Collecting knowledge For you !

അമൃത് തേടിപ്പോയവർ

By:
Posted: April 16, 2018
Category: Myths
Comments: 0
download palathully android app ! >>>> Get!

ചൈനയെ ഏകീകരിച്ച ചക്രവർത്തി ചിൻ ഷി ഹുവാങിന് മരണത്തെ ഭയമായിരുന്നു . മരിച്ചാൽ താൻ വധിച്ചവരുടെ ആത്മാകകൾ നരകത്തിൽ വച്ച് പ്രതികാരം ചെയ്യുമെന്ന് ഭയന്ന ഷി ഹുവാങ് നിത്യ ജീവൻ പ്രദാനം ചെയുന്ന അമൃത് കൊണ്ടുവരുവാനായി പല പ്രയത്നങ്ങളും നടത്തി . അതിൽ ഏറ്റവ്വും രസകരമായത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥനായ സു ഫു (Xu Fu ) നിത്യ ജീവന്റെ രഹസ്യം അറിയുന്ന മാന്ത്രികനായ അംഖി ഷെങിനെത്തേടി ( Anqi Sheng) സങ്കല്പികമായ വിദൂരദേശമായ പെൻഗ്‌ളായി പർവ്വതങ്ങളിലേക്ക് നടത്തിയ യാത്രയാണ് .ചൈനീസ് ചരിത്രകാരനായ സിമ ക്വിനിന്റെ ( Sima Qian) രേഖകളിലാണ് ഈ ഉദ്യമങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉള്ളത് .
.
.പുരാതന ചൈനീസ് കഥകൾ പ്രകാരം അനശ്വരനായ മാന്ത്രികൻ അംഖി ഷെങ്ന് ആണ് അമരത്വത്തിന്റെ രഹസ്യങ്ങൾ അറിയുന്നത് .ആയിരം വർഷത്തിലേറെ വയസുള്ള അദ്ദേഹം വിദൂര സമുദ്രങ്ങളിലെ പെൻഗ്‌ളായി എന്ന ദ്വീപിലെ പർവ്വതനിരകളിലാണ് വസിക്കുന്നത് . പർവ്വതനിരകളുടെ പേരും പെൻഗ്‌ളായി പർവ്വതനിരകൾ എന്ന് തന്നെ . ഈ പര്വതനിരകളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ അമരത്വം നൽകുമെന്നായിരുന്നു ചൈനീസ് വിശ്വാസം .അംഖി ഷെങ് ആണ് ഈ പർവ്വതനിരകളുടെ അധിപൻ .അതിനാൽത്തന്നെ അമരത്വത്തിന്റെ അധിപനും അംഖി ഷെങ് തന്നെ . ചൈന ഷി ഹുവാണ് ഈ കഥകൾ എല്ലാം സത്യമാണെന്നും ഉത്തര ചിനക്കടലിൽ എവിടെയോ ഈ പ്രദേശം ഉണ്ടെന്നും കരുതി .
.
അനേകം കപ്പലുകളും ഭടൻമാരുമായി ആദ്യ ദൗത്യം ചൈനയിൽ നിന്നും പുറപ്പെട്ടത് ബി സി ഇ 219 ലാണ് . ചെറിയ കുട്ടികൾക്ക് മാത്രമേ പെൻഗ്‌ളായി പർവ്വതനിരകൾ കണ്ടെത്താനാവൂ എന്ന വിശ്വാസത്തിൽ ആയിരത്തിലേറെ കുട്ടികളെയും ദൗത്യ സംഘത്തിൽ ചേർത്തിരുന്നു . അനേക വർഷങ്ങൾ സു ഫു വും സംഘവും കടലിൽ അലഞ്ഞു തിരിഞ്ഞെങ്കിലും പെൻഗ്‌ളായി പർവ്വതനിരകൾ കണ്ടെത്താനായില്ല . വര്ഷങ്ങള്ക്കുശേഷം ചൈനയിലേക്ക് തിരിച്ചെത്തിയ സു ഫു ചൈന ഷി ഹുവാങിനെ പറ്റിക്കാൻ ഒരു കഥയും മെനഞ്ഞിരുന്നു . താൻ പെൻഗ്‌ളായി പര്വതനിരകൾ കണ്ടെത്തി എന്നും ,പക്ഷെ ഒരു വലിയ മൽസ്യം തന്നെ അവിടേക്ക് കപ്പലടുപ്പിക്കാൻ സമ്മതിച്ചില്ല എന്ന് സു ഫു ചക്രവർത്തിയെ ധരിപ്പിച്ചു . ആ വലിയ മത്സ്യത്തെ വധിക്കാൻ അനേകം കരുത്തരായ വില്ലാളികളുണ്ടെങ്കിൽ താൻ അടുത്ത തവണ അമൃതുമായി തന്നെ വരും എന്ന് സു ഫു തട്ടിവിട്ടു . ക്രൂരനും ബുദ്ധിമാനുമായിരുന്നുവെങ്കിലും അമരത്വം നേടാനുള്ള ത്വരയിൽ ബുദ്ധി നഷ്ടപ്പെട്ട ഷി ഹുവാങ് സു ഫു വിന്റെ കള്ളം വിശ്വസിച്ചു .
.
അനേകം വില്ലാളികളെയും കൂട്ടിയുള്ള രണ്ടാമത്തെ ദൗത്യത്തിൽ സു ഫു ചില തീരുമാനങ്ങൾ എടുത്തിരുന്നു . അമൃതില്ലാതെ ഇനി മടങ്ങിപ്പോയാൽ തല കാണില്ല എന്ന് മനസിലാക്കിയ സു ഫു ജപ്പാനിലേക്ക് കപ്പൽ തിരിച്ചു . കൂടെയുള്ളവരെ ജപ്പാനിലെ ഫ്യൂജി പർവതമാണ് പെൻഗ്‌ളായി പർവ്വതനിരകൾ എന്ന് വിശ്വസിപ്പിക്കാൻ സു ഫു വിനായി . സു ഫു തിരിച്ചു ചൈനയിലേക്ക് പോയില്ല . അദ്ദേഹവും അനുചരരും ജാപ്പനീസ് ജനതയോട് സൗഹാർദപൂര്വം പെരുമാറുകയും അവരിൽ ലയിച്ചു ചേരുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്
.
സു ഫു വിന്റെ യാത്രകളും, ജപ്പാനിൽ എത്തിപ്പെട്ടതും അവിടെ തങ്ങിയതും ഒന്നും കഥകൾ അല്ല എന്നതിന് വളരെയധികം തെളിവുകൾ ഉണ്ട്
--
ചിത്രം : സു ഫു വിന്റെ ശിൽപ്പം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്

Ref
https://web.archive.org/…/en.c…/1702/2005-2-18/14@207573.htm
https://thedailybeagle.net/…/was-japans-first-emperor-a-ch…/
http://www.insightningbo.com/touch/culture/74.shtml.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *