പൈ യെ കൊണ്ട് പറഞ്ഞപോലെ ക്ലസ്റൂമിൽ ട്രോൾ ചെയ്യപ്പെടുന്ന ആളാണ് മോൾ. മോൾ സങ്കല്പം പലർക്കും മനസിലാകാതെ പരീക്ഷ എഴുതി A+ വാങ്ങിപോകാറുണ്ട്. പക്ഷേ ആൾ തനി നാടൻ ആണ്.പത്താം തരത്തിലെ കെമിസ്ട്രി പരീക്ഷക്ക് ഉപകരിച്ചേക്കും.

മോൾ ആർക്കും വഴങ്ങും.
നമുക്കൊരു ഉദാഹരണം നോക്കാം.
ഒരു ഗോഡൗണിൽ ആയിരം ചാക്ക് പയർ ഉണ്ട്. എല്ലാം ഒരേവലുപ്പമുള്ള ചാക്കുകൾ. നമുക്ക് അവിടെയുള്ള പയർ മൊത്തം എണ്ണി കണക്കാക്കണം ??എന്തു ചെയ്യും?

ആയിരം ചാക്ക് ചെറുപയർ എണ്ണാൻ മാസങ്ങൾ എടുത്തേക്കാം.ഒരു വഴിയുണ്ട്. വായിക്കുമ്പോ നിങ്ങക്കും മനസിലായികാണും.ഒരു ചാക്ക് പയർമണികൾ മൊത്തം കുത്തിയിരുന്നു എണ്ണുക. ഇങ്ങനെ കിട്ടുന്ന എണ്ണത്തെ 1000 കൊണ്ടു ഗുനികുമ്പോ 1000 ചാക്കിലെ മൊത്തം പയർമണിയും നമുക്ക് എണ്ണിയെടുക്കാം. ഇവിടെ സൗകര്യത്തിനു വേണ്ടി നമ്മൾ എല്ലാ പയർമണിയും ഒരേ വലിപ്പം ആണെന്ന് അനുമാനിക്കുന്നു.

ഇനി ഇതുവെച്ചു ഒരു രാജ്യത്തു, അല്ലെങ്കിൽ ഈ ലോകത്തു മുഴുവൻ ഉള്ള പയർമണിയുടെ എണ്ണം എടുക്കാം. ഒരുകാര്യം , ചാക്കുകളുടെ എണ്ണം അറിഞ്ഞിരിക്കണം. അമ്പതിനായിരത്തി അഞ്ഞൂറ് (50500) പയർ മണികൾ ഒരു ചാക്കിൽ ഉണ്ടെന്നു നമ്മൾ കണ്ടെത്തി എന്നു കരുതിക്കോളൂ. ഇതു വെച്ചു നമുക്ക് പയറിന്റെ മാത്രമല്ല പഞ്ചസാരയുടെയും, ചായപ്പൊടിയുടെയും, സിമന്റ് കട്ടകളുടെയും എണ്ണം പറയാം.

നമ്മൾ 50500 നെ പയറിന്റെ പേര് ചേർത്തു ചുമ്മാ ’പീസ് നമ്പർ’ എന്നു വിളിക്കുന്നു.
അപ്പോൾ ഒരു പീസ് നമ്പർ പഞ്ചസാര എന്നത് ഏത്രയായിരിക്കും?
ഒരു പീസ് നമ്പർ പഞ്ചസാര= 50500 പഞ്ചസാര തരികൾ
ഒരു പീസ് നമ്പർ ഓറഞ്ച്= 50500 എണ്ണം ഓറഞ്ചുകൾ .
ഒരു ‘പീസ് നമ്പർ’ എന്നത് 50500 എന്ന എണ്ണത്തെ സൂചിപ്പിക്കുന്നു.

Image result for mole unit

ഇനി സ്വാഭാവികമായും ഒരു ചോദ്യം?
ഒരു പീസ് നമ്പർ പഞ്ചസാരയും, ഒരു പീസ് നമ്പർ ഇരുമ്പു കട്ടയും ഒരേ തൂക്കം(പിണ്ഡം) ആണോ?
അല്ലല്ലോ.

കാരണം 50500 ഇരുമ്പു കട്ടയും 50500 പഞ്ചസാര മണിയും ഒരുപാട് വ്യത്യാസമുണ്ട് .

ഇനി 15 പീസ് നമ്പർ ചക്കക്കുരു എന്നു പറഞ്ഞാൽ 15*50500=757500 എണ്ണം ചക്കക്കുരു എന്നർത്ഥം. ഈ പീസ്‌ നമ്പർ ഓർക്കുന്നുണ്ടല്ലോ , ഒരു ചാക്കിലെ ചെറുപയറർ മണിയുടെ എണ്ണം!! ഇങ്ങനെ എത്ര പീസിൽ വേണമെക്കിലും നമുക്ക് എണ്ണൽ അളവുകൾ എടുക്കാം.
ഇവിടെ എന്താണ് സൗകര്യം ??50500 എന്നതിനെ നമുക്ക് 1 പീസ് നമ്പർ കൊണ്ടു ഈസിയായി പ്രസ്താവിക്കാം.

ഇനി പയറും ,തേങ്ങയും ഒക്കെ വിട്ടു കെമിസ്ട്രിയിൽ വരാം. അവിടെ മുകളിൽ പാറഞ്ഞ വസ്തുക്കൾക്ക് പകരം സൂക്ഷ്മ പദാർത്ഥങ്ങൾ ആണ്. ഹൈഡ്രജൻ, ഓക്സിജൻ, കാര്ബണ് തുടങ്ങി അനവധി സാധനങ്ങൾ. ചെറുപയറിന് പകരം അടിസ്ഥാന ഏകകം ആയി ഉപയോഗിച്ചത്
കാര്ബണ്-12.

നമുക്ക് ചാക്കിന്‌ പകരം തൂക്കം എടുക്കാം. 12 ഗ്രാം C-12 എടുത്താൽ അതിൽ എത്ര എണ്ണം ആറ്റങ്ങൾ കാണും എന്നാണ് ശാസ്ത്ര ലോകം പഠിക്കാൻ ശ്രമിച്ചത്.

നമ്മൾ പയറുമണി എണ്ണി നോക്കി ഒരു ചാക്ക് പയറിന്റെ എണംപറഞ്ഞപോലെ ശാസ്‌ത്രഞർ പ്രത്യേക പരീക്ഷണം നടത്തി കണ്ടെത്തിയ ഒരു സ്ഥിരസംഖ്യ ഉണ്ട്. ഇതിനെ അവഗാഡ്രോ നമ്പർ(Avagadro’s Number) എന്നു വിളിക്കുന്നു. അവഗാഡ്രോ എന്ന ശാസ്ത്രജ്ഞൻ നേരിട്ടു കണ്ടുപിടിച്ചത് ആയിരുന്നില്ല ഇതു. ഈ മേഖലയിൽ അദ്ദേഹത്തിന് ചില നിർണായക സംഭാവനകൾ നൽകാൻ കഴിഞ്ഞു. Jean Perrin, Loschmidit എന്നിവർക്കും ഇതിൽ പ്രധാന പങ്കുണ്ട്(independent ആയി പഠനം നടത്തി).

Perin ആണ് ഈ നമ്പറിന് avagadro number എന്നു വിളിച്ചത്, ജർമൻ ടെക്സ്റ്റുകളിൽ Loschmidit number എന്നും അറിയപ്പെടുന്നു.

ഏതായാലും നമ്മുടെ പയറിന്റെ എണ്ണത്തെക്കാൾ എത്രയോ വലുതാണ് avagadro യുടെ നമ്പർ
എന്നു വെച്ചാൽ
6.022140857 × 10^23=

602214085700000000000000
എണ്ണം.

ഈ വായിൽക്കൊള്ളത്ത അക്കം നമ്മൾ നേരത്തെ ഒരു പീസ് നമ്പർ എന്നു പറഞ്ഞ പോലെ ഇവിടെ നമ്മൾ ഒരു മോൾ(mole)എന്നു അറിയപ്പെടുന്നു.
അപ്പോൾ ഒരു മോൾ അടക്ക എന്നു പറഞ്ഞാൽ(അങ്ങനെ പറയില്ല അതു വേറെ കാര്യം)

602214085700000000000000 അടക്കകൾ!!

ആറ്റം, തൻമാത്ര, ഇലക്ട്രോണ് തുടങ്ങിയ സൂക്ഷ്മ അളവുകൾക്കു പ്രായോഗികമായ അളവാണ് മോൾ , avagadro എന്നതൊക്കെ.

ആറ്റം ആയും , തന്മാത്ര ആയും മോൾ പ്രസ്താവിക്കും. ഉദാഹരണത്തിന് ഹൈഡ്രജൻ ആറ്റം എന്നു പറയുമ്പോൾ ഒരു ഹൈഡ്രജൻ ആറ്റം മാത്രം കാണും, അതുപോലെ ഹൈഡ്രജൻ തന്മാത്ര എന്നു പറയുമ്പോൾ രണ്ടു ഹൈഡ്രജൻ ആറ്റങ്ങൾ കാണും(H2).

ഉദാഹരണത്തിന് ഒരു പീസ് നമ്പർ ചെരുപ്പുകൾ എന്നു പറഞ്ഞാൽ 50500 എണ്ണം ചെരുപ്പുകൾ ആണ്, പക്ഷെ ഒരു പീസ് നമ്പർ ചെരുപ്പ് ജോഡികൾ എന്നു പറയുന്നത് 2*50500=101000 എണ്ണം ചെരുപ്പുകൾ. അപ്പോഴും നാം ഉപയോഗിച്ചത് ഒരു പീസ് നമ്പർ ആണ്. പക്ഷെ ഒന്നു ചെരുപ്പിനെ സൂചിപ്പിച്ചു, മറ്റേതു ചെരുപ്പ് ജോടികളെ സൂചിപ്പിച്ചു.

അതുപോലെ ഒരു മോൾ ഓക്സിജൻ ആറ്റം എന്നു പറഞ്ഞാൽ 6.022140857 × 10^23ആണ്.
പക്ഷെ ഒരു മോൾ ഓക്സിജൻ തന്മാത്ര(02) എന്നത് 2×6.022140857 × 10^23ആണ്. നേരെ ഇരട്ടി.

മോളും പിണ്ഡവും
———–
ആറ്റത്തിന്റെ അറ്റോമിക് ഭാരം വെച്ചു നമുക്ക് മോളിൽ അടങ്ങിയ പിണ്ഡം കണക്കാക്കി നോക്കാം..ഉദാഹരണത്തിന് ഓക്സിജൻ ആറ്റം പരിഗണിക്കാം..ഓക്സിജന്റെ അറ്റോമിക് ഭാരം 16(15.9994) ആണ്. 16 ഗ്രാം ഓക്സിജൻ എടുത്താൽ അതു one മോൾ ഓക്സിജൻ ആണ് എന്നര്ഥം.

ഇനി വെള്ളത്തിന്റെ കാര്യം എടുക്കാം
H20 യിൽ രണ്ടു ഹൈഡ്രജൻ ആറ്റവും, ഒരു ഓക്സിജെൻ ആറ്റവും ഉണ്ടല്ലോ.
അപ്പോൾ
രണ്ടു ഹൈഡ്രജൻ= 2*1 ഗ്രാം.
ഒരു ഓക്സിജൻ = 16 ഗ്രാം
മൊത്തം =18ഗ്രാം

അതായത് ഒരു മോൾ വെള്ളം എന്നു പറഞ്ഞാൽ 18 ഗ്രാം ജലം ആണ്.
അപ്പോൾ 10 മോൾ ജലം എന്നത് 180 ഗ്രാം ജലം.

അങ്ങനെ ആണെങ്കിൽ ഒരു കിലോഗ്രാം വെള്ളത്തിൽ 55 .55 മോൾ ജലതന്മാത്രകൾ ഉണ്ട്.
ഒരു മോൾ ജലതന്മാത്ര avagadro നമ്പറിന് തുല്യമാണ്.
പക്ഷെ ഒരു കിലോഗ്രാമ്മിൽ അടങ്ങിയ മോൾ 55.55 ആയതു കൊണ്ട് നമ്മൾ.55.55 നെ avgadro നമ്പർ കൊണ്ടു ഗുണിക്കുന്നു.

55.55×6.022140857 × 1023
ഇതു ഏകദേശം
33452992460635000000000000 ജല തന്മാത്രകൾ ഉണ്ട്. ഒരു കിലോഗ്രാം ജലമേ!!
എണ്ണാൻ പറ്റുമെങ്കിൽ എണ്ണിക്കോളു!!

ജലതന്മാത്രയുടെ കാര്യമാണ്, അതിലെ ഓക്സിജൻ ഹൈഡ്രജൻ ഒക്കെ നോക്കിയാൽ മുകളിലത്തെ അക്കത്തിന്റെ മൂന്നിരട്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *