ഉയരങ്ങളിലെ രുചി

ഒരു ചായയുടെ പരസ്യമാണിതിലേക്ക് നയിച്ചത്

“ഉയരം കൂടുംതോറും രുചി കൂടുന്ന ചായ ”

ഉയരത്തിൽ പോയി കുടിച്ചാൽ രുചി കൂടുമെന്നാണോ ? ഫുഡ് ഓൺ സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ മറ്റൊരാളും ഇതേ ചോദ്യം ചോദിച്ചിരുന്നു .

ശരിയാണ് ഉയരം കൂടുംതോറും ചായയുടെ രുചി കൂടും . നിങ്ങൾ ടി പ്ലന്റഷൻ ശ്രദ്ധിച്ചിട്ടുണ്ടോ ?

നമുക്കറിയാവുന്ന ഒരു ടി പ്ലാന്റേഷനിൽ ഒന്നു മൂന്നാറിൽ ആണ് .
മൂന്നാർ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1600-1800 മീറ്റർ ഉയരത്തിലാണ്

താപനില 9 മുതൽ 26 ഡിഗ്രി വരെ . താപനിലയിലെ വ്യത്യാസം ആണ് ഓരോ സ്ഥലത്തെയും ചായയെ വ്യത്യാസപ്പെടുത്തുന്നത് ,സോയിൽ , cultivation, പ്രോസസ്സിംഗ് തുടങ്ങി ഒരുപാട് ഘടകങ്ങൾ ഉണ്ടെങ്കിലും ഉയരങ്ങളിലെ ചായയുടെ രുചിക്ക് കാരണം ഈ താപനിലയാണ്.

Camellia sinensis എന്നാണ് തേയില ചെടിയുടെ ശാസ്ത്രീയ നാമം .204 വെറൈറ്റി തേയിലകൾ ഇതുവരെ രുചിച്ചിട്ടുണ്ട് ,ഓവ്വോന്നും വ്യത്യസ്തം .

വ്യത്യാസത്തിന് അനുസരിച്ചു അവയെല്ലാം ഗ്രേഡ് ചെയ്തിട്ടുണ്ട് . യാതൊരു വിധ പ്രോസസ്സിങ്ങും ഇല്ലാതെ മൂന്നാറിൽ നിന്നൊരു തേയിലച്ചെടി 1868 മീറ്റർ അൾട്ടിട്യൂഡ് ഉള്ള ശ്രീലങ്കൻ nuwara eliya പ്ലാന്റേഷനിൽ കൊണ്ടുപോയി വളർത്തി നോക്കൂ ,അസാധാരണ വ്യത്യാസം കാണാം . ചൈനയിലെ യുനാൻ പ്രൊവിൻസിൽ നിന്ന് വന്ന നമ്മുടെ ആസ്സാം ചായ എന്ത് മാത്രം വ്യത്യാസം ഉണ്ടെന്നോ ചൈന ചായയുമായി .

ചായ പൊതുവെ 6 തരത്തിൽ ആണ് കാറ്റഗറി ചെയ്തിരിക്കുന്നത് .

Image result for types of tea

 

1. വൈറ്റ് ടി

വെള്ള നിറമുള്ള ചായയോ ?

അതെ വെള്ള നിറമാണ് , സിൽവർ നീഡിൽ ചായയൊക്കെ തിളങ്ങുന്ന വെള്ള നിറത്തിലാണ് . പൂർണമായി വിടരുന്നതിന് മുൻപുള്ള തേയിലയാണ് വൈറ്റ് ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് .
ചൈനയിലെ ഫുജൈൻ റീജിയൻ ആണ് വൈറ്റ് ടീക്ക് ഫേമസ് .ഒരുപാട് polyphenols അടങ്ങിയ ഈ ചായ ഹെൽത്തി ആണെന്നവകാശപ്പെടുന്നുണ്ട് . അതുകൊണ്ടാവാം മാർക്കറ്റിൽ ഡിമാൻഡ് കൂടിയതും .

2.Yellow tea

അധികം കേട്ട് പരിചയമില്ലാത്തതാണ് yellow tea ,white tea യുടെ ക്യാറ്റഗറിയിൽ പെടുത്താൻ പറ്റുന്നതാണ് oxidize ചെറിയ തോതിൽ ഉണ്ടെന്നേ ഉള്ളൂ . ഗ്രീൻ ടീയുടെ ഗ്രാസ്സി സ്മെൽ ഇല്ലാത്ത ഒന്ന് എന്നും പറയാം .

3. ഗ്രീൻ ടി

സർവ്വ സാധാരണം , എംപെറോർ shennong ന്റെ കാലഘട്ടം മുതൽ ടി ഇൻഡസ്ട്രിയുടെ 80% ശതമാനം ഉപയോഗിക്കുന്നത് ചൈനീസ് ഗ്രീൻ ടീയാണ് . വളരെ കുറവ് ഉൽപ്പാദിപ്പിക്കുന്നത് കൊണ്ട് ജപ്പാൻ ടീയുടെ ഡിമാൻഡും വിലയും കൂടുതലാണ് . കെനിയ നല്ല രീതിയിൽ ഗ്രീൻ ടി കയറ്റുമതി ചെയ്യുന്നുണ്ട് . ചൈനയിൽ ഭൂരിഭാഗം ഗ്രീൻ ടി ഫ്രൈ ചെയ്യുമ്പോൾ ജപ്പാനിൽ ഭൂരിഭാഗം സ്റ്റീമം ചെയ്താണ് തേയില ഉണ്ടാക്കുന്നത് .നമ്മൾ പൊതുവെ ഗ്രീൻ ടി കുടിക്കുന്നതല്ലാതെ എങ്ങനെ കുടിക്കണം എന്നറിയാത്തവരാണ് .
70 -83 ഡിഗ്രി സെൽഷ്യസ് വെള്ളത്തിൽ ഗ്രീൻ ടി 1-3 മിനുട്സ് വെച്ചാൽ മതി . മൂന്നു മിനിട്ടിനു ശേഷം ചായയില കളയണം അല്ലെങ്കിൽ ബിറ്റർ ടേസ്റ്റ് ആവും . തിളപ്പിക്കരുത് , പഞ്ചസാര ഉപയോഗിക്കരുത് നിങ്ങൾ നല്ലൊരു ഗ്രീൻ ടീയെ കൊല്ലുകയാണ് ഇതൊക്കെ ചെയ്യുമ്പോൾ .

4. ഊലോങ് ടി

അഥവാ ബ്ലൂ ടി , ഗ്രീൻ ടീയുടെ കുറച്ചു മോളിൽ നിൽക്കുന്നവൻ .wuyi മൗണ്ടൈൻ ആണ് ഉത്ഭവം എന്ന് വിശ്വസിക്കുന്നു , തായ്‌വാൻ ആണ് ഊലോങ് ടീയിൽ കേമൻ . ഭൂരിഭാഗം തായ്‌വാൻ ഊലോങ് ടീയും കൈകൊണ്ട് റോൾ ചെയ്തതാണ് . Partially oxidized എന്നത് പ്രത്യേകത .

5. ബ്ലാക്ക് ടി

സുലൈമാനി അല്ല ബ്ലാക്ക് ടി .കേരളത്തിൽ ചായപ്പൊടിയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ctc method ചായയല്ല ശരിക്കുള്ള ബ്ലാക്ക് ടി . orange pekoe ഗ്രേഡ് ആണ് അത്യുത്തമം
നമ്മുടെ നാട്ടിൽ കിട്ടുന്ന ചായപ്പൊടി ctc (cut tear curl method )ആണ് . തേയില മാർക്കറ്റിലെ lowest ക്വാളിറ്റി എന്നും പറയാം . ഈ ചായപ്പൊടിയിൽ പഞ്ചസാര ചേർക്കുന്നതിനോ , പാലൊഴിക്കുന്നതിനോ എന്തിന് കുരുമുളക് ഇടുന്നതിന് പോലും എതിർപ്പില്ല കാരണം നമ്മൾ കുടിക്കുന്നത് ചായയോട് സാമ്യമുള്ള മറ്റൊരു പാനീയം മാത്രം .

ബ്ലാക്ക് ടി boil ചെയ്യാറില്ല 95 ഡിഗ്രി ചൂടു വെള്ളം ആണ് maximum temperature .
3-5 minute വരെ വെള്ളത്തിൽ കുതിർത്തു വെക്കാം , ശേഷം മാറ്റാം.

ശ്രീലങ്ക , ഇന്ത്യ , ചൈന ,കെനിയ ബ്ലാക്ക് ടി മാർക്കറ്റിൽ മുൻപിട്ടു നിൽക്കുന്ന രാജ്യങ്ങൾ . ആസ്സാം ,ഡാർജിലിംഗ് പ്രധാനികൾ . ഡാർജിലിംഗ് ചായയെ champagne of tea എന്ന് വരെ വിശേഷിപ്പിക്കാറുണ്ട് .

6. Pu-erh tea

Post – fermented tea ആണ് pu-erh tea . ചൈനയിലെ യുനാൻ പ്രൊവിൻസ് ആണ് ഇതുണ്ടാക്കുന്നത് . സാധാരണ ചായയിലയേക്കാൾ വലിപ്പം ഉണ്ട് 1500 സിഎം ഓളം ഉയരം ഉള്ള ചെടി . ടീയിലെ ഫെർമെന്റഷൻ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് pu-erh ടീക്ക് . 12 വർഷത്തോളം പഴക്കം ഉള്ള ചായയിലയും മാർക്കെറ്റിൽ കിട്ടാനുണ്ട് . വൈനിന്റെ കാര്യം പറഞ്ഞപോലെ പഴക്കം ചെയ്യുമ്പോൾ വീര്യം കൂടും ഇതിന് .

Leave a Reply

Your email address will not be published. Required fields are marked *