Collecting knowledge For you !

ചില കാല ഗണന രീതികൾ

By:
Posted: April 17, 2018
Category: Science
Comments: 0
download palathully android app ! >>>> Get!

പലപ്പോഴും പുരാതനമായ വസ്തുക്കളുടെയും സംഭവങ്ങളുടെയും പഴക്കം എങ്ങിനെയാണ് കണ്ടുപിടിക്കുന്നത് എന്ന നാം അത്ഭുതപ്പെടാറുണ്ട് . സ്‌കൂൾ ക്‌ളാസ്സുകളിൽ തന്നെ കാർബൺ ഡേറ്റിംഗ് എന്ന കാലഗണന സമ്പ്രദായത്തെപ്പറ്റി വിവരണവും ഉണ്ട് . ഇപ്പോൾ കാർബൺ ഡേറ്റിംഗിനെക്കൂടാതെ മറ്റുപല രീതികളും ഉപയോഗിക്കാറുണ്ട് . അവയിൽ ഏതാനും ചിലതിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് ഈ പോസ്റ്റ്.

ചില പ്രമുഖ കാലഗണന രീതികൾ താഴെ പറയുന്നു
--
1. റേഡിയോ കാർബൺ ഡേറ്റിംഗ് (Radiocarbon dating )
2.യുറേനിയം ലെഡ് ഡേറ്റിംഗ് ( Uranium–lead dating)
3. ഫിഷൻ ട്രാക്ക് ഡേറ്റിംഗ് (Fission track dating )
4. ലുമിനിസെൻസ് ഡേറ്റിംഗ് (Luminescence dating)
5. സർഫേസ് എക്സ്പോഷർ ഡേറ്റിംഗ് (Surface exposure dating)
6.പൊട്ടാസിയം - ആർഗോൺ ഡേറ്റിംഗ് (Potassium–argon dating )
---
1.റേഡിയോ കാർബൺ ഡേറ്റിംഗ് :
--
റേഡിയോ കാർബൺ ഡേറ്റിംഗിൽ കാർബൺ 12 ഐസോടോപും കാര്ബണ് 14 ഐസോടോപും തമ്മിലുള്ള അനുപാതമാണ് കാലഗണനക്ക് ഉപയോഗിന്നുന്നത് .കാർബൺ 12 സ്ഥിരതയുള്ള ഐസോടോപാണ്. കാർബൻ 14 ആകട്ടെ 5700 വര്ഷം അർദ്ധ ആയുർ ദൈർഖ്യമുള്ള അസ്ഥിര ഐസോടോപ്പും .അന്തരീക്ഷത്തിൽ കോസ്മിക് രശ്മികളുടെ പ്രവർത്തന ഫലമായാണ് കാർബൻ 14 രൂപം കൊള്ളുന്നത് . കോസ്മിക് രശ്മികളുടെ പ്രവർത്തനം ഏതാണ്ട് സ്ഥിരമായ തോതിലായതിനാൽ അന്തരീക്ഷത്തിലെ കാർബൺ 14 ന്റെ അളവും സ്ഥിരമാണ് . ജീവജാലങ്ങൾ ജീവനോടെയിരിക്കുമ്പോൾ സ്വീകരിക്കുന്ന കാര്ബണിക വസ്തുക്കളിൽ കാർബൺ -12 ഉം കാർബൺ 14 ഉം തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും . പക്ഷെ മരിക്കുമ്പോൾ മുതൽ കാർബണിന്റെ ആഗിരണം നിലക്കുന്നു . പിന്നീട് കാർബൺ പതിനാല് കാർബൺ 12 ആയി രൂപപ്പെടുന്നു . കാലം കഴിയുന്തോറും കാർബൺ 14ന്റെ അളവ് കുറഞ്ഞു വരുന്നു. അതിനാൽ തന്നെ ഒരു ജൈവ വസ്തുവിലെ കാർബൺ -12 ഉം കാർബൻ പതിനാലും തമ്മിലുള്ള അനുപാതം കണ്ടുപിടിച്ചാൽ ആ വസ്തുവിന്റെ പഴക്കം കൃത്യമായി കണ്ടുപിടിക്കാം . അൻപതിനായിരം മുതൽ ഒരു ലക്ഷം വര്ഷം വരെ പഴക്കമുള്ള കാര്ബണിക വസ്തുക്കളുടെ പഴക്കം ഈ രീതിയിൽ കൃത്യമായി കണ്ടുപിടിക്കാം .
--
2.യുറേനിയം -ലെഡ് ഡേറ്റിംഗ് :
--
പാറകളുടെയും അജൈവ വസ്തുക്കളുടെയും പഴക്കം കൃത്യമായി കണ്ടെത്താനുള്ള ഒരു മാർഗമാണ് യുറേനിയം -ലെഡ് ഡേറ്റിംഗ്.യുറാനിയത്തിന്റെ എല്ലാ ഐസോടോപ്പുകളും അസ്ഥിരമാണ് . അവ എല്ലാം തന്നെ പല രീതികളിൽ ആൽഫാ , ഗാമ കിരണങ്ങൾ പുറംതള്ളി അവസാനം ലെഡ് ( കറുത്തീയം ) ആയി മാറുന്നു .യുറാനിയം ഐസോടോപ്പുകളുടെ അർദ്ധ ആയുസ്സ് നൂറുകണക്കിന് കോടി വര്ഷമായതിനാൽ പാറകളിലും അജൈവ വസ്തുക്കളിലും അടങ്ങിയിരിന്നിക്കുന്ന യുറാനിയം ലെഡ് അനുപാതം അവ യുടെ കാലപ്പഴക്കത്തെ പറ്റി വിവരം നൽകും .
--
3.ഫിഷൻ ട്രാക് ഡേറ്റിംഗ് :
--
പ്രകൃതിയിൽ ഉള്ള യുറാനിയം ബാഹ്യപ്രേരണയില്ലാതെ ആണവ ഫിഷൻ പ്രക്രിയയിലൂടെ വിഘടിക്കാറുണ്ട് . ഈ വിഘടനം . വേഗത്തിൽ ചലിക്കുന്ന ഫിഷൻ ഉത്പന്നങ്ങൾക്ക് ജന്മം നൽകും . ഇവ സഞ്ചരിക്കുമ്പോൾ വസ്തുക്കളിൽ ഫിഷൻ ട്രാക്കുകൾ എന്നറിയപ്പെടുന്ന വളരെ ചെറിയ വ്യാസമുള്ള കുഴലുകൾ രൂപപ്പെടുന്നു . ഈ ഫിഷൻ ട്രാക്കുകളുടെ സാന്ദ്രത കണ്ടുപിടിച്ചാൽ ആ വസ്തുവിന്റെ പഴക്കം കണ്ടെത്താനാകും . ഇരുനൂറു കോടി വര്ഷം വരെ പഴക്കമുള്ള വസ്തുക്കളുടെ പഴക്കം ഈ രീതിയിൽ നിര്ണയിക്കാം
--
4.തെർമോ/ഫോട്ടോ ലുമിനിസെൻസ് ഡേറ്റിംഗ് :
--
പല തരത്തിലുള്ള ലുമിനിസെൻസ് ഡേറ്റിംഗ് രീതികളുണ്ട് . പക്ഷെ പൊതു തത്വം സമാനമാണ് . ഒരു വസ്തു സൂര്യപ്രകാശത്തിന്റെയോ കടുത്ത ചൂടിന്റെയോ പ്രഭാവത്തിൽ ഏറ്റവും അവസാനം എപ്പോഴാണ് വന്നിരുന്നത് എന്നതാണ് ഈ പ്രക്രിയയിൽ അവലോകനം ചെയ്യപ്പെടുന്നത് .ഏറ്റവും പഴക്കമുള്ള വസ്തുക്കൾ തെർമോ/ഫോട്ടോ ലുമിനിസെൻസ് ലുമിനിസെൻസ് ലൂടെ കൂടുതൽ ഫോട്ടോണുകളെ പുറംതള്ളും എന്നതാണ് കാലഗണന തത്വം . കൃത്യമായ രീതികൾ വളരെ സങ്കീർണമാണ്
--
5. സർഫേസ് എക്സ്പോഷർ ഡേറ്റിംഗ്
--
ഒരു വസ്തു എത്ര കാലം ഭൗമോപരിതലത്തിനടുത്തു നിലനിന്നു എന്നത് ആ വസ്തുവിൽ കോസ്മിക് രശ്മികൾ വരുത്തുന്ന മാറ്റങ്ങളിലൂടെ അറിയുന്നതാണ് സർഫേസ് എക്സ്പോഷർ ഡേറ്റിംഗ് ഇന്റെ തത്വം . ഭൗമോപരിതലത്തിൽ നിരന്തരം കോസ്മിക് രശ്മികൾ എന്നറിയപ്പെടുന്ന വലിയ ഊർജ്ജവും വേഗതയുമുള്ള കണങ്ങൾ നിരന്തരം പതിച്ചു കൊണ്ടിരിക്കുകയാണ് . ഇവ ഖര പദാർത്ഥങ്ങളിൽ പതിക്കുമ്പോൾ സൂക്ഷ്മമായ ചാലുകൾ സൃഷ്ടിക്കപ്പെടുന്നു . കാലം കൂടുംതോറും ഈ ചാലുകളുടെ എണ്ണവും കൂടും . അതോടൊപ്പം തന്നെ ഈ വർധിത ഊർജ്ജ കണങ്ങൾ ചില പ്രത്യേക ഐസോടോപ്പുകളെയും സൃഷ്ടിക്കും . അത്തരത്തിൽ പെട്ടവയാണ് ക്ളോറിൻ -36 ,ബെറിലിയം -10 തുടങ്ങിയവ . ഇവയുടെ അളവ് കണക്കാക്കിയാൽ അവ ഉൾപ്പെടുന്ന വസ്തുകകളുടെ പഴക്കം കണ്ടെത്താം

6.പൊട്ടാസിയം - ആർഗോൺ ഡേറ്റിംഗ് :
--
റേഡിയോ കാർബൺ ഡേറ്റിംഗിന് സമാനമാണ് ഇതിന്റെ തത്വം പൊട്ടാസിയം -40 ഐസോടോപ്പിന്റെ അർദ്ധായുസ്സ് 125 കോടി വർഷമാണ് . പൊട്ടാസിയം -40 ആർഗോൺ-40 ആയും കാൽഷ്യം 40൦ ഉം ആയി മാറുകയാണ് ചെയുന്നത് . ആർഗോൺ ഒരു വാതകമായതിനാൽ വസ്തുക്കളുടെ ക്രിസ്റ്റൽ ഘടനയിൽ കുരുങ്ങുകയും സാഹചര്യങ്ങൾ അനുകൂലം ആകുമ്പോൾ പുറം തള്ളപ്പെടുകയും ചെയുന്നു . ആർഗോൺ -40 ഉം പൊട്ടാസിയം നാല്പതും തമ്മിലുള്ള അനുപാതം മനസ്സിലാക്കിയാൽ വസ്തുവിന്റെ പഴക്കം നിര്ണയിക്കാം.
--
മേല്പറഞ്ഞ രീതികൾ കൂടാതെ മറ്റനവധി രീതികളും വസ്തുക്കളുടെ കാലഗണനക്ക് ഉപയോഗിക്കുന്നുണ്ട്
--
ref
1.http://www.archaeologyexpert.co.uk/archaeologicaldating.html
2.https://study.com/…/radioactive-dating-methods-uses-and-lim…
3.http://humanorigins.si.edu/evidence/dating
--
image : decay of C14:image courtesy :flickr.com

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *