Collecting knowledge For you !

സാമ്പത്തിക വളർച്ച ,സാമ്പത്തിക മാന്ദ്യം ,ദീർഘകാല മാന്ദ്യം ,സാമ്പത്തിക തകർച്ച

By:
Posted: March 10, 2018
Category: Economics
Comments: 0
download palathully android app ! >>>> Get!

ഇക്കാലത്തു ഒരുപക്ഷെ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കുകളാണ് ഇവ .ഇവയുടെ ദുരുദ്ദേശപരമായ ഉപയോഗം പ്രചാരണ യുദ്ധത്തിന്റെ തലത്തിലേക്ക് മാറിയിരിക്കുകയാണ് .മേല്പറഞ്ഞ വാക്കുകൾക്കെല്ലാം വ്യക്തമായ നിർവചനങ്ങളും അർത്ഥങ്ങളും ഉള്ളവയാണ് .
.



ഒരു രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനം അളക്കുന്നത് .മൊത്ത ആഭ്യന്തര ഉൽപ്പാദനം(Gros Domestic Product ) എന്ന അളവുകോൽ വച്ചാണ് .ഒരു വര്ഷം ആ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പണത്തിലുള്ള മൊത്ത മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപ്പാദനം.ഒരു സാമ്പത്തിക വർഷത്തെ കണക്കു കൂട്ടലുകൾക്കു വേണ്ടി സാധാരണയായി നാലുപാദങ്ങളായി ( quarters)വിഭജിക്കാറുണ്ട് .
.

സാമ്പത്തിക വളർച്ച : ഒരു രാജ്യത്തിന്റെ ഒരു വർഷത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം(GDP ) കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആയാൽ ആ രാജ്യം ( or state or province ) സാമ്പത്തിക വളർച്ച നേടിയതായി കണക്കാക്കാം ..സാമ്പത്തിക വളർച്ച കണക്കാക്കുമ്പോൾ പണപ്പെരുപ്പത്തിന്റെ തോതുകൂടി കണക്കാക്കണം . വളർച്ചാനിരക്കിൽ നിന്നും പണപ്പെരുപ്പത്തിന്റെ നിരക്ക് കുറച്ചാൽ ആണ് യഥാർത്ഥ വളർച്ച നിരക്ക് ലഭിക്കുന്നത് ..ഒരു വർഷത്തെ ആഭ്യന്തര ഉൽപ്പാദനം( GDP) കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞാൽ ആ രാജ്യം സാമ്പത്തിക ചുരുക്കം (NEGATIVE GROWTH )നേരിട്ടതായി കണക്കാക്കാം

സാമ്പത്തിക മാന്ദ്യം (RECESSION)
--
.
തുടർച്ചയായ രണ്ടു പാദങ്ങളിൽ ഒരു രാജ്യം സാമ്പത്തിക ചുരുക്കം നേരിട്ടാൽ അരാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന് കരുതാം . പല കാരണങ്ങൾകൊണ്ടും ഒരു പാദത്തിൽ താൽക്കാലികമായ വളർച്ചക്കുറവ് രേഖപ്പെടുത്താറുണ്ട് .അവ സമ്പദ് വ്യവസ്ഥയിലെ യഥാർത്ഥ സ്ഥിതി പ്രതിഭലിപ്പിക്കണം എന്നില്ല അതിനാലാണ് തുടർച്ചയായ രണ്ടു പാദങ്ങളിൽ സാമ്പത്തിക ചുരുക്കം നേരിട്ടാൽ മാത്രമേ സാമ്പത്തിക മാന്ദ്യം ഉണ്ട് എന്ന നിർണയത്തിൽ എത്തിച്ചേരുന്നത് .
--
.
ദീർഘകാല മാന്ദ്യം ( DEPRESSION)
--
സാമ്പത്തിക മാന്ദ്യം വര്ഷങ്ങളോളം നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ദീർഘകാല മാന്ദ്യം അഥവാ ഡിപ്രെഷൻ( Prolonged Recession/ Depression)..ദീർഘകാല മാന്ദ്യം വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരുപ്രതിഭാസമാണ് .ആധുനിക കാലത്തു ഒരു വലിയ സമ്പദ്ഘടനയിൽ സംഭവിച്ച കടുത്ത ദീർഘകാലമാന്ദ്യമായിരുന്നു സോവിയറ്റു യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യ ഉൾപ്പെടെയുള്ള പിന്തുടർച്ച രാജ്യങ്ങൾക്കു സംഭവിച്ചത് .ആ ഭീമമായ ദീർഘകാലമാന്ദ്യം ഒരു പതിറ്റാണ്ടു നീണ്ടുനിൽക്കുകയും ,സമ്പദ്ഘടനകളെ മൂന്നിലൊന്നായി ചുരുക്കുകയും ചെയ്തു .റഷ്യൻ സമ്പദ്ഘടന ഈ അടുത്ത കാലത്താണ് സോവിയറ്റു തകർച്ചയുടെ കാലത്തിനു സമാനമായ അവസ്ഥയിൽ എത്തിയത് .ഇപ്പോൾ കടുത്ത ദീർഘകാല മാന്ദ്യംനേരിടുന്ന രണ്ടു രാജ്യങ്ങളാണ് ഗ്രീസും വെനീസ് വേലയും .ഗ്രീസ് ആകട്ടെ കടമെടുത്തു ഒളിംപിക്സ് നടത്തിയാണ് സാമ്പത്തിക പടുകുഴിയിൽ ചാടിയത് .വെനീസ്വേല സാമ്പത്തിക ശാസ്ത്രത്തെ ഒട്ടും വകവെക്കാത്ത നയങ്ങൾ പിന്തുടർന്നാണ് മഹാമാന്ദ്യത്തിൽ വീണതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
---

ref:
---
1.https://www.thebalance.com/what-is-an-economic-depression-3
2.https://www.thebalance.com/causes-of-economic-recession-330
3.https://www.thebalance.com/causes-of-economic-recession-330
4.http://indiagovernance.gov.in/files/indian-economy.pdf
5.https://www.focus-economics.com/countries/india
---
ചിത്രം : കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളിലെ ലോക സമ്പദ്‌വ്യവസ്ഥയുടെ ചുരുക്കം :കടപ്പാട് വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞൻ അംഗസ്‌ മാഡിസന്റെ പഠനം ,വിക്കിമീഡിയ കോമൺസ്


Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *