Collecting knowledge For you !

ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ -ഭാഗം -1 ആദ്യകാല റോക്കറ്റുകൾ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ

By:
Posted: April 14, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

 

മനുഷ്യനിർമിത ഉപഗ്രഹങ്ങൾ ഇന്ന് നാമറിയാതെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് .ഈപോസ്റ്റുപോലും ഫേസ്ബുക്കിലൂടെ പ്രകാശിതമാകുന്നത് . വാർത്താ വിനിമയ ഉപഗ്രഹങ്ങളുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് .വിദൂര സംവേദനത്തിലും ,പ്രതിരോധത്തിലും ,ഗതിനിര്ണയത്തിലും , വാർത്താവിനിമയത്തിലും ഉപഗ്രഹങ്ങൾ ഇന്ന് വഹിക്കുന്ന സ്ഥാനം പരമ പ്രധാനമാണ് .ഈ ഉപഗ്രഹങ്ങളെയൊക്കെ അവയുടെ നിർദിഷ്ട ഭ്രമണ പഥങ്ങളിൽ എത്തിക്കുന്ന വാഹനങ്ങളാണ് ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ..സ്വന്തമായി എല്ലാത്തരം ഉപഗ്രഹങ്ങളും വിക്ഷേപിക്കാനുള്ള കഴിവ് ഒരു രാജ്യത്തെ മഹാശക്തിയായി ഗണിക്കപ്പെടാനുള്ള ഒരു അളവുകോലാണ് .നമ്മുടെ രാജ്യത്തിന് ആ കഴിവുണ്ടെന്നുള്ളത് നമുക്കെല്ലാം അഭിമാനത്തിന് വക നൽകുന്നു .

ചൈനക്കാരാണ് വെടിമരുന്നുപയോഗിച്ചുള്ള റോക്കറ്റുകൾ കണ്ടുപിടിച്ചത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു . എന്തായാലും അവർ ആദ്യകാല റോക്കറ്റുകളുടെ കൗശലക്കാരായ .നിർമാതാക്കൾ ആയിരുന്നു എന്നതിന് സംശയം ഇല്ല .വർണാഭമായ വെടികെട്ടുകൾക്കാണ് ആദ്യത്തെ വെടിമരുന്നു റോക്കറ്റുകൾ ഉപയോഗിച്ചിരുന്നത് . എന്നാൽ കടന്നു ചിന്തിച്ച ചൈനക്കാരും ഉണ്ടായിരുന്നു .അത്തരം ഒരാളായിരുന്നു വാൻ ഹു .അദ്ദേഹം ഒരു പുരാണ പുരുഷനാണോ അതോ യാതാര്ത്യമാണോ എന്നതിനെ കുറിച്ച തർക്കമുണ്ട് ..മിങ് ഭരണകാലത്തെ സമ്പന്നനായ ഒരു ചൈനീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്ന വാദത്തിനു മുൻഗണന യുണ്ട്. .ആകാശയാത്രയിൽ അതീവ തല്പരനായിരുന്നു വാൻ ഹു .തന്റെ ആഗ്രഹം സാധിക്കുന്നതിനു അദ്ദേഹം വലിയ ഒരു കസേര നിർമിച്ചു .അതിൽ അന്ന് കിട്ടാവുന്ന ഏറ്റവും വലിയ നാല്പത്തേഴു റോക്കറ്റുകൾ( ഏലി വാണങ്ങൾ ) ഘടിപ്പിച്ചു. കൈയ്യിൽ രണ്ടു വലിയ പട്ടങ്ങളും പിടിച് വാൻ ഹു ഗംഭീരമായി കസേരയിൽ ഞെളിഞ്ഞിരുന്നു .അദ്ദേഹത്തിന്റെ ജോലിക്കാർ ഒരേസമയം നാല്പത്തേഴു വാണങ്ങൾക്കും തീകൊടുത്തു . .പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച ഏകാഭിപ്രായം ഇല്ല .ഒരു വിവരണം പ്രകാരം റോക്കറ്റുകൾ വാൻ ഹു വിനേയും കൊണ്ട് കുതിച്ചുയർന്നു .പിന്നീട അദ്ദേഹത്തെ ആരും കണ്ടില്ല .രണ്ടാമത്തെ വിവരണം പ്രകാരം ചില റോക്കറ്റുകൾ കത്തിയില്ല കത്തിയ റോക്കറ്റുകൾ വാൻഹു വിന്റെ കസേര മറിച്ചിട്ടു .മറിഞ്ഞുവീണ വൻഹുവിനു പൊള്ളലും ഏറ്റു.ഇതുകണ്ട് നിന്ന ചക്രവത്തി കോപിഷ്ഠനായി വാൻ ഹു വിനു നല്ല അടി കൊടുക്കാനും കല്പിച്ചു ..എന്തായാലും വാൻ ഹു വിനെ മനുഷ്യ കുലം മറന്നില്ല . ചന്ദ്രനിലെ ഒരു ഗർത്തതിന് വാൻ ഹു എന്ന പേര് നൽകി നാം അദ്ദേഹത്തെ ആദരിച്ചു.

റഷ്യക്കാരനായ കോൺസ്റ്റന്റൈൻ എഡ്വാടോവിച്ച് സിയോൾക്കോവിസ്കി (Konstantin Eduardovich Tsiolkovsky ) യെ ആണ് ആധുനിക റോക്കറ്റുകളുടെയും ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെയും ഉപജ്ഞാതാവായ കരുതുന്നത്. റോക്കറ്റുകളുടെയും വിക്ഷേപണ വാഹനങ്ങളുടെയും സമ്പൂർണമായ തത്വയ്ക അടിത്തറ അദ്ദേഹമാണ് വികസിപ്പിച്ചത് .ഈവിഷയത്തിൽ നൂറുകണക്കിന് ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു .ലോകത്തെ ആദ്യ ദ്രവ ഇന്ധന റോക്കറ്റ് നിർമിച്ചത് അമേരിക്കക്കാരനായ റോബർട്ട് ഗൊദാർഢ് (Robert Goddard)ആണ്. 1924 ഇൽ ആണ് അദ്ദേഹം തന്റെ ദ്രവ ഇന്ധന റോക്കറ്റ് പരീക്ഷിച്ചത് ..സിയോൾക്കോവിസ്കി യെപോലെ ഗൊദാർദും റോക്കറ്റുകളുടെ സാധ്യതകളെപ്പറ്റി തികഞ്ഞ ബോധവാനായിരുന്നു. ഗൊദാർഢ് തന്റെ ആദ്യ ദ്രവ ഇന്ധന റോക്കറ്റിൽ ഉപയോഗിച്ച മണ്ണെണ്ണയും ദ്രവ ഓക്സിജനും ഇന്നും ഭീമാകാതാരമായ വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കുന്നു .

ജര്മനിക്കാരനായ ഹെർമൻ ഒബെർത്തും ഈ മേഖലയിലെ വഴികാട്ടികളിൽ ഒരാളാണ് .രണ്ടാം ലോക മഹായുദ്ധ കാലത്തെ ജർമൻ റോക്കറ്റുകളുടെ പിന്നിലെ ബുദ്ധി കേന്ദ്രം ഹെർമൻ ഒബെർത്തായിരുന്നു .അദ്ദേഹമാണ് പ്രായോഗികമായവലിയ ദ്രവ ഇന്ധന റോക്കറ്റുകളെ വരകളിൽ നിന്ന് പ്രവത്തന ക്ഷമമായ വൻ യന്ത്രങ്ങളാണ് പരിണമിപ്പിച്ചത്.

നാല്പതുകളുടെ ആദ്യം ജര്മനിയായിരുന്നു റോക്കറ്റുകളുടെ കാര്യത്തിൽ ലോകത്തെ ഒന്നാം കിട രാജ്യം. യുദ്ധത്തിന്റെ അവസാന നാളികളിൽ അവർ ലോകത്തെ ആദ്യ ക്രൂയിസ് മിസൈലായV-1 ഉം ,ആദ്യ ബാലിസ്റ്റിക് മിസൈൽ ആയ V-2 ഉം രംഗത്തിറക്കി. .ഈ രണ്ടു മിസൈലുകളും ബ്രിട്ടനിൽ വൻ നാശമാണ് വിതച്ചത് .പക്ഷെ ഇവ രംഗത്തിറക്കിയപ്പോഴേക്ക് ജർമനി യുദ്ധത്തിൽ പരാജയ പെട്ട് തുടങ്ങിയിരുന്നു. .അതിനാൽത്തന്നെ ഈ മിസൈലുകൾക്ക് യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. .യുദ്ധത്തിൽ ജർമ്മനി പരാജയ പെട്ട ശേഷം ജർമൻ മിസൈൽ നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞൻ മാരെയും എൻജിനീയർ മാരെയും വിജയികൾ തടവുകാരായി പിടിച്ചു തങ്ങളുടെ റോക്കറ്റു നിർമാണ പ്രവർത്തനങ്ങളുടെ അമരക്കാരാക്കി. വിജയികളായ യൂ എസ് അവരിൽ ഏറ്റവും പ്രമുഖനായ വേർനെർ വോൻ ബ്രൗണിനെ(Werner Von Brown) തങ്ങളുടെ പൗരനാക്കി .

യുദ്ധത്തിന് ശേഷം ദീർഘ ദൂര റേഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈൽ നിര്മാണത്തിലായിരുന്നു U S ഉം U S S R ഉം ശ്രദ്ധ കേന്ദ്രീകരിച്ചത് .ദീർഘദൂര മിസൈലുകൾ .ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളായി എളുപ്പത്തിൽ രൂപാന്തരം വരുത്താൻ സാധിക്കുമെന്നും അവർക്കറിയാമായിരുന്നു .U S S R പ്രതിരോധ മന്ത്രിയായിരുന്ന ദിമിത്രി ഉട്സിനോവിന്(Dimitri Utsinov) ഇക്കാര്യങ്ങളെയെല്ലാം പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്നു .ഉട്സിനോവ് റഷ്യൻ ശാസ്ത്രജ്ഞൻ സെർജി കോറിലെവിന്റെ(Sergi Korolev) നേതിര്ത്വത്തിൽ തടവുകാരനായി പിടിച്ച ജർമൻ ശാസ്ത്രജൻ ഹെൽമുട് ഗോട്രുപ്പ്(Helmut Grotrupp) ഇന്റെ സഹായത്തോടെ V-1 റോക്കറ്റ് പുനര്നിര്മിച്ചു ,അതിനു R-1 എന്നപേരും നൽകി ..ഇതിനെ വികസിപ്പിച്ചു ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ R-7 നിർമിക്കാനും അവർക്കു കഴിഞ്ഞു .ഈ മിസൈലിനെ ചെറിയ പരിഷ്കരണങ്ങൾ വരുത്തി അവർ ലോകത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ സ്പുട്നിക് ( Sputnik 8K71PS) (ഉപഗ്രഹ വിക്ഷേപണ വാഹനം നിർമിച്ചു . 1957 ഇൽ
ഈ വിക്ഷേപണ വാഹനമുപയോഗിച് ആദ്യ മനുഷ്യ നിർമിത ഉപഗ്രഹം വിക്ഷേപിച് ലോകത്തെ അവർ ഞെട്ടിച്ചു .അങ്ങനെ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഭാവനയിൽ നിന്നും വരകളിൽ നിന്നും ചെറു റോക്കറ്റുകളിൽ നിന്ന് വേർപെട്ടു മൂർത്ത രൂപം കൈവരിച്ചു.

ചിത്രo : സ്പുട്നിക് - 8K71PS റോക്കറ്റ് , ചിത്രo കടപ്പാട് :വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *