Collecting knowledge For you !

ബി-52 സ്ട്രാറ്റോ ഫോട്രെസ്സ് -തലമുറകളെ പിൻതള്ളിയ ദീർഘദൂരബോംബെർ

By:
Posted: March 4, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

അൻപതുകളിൽ നിർമിച്ച ഒരു തന്ത്രപ്രധാന ആയുധം ഇന്നും അങ്ങനെ നിലനിൽക്കുന്നത് ഒരത്ഭുതം തന്നെയാണ് .അറുപതു പിന്നിട്ടിട്ടും ,കൂടുതൽ ശക്തരായ പ്രതിയോഗികൾ വന്നിട്ടും ഇന്നും മൂർച്ചയേറിയ ഒരായുധമായി നിലനിൽക്കുകയാണ് ബി-52ബോംബെർ .
.
അൻപതുകളിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കും ആണവ അന്തര്വാഹിനികൾക്കും മുൻപാണ് ബി-52 പിറവിയെടുക്കുന്നത് .ആണവ ആയുധങ്ങളുടെ ആദ്യകാലങ്ങളിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം അവ വിന്യസിക്കാനുള്ള ഒരേ ഒരുപാധി ദീർഘദൂര ബോംബറുകൾ ആയിരുന്നു
.
രണ്ടാം ലോക മഹായുദ്ധത്തിലെ യു എസ് ദീർഘ ദൂരബോംബരായ ബി-29 പിസ്റ്റൺ എൻജിനുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഒരു ദീർഘദൂരവിമാനമായിരുന്നു .അഞ്ചു ടൺ ബോംബുകൾ നാലായിരം കിലോമീറ്റർ വരെ കൊണ്ടുപോകാൻ ബി-29 നു കഴിയുമായിരുന്നു .രണ്ടാം ലോക മഹാഹയുദ്ധത്തിനു ശേഷം അമേരിക്കയുടെ മുഖ്യ എതിരാളി സോവ്യറ്റ് യൂണിയൻ ആയി .അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്ന് പറന്ന് സോവിയറ്റ് യൂണിയന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ എത്തിച്ചേർന്നു ബോംബിടാനുള്ള പ്രാപ്തി ബി-29 ന് ഇല്ലായിരുന്നു .അത്തരം കഴിവുകളുള്ള ഒരു ബോംബെറിന്റെ നിർമാണത്തിനുള്ള അമേരിക്കൻ ഉദ്യമങ്ങളുടെ പരിസമാപ്തിയായിരുന്നു ബി-52 സ്ട്രാറ്റോ ഫോട്രെസ്സ് .
.
ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ അൻപതുകളുടെ ആദ്യ കാലത് ശൈശവ ദശയിൽ ആയിരുന്നു . അതിനാൽ തന്നെ ബി-52 ൽ എട്ടു ടര്ബോജെറ് എഞ്ചിനുകൾ ഉപയോഗിക്കേണ്ടി വന്നു .മുപ്പത് ടൺ ഭാരം 14000 കിലോമീറ്റർ ദൂരെ കൊണ്ടുപോകാൻ പ്രാപ്തമായിരുന്നു ബി-52.
.
ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ ഹൈഡ്രജൻ ബോംബുകൾ വഹിക്കുന്ന ബി -52 ബോംബറുകൾ നിരന്തരം ഉത്തര അറ്ലാന്റിക്കിൽ വട്ടമിട്ടു പറന്നിരുന്നു .ഒരു കടുത്ത സോവ്യറ്റ് ആണവ ആക്രമണത്തിൽ യു എസ് ഇന്റെ മാറ്റ് ആണവ ആയുധങ്ങൾ എല്ലാം തകർക്കപ്പെട്ടാലും ഒരു പ്രത്യാക്രമണത്തിനുള്ള സാധ്യത നിലനിർത്താനായിരുന്നു ബി -52 ബോംബറുക ളുടെ ee നിരന്തരമായ പാറകകൾ .സോവ്യറ്റ് യൂണിയനും അവരുടെ Tu -95 ബോംബറുകളെ ഇത്തരത്തിൽ നിരന്തരമായി പറത്തിയിരുന്നു.
.
അമേരിക്കൻ സൈന്യ ശക്തിയുടെ പര്യായമായിരുന്നു പലപ്പോഴും ബി -52. വിയട്നാമിലും ഇറാക്കിലും എതിരാളികൾക്ക് ഏറ്റവും നഷ്ടമുണ്ടാക്കിയത് ബി -52 തന്നെയായിരുന്നു .എൺപതുകളിൽ ദീർഘദൂര എയർ ലാഞ്ചഡ് ക്രൂയിസ് മിസൈലുകളുടെ ആവിർഭാവം ബി -52 നു ഒരു പുതു ജീവൻ നൽകി .മിക്ക ബി -52 കളെയും ദീർഘദൂര എയർ ലാഞ്ചഡ് ക്രൂയിസ് മിസൈലുകളുടെ വാഹകരായി മാറ്റിയെടുത്തു .പുതു തലമുറ ബോംബറുകളായ B-1 B-2 എന്നിവയുടെ ഭാരിച്ച വിലയും പ്രവർത്തന ചെലവും നിമിത്തം യു എസ് വ്യോമസേനാ ബി -52 ബോംബറുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി എന്ന് പറയുന്നതാവും കൂടുതൽ ശരി .
.
അൻപതുകളിൽ ബി-52 നു ബദലായി സോവ്യറ്റ് യൂണിയൻ നിർമിച്ച M-4 ബൈസൺ ബോംബറുകൾക്ക് ബി-52 നു കിടനിൽക്കാനായില്ല .പക്ഷെ അവർ അൻപതുകളിൽ നിർമിച്ച മറ്റൊരു ദീർഘദൂര ബോംബറായ TU -95 അക്ഷരാർഥത്തിൽ ബി-52 ഇന്റെ കരുത്തനായ എതിരാളിയായി .ബി-52 നെപ്പോലെ TU -95 ഉം ആറു പതിറ്റാണ്ടുകൾക്കപ്പുറം ആകാശത്തിലെ കരുത്തനായി പറക്കുന്നു .ഇനിയും ഇരുപതുകൊല്ലമാണ് ബി-52 കളുടെ പ്രതീക്ഷിക്കുന്ന ആയുസ്സ്. പക്ഷെ നിരന്തരമായ പുതുക്കലുകളിലൂടെ അവ ഒരു നൂറ്റാണ്ടിന്റെ സൈനിക സേവനം(2055 വരെ ) നടത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ .----
.

.
ചിത്രo: ബി-52 ബോംബെർ : ചിത്രo: കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref: 1.https://www.airspacemag.com/…/b-52-just-keeps-flying-18095…/
2.https://www.britannica.com/technology/B-52
3.https://en.wikipedia.org/wiki/Boeing_B-52_Stratofortress.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *