കെമിക്കലുകൾ എന്ന് കേൾക്കുമ്പോൾ പലർക്കും അനാരോഗൃപരമായ എന്തോ എന്നും, ‘കെമിക്കലുകൾ’ ഇല്ലാത്ത ആഹാരം എന്നാൽ ആരോഗ്യകരം എന്നും തോന്നാറില്ലേ?

എന്നാൽ നമ്മുടെ അടുക്കള ഒരു കെമിക്കൽ ഫാക്ടറി പോലെ ആണ് എന്നറിയാമോ?

നാം കഴിക്കുന്ന ആഹാരം പലതരം ‘കെമിക്കലുകൾ’ (മൂലകങ്ങൾ) കൊണ്ടുണ്ടാക്കിയതാണ്.

ഉപ്പു മുതൽ എന്നല്ലേ?

അപ്പോൾ ഉപ്പിൽ തുടങ്ങാം.

ഉപ്പ് എന്നത് ‘സോഡിയം ക്ലോറൈഡ് (NaCl)’ എന്ന കെമിക്കൽ ആണ്.

അപ്പോൾ പഞ്ചസാരയോ എന്ന് ചോദിച്ചാൽ, അതും കെമിക്കൽ തന്നെ.

കാർബണും, ഹൈഡ്രജനും, ഓക്സിജനും ചേർന്നുള്ള സംയുക്തമാണ് പഞ്ചസാര.

അപ്പോൾ നമ്മൾ കഴിക്കുന്ന ചോറോ എന്ന് ചോദിച്ചാൽ,

ചോറും ഉണ്ടാക്കിയിരിക്കുന്നത് പ്രധാനമായും കാർബണും, ഹൈഡ്രജനും, ഓക്സിജനും ചേർന്നുള്ള കാർബോ ഹൈഡ്രേറ്റുകൾ ആണ്.

ആഹാരത്തിൽ ഉള്ള അമിനോ ആ,സിഡുകളും, പ്രോട്ടീനുകളും എല്ലാം കെമിക്കലുകൾ തന്നെ.

മഞ്ഞൾ, മല്ലിപ്പൊടി , മുളകുപൊടി ഇവയെല്ലാം ഉണ്ടാക്കിയിരിക്കുന്നത് കാർബണും, ഹൈഡ്രജനും, ഓക്സിജനും, നൈട്രജനും ഒക്കെ ചേർന്നാണ്.

കെമിസ്ട്രി ക്ലാസ്സിൽ പഠിച്ച പീരിയോഡിക് ടേബിളിലെ നാലു മൂലകങ്ങളും (കാർബണും, ഹൈഡ്രജനും, ഓക്സിജനും, നൈട്രജനും) പിന്നെ ചെറിയ അളവിൽ മറ്റു മൂലകങ്ങളും ചേർന്നതാണ് നാം കഴിക്കുന്ന എല്ലാ ആഹാരവും.

അപ്പോൾ നമ്മളോ?

നമ്മളുടെ 99 ശതമാനവും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറു മൂലകങ്ങൾ കൊണ്ടാണ് ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ, നൈട്രോജൻ, കാൽസിയം, ഫോസ്ഫറസ് എന്നിവയാണ്. പ്രകൃതി ദത്തമായ എല്ലാവസ്തുക്കളും ‘കെമിക്കലുകൾ’ കൊണ്ട് ഉണ്ടാക്കിയത് ആണ്.

ഇപ്പോൾ മനസ്സിലായില്ലേ കെമിക്കൽ എന്ന് കേട്ടാൽ പേടിക്കേണ്ട ഒന്നല്ല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *