Collecting knowledge For you !

Su-57 (PAKFA ) റഷ്യയുടെ അഞ്ചാം തലമുറ പോർ വിമാനം

By:
Posted: March 23, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

റഷ്യ ഏതാനും ആഴ്ചകൾക്ക് മുൻപ് അവരുടെ പുതിയ അഞ്ചാം തലമുറ പോർ വിമാനമായ Su-57 സിറിയയിൽ വിന്യസിച്ചിരുന്നു . യൂ എസ് ഇന്റെ F-22 നു ശേഷം യുദ്ധമുഖത്തു വിന്യസിക്കപ്പെടുന്ന രണ്ടാമത്തെ അഞ്ചാം തലമുറ പോർവിമാനമാണ് Su-57.റഷ്യൻ വ്യോമസേനയിൽ വിന്യസിക്കപ്പെടുന്നതിനു മുൻപ് ഈ പോർവിമാനം PAKFA ( Prospective Aviation Complex for Frontline Aviation) എന്നാണ് അറിയപ്പെട്ടിരുന്നത്
.
റഡാർ ക്രോസ്സ് സെക്ഷൻ താരതമ്യേന കുറഞ്ഞ( LOW RADAR CROSS SECTION) ,ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗതയെ മറികടന്നു പറക്കാനാവുന്ന (ABILITY TO SUPER CRUISE ), അതിവേഗം ഗതിമാറ്റം വരുത്താവുന്ന (Super Maneuverability ), നൂതന AESA റഡാർ സംവിധാനങ്ങൾ ഘടിപ്പിച്ച ,ഒറ്റക്കും കൂട്ടമായും ഏതുതരം വ്യോമാക്രമണത്തിനും ( MULTI ROLE)പ്രാപ്തമായ പോർവിമാനങ്ങളെയാണ് അഞ്ചാം തലമുറ പോർ വിമാനങ്ങളായി കണക്കാക്കുന്നത് . ഈ മേഖലയിൽ യൂ എസ് നായിരുന്നു പ്രാഥമികമായ മുൻതുക്കം . ആദ്യ അഞ്ചാം തലമുറ പോര്വിമാനമായ F -22 ന്റെ ഗവേഷണ പ്രവർത്തനങ്ങൾ എൺപതുകളിൽ തന്നെ യൂ എസ് ഇത് ആരംഭിച്ചിരുന്നു .F -22 റാപ്റ്റർ 2005 ൽ യുദ്ധസജ്ജമായതോടെ അഞ്ചാം തലമുറ പോർവിമാനങ്ങളുടെ കാലം ആരംഭിച്ചു
സോവ്യറ്റ് യൂണിയന്റെ അവസാന നാളുകളിൽ അവിടെയും അഞ്ചാം തലമുറ പോർ വിമാനങ്ങളെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയിരുന്നു .സോവ്യറ്റ് യൂണിയന്റെ തകർച്ചക്കുശേഷം പിന്തുടർച്ച രാജ്യമായ റഷ്യൻ ഫെഡറേഷൻ സാമ്പത്തികമായി ദുര്ബലമായിരുന്നു വെങ്കിലും അഞ്ചാം തലമുറ പോർ വിമാന പദ്ധതികൾ അവർ പൂർണമായും ഉപേക്ഷിച്ചില്ല .മികോയെൻ ഡിസൈൻ ബ്യൂറോയാണ് (MIKOYAN DESIGN BUREAU) പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് .മിഗ് -1.44(Mig-1.44)എന്ന അഞ്ചാംതലമുറ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പിന്റെ പരീക്ഷണപറക്കൽ ഈ നൂറ്റാണ്ടിന്റെ ആദ്യം റഷ്യയിൽ നടന്നു .അപ്പോൾ റഷ്യ സാമ്പത്തികമായി ദുർബലം ആയിരുന്നതിനാൽ ആ പദ്ധതി പ്രോട്ടോടൈപിനപ്പുറം പോയില്ല .എന്നാലും ആ പദ്ധതിയുടെ ഭാഗമായി അഞ്ചാം തലമുറ സാങ്കേതിക വിദ്യയുടെ സിംഹ ഭാഗവും അവർ വികസിപ്പിച്ചു .സുഖോയ് ഡിസൈൻ ബ്യൂറോ നിർമിച്ച SU-47 പ്രോട്ടോടൈപ്പും അഞ്ചാം തലമുറ പോർവിമാനങ്ങളുടെ സംവിധാനങ്ങളുടെ പരീക്ഷണ തട്ടായി ( TEST BED) നിര്മിക്കപ്പെട്ടതാണ് .
.
പിന്നീടാണ് റഷ്യ സുഖോയ് ഡിസൈൻ ബ്യൂറോ (SUKHOI DESIGN BUREAU) യെ ഒരു പുതിയ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പദ്ധതി ഏൽപ്പിക്കുന്നത് .അപ്പോഴേക്കും റഷ്യിലെ പ്രമുഖ വിമാന നിര്മാതാക്കളെയെല്ലാം യുണൈറ്റഡ് എയർകറാഫ്റ്റ് കമ്പനി (UAC)എന്ന കുടകീഴിൽ കൊണ്ടുവരികയും ചെയ്തു . .പഴയ മിഗ് .. പദ്ധതിയിൽനിന്നും സാങ്കേതിക വിദ്യ ഉൾകൊണ്ട് അവർ നിർമിച്ച അഞ്ചാം തലമുറ യുദ്ധ വിമാനമാണ് പാക്ഫാ(PAKFA-prospective aviation complex for frontline aviation ) .പാക്ഫാ യുടെ ആദ്യ പ്രോട്ടോടൈപ് 2010 ഇൽ പരീക്ഷണ പറക്കൽ നടത്തി ഇന്നേവരെ 12 പ്രോട്ടോടൈപ്പുകൾ നിർമ്മിക്കപ്പെട്ടു .പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കി ഈ വര്ഷം പാക് ഫാ റഷ്യൻ വ്യോമസേനയിൽ അംഗമായതായി ഈയിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. .ഇപ്പോഴത്തെ റിപോർട്ടുകൾ അനുസരിച്ചു എഞ്ചിൻ ഒഴിച്ച് നിർത്തിയാൽ പാക് ഫാ യൂ എസ് ഇന്റെ F-22 നു തുല്യമാണ് . ആദ്യ പ്രോട്ടോടൈപ്പുകളിൽ PAKFA ഉപയോഗിക്കുന്നത് ഒരു ഇടക്കാല എഞ്ചിൻ ആൺ . സുഖോയ് -30 പോര്വിമാനത്തിൽ ഉപയോഗിക്കുന്ന എ എൽ -31(AL-31) ഇന്റെ പരിഷ്കരിച്ച പതിപ്പായ എ എൽ-41 (AL-41) ആണ് ഇപ്പോൾ പാക് ഫാ യിൽ ഉപയോഗിക്കുന്നത് ഈ എഞ്ചിൻ ഉപയോഗിച്ച PAKFA ക്കു F-22 ഇന്റെ സൂപ്പർക്രൂയ്സ് വേഗതയായ മാക് 1.8 ന് സമാനമായി സൂപ്പർക്രൂയ്സ് ചൈയ്യാൻ കഴിയില്ല മാക് 1.5 ഇൽ സൂപ്പർ ക്രൂയിസിങ് നടത്താൻ മാത്രമേ ഇപ്പോഴത്തെ എഞ്ചിന് കഴിയൂ . .പുതിയ മുൻനിര അഞ്ചാം തലമുറ എഞ്ചിന്റെ നിര്മാണത്തിലാണ് റഷ്യ .പ്രോട്ടോ ടൈപ്പുകളിലെ അവസാനത്തെ നാലെണ്ണം പൂർണ്ണമായും യുദ്ധ സജ്ജമായതും പുതിയ അഞ്ചാം തലമുറ സൂപർ ക്രൂയിസിങ് എഞ്ചിനുകൾ( izdeliye 30) ഘടിപ്പിച്ചവയാണെന്നും റിപോർട്ടുകൾ ഉണ്ട് .പൂർണമായും പ്രവർത്തനസജ്ജമായ PAKFA യെ Su-57 എന്നാണ് റഷ്യൻ വ്യോമസേനാ നാമകരണം ചെയ്തിരിക്കുന്നത് . ഈ പോർവിമാനങ്ങൾ ഏതാനും മാസങ്ങൾക്കുമുന്പ്പ് ക്രൈമിയയിലും ,ഏതാനും ആഴ്ചകള്ക്കുമുന്പ്പ് സിറിയയിലും വിന്യസിച്ചിരുന്നു . ആ നിലക്ക് യുദ്ധമേഖലകളിൽ വിന്യസിക്കപ്പെടുന്ന രണ്ടാമത്തെ അഞ്ചാം തലമുറ പോർവിമാനമാണ് Su-57 . യൂ എസ് ഇന്റെ F-22 മാത്രമാണ് ഇതുവരെ യുദ്ധമേഖലകളിൽ വിന്യസിച്ചിട്ടുള്ള ഏക അഞ്ചാം തലമുറ പോർവിമാനം
.
റഷ്യയിൽ PAKFA പദ്ധതി ആരംഭിച്ചപ്പോൾ തന്നെ നമ്മളും അതിൽ പങ്കാളികൾ ആകണം എന്ന് നമ്മുടെ പല പ്രതിരോധ വിദഗ്ധരും വാദിച്ചിരുന്നു .പാക് ഫാ യിൽ അധിഷ്ഠിതമായ എഫ് ജി എഫ് എ (FGFA –Fifth Generation Fighter Aircraft ) എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ സാത്യതകളെക്കുറിച്ചുള്ള ചർച്ചകൾ ഒരു പതിറ്റാണ്ടായി നടക്കുന്നതായാണ് റിപോർട്ടുകൾ . ഇതിനായുള്ള ഒരു സഹകരണ കരാറിൽ ഇന്ത്യയും റഷ്യയും 2007 ഇൽ ഒപ്പുവച്ചിരുന്നു .ഇപ്പോൾ ഈ പദ്ധതിയെപ്പറ്റി അധിക വിവരങ്ങൾ ലഭ്യമല്ല . ചർച്ചകളും വിലപേശലും ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് ലഭ്യമായ റിപോർട്ടുകൾ.
--
Su-57 ഉം F-22 ഉം ഒരു തുലനം
---
രണ്ടും അഞ്ചാം തലമുറ പോർവിമാനങ്ങൾ ആണെങ്കിലും Su-57 ഉം F-22 ഉം വ്യത്യസ്തമായ വീക്ഷണങ്ങളിൽ നിർമിക്കപ്പെട്ട പോർവിമാനങ്ങളാകാനാണ് സാധ്യത .സ്റ്റെൽത് പരാമീറ്ററുകളിൽ F-22 നേക്കാൾ പിന്നിലാണ് Su-57 . F-22 ഇന്റെ പുറം ഭാഗം പൂർണമായും റഡാർ ക്രോസ് സെക്ഷൻ കഴിയുന്നത്ര കുറക്കാൻ വേണ്ടിയാണ് രൂപകല്പനചെയ്തിരിക്കുന്നത് .SU-57 ആകട്ടെ മുൻഭാഗം മാത്രമാണ് പൂർണമായും റഡാർ ക്രോസ് സെക്ഷൻ കുറക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്നത് . .അതിനാൽ തന്നെ Su-57 വിന്റെ റഡാർ ക്രോസ്സ് സെക്ഷൻ F-22 വിനേക്കാൾ അധികമാണ് . റഡാർ ക്രോസ്സ് സെക്ഷനിലെ കുറവ് Su-57 പരിഹരിക്കുന്നത് അതിന്റെ വർധിച്ച ഗതിമാറ്റൽ ശേഷിയിലാണ് (മനൂവറബിലിറ്റി ) F-22 2 ഡയമെൻഷനൽ സൂപർ മനൂവറബിലിറ്റി പുലർത്തുമ്പോൾ Su-57 3 ഡയമെൻഷനൽ സൂപർ മനൂവറബിലിറ്റി പുലർത്തുന്നുണ്ട് .Su-57 തന്നെയാണ് മികച്ച '"പറക്കും യന്ത്രം ".PAKFA യുടെ വികസന ഘട്ടത്തിൽ എഞ്ചിനായിരുന്നു അതിന്റെ ഏറ്റവും വലിയ കുറവ് .ആ കുറവ് ഇപ്പോൾ പരിഹരിക്കപ്പെട്ടതിരിക്കയാണ് . പുതിയ അഞ്ചാം തലമുറ എഞ്ചിൻ ഘടിപ്പിച്ച Su-57 കൾക്ക് F-22 വിനോപ്പം വേഗതയാർജ്ജിക്കാനാവും . റഡാർ സംവിധാനങ്ങളിലും രണ്ടു പോർവിമാനങ്ങളും തുല്യരാണെന്നു തന്നെ പറയേണ്ടിവരും . ചൈനയുടെ '' അഞ്ചാം തലമുറ '' തട്ടികൂട്ടലുകളൊന്നും ഈ രണ്ടു പോർവിമാനങ്ങളുടെയും ഏഴയലത്തുപോലും എത്താൻ പോകുന്നില്ല എന്ന് മാത്രമാണ് ഇപ്പോൾ പറയാനാവുക .Su-57 ആണോ F-22 ആണോ മെച്ചപ്പെട്ടത് എന്ന് ഭാവിയിലെ ആകാശയുദ്ധങ്ങൾ വിധിയെഴുതും . അത് നടക്കാത്തിടത്തോളം ഇവ രണ്ടും തുല്യമായി നിലനിൽക്കും
---
Ref:
1: http://in.rbth.com/…/russia-india-discuss-fgfa-advanced-fig…
2. http://in.rbth.com/…/russian-aerospace-forces-hope-to-get-f…
3. http://in.rbth.com/…/indias-indigenous-amca-is-set-to-fly-o…
4. http://www.militaryfactory.com/aircraft/detail.asp
5. http://www.ausairpower.net/APA-2010-01.html
--

--
ചിത്രo :SU-57 ,
കടപ്പാട് : വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *