വിറക് കത്തിയ ചാരത്തിന്റെ തൂക്കം കുറവാണ്, ബാക്കി ദ്രവ്യം ഊർജമായതാണോ എന്ന ഒരു ചോദ്യത്തിൽ , ശാസ്ത്രം പഠിച്ചവരും, ഒരു ഫിസിക്സ് അദ്ധ്യാപകൻ വരെ , അത് താപം പ്രകാശം ഒക്കെ ആയി എന്ന് പ്രസ്താവിച്ചു.

നമ്മുടെ സയൻസ് പഠന ത്തിന്റെ ദാരുണ അവസ്ഥ.

കത്തുക എന്ന പ്രക്രിയ ഒരു ഓക്സിഡേഷൻ രാസപ്രവർത്തനമാണ്.

ഓക്സിജനുമായി ചേരുക എന്ന പ്രവർത്തിയിൽ നിന്നാണ് , ഈ പേര് വന്നത് എങ്കിലും, ശാസ്ത്രീയമായി രസതന്ത്രത്തിൽ ഇതിന് കൂടുതൽ അർത്ഥമുണ്ട്.

ഒരു മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇലക്ട്രോൺ നഷ്ടപ്പെടുത്തുന്നു എങ്കിൽ അത് ഓക്സിഡേഷനും, സ്വീകരിക്കുന്നുവെങ്കിൽ റിഡക്ഷനും എന്ന് നിർവ്വചിക്കുന്നു.

ഇത് കൊണ്ടാണ് 2ഹൈഡ്രജൻ ഒരു ഓക്സിജനുമായി ചേർന് H2O എന്ന ജലം ഉണ്ടാവുന്നത്.
ഇവിടെ ഹൈഡ്രജൻ ഓക്സിഡേഷനും, ഓക്സിജനു റിഡക്ഷനും നടന്നു.
ഒന്നു കൂടെ വിശദീകരിച്ചാൽ , ഓരോ ഹൈഡ്രജനും, ഓക്സിജന് ഓരോ ‘ ഇലക്ട്രോൺ പങ്ക് വെച്ചു.

ഒരു ദ്രവ്യ നഷ്ടവുമില്ല. പങ്ക് വെയ്ക്കൽ മാത്രം..
ഇങ്ങനെ പങ്ക് വെച്ച് ഒരു ബന്ധനത്തിൽ ഉണ്ടായ ജലം ഒരു സംയുക്തമാണ്.
ജലത്തിന്റെ ഊർജ നില H,0 ഇവയെക്കാൾ കുറവ് ആയത് കൊണ്ട് , ഈ രാസപ്രവർത്തനം, താപോർജം പുറത്ത് വിടുന്നു.

തിരിച്ച് ഇനി H ഉം O യും ആ വണമെങ്കിൽ ഊർജം കൊടുക്കണം.

വിറകിന്റെ കത്തലിനെ , പൈറോലിസിസ് എന്ന് പറയും.

ഇതിൽ പല സംയുക്തങ്ങൾ കത്തുന്നുവെങ്കിലും , തൽക്കാലം സെല്ലുലോസിന്റെ പ്രവർത്തനം മാത്രം നോക്കാം.
ചെടി, പ്രകാശ സം ശ്ളേഷണത്തിലുടെ നിർമിക്കുന്ന പല പഞ്ചസാരികളിൽ ഒന്നാണ് വിറകിലെ പ്രധാന ഘടകമായ, സെല്ലുലോസ്.
H20+ CO2 + സൂര്യപ്രകാശം ആണ് ഇത്തരം പഞ്ചസാര ക ളു ടെ നിർമാണം.

സൗരോർജം വഴി ഉണ്ടായ സംയുക്തം , വീണ്ടും ഓക്സിജനുമായി ചേരുമ്പോൾ, H2O + CO2 തന്നെ യാവുന്നു .

സ്വീകരിച്ച സൗരോർജം , താപം പ്രകാശം ഇവയായി പുറത്ത് വരുന്നു.

താപം പുറത്ത് വിടുന്ന രാസ പ്രവർത്തനത്തെ, എക്സോ തെർ മിക് എന്നും, സ്വീകരിക്കുന്ന പ്രവർത്തനത്തെ എൻഡോ തെർ മിക് എന്നും പറയും.

നോക്കുക, ഊർജ മോ, വസ്തുവോ ഒന്നും സൃഷ്ടിക്ക പെട്ടിട്ടില്ല.

മൂലകം , സംയുക്തങ്ങളായി, സംയുക്തങ്ങൾ വീണ്ടും ഘടകങ്ങളായി.
അവയുടെ ബന്ധനത്തിന്റെ ഊർജ നിലയനുസരിച്ച്, ഊർജം ആഗിരണം ചെയ്യൂ കയോ, പുറത്ത് വിടുകയോ ചെയ്യുന്നു.

ഇതല്ല ആണവ ഊർജം, അവിടെ രാസപ്രവർത്തനമല്ല, ഫിസിക്കൽ പ്രവർത്തനമാണ്.

ദ്രവ്യം ഊർജമായി മാറുന്ന പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *