Collecting knowledge For you !

മാനസി ജോഷി

By:
Posted: March 9, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

അപ്രതീക്ഷിതമായ ഒരു അപകടം ജീവിതത്തിൽ സംഭവിച്ചാൽ അതോടെ എല്ലാം തീർന്നു എന്ന മട്ടിൽ കണ്ണീരൊഴുക്കി ഒറ്റപ്പെടലിലേക്ക് ഒതുങ്ങിക്കൂടുന്നവർക്ക് പ്രചോദനമാകും ഈ പെൺകുട്ടിയുടെ ജീവിത കഥ.തൻെറ അതിജീവനത്തിൻെറ കഥ അവൾ പങ്കുവെയ്ക്കുന്നത് ഹ്യൂമെൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്.
ഏതൊരു പെണ്‍കുട്ടിയേയും പോലെ നിറമുള്ള സ്വപ്‌നങ്ങളുള്ള മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു മാനസി. മികച്ച രീതിയില്‍ എന്‍ജിനീയറിംഗ്പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിയും നേടി. ജോലിത്തിരക്കുകള്‍ക്കൊപ്പം പത്തുവയസ്സുമുതല്‍ കൂടെക്കൂട്ടിയ ബാഡ്മിന്റണുമായി ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്ന നാളുകളൊന്നിലാണ് വാഹനാപകടത്തെ തുടര്‍ന്ന് മാനസിക്ക് ഇടതുകാല് നഷ്ടപ്പെടുന്നത്ഞാന്‍ അന്നു ജോലിക്കു പോകുമ്പോഴായിരുന്നു അതു സംഭവിച്ചത്. ഒരു ട്രക്ക് എന്റെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച് എന്റെ ഇടതു കാലില്‍ കൂടി കയറി ഇറങ്ങി. അതു ഡ്രൈവറുടെ തെറ്റല്ലായിരുന്നു, റോഡില്‍ ട്രൈവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം മറഞ്ഞിരുന്ന ഒരു തൂണായിരുന്നു അപകട കാരണം. എന്റെ ചുറ്റിനും ആളുകള്‍ കൂടി. അവര്‍ എന്നെ ആശുപത്രിയിലാക്കി. അപ്പോള്‍ സമയം ഏകദേശം 9.30 ആയിരുന്നു. പക്ഷെ എന്റെ ഒാപ്പറേഷന്‍ നടന്നത് വൈകിട്ട് 5.30 ന് ആണ്. ഡോക്ടര്‍മാര്‍ കഴിവതും എന്റെ കാല് നിലനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ഒരാഴ്ചക്കു ശേഷം കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുകയും തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടതായും വന്നു. ഡോക്ടര്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചത് എന്തിനാണ് ഇത്രയും വൈകിയത് എന്നാണ്. എനിക്കറിയാമായിരുന്നു വൈകാതെ തന്നെ ഇങ്ങനെ സംഭവിക്കുമെന്ന്. എന്നെ ഈ ചിന്തകളിലൂടെ എല്ലാം കൊണ്ടു പോയത് എന്റെ അംഗീകാര മനോഭാവമാണ്. ഇതു എന്റെ വിധിയാണ്. എനിയ്ക്കു വേണമെങ്കില്‍ എന്റെ വിധിയെ ഒാര്‍ത്ത് കരയാം. അല്ലെങ്കില്‍ ജീവിതത്തിലെ കൈപ്പേറിയ ഒരു അനുഭവമായി കരുതി അതിനെ മറന്നു കളഞ്ഞ് മുന്നോട്ടു ജീവിക്കാം. ഞാന്‍ രണ്ടാമത്തേതു തിരഞ്ഞെടുത്തു. സത്യത്തില്‍ എന്നെക്കാണാന്‍ ആശുപത്രിയില്‍ വരുന്നവരെയൊക്കെ ഞാന്‍ കഴിവതും തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ ഫിസിയോ തെറാപ്പിക്ക് വിധേയയാകുകയും വീണ്ടും നടക്കാന്‍ പരിശീലിക്കുകയും ചെയ്തു. അപ്പോഴുണ്ടായിരുന്ന എന്റെ ഏറ്റവും വലിയ ഭയം ബാല്യകാലം മുതലുള്ള എന്റെ ഇഷ്ട വിനോദമായിരുന്ന ബാഡ്മിന്റണ്‍ എനിക്കിനി കളിക്കാന്‍ സാധിക്കുമോ എന്നുള്ളതായിരുന്നു. പക്ഷെ നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സമയത്തും എനിക്ക് അത് കളിക്കാന്‍ സാധിച്ചു. ഞാന്‍ കോര്‍പ്പറേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ജയിക്കാനാരംഭിച്ചു. എന്റെ ഒരു അംഗപരിമിതയായ കൂട്ടുകാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാഷണല്‍ ലെവല്‍ ബാഡ്മിന്റണില്‍ ഒരു കൈ നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അതില്‍ ഒരു പാടു മെഡലുകള്‍ സ്വന്തമാക്കാന്‍ എനിക്കു സാധിച്ചു. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ സംഘടിപ്പിച്ച പാരാ മൗണ്ടന്‍ ബാഡ്മിന്റണ്‍ ചാംമ്പ്യന്‍ ഷിപ്പില്‍ ഞാന്‍ സില്‍വര്‍ മെഡലും സ്വന്തമാക്കി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുമ്പോഴും എല്ലാദിവസവും അഞ്ചു മണിക്കൂര്‍ ഞാന്‍ പരിശീലനത്തിനായി മാറ്റി വെച്ചു. കൂടുതല്‍ ട്രെയിനിങ്ങും പൂര്‍ത്തിയാക്കിയത് സ്കൂബ ടൈവിങ്ങിലാണ്. കൂടാതെ ഇന്‍ഡ്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളെല്ലാം തന്നെയും സന്ദര്‍ശിക്കുകയും ചെയ്തു.
ഇപ്പോൾ ആളുകൾ ചോദിക്കുന്നത് എങ്ങനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റുന്നു എന്നാണ്. അപ്പോൾ അവരോട് ഞാൻ തിരിച്ചു ചോദിക്കും. (ഇതിൽ നിന്നൊക്കെ അവരെ തടയുന്നതെന്താണെന്ന്) what’s stopping you?’ എന്ന്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എപ്പോഴും സന്തോഷമായിരിക്കുക, അതിനൊപ്പം ഇഷ്ടമുള്ള കാര്യങ്ങള്‍ തടസ്സമില്ലാതെ ചെയ്യുക എന്നതൊക്കെയാണ്. സ്വതന്ത്രമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റേതായ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് എന്റെ ആഗ്രഹം Pscvinjanalokam

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *