മഹാജനപദങ്ങൾ മുതൽ ചെറു ഗ്രാമങ്ങൾ വരെ ഉൾപ്പെട്ടതായിരുന്നു പുരാതന ഇന്ത്യ .ഭൂതകാലത്തു പല ദേശങ്ങളെയും പുരോഗതിയിലേക്ക് നയിച്ചത് ഋഷിതുല്യരായ രാജാക്കന്മാരും അവരുടെ ഭരണവും ആയിരുന്നു . ത്രിപുര എന്ന ഭാരത ഭൂപ്രദേശത്തെ ധന്യമാക്കിയ രാജ ശ്രേഷ്ഠനായിരുന്നു മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ , അദ്ദേഹമായിരുന്നു വനനിബിഢമായ ത്രിപുരയെ ആധുനികതയിലേക്ക് കൈപിടിച്ചുയർത്തിയത്
—
ത്രിപുരയിലെ മാണിക്യ രാജവംശം
—
പതിമൂനാം നൂറ്റാണ്ടിൽ രത്ന മാണിക്യ രാജാവാണ് (King Ratna Manikya (~1280) ) ത്രിപുരയിലെ മാണിക്യ രാജവംശത്തിനു തുടക്കം കുറിച്ചത് .അക്കാലത്തു ത്രിപുര ഒരു വിദൂര പ്രദേശമായിരുന്നു .ഈ രാജവംശം ഇടതടവില്ലാതെ ഏതാണ്ട് എഴുനൂറു കൊല്ലമാണ് ത്രിപുര ഭരിച്ചത് . ജനസംഖ്യയിലും , വിഭവങ്ങളിലും പരിമിതം ആയിരുന്നു വെങ്കിലും മുഗളർ ഉൾപ്പെടെയുള്ള വൈദേശിക ആക്രമണകാരികളിൽനിന്നും ത്രിപുരയെ സംരക്ഷിക്കാൻ മാണിക്യ രാജവംശത്തിലെ രാജാക്കന്മാരായി . പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിടീഷ് മേൽക്കോയ്മ അംഗീകരിക്കേണ്ടി വന്നുവെങ്കിലും ത്രിപുര ബ്രിടീഷ് സ്വാധീനത്തിൽ നിന്ന് പോലും കുറെയൊക്കെ വേറിട്ട് നിന്നു എന്ന് പറയേണ്ടിവരും .
.
അനവധി രാജാക്കന്മാരാണ് മാണിക്യ രാജവംശത്തിന്റേതായി ത്രിപുര ഭരിച്ചത് . അവരിൽ പലരെയും പറ്റിയുള്ള വിവരങ്ങൾ ഭാഗീകമായി പോലും ഇപ്പോൾ ലഭ്യമല്ല . എന്നാലും മാണിക്യ രാജ വംശത്തിലെ അവസാന ഭരണാധികാരികളായിരുന്ന ഇഷാൻ ചന്ദ്ര മാണിക്യ (1849-1862 ) മുതൽ മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ( 1923–1947) വരെയുള്ളവരുടെ വിവരങ്ങൾ പൂർണ്ണ തോതിൽ ലഭ്യമാണ് . അവസാന രാജാവായ ബീർ ബിക്രം കിഷോർ മാണിക്യ( 1923–1947) യാണ് ത്രിപുരയെ ആധുനികതയിലേക്ക് നയിച്ചത് .
—
മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ
—
ത്രിപുരയുടെ ആധുനികതയിലേക്കുള്ള ചുവടുവയ്പ്പുകൾ മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ യുടെ പിൻഗാമിയായിരുന്ന മഹാരാജ ബീരേന്ദ്ര കിഷോർ മാണിക്യയുടെ കാലത്തു തന്നെ തുടങ്ങിയിരുന്നു .ത്രിപുരയിൽ ഒരു സിവിൽ സർവീസിന് രൂപം നൽകിയതും ,സമഗ്രമായ നിയമ പരിഷ്കരണങ്ങൾ നടപ്പിലാക്കിയതും ബീരേന്ദ്ര കിഷോർ മാണിക്യ ((1909-1923)- ഭരണകാലം ) ആയിരുന്നു .മഹാകവി രവീന്ദ്ര നാഥാ ടാഗോറിന്റെ ആരാധകനായിരുന്നു ബീരേന്ദ്ര കിഷോർ മാണിക്യ. അദ്ദേഹത്തിന്റെ ധനസഹായത്താലാണ് ടാഗോർ ശാന്തിനികേതൻ പടുത്തുയർത്തിയത് . അദ്ദേഹത്തിന്റെ പുത്രനാണ് ബീർ ബിക്രം കിഷോർ മാണിക്യ.
.
അധികാരമേൽക്കുമ്പോൾ പതിനഞ്ചു വയസ്സ് മാത്രമായിരുന്നു ബീർ ബിക്രം കിഷോർ മാണിക്യ യുടെ പ്രായം .പക്ഷെ തുടക്കം മുതൽ തന്നെ പ്രായത്തിൽ കവിഞ്ഞ അറിവും സാമർത്യവും അദ്ദേഹം തന്റെ പ്രവർത്തനങ്ങളിൽ ദൃശ്യമാക്കിയിരുന്നു .ഇന്ത്യയിൽ ഭൂപരിഷ്കരണം ആദ്യമായി നടപ്പാക്കുകയും ഭൂമി പാവപ്പെട്ടവർക്കും ആദിവാസി ജനവിഭാഗങ്ങൾക്കും പതിച്ചു നൽകിയതും അദ്ദേഹമായിരുന്നു .അക്കാലത്തു അത് വിപ്ലവകരമായ ഒരു നടപടിയായിരുന്നു. .എത്തിച്ചേരാൻ ദുര്ഘടമായിരുന്നു ത്രിപുര . ത്രിപുര വികസിക്കണമെങ്കിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടണം എന്ന് കൃത്യമായി ബിർ ബിക്രം കിഷോർ മാണിക്യ മനസ്സിലാക്കിയിരുന്നു . അതിനാൽ തന്നെ ത്രിപുത്രയിൽ വിപുലമായ ചെറുതും വലുതുമായ ഒരു റോഡ് സംവിധാനം അദ്ദേഹം ഒരുക്കി .മുപ്പതുകളിൽ തന്നെ തലസ്ഥാനമായ അഗർത്തലയിൽ ഒരു വിമാന താവളവും അദ്ദേഹം നിർമിച്ചു .ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ ആദ്യ വിമാനത്താവളങ്ങളിൽ ഒന്നായിരുന്നു അദ്ദേഹം പണികഴിപ്പിച്ചത് .
ഇന്ത്യൻ ദേശീയതയുടെയും സംസ്കാരത്തിന്റെയും കരുത്തുറ്റ വക്താവായിരുന്നു മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ. സമീപ രാജ്യമായ മണിപ്പൂരുമായി ഇപ്പോഴും വളരെ നല്ല ബന്ധങ്ങൾ പുലർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു . ത്രിപുരയിലെ മാത്രമല്ല മണിപ്പൂരിലെ കലകളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു .പിതാവിനെപ്പോലെ തന്നെ അദ്ദേഹവും കവി ശേഷ്ഠനായ രവീന്ദ്ര നാഥ ടാഗോറിന്റെ ആരാധകനായിരുന്നു . ടാഗോറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിർലോഭമായ സഹായമാണ് മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ചെയ്തത് . ടാഗോർ വാർധക്യത്തിൽ രോഗബാധിതനായപ്പോൾ അദ്ദേഹം ടാഗോറിനെ സന്ദർശിക്കുകയും ഭാരത് ഭാസ്കർ (‘Bharat Bhaskar’ ) എന്ന ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു .
.
എല്ലാ പുരാതന നാഗരികതകളും തകർന്ന് മണ്ണടിയുകയും , ആക്രമണകാരികളും കൊളോണിയൽ മുതലാളിമാരും അവയെ എല്ലാം തച്ചുടച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യൻ നാഗരികത മാത്രം കാലത്തെ അതിജീവിച്ചുകൊണ്ട് സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്നു എന്നത് എല്ലാ ചരിത്രകാരന്മാരെയും ചിന്തകരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വസ്തുതയാണ് . ഇവിടെ മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ യെപോലെയുള്ള രാജാക്കന്മാരും ,എന്ത് വിഷമതകളെയും അതിജീവിക്കാൻ കഴിവുള്ള സാധാരണകാകരും ഉണ്ടായിരുന്നു എന്നതു കൊണ്ട് മാത്രമാണ് സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും ,എല്ലാ പുരാതന നാഗരികതകളും മണ്മറഞ്ഞിട്ടും ഇന്ത്യൻ നാഗരികത ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്
—
ചിത്രം :മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ: ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
1.http://indiafacts.org/maharaja-bir-bikram-kishore-manikya-…/
2.https://en.wikipedia.org/wiki/Bir_Bikram_Kishore_Debbarman