Collecting knowledge For you !

ഇറക്കം ഇറങ്ങുന്ന വണ്ടികൾ

By:
Posted: April 10, 2018
Category: Automobiles
Comments: 0
download palathully android app ! >>>> Get!

കുത്തനെയുള്ള ഇറക്കങ്ങളിൽ അപകടമില്ലാത്ത സുരക്ഷിതമായി വണ്ടി താഴേക്കിറങ്ങാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ഹിൽ ഡീസന്റ് കൺട്രോൾ ഇന്ത്യയിലിറങ്ങുന്ന ചില S.UV..കളിൽ ഈ സംവിധാനം ലഭ്യമാണ്..മാനുവൽ & ഓട്ടോമാറ്റിക് ഇവയിൽ വ്യതയസ്ത രീതിയിലാണ് ഹിൽ ഡീസന്റ് കൺട്രോൾ ഉപയോഗിക്കുന്നത്..ഡാഷ് ബോര്ഡില് സ്ഥാപിച്ചിരിക്കുന്ന ഒരു സ്വിച്ചിട്ടാൽ മാത്രം മതി ഇതു പ്രവർത്തിപ്പിക്കാൻ..ഇതൊരു ഇലക്ട്രോണിക് യൂണിറ്റാണ്..എ.ബി.എസ്‌ ന്റെ സഹായത്തോടെയാനു പ്രവർത്തിക്കുക..കൺട്രോൾ ഓൺ ആക്കിയാൽ ബ്രെക്കിൽ കാലു വെക്കേണ്ട..വണ്ടി സ്വയം ഒരു നിശ്ചിത വേഗത്തിൽ കുത്തനെയുള്ള ഇറക്കം ഇറങ്ങിക്കോളും..സ്റ്റീയറിങ് മാത്രം നിയന്ത്രിക്കേണ്ടതുണ്ട്...ഇറക്കം ഇറങ്ങിയ ശേഷം ആക്സിലറേറ്റർ അമർത്തിയാലും ബ്രേക്ക് പെഡൽ ചവുട്ടിയാൽ ഉടൻ തന്നെ ഈ ഹിൽ ഡീസന്റ് കൺട്രോൾ സിസ്റ്റം ഓഫ് ആകും..വണ്ടി സാധരണനിലയിലൂടെ ഓടിച്ചു പോകാം..

വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ കുത്തനെയുള്ള കയറ്റത്തു ചിലവായ പെട്രോൾ/ഡീസൽ ലാഭിക്കാനായി തിരികെ മടങ്ങുമ്പോൾ വണ്ടി ന്യൂട്രലിൽ ഇട്ടു കിലോമീറ്ററുകൾ നീളമുള്ള ഇറക്കം ഇറങ്ങുന്ന പരിപാടി ചിലർക്കുണ്ട്..ബ്രേക്ക് ചവുട്ടി വണ്ടിയുടെ സ്പീഡ് കോൺട്രോൾ ചെയ്യും..അല്ലെങ്കിൽ ടോപ്പ് ഗിയറിലിട്ടിട്ട് ബ്രേക്ക് പെഡൽ ചവിട്ടി പിടിച്ചുകൊണ്ടിരിക്കും..വണ്ടിയിലുള്ള അമിത വിശ്വാസമായിരിക്കും കാരണം..പലപ്പോഴും ഇത് അപകടമുണ്ടാക്കും...ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ എൻജിൻ കഴിഞ്ഞാൽ ഏറ്റവും ചൂടുല്പാദിപ്പിക്കുന്ന സ്ഥലം ബ്രേക്ക് സിസ്റ്റമാണ്..ഓടുന്ന വാഹനത്തിലെ ബ്രേക്ക് ഘടകങ്ങൾ നിരന്തരം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് ചൂട് ഉത്പാദിപ്പിക്കാനുള്ള കാരണം..ബ്രേക്ക് ഫ്ലൂയിഡിന് നിശ്ചിത താപനിലയുണ്ട് അതിനു ശേഷം സാന്ദ്രത കുറഞ്ഞു മർദ്ദസംപ്രേഷണം നഷ്ടമാകും സുദീർഘമായ കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് ചവുട്ടിപിടിച്ചു ഘടകങ്ങളിലെ ചൂട് അമിതമായാൽ ബ്രേക്ക് ഫ്ലൂയിഡ് ബോയിലിങ് പോയിന്റ് കടന്നു സാന്ദ്രത കുറഞ്ഞാൽ മർദ്ദസംപ്രേഷണത്തെ ബാധിക്കും..ബ്രേക്കിംഗ് സിസ്റ്റംത്തെയും ബാധിക്കും..ബ്രേക്ക് വഴിയുള്ള വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടും..

ഡിസ്ക് & ഡ്രം ബ്രേക്ക് സിസ്റ്റങ്ങളിൽ രണ്ടു രീതിയിലാണ് നഷ്ടപ്പെടുക..ഡ്രം ബ്രേക്ക് യൂണിറ്റിൽ അമിത ഹിറ്റ് കാരണം..ബ്രേക്ക് സിലിണ്ടർ സ്പ്രിംഗ് ടെമ്പർ നഷ്ടമാകും പിസ്റ്റൺ പ്രഷർ കുറയും ബ്രേക്ക് ഷൂസ് ഡ്രമിൽ പ്രസ് ആകാതെ സ്ലിപ്പാകും ബ്രേക്ക് സിലിണ്ടർ ഡസ്റ്റ് സീൽ നഷ്ടമായത് വഴി ലീക്കിങ് ഉണ്ടായാൽ ഫ്ലൂയിഡ് ലീക്കാകും..ബ്രെക്ക് ചവുട്ടിയാലും വണ്ടി നില്കാതെ ഉരുണ്ടുപോകുന്ന അവസ്ഥയുണ്ടാകും..ഡിസ്ക് ബ്രേക്ക് സിസ്റ്റംത്തിൽ ബ്രേക്ക് നിരന്തരം പ്രവർത്തിക്കുമ്പോൾ വീലിനോട് ചേർന്ന കാലിപ്പേർ റോട്ടർ വീൽ സിലിണ്ടർ എന്നിവയിൽ നിന്നുള്ള അമിത ചൂടുകാരണം ബോയിയിലിംഗ് പോയിന്റ് എത്തിയ ബ്രേക്ക് ഫ്ലൂയിഡ് മാസ്റ്റർ സിലിണ്ടറിന്റെ പിസ്റ്റൺ പ്രെഷർ നഷ്ടമാകും ബ്രേക്ക് പെഡൽ ചവുട്ടുമ്പോൾ ടയറിനൊപ്പം കറങ്ങുന്ന റോട്ടറിൽ കാലിപ്പെർ പ്രസ് ആകാതെ ബ്രേക്ക് പാഡ് സ്ലിപ്പായി മാറും റോട്ടറും വീലും കറങ്ങിക്കൊണ്ടിരിക്കും ബ്രേക്ക് നഷ്ടപ്പെടും പിന്നെ വണ്ടി എവിടെങ്കിലും ഇടിച്ചു നിർത്തുകയോ അല്ലെങ്കിൽ മറിയുകയോ ചെയ്യും...

ദീർഘമായ ഇറക്കങ്ങൾ ഇറങ്ങി വരുമ്പോൾ ബൈക്കായലും കാറായാലും മറ്റു വാഹങ്ങളായാലും വണ്ടി ടോപ്പ് ഗിയറിലോ ന്യൂട്രാലിലോ ഇടാതെ അനുയോജ്യമായ ലോ ഡ്രൈവിംഗ് പൊസിഷൻ /ഗിയർ തിരഞ്ഞെടുത്തു ആവിശ്യമുള്ളപ്പോൾ മാത്രം ബ്രേക്ക് ഉപയോഗിച്ച് ഇറക്കം ഇറങ്ങുക..അപ്പോൾ ഒരു നിശ്ചിത സ്പീഡിൽ പതിയെ വാഹനം താഴേക്ക് പോയി കൊണ്ടിരിക്കും..ചിലപ്പോൾ എൻജിൻ RPM കൂടി ഇരക്കും..കുറെ പെട്രോൾ/ഡീസൽ കത്തിപോയാലും യാത്ര സുരക്ഷിതമായിരിക്കും...ഇറക്കം ഇറങ്ങി വരുമ്പോൾ ബ്രെക്ക് കുറവ് അനുഭവപ്പെട്ടാൽ അധികദൂരം പോകാതെ അനുയോജ്യമായ സ്ഥലത്തു കുറച്ചു നേരം വണ്ടി നിർത്തിയിടുക..ഡിസ്ക്/ഡ്രം ബ്രേക്ക് സിസ്റ്റം തണുക്കുമ്പോൾ ബ്രെക്ക്തിരികെ ഓക്കേ ആകും..ബ്രെക്ക് ഫ്ലൂയിഡ് കുറവുണ്ടെങ്കിൽ ഡാഷ് ബോർഡിൽ സിഗ്നൽ ലൈറ്റ് തെളിയും...

വാഹനങ്ങളിൽഉപയോഗിക്കുന്നപെട്രോൾ/ഡീസൽ/എഞ്ചിനോയിൽ/ഗ്രീസ് ഇവയെല്ലാം ക്രൂഡ് ഓയിലിൽ നിന്ന് ഉല്പാദിപ്പിക്കുന്നതാണ്....എന്നാൽ ബ്രേക്ക് ഫ്ലൂയിഡ് മാത്രം ഒരു കെമിക്കൽ ലിക്വിഡാണ്..അതിനാൽ എൻജിൻ ഓയിൽ എടുത്തു ടോപ് അപ്പ് ചെയ്യാൻ ഉപയോഗിക്കരുത്..മാർകെറ്റിൽ ലഭിക്കുന്ന സാധാരണ ബ്രെക്ക് ഫ്ലൂയിഡ്കൾ ഗ്ലൈക്കോൾ ഈഥേർ ഇവയുടെ രാസ മിശ്രിതമാണ്..ഒരു സ്ഥലത്തുണ്ടാകുന്ന മർദ്ദം അടുത്ത സ്ഥലത്തേക്ക് എത്തിക്കുന്ന ഒരു മാധ്യമായാണ് ഫ്ലൂയിഡ് പ്രവർത്തിക്കുന്നത്..ബ്രെക്ക് പെടലിൽ ചവിട്ടുമ്പോൾ ഉണ്ടാകുന്ന മർദ്ദം കൊണ്ട് ബ്രേക്ക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് ബ്രേക്ക് ഫ്ലൂയിഡ് ആണ്..ചോർച്ച ഉണ്ടാകുമ്പോൾ അല്ലെങ്കിൽ എയർ കയറുമ്പോൾ ഈ മർദ്ദം കുറയുകയോ ഇല്ലാതാവുകയോ ചെയ്യും ബ്രേക്ക് നഷ്ടപ്പെടും..

എയർ കയറിയാൽ ബ്രേക്ക് പെഡൽ പമ്പ് ചെയ്ത് ബ്ളീടർ സ്ക്രൂ ഓപ്പൺ ആക്കി ബ്രേക്ക് സിസ്റ്റംത്തിലെ എയർ നീക്കം ചെയ്യാം..കുറെ ഫ്ലൂയിഡ് ഈ പ്രക്രിയക്കിടെ നഷ്ടപ്പെടും...അപ്പോൾ ടോപ് അപ്പ് ചെയ്യേണ്ടി വരുന്നു..വാഹനത്തിൽ ഫ്ലൂയിഡ് ഇടക്കിടക്ക് ഒഴിക്കേണ്ടി വരുന്നു എങ്കിൽ സിലിണ്ടർ ലീക്കിങ് ആണ്..എത്രയും വേഗം സർവീസ് ചെയ്യണം...വർക്ഷോപ്പുകളിൽ മുറിവുണ്ടായാൽ ആദ്യം ശകലം ബ്രേക്ക് ഫ്ലൂയിഡ് ആണ് ഒഴിക്കുക..ശാസ്ത്രീയ വശം അറിയില്ല..പക്ഷെ മുറിവ് വേഗം കരിയും ...

Note - പോസ്റ്റ് പ്രാക്ടിക്കൽ ബേസ്ഡ് വർക്ക്ഷോപ് ലെവൽ ആണ്...ഒരു ബേസിക് ഇൻഫോ മാത്രമാണ്..വേഗത്തിൽ തയ്യാറാക്കിയതിനാൽ മിസ്റ്റേക്ക് ഉണ്ടെങ്കിൽ അറിയിക്കുമല്ലോ..ശാസ്ത്രീയകാര്യങ്ങൾക്കായി ഗൂഗിൾ സേർച്ച് ചെയ്യുക..

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *