Collecting knowledge For you !

അലൻ ട്യൂറിംഗ്( Alan Turing ) - ആധുനിക കമ്പ്യൂട്ടറുകളുടെ ശില്പി കളിൽ പ്രമുഖൻ

By:
Posted: April 30, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

കണക്കു കൂട്ടുന്ന യന്ത്രങ്ങളുടെ ചരിത്രം എത്ര പുരാതനമാണെന്ന് കണക്കുകൂട്ടുക ദുഷ്കരമാണ് . പുരാതനകാലം മുതൽ തന്നെ വേഗത്തിൽ കണക്കു കൂട്ടാൻ പല സൂത്രങ്ങളും മനുഷ്യൻ വികസിപ്പിച്ചിരുന്നു .
.
നാം ഇന്നുകാണുന്ന കണക്കുകൂട്ടൽ യന്ത്രങ്ങളുടെ ( കംപ്യൂട്ടറുകളുടെ ) വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബ്രിറ്റീഷ് ഗണിതജ്ഞനും ചിന്തകനുമായ അലൻ ട്യൂറിംഗ് . രണ്ടാം ലോക മഹായുദ്ധ കാലത്തു സൈനിക കോഡുകൾ ചുരുളഴിക്കാനുള്ള പ്രവർത്തനങ്ങളിൽ വളരെയേറെ മുന്നേറാൻ ട്യൂറിംഗിന് കഴിഞ്ഞു , കംപ്യൂട്ടറുകളുടെ പൊതു ഗണിത മോഡലായ ട്യൂറിംഗ് മെഷീൻ (Turing machine ) . കൃത്രിമ ബുദ്ധി ( artificial intelligence) അളക്കാനുപയോഗിക്കാവുന്ന രീതി ആയ ട്യൂറിംഗ് ടെസ്റ്റ് (Turing test ) എന്നിവ അലൻ ട്യൂറിംഗിനെ പ്രതിഭയിൽ ഉടലെടുത്ത സങ്കല്പങ്ങളാണ് .ആദ്യ സ്റ്റോർഡ് പ്രോഗ്രാം കംപ്യൂട്ടറുകളിൽ ഒന്നായ മാഞ്ചസ്റ്റർ മാർക്ക് -1 ഇന്റെ പ്രോഗ്രാമുകൾ വികസിപ്പിക്കുനന്തിലും ട്യൂറിംഗ് പ്രധാന പങ്ക് വഹിച്ചു . അതിനാൽ നാം ഇപ്പോൾ കാണുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്യൂറിങ്ങിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്
.
ചിത്രം അലൻ ട്യൂറിംഗ് കടപ്പാട് വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *