images (1).jpegചിരിയുടെ അളവുകൾ,
നമ്മുടെ മുഖത്തിനെ മൂന്ന് ഭാഗമാക്കി തിരിച്ചാൽ, മൂന്ന് ഭാഗവും ഏകദേശം തുല്യമാവുകയും വേണം.താഴെയുള്ള ഭാഗത്തെ വീണ്ടും മൂന്നാക്കി ഭാഗിച്ചാൽ ആദ്യത്തേയും രണ്ടാമത്തേയും ഭാഗങ്ങൾ തമ്മിൽ ചേരുന്നിടത്ത് മേൽപ്പല്ലുകൾ കാണപ്പെടണം.ഇവയിലെ മുൻനിരയിലെ 6 പല്ലുകൾക്കും കൂടി 48 മുതൽ 52 മില്ലിമീറ്റർ വരെ വീതിയുണ്ടായിരിക്കണം.ചിരിക്കുബോൾ മുൻനിരയിലെ 6 പല്ലുകൾക്കും കൂടി വായ്കോണുകളുടെ അകലത്തിന്റെ ഏകദേശം 60 % ആയിരിക്കുകയും വേണം. പല്ലുകൾക്കിടയിലെ സുവർണാനുപാതം 1.618:1 ആയിരിക്കണം(ചിത്രം കാണുക). മുന്നിലുള്ള രണ്ട് ഉളിപ്പല്ലുകൾക്ക് മുഖത്തിന്റെ വീതിയുടെ 1/16 ആയിരിക്കണമെന്നാണ് കണക്ക്. ഇവയുടെ നീളത്തിന്റെ 75% ആയിരിക്കണം വീതി.വായ്ക്കോണിനും പല്ലുകൾക്കും ഇടയിലായി ഒരു വിടവുണ്ടാകുന്നത് യുവത്വത്തിന്റെ ലക്ഷണമായി കരുതുന്നു. ബക്കൽ കോറിഡോർ എന്നാണ് ഈ വിടവിനെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *