുന്നു ആഗ്രഹം. എന്നാൽ ബിസ്മില്ലയുടെ പ്രണയം ഏഴ് സുഷിരങ്ങളുള്ള കുഴലിനോടാ യിരുന്നു.  കുഞ്ഞ് പിറന്നപ്പോൾ ബോജ്പൂർ കോർട്ടിലെ ഷഹനായി മാസ്റ്റർ ആയ പിതാമഹൻ റസൂൽ ബക്സ് ഖാൻ ബിസ്മില്ല എന്നു മന്ത്രിച്ചത്രെ.ഖമറുദ്ദീൻ എന്ന് പേരുണ്ടായിരുന്ന ബിസ്മില്ല പിന്നീട് ദൈവനാമത്തിലുള്ള ഷഹനായി നാദമായി മാറി. ഷെഹ്നായി വാദകരായ അച്ഛന്റേയും അമ്മാവന്റേയും ബന്ധുക്കളുടേയും വഴിയെ ചെറുപ്പത്തിലെ സഞ്ചരിച്ചു തുടങ്ങിയ ബിസ്മില്ല അമ്മാവനും മിയാൻ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാന ഷെഹ്നായി വിദ്വാനുമായിരുന്ന അലിഭക്ഷ് വിലായതിൽ നിന്നാണ് ഷെഹ്നായിയുടേയും വായ്പാട്ടിന്റേയും ആദ്യാക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്.
1924 ൽ കൽക്കത്തയിൽ വച്ച് അമ്മാവന് അകമ്പടിയായി പതിനാലാം വയസില്‍ ഷെഹ്നായ് വായിച്ചായിരുന്നു ബിസ്മില്ല ഖാൻ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 1937 ൽകൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ മ്യൂസിക് സംഗീതസമ്മേളനത്തിൽ ഒറ്റയ്ക്ക് ഷെഹ്നായി വായിച്ച് ബിസ്മില്ല സംഗീതലോകത്ത് പ്രശസ്തനായിത്തുടങ്ങി.ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ബിസ്മില്ലാഖാനാണ്.ഇന്ത്യയില്‍ ശാസ്ത്രീയ സംഗീതത്തിനെജനപ്രിയ മാക്കുന്നതില്‍ അദ്ദേഹം ഒരു വലിയപങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ തന്റെ രാഗങ്ങളില്‍ നിന്ന് ഒഴിവാക്കി.
ധുന്‍, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജ്ജം കലര്‍ന്നതാണ് ആ വാദനം. തുമ്രിയിലെ ബനാറസ് അംഗ് എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരില്‍ ഒരാളാണ് ബിസ്മില്ലാഖാന്‍.

1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രം ലഭിച്ച ദിവസം പാർലമെന്റിൽ ആദ്യം പ്രവേശിച്ചത് ബിസ്മില്ലാഖാനാ ണത്രെ. 1950 ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രഖ്യാപനത്തി വേളയിലും ബിസ്മില്ലാ ഖാന്റെ മാന്ത്രിക സംഗീതമുണ്ടായിരുന്നു. പിന്നീട് സ്വാതന്ത്ര്യദിനചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ തൊട്ടുത്ത് ബിസ്മില്ലയുടെ ഷെഹ്നായി ഒഴിവാക്കാനാവാത്ത ഒരു ചടങ്ങായി മാറി.നെഹ്റു മരണപ്പെട്ടപ്പോഴും, പിൽക്കാലത്ത് ഇന്ദിരയും രാജീവും ഇല്ലാതായപ്പോഴും ആ ഷഹനായി കരഞ്ഞിരുന്നു.വിമാനത്തിലേറുന്നതിനുള്ള ഭയം മൂലം വിദേശ വേദികള്‍ ഉപേക്ഷിച്ചതിലൂടെയും ബിസ്മില്ലാഖാന്‍ ശ്രദ്ധേയനായി. മക്കയിലും മദീനയിലും കൊണ്ടുപോകാമെന്ന ഉറപ്പില്‍ 1966ല്‍ എഡിന്‍ബര്‍ഗ് മേളയില്‍അവതരിപ്പിച്ച പരിപാടിയിലൂടെ ആഗോള ശ്രദ്ധ നേടി.ബിസ്മില്ല തന്റെ പ്രാണവായു കൊണ്ട് തഴുകിത്തലോടി അതൊരു മാന്ത്രിക ദണ്ഡാക്കി. ജർമ്മനി, ഫ്രാൻസ്, ഇറാൻ, ജപ്പാൻ, കനഡ തുടങ്ങി കുറെ രാജ്യങ്ങളിൽ ബിസ്മില്ലയും ഷഹനായിയും സഞ്ചരിച്ചു.

1961ല്‍ പദ്മശ്രീ, 1968ല്‍ പദ്മഭൂഷണ്‍,1980ല്‍ പദ്മവിഭൂഷണ്‍, താന്‍സന്‍ പുരസ്കാരം(1980), 2000ലെ ഗുപ്ത അവാര്‍ഡ്, 2001ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന പുരസ്‌കാരങ്ങള്‍ ബിസ്മില്ല ഖാനെ തേടിയെത്തിക്കൊണ്ടിരുന്നു.ഇതിനു പുറമെ ഒട്ടേറെ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്കി ഉസ്താദിനെ ആദരിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം അദ്ദേഹം 90ആമത്തെ വയസ്സില്‍2006 ഓഗസ്റ്റ് 21ന് തന്റെ അനശ്വര സംഗീതധാര ബാക്കി വച്ച് ബിസ്മില്ല ഖാന്‍ വിട പറഞ്ഞു.പതിനാറാമത് ടോംയാസ് പുരസ്‌കാരം ഉസ്താദ് ബിസ്മില്ലാ ഖാന് മരണാനന്തര ബഹുമതിയായി നല്‍കി “ലോകം അവസാനിച്ചാലും സംഗീതം നിലനില്‍ക്കും. സംഗീതത്തിന് ജാതിയില്ല” – ഒരിക്കല്‍ ബിസ്മില്ല ഖാന്‍ പറഞ്ഞു

102ാം ജന്മദിനത്തില്‍ സംഗീത ഇതിഹാസവും ഷെഹ്നായ് വാദകനുമായ ഉസ്താദ് ബിസ്മില്ല ഖാന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ബിസ്മില്ലാ ഖാന്‍ ഷെഹ്നായ് വായിക്കുന്നതാണ് ചിത്രീകരണം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് വിജയ് ക്രിഷ് ആണ് ഗൂഗിളിന് വേണ്ടി ഡൂഡില്‍ ഒരുക്കിയത്. ജ്യാമിതീയ രൂപങ്ങള്‍ക്കും ഗുഗിള്‍ ടൈറ്റിലിനും മുന്നില്‍ ഷെഹ്നായ് വായിച്ച് ബിസ്മില്ല ഖാന്‍.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *