Collecting knowledge For you !

ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ -ഭാഗം -2 ചന്ദ്രനിലേക്കുള്ള മത്സരം - ഭീമാകാരമായ വിക്ഷേപണ വാഹനങ്ങളുടെ കാലം

By:
Posted: April 14, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

സോവിയറ്റു യൂണിയൻ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് അമേരിക്കയെ നന്നേ ഉലച്ചിരുന്നു .സാങ്കേതിക വിദ്യയിൽ സോവിയറ്റു യൂണിയൻ തങ്ങളേക്കാൾ വളരെ പിറകിലാണ് എന്നവർ കരുതി ഇരുന്നു .പക്ഷെ സ്പുട്നിക് ആ ധാരണകളെ കീഴ്മേൽ മറിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിലും സാങ്കേതിക വിദ്യയിലും U S S R നേക്കാൾ തങ്ങൾ പിന്നിലാണെന്ന് അവർക്കു സമ്മതിക്കേണ്ടി വന്നു . .ആദ്യമായി മനുഷ്യനെ ബഹിരാകാശത്തയച് U S S R വീണ്ടും അവരുടെ കഴിവ് തെളിയിച്ചു .ഇതിനിടയിൽ ചില വിക്ഷേപണ വാഹനങ്ങൾ തട്ടി കൂട്ടാൻ U S ശ്രമിക്കുകയും ചെയ്തു .മിക്കവയും വിക്ഷേപണ സ്ഥലത്തു വച്ചുതന്നെ തകർന്നു ..വിജയിച്ചവക്ക് ഏതാനും കിലോഗ്രാം മാത്രമേ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞുളൂ.ഈ സാഹചര്യത്തിലാണ് ചന്ദ്രനിലേക്ക് മനുഷ്യനെ ആദ്യം അയച്ച നഷ്ടപ്രതാപം വീണ്ടെടുക്കാൻ U S തീരുമാനിക്കുന്നത് .അവരുടെ പ്രസിഡന്റ് കെന്നഡി ആ ലക്ഷ്യം 1970 നു മുൻപ് തന്നെ പൂർത്തീകരിക്കുമെന്നു പ്രഖ്യാപിച്ചു . മുൻ ജർമൻ റോക്കറ്റ് വിദഗ്ധനായ വേർനെർ വോൻ ബ്രൗണിനെ അവർ ആ ചുമതല ഏല്പിച്ചു .
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിന്റെ സാങ്കേതികമായ ബുദ്ധിമുട്ടുകൾ വോൻ ബ്രൗൺ മുൻപേ മനസ്സിലാക്കിയിരുന്നു ..ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കും തിരിച്ചും മനുഷ്യനെ കൊണ്ടുവരുന്ന ഒരു പദ്ധതിക്ക് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിനു 100 ടൺ ഭാരമെങ്കിലും ഭൂമിയുടെ ആകർഷണ വലയത്തിനു പുറത്തെത്തിക്കണ്ടി വരുമെന്ന് ബ്രൗണും കൂട്ടരും തിരിച്ചറിഞ്ഞു. .അതിനായി ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരതിഭീമൻ വിക്ഷേപണ വാഹനം നിർമിക്കാൻ അവർ തീരുമാനിച്ചു .അതിനവർ സാറ്റ്എൺ--5 (SATURN-V)എന്ന പേരും നൽകി .അറുപത്തിന്റെ ആദ്യം മുതൽ ചാന്ദ്ര ദൗത്യം സാക്ഷാത്കരിക്കാനായി U S അശ്രാന്ത പരിശ്രമം തുടങ്ങി. അവർ ആ പദ്ധതിക്കായി വളരെയധികം പണവും വകയിരുത്തി.

ഇതേ സമയം U S S R ഇൽ സ്പുട്നിക് വിക്ഷേപണ വാഹനത്തെ പരിഷ്കരിച്ചു അവർ അതിലും ശക്തമായ വിക്ഷേപണവാഹനങ്ങൾ രംഗത്തിറക്കി. 1960 ഇൽ രംഗത്തിറക്കിയ വോസ്റ്റോക് വിക്ഷേപണ വാഹനത്തിന് അഞ്ചു ടൺ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ(Low Earth Orbit) എത്തിക്കാൻ കഴിയുമായിരുന്നു .ഈ വാഹനമാണ് മനുഷ്യനെ ആദ്യം സ്പേസിൽ എത്തിക്കാൻ ഉപയോഗിച്ചത്. വോസ്റ്റോക്കിനെ പരിഷ്കരിച്ച അവർ സോയുസ് (3) വിക്ഷേപണ വാഹനവും നിർമിച്ചു 1964 ഇൽ ആദ്യം ഉപയോഗിച്ച ഈ വിക്ഷേപണ വാഹനത്തിന്റെ നൂതനമായ പതിപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നു .ഈ വാഹനത്തിന് ഏഴു ടൺ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിയുമായിരുന്നു . 1965 ഇൽ U S S R രംഗത്തിറക്കിയ പ്രോട്ടോൺ വിക്ഷേപണ വാഹനത്തിന് ഇരുപതു ടൺ ഭാരം താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിയുമായിരുന്നു.പക്ഷെ ഇവയൊന്നും സാറ്റ്എൺ--5 നു കിടനിൽകുന്നതായിരുന്നില്ല . 1963 ലാണ് U S S R രഹസ്യമായി ചാന്ദ്ര ദൗത്യത്തിന് തീരുമാനിക്കുന്നത് .പക്ഷെ അതിനകം U S ആ ഉദ്യമത്തിൽ വളരെയേറെ മുന്നേറിയിരുന്നു.

രണ്ടായിരത്തി തൊള്ളായിരത്തിലേറെ ടൺ ഭാരമുള്ള പടുകൂറ്റൻ . വിക്ഷേപണ വാഹനം ആയിരുന്നു സാറ്റ്എൺ--5. അതിനു നൂറ്റി ഇരുപതു ടൺ താഴ്ന്ന ഭ്രമണ പഥത്തിൽ എത്തിക്കാൻ കഴിയുമായിരുന്നു .അത് ഒരു മൂന്ന് ഘട്ട വിക്ഷേപണ വാഹനം ആയിരുന്നു ആദ്യ രണ്ടു ഘട്ടങ്ങളും മണ്ണെണ്ണ ഇന്ധനമായും ,ദ്രവീകൃത ഓക്സിജെൻ ഓക്സിഡയ്സർ ആയും ഉപയോഗിക്കുന്നവയായിരുന്നു .മൂന്നാം ഘട്ടം ദ്രവീകൃത ഹൈഡ്രജൻ ഇന്ധനമായും ദ്രവീകൃത ഓക്സിജെൻ ഓക്സിഡയ്സർ ആയും ഉപയോഗിക്കുന്ന നൂതന മായ ഒരു റോക്കറ്റ് എൻജിനുമായിരുന്നു. റോക്കറ്റ് ഡിൻ J-2 എന്ന ആ എൻജിനാണ് ആദ്യത്തെ ക്രയോജനിക് റോക്കറ്റ് എഞ്ചിൻ . ആദ്യ ഘട്ടത്തിൽ അഞ്ചു F-1 എഞ്ചിനുകളാണുണ്ടായിരുന്നത് .അഞ്ചും കൂടി മൂന്നര കോടി ന്യൂട്ടൻ ത്രസ്റ് ആണ് പ്രദാനം ചെയ്തത് ..രണ്ടാം ഘട്ടത്തിൽ താരതമ്യേന ചെറിയ അഞ്ചു റോക്കറ്റ് എഞ്ചിനുകളാണുപയോഗിച്ചത് .അഞ്ചും കൂടി അര കോടി ന്യൂട്ടൻ ത്രസ്റ് ആണ് പ്രദാനം ചെയ്തത് . ഇപ്പോഴും മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ള ഏറ്റവും വലിയ വിക്ഷേപണ വാഹനം സാറ്റ്എൺ--5 തന്നെ ഇതിന്റെ ആദ്യ വിക്ഷേപണം (4). 1967 ഇൽ അപ്പോളോ -4നെ വഹിച്ചു കൊണ്ടായിരുന്നു .അവസാന വിക്ഷേപണം 1973 ഇൽ സ്കൈ ലാബിനെ വഹിച്ചു കൊണ്ടും.

സെർജി കൊറോലെവ് ആയിരുന്നു സോവിയറ്റു ചാന്ദ്ര ദൗത്യത്തിന്റെ അമരക്കാരൻ . സാറ്റ്എൺ--5 നു സമാനമായ N-1 എന്ന വലിയ വിക്ഷേപണ വാഹനം നിർമിക്കാൻ കൊറോലീവും കൂട്ടരും തീരുമാനിച്ചു .പക്ഷെ U S സംഘത്തിനുണ്ടായിരുന്ന സാമ്പത്തിക പിൻബലം സോവിയറ്റു സംഘത്തിനില്ലായിരുന്നു .അതിനാൽ തന്നെ സാറ്റ്എൺ--5 ലേതുപോലെ വലിയ എഞ്ചിനുകൾ നിർമിക്കാൻ അവർക്കു കഴിഞ്ഞില്ല . കോറിലെവ് ഇന്റെ സമശീർഷനും മറ്റൊരു ഡിസൈൻ ബ്യൂറോ യുടെ തലവനുമായ വാലെന്റിൻ ഗ്ലുഷ്കോ (1) കൊറോലവുമായി സഹകരിച്ചില്ല .എഞ്ചിനുകൾ നിർമിക്കാൻ വിമാന യന്ത്ര നിർമാതാവായ നിക്കോളായ് കുസ്നെറ്റോവിനെ ആശ്രയിക്കാൻ കോറിലെവ് നിർബന്ധിതനായി .കുസ്നെറ്റോവിന്റെ N K -15 എഞ്ചിൻ സാങ്കേതിക തികവാർണതാണെങ്കിലും സാറ്റ്എൺ--5 ഇന്റെ ആദ്യ ഘട്ട F-1 എഞ്ചിന്റെ അഞ്ചിലൊന്ന് മാത്രം ത്രസ്റ് ഉള്ളതായിരുന്നു .അതിനാൽത്തന്നെ N-1 ഇന്റെ ആദ്യ ഘട്ടത്തിൽ 30 , N K-15 എഞ്ചിനുകൾ ഉപയോഗിക്കേണ്ടി വന്നു(2) .1966 ഇത് കോറിലെവ് ദിവന്ഗതനായി അദ്ദേഹത്തിന്റെ പിൻഗാമിയായ വസിലി മിഷിനു കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ല .നടത്തിയ നാല് വിക്ഷേപണങ്ങളിലും N-1 പരാജയപെട്ടു. .സമ്പൂർണമായും മണ്ണെണ്ണ ഇന്ധനമായും ദ്രവ ഓക്സിജൻ ഓക്സിഡിസർ ആയും ഉപയോഗിക്കുന്ന ഒരു വിക്ഷേപണ വാഹനം ആയിരുന്നു N-1 ..N-1 വിസ്മൃതിയിലേക്കു മറഞ്ഞെങ്കിലും അക്കാലത്തു USSR വികസിപ്പിച്ച സോയുസ് ,പ്രോട്ടോൺ വിക്ഷേപണ വാഹനങ്ങൾ ഇന്നും ഉപഗ്രഹങ്ങളെയും വഹിച്ചു കൊണ്ട് അവയുടെ കുതിപ്പ് തുടരുന്നു.

അറുപതുകളുടെ അവസാനം വരെ വിക്ഷേപണ വാഹനങ്ങളുടെ രംഗത് U S ഉം U S S R ഉം മാത്രമായിരുന്നു ശക്തമായ കാൽവയ്പ്പുകൾ നടത്തിയത് .എഴുപതുകളുടെ ആദ്യത്തോടെ യൂറോപ്യൻ യൂണിയൻ ,ചൈന ,ജപ്പാൻ ,ഇന്ത്യ എന്നെ രാജ്യങ്ങളും വിക്ഷേപണ വാഹനങ്ങളുടെ നിർമാണ രംഗത്ത് ചെറിയ തോതിലെങ്കിലും നിലയുറപ്പിക്കാൻ തുടങ്ങി.

-----
1.https://en.wikipedia.org/wiki/Valentin_Glushko
2. http://www.russianspaceweb.com/n1.html
3. http://www.russianspaceweb.com/soyuz_lv.html
4. http://www.astronautix.com/s/saturnv.html
5.https://www.facebook.com/rishi.das.961/posts/973479782789560
ചിത്രo :സാറ്റ്എണ് -5 , ,കടപ്പാട് :വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *