Collecting knowledge For you !

കൃഷ്ണമൃഗം അഥവാ കരിമാന്‍

By:
Posted: April 6, 2018
Category: Animal Stories
Comments: 0
download palathully android app ! >>>> Get!

കൃഷ്ണമൃഗം അഥവാ കരിമാന്‍
🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌🦌

സല്‍‘മാന്‍’ ഖാനെ ജയിലിലാക്കിയമാനാണ് കൃഷ്ണമൃഗം .വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വയിനം മാനാണ് കൃഷ്ണമൃഗം അഥവാ കരിമാന്‍. ബ്ലാക്ക് ബക്ക് എന്നാണ് ഇതിനെ വിളിക്കുന്നത്. ആന്റിലോപ് ജനുസ്സില്‍ ഇന്ത്യയില്‍ കാണപ്പെടുന്ന ഏക സ്പീഷീസാണു കരിമാന്‍. ഹിന്ദിയില്‍, കാലാഹിരൺ എന്നും വിളിക്കപ്പെടാറു ണ്ട്.തെലുങ്കില്‍ കൃഷ്ണജിൻ‌കയെന്നും തമിഴില്‍ ഇരളായി മാനെന്നും പേര്
ആന്‌ധ്രാപ്രദേശ്‌ കൂടാതെ പഞ്ചാബിന്റെയും ഹരിയാനയുടെയും ദേശീയ മൃഗവും കൃഷ്‌ണമൃഗം തന്നെയാണ്‌.രാജസ്ഥാനിലും ഗുജറാത്തിലും കാണപ്പെടുന്നു. പാക്കിസ്ഥാനിലും ബംഗ്ളാദേശിലും നിരവധിയുണ്ടായിരുന്നെങ്കിലും ഇന്ന് ഇന്ത്യയില്‍ മാത്രമായി അവശേഷിക്കുന്നു. ശരീരത്തിന്റെ മുകൾ‌ഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. നീളന്‍ കൊമ്പുകള്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പെൺ‌മൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആൺ‌മൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂർണ്ണവളർച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകൾക്ക് 60സെ.മീ നീളവും കാണാം. 12-16 വർഷം വരെയാണ്‌ ആയുസ്സ്.
തുറന്ന പുൽമേടുകളിലാണ് കാടുകളിൽ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും, ചെടിനാമ്പുകളും, പൂവുകളും ഭക്ഷിക്കാറുണ്ട്. ഒരു മുതിർന്ന ആണിന്റെ കീഴിലുള്ള 10 മുതൽ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരിൽ നിന്നു രക്ഷപെടാൻ പ്രകൃതി ഇവയ്ക്കു നൽകിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികൾ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ് . നാലു മീറ്റർ ഉയരത്തിൽ ചാടാനും ഏകദേശം മണിക്കൂറിൽ 90 കി.മീ വരെ ഓടാനും ഇവയ്ക്ക് കഴിവുണ്ട്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 40 ലക്ഷം കൃഷ്ണമൃഗങ്ങൾ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന ഇന്ത്യൻ ചീറ്റയുടെ പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങൾ. ഇന്ന് വന്യജീവീസങ്കേതങ്ങളിലായി 40,000 -ൽ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യൻ നടത്തുന്ന വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് രാജസ്ഥാനിലെ താല്‍ ചമ്പാര്‍ നാഷ്ണല്‍ ചമ്പാര്‍ വനസംരക്ഷണ കേന്ദ്രത്തിലും രത്നബോര്‍ നാഷ്ണല്‍ പാര്‍ക്കിലും പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്തിലെ വേലവദറിലും ഗിര്‍ വനത്തിലും എന്നിവിടങ്ങളിലും മധ്യേന്ത്യയിൽ അവിടവിടെയായി ചില ചെറുസംഘങ്ങളായും, തെക്കേ ഇന്ത്യയിൽ - കർണാടകയിലെ തുംകൂർ ജില്ലയിലെ ജയമങ്കലി ബ്ലാക്ബക് റിസേർവിലും തമിഴ്നാട് വന്യസംരക്ഷണകേന്ദ്രത്തിലും മാത്രമാണ് കൃഷ്ണമൃഗങ്ങൾ അവശേഷിക്കുന്നത്.
നേപ്പാളിലും വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയിൽ കാർഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ്‌ കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാർ അവർ ഇണക്കിവളർത്തിയ ചീറ്റകളെ ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. എഡി 1542ൽ ജമ്മേശ്വർജി മഹാരാജാണ് ബിഷ്ണോയി സമുദായം സ്ഥാപിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ജീവിതരീതികൾ മതത്തിന്റെ ഭാഗമാക്കിയ ലോകത്തിലെ അപൂർവ്വ മതങ്ങളിലൊന്നാണ് ബിഷ്ണോയി. മൃഗങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതും പാപമാണെന്നാണ് ഇവരുടെ വിശ്വാസം ഒരു മരം മുറിക്കുന്നതും, പക്ഷിമൃഗാദികളെ കൊല്ലുന്നതും നിഷിദ്ധമായ ബിഷ്ണോയികൾ ദൈവതുല്യമായി കാണുന്ന മൃഗമാണ് കൃഷ്ണമൃഗം. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ് ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. കൃഷ്ണമൃഗങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും ഒരു മടിയുമില്ല. കൃഷ്ണമൃഗ സംരക്ഷണത്തിനായി രാജ്യത്തുടനീളം ബിഷ്ണോയികൾ വിപുലമായ ക്യാമ്പയിനുകളും സംഘടിപ്പിക്കാറുണ്ട്. ബിഷ്ണോയികളുടെ ഈ കൃഷ്ണമൃഗ സ്നേഹം തന്നെയാണ് ബോളിവുഡ് നടൻ സൽമാൻ ഖാനും തിരിച്ചടിയായത്. വന്യജീവി നിയമപ്രകാരമാണ് സൽമാൻ ഖാനെ കോടതി ശിക്ഷിച്ചതെങ്കിലും, അദ്ദേഹത്തിനെതിരായ നിയമപോരാട്ടത്തിന് മുന്നിൽ നിന്നിരുന്നത് ബിഷ്ണോയികളായിരുന്നു. രാജസ്ഥാനിൽ വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കേസുകളിൽ 1700ഓളം പേരാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ള ത്. ഈ കേസുകളിലെല്ലാം പരമാവധി ശിക്ഷ വാങ്ങി നൽകാൻ ബിഷ്ണോയികളും ഇടപെട്ടിരുന്നു
.ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം. വനങ്ങളിലേയ്ക്കു മേയാൻ വിടുന്ന കന്നുകാലികളിൽ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങൾ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കൾ ഭക്ഷിക്കുന്നതുകൊണ്ടും ഇവ കൂടുതലായി ചത്തൊടുങ്ങുന്നു
Pscvinjanalokam

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *