Collecting knowledge For you !

ടി‌.വി.ആർ. ഷേണായ്

By:
Posted: April 19, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

എ​റ​ണാ​കു​ളം ചെ​റാ​യി​യി​ൽ 1941 ജൂ​ൺ 10ന് തളിപ്പറമ്പില്‍ വിട്ടപ്പ ഷേണായുടേയും സുനിതാ ഭായുടേയും ഇളയ മകനായി ബാബു എന്നടി‌.വി.ആർ. ഷേണായ് ജനിച്ചു. പി​താ​വ്​ വി​ട്ട​പ്പ ഷേ​ണാ​യ്​ മ​രി​ച്ച​തി​​​ൻറ പി​​​റ്റേന്നാ​യി​രു​ന്നു ഷേ​ണാ​യി​യു​ടെ ജ​ന​നം. അ​മ്മ സു​നീ​ത ബാ​യി​യാ​ണ്​ മ​ക​നെ വ​ള​ർ​ത്തി​യ​ത്. അമ്മവീട്ടില്‍ വളര്‍ന്ന ബാബു ചെറായിലെ അഴീക്കല്‍ ശ്രീവരാഹ ദേവസ്വം കൊങ്കിണി ക്ഷേത്രത്തില്‍ സംസ്‌കൃത പണ്ഡിതനില്‍നിന്നാണ് പഠനം തുടങ്ങിയത്. രണ്ടാം ഫോറം വരെ (ഇന്നത്തെ ഏഴാം ക്ലാസ്) സ്‌ക്കൂളില്‍ പോകാതെ ചെറായി കൊങ്കിണി ക്ഷേത്രത്തില്‍ ചെന്ന് സംസ്‌ക്യതം പഠിച്ചു. മാതൃഭാഷയായ കൊങ്കിണിയിലായിരുന്നു സംസ്‌കൃതവും വീട്ടില്‍ സംസാരിച്ചിരുന്നു. എട്ടാം ക്ലാസില്‍ ചെറായിലെ രാമവര്‍മ്മ സ്കൂളിലും എറണാകുളം മഹാരാജാസ് കോളജിലും പഠനം. മഹാരാജാസ് കോളജിൽ 1957ൽ മഹാരാജാസ് കോളേജിലെ പഠനകാലത്ത് 1957ല്‍ കോളേജ് ഇലക്ഷനില്‍ കെഎസ്‌യുവിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായിരുന്നു ഷേണായി. ഇടത്പക്ഷത്തിന്റെ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സ്ഥാനാര്‍ത്ഥി സരോജാ ദേവിയായിരുന്നു എതിരാളി
കോളേജ് ഇലക്ഷനില്‍ മാത്രമല്ല, ജീവിതത്തില്‍ എതിരാളിയെ പ്രണയിക്കുന്നതിലും, ജീവിതപങ്കാളി ആക്കുന്നതിലും ടിവിആര്‍ ഷേണായി ജയിച്ചു.തുടർന്ന് ബോംബേസർവ്വകലാശാലയിൽ മും​ബൈ വി​ൽ​സ​ൺ കോ​ള​ജി​ൽ​നി​ന്ന്​ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. പഠനം കഴിഞ്ഞ ഉടനെ ഷേണായിക്ക് ബോംബെയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്നു ജോലി ലഭിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ ജോലി കിട്ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹം ചെയ്തു.
ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്നു ജോലിയിലിരിക്കേ ഉപരിപഠനത്തിനായി ഒരു വിദേശ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. ജോലി രാജിവച്ച്‌ അതിനായി പുറപ്പെടാനുള്ള മുന്നൊരുങ്ങളായി. അപ്പോഴാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ വിനയായത്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദസാധ്യത. ചികിൽസ കിട്ടാതെ അമേരിക്കൻ യാത്ര പാടില്ല. സ്കോളർഷിപ് മുടങ്ങി; യാത്രയും.ആഘോഷപൂർവമായ യാത്രയയപ്പൊക്കെ സ്വീകരിച്ചതുകൊണ്ട് മുംബൈയിലേക്കു മടങ്ങാൻ മടി. ഇനി കുറെക്കാലം മലയാള പത്രപ്രവർത്തനമാകാം എന്ന തീരുമാനത്തിലെത്തി,
മുംബൈയിലെ ബിരുദാനന്തര പഠനകാലത്തും ഉദ്യോഗകാലത്തും മലയാളം ഉപയോഗിക്കേണ്ട ആവശ്യം വരാതിരുന്നതുകൊണ്ട് ഭാഷയുടെ തെളിമ കൈമോശം വന്നുപോയിരുന്നു. മനോരമയിൽ ജോലിക്കു ചേർന്നപ്പോൾ ഇതായിരുന്നു ഷേണായിയുടെ പേനത്തുമ്പിലെ മലയാളത്തിന്റെ തൽസ്ഥിതി.

ആദ്യകാലത്ത് ഡെസ്കിലായിരുന്നു ജോലി. ഇരു ഭാഷകൾ അറിയുന്നതുകൊണ്ടു തർജമ ചെയ്യാൻ വിട്ടു ഡെസ്ക് ചീഫ്. കിട്ടിയ ഏജൻസി വാർത്തകൾ തനിക്കറിയാവുന്ന മലയാളത്തിലേക്കു ഷേണായ് മാറ്റിക്കൊണ്ടിരുന്നു. വാർത്താ ഏജൻസി കോപ്പിയിൽ തർജമക്കാരന്റെ കൈയിലെ വിഭവംകൂടി ചേർത്തെഴുതാനുള്ള വഴക്കം മലയാളത്തി‍ൽ ഉണ്ടാക്കിയെടുത്തത് ഷേണായിയാണ്.
അപ്പോഴാണ്‌ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌. എനിക്കു യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന ആവശ്യവുമായി ഞാന്‍ മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു.''ആയിടയ്ക്കാണു പാക്കിസ്ഥാൻ യുദ്ധം തുടങ്ങുന്നത്. ഷേണായ് കെ.എം.മാത്യുവിനോടു ചോദിച്ചു: യുദ്ധ റിപ്പോർട്ടിങ്ങിനു പോകാ‍ൻ എന്നെ അനുവദിക്കുമോ?

കേരളത്തിലെ പത്രപ്രവർത്തകർ അക്കാലത്ത് ഏറ്റെടുക്കാത്ത റിസ്കായിരുന്നു അത്.

മാത്യു സമ്മതിച്ചു. നേരിട്ടു വിമാനമില്ലാത്ത കാലം. ട്രെയിനിൽ ഷേണായ് യാത്ര തിരിച്ചു, കശ്മീരിലേക്ക്. ട്രെയിൻ ഹൈദരാബാദിലെത്തിയപ്പോൾ അവിടെനിന്ന് ഷേണായ് ആദ്യത്തെ റിപ്പോർട്ടയച്ചു: അതിർത്തി കാക്കാൻ തിരുവനന്തപുരം പാങ്ങോട് ക്യാംപിൽ നിന്നുള്ള മലയാളി സൈനികർ താൻ സഞ്ചരിക്കുന്ന ട്രെയിനിൽ ഉണ്ടെന്ന്.

പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിക്കുമ്പോഴേക്കും ടി.വി.ആർ. ഷേണായ് എന്ന പേര് മലയാളികളുടെയെല്ലാം മനസ്സിൽ നിറഞ്ഞു; അത്ര തനിമയുള്ള റിപ്പോർട്ടുകളായിരുന്നു അവ.

യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യുക എന്നത്‌ അന്നത്തെ സാഹചര്യങ്ങള്‍കൂടി കണക്കിലെടുക്കുമ്പോള്‍ തികച്ചും ദുഷ്‌കരമായിരുന്നു അന്ന്‌. യുദ്ധമുറകള്‍, യുദ്ധരംഗത്തുപയോഗിക്കുന്ന വാക്കുകള്‍, രീതികള്‍, ആയുധങ്ങള്‍, അവയുടെ സാധ്യതകള്‍ ഇവയെക്കുറിച്ചൊന്നും റിപ്പോര്‍ട്ടര്‍ക്കു വേണ്ടത്ര അവഗാഹമുണ്ടായിരുന്നില്ല. 67ല്‍ ഞങ്ങള്‍ നാലുപേര്‍ ചേര്‍ന്നൊരു സാഹസികപരിശീലനത്തിനൊരുങ്ങി. ആഭ്യന്തര അനുമതിയോടെ സൈനികക്യാമ്പില്‍ താമസിച്ച്‌ വിശദമായ പരിശീലനം, ആറുമാസക്കാലം. സൈനികജീവിതം സൂക്ഷ്‌മമായി ഞങ്ങള്‍ അടുത്തറിഞ്ഞു. കിലോമീറ്ററുകള്‍ കണക്കിനു ദൂരം ദിവസേന നടക്കുന്നത്‌ സൈനികരെപ്പോലെ ശീലമാക്കി. കഠിനമായ പരിശീലനമുറകള്‍, വിവിധതരം അക്രമണരീതികള്‍, അത്യാധുനിക ആയുധങ്ങള്‍, പ്രയോഗരീതികള്‍ ഇതെല്ലാം മന:പാഠം പഠിച്ചു. കോഡ്‌ വാക്കുകള്‍ ഹൃദിസ്ഥമാക്കി.
യുദ്ധം അവസാനിച്ചശേഷം ഡൽഹിയിലെത്തിയ ഷേണായ് ഡൽഹിയി‍ൽ ഷേണായ് മനോരമ ലേഖകനായി. മരങ്ങോലി വിരമിച്ചശേഷം ബ്യൂറോ ചീഫായി
രാജ്യത്തെ ഏറ്റവും സുപ്രധാനമായ പല സംഭവങ്ങളും തീരുമാനങ്ങളും ബ്രേക്ക് ചെയ്ത് വായനക്കാരെ എന്നും അമ്പരപ്പിച്ച വ്യക്തിത്വമാണ് ടി വി ആര്‍ ഷേണായ്.

മനോരമയുടെ അധികാരികള്‍ ഒരു ഇംഗ്ലീഷ് വാരിക തുടങ്ങാന്‍ തീരുമാനിക്കുന്നു. മനോരമ കുടുംബത്തിലെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ‘The Week'ന് ആ പേര് നിര്‍ദ്ദേശിച്ചത് ടി വി ആര്‍ ഷേണായി ആയിരുന്നു. ചെറുതും സുന്ദരവും വിശാലമായ അര്‍ത്ഥമുള്ളതും ആര്‍ക്കും കേട്ടാല്‍ മനസിലാകുന്നതുമായ ഒരു പേര് തേടി മനോരമ നേതൃത്വം തലപുകച്ചപ്പോള്‍ അന്ന് ഡല്‍‌ഹി ബ്യൂറോ ചീഫ് ആയിരുന്ന ഷേണായിക്ക് ‘The Week' എന്ന പേര് കണ്ടെത്താന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല.
മലയാള മനോരമയ്ക്ക് മാത്രമായി നിരവധി സ്‌ക്കൂപ്പുകള്‍ ദേശീയ തലത്തില്‍ത്തന്നെ പലപല പ്രത്യാഘാതങ്ങളുമുണ്ടാക്കിയ നിരവധി എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളും സംഭാവന ചെയ്തിട്ടുണ്ട്. സദാ അന്വേഷണ കുതുകിയായ ഈ പ്രതിഭാശാലി. ഓര്‍മ്മശക്തി അപാരം. ഒന്നാംതരം ഭാഷ. വേറിട്ട ശൈലി. നീട്ടിപ്പരത്തി പറയുക എന്ന ദുശ്ശീലവുമില്ല. അടക്കിയൊതുക്കി ചുരുക്കി പറയുന്നതാണ് പതിവ് രീതി
അസാധാരണമായ ഓര്‍മ്മശക്തിയും ഒന്നാന്തരം ഭാഷയുമായിരുന്നു ടി വി ആര്‍ ഷേണായിയുടേത്. ഏത് വാര്‍ത്തയെയും അതിന്‍റെ ചരിത്രവുമായി ബന്ധിപ്പിക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു അദ്ദേഹത്തിന്.വര്‍ഷം 1966. കാസര്‍കോട് പ്രശ്‌നം. അക്കാര്യം അന്വേഷിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിയ്ക്കപ്പെട്ട മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിക്കഴിഞ്ഞ സന്നിദ്ധ കാലഘട്ടം.കാസര്‍കോട് ആര്‍ക്ക് കിട്ടും? കേരളത്തിനോ, കര്‍ണ്ണാടകത്തിനോ? പത്രങ്ങളിലൊക്കെ ഊഹാപോഹങ്ങളുടെ നിലയ്ക്കാത്ത പെരുമഴ. ഒടുവിലൊടുവിലായപ്പോള്‍ കാസര്‍കോട് കര്‍ണ്ണാടകത്തിന്റെ നവവധുവാകും എന്ന മട്ടിലായി വാര്‍ത്തകള്‍. അപ്പോഴാണ്, ഒരു വൈകുന്നേരം, ഡല്‍ഹിയില്‍ നിന്ന് ടി.വി.ആര്‍.ഷേണായിയുടെ സൂപ്പര്‍ഫ്‌ളാഷ് സ്‌ക്കൂപ്പ് മലയാളമനോരമയുടെ കേരളത്തിലെ ടെലിപ്രിന്റില്‍ തെളിയുന്നത്: KASERKODE PREFERS KERALA……

ആ ഫ്‌ളാഷ് വാര്‍ത്ത. പി.ടി.ഐയും യു.എന്‍.ഐയും വാര്‍ത്തകള്‍ വാരിക്കോരി ചൊരിയുന്ന എഡിറ്റോറിയല്‍ റൂമിലെ ടെലിപ്രിന്ററുകളുടെ അടുത്തേയ്ക്കു ഞങ്ങള്‍ ഓടി. ഇല്ല..മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ഒരക്ഷരം പോലുമില്ല. അപ്പോഴാണ്, ഷേണായിയുടെ അടുത്ത വാചകം: KASERKODE COMES TO KERALA. DEADLOCK ENDS… WEDLUCK IS CERTAIN….

കാസര്‍കോട് കേരളത്തിന്.. മഹാജന്‍ കമ്മീഷന്റെ ശുപാര്‍ശ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
മലയാളമനോരമയില്‍ – മലയാളമനോരമയില്‍ മാത്രം – പിറ്റേന്ന് ആ സുപ്രധാന വാര്‍ത്ത വന്നു. ഒന്നാം പേജില്‍. എട്ടുകോളം തലക്കെട്ടില്‍!
കാസര്‍കോട് ആരുടേതാകുമെന്ന ഒരു തര്‍ക്കം കേരളവും കര്‍ണാടകയും തമ്മില്‍ ഉണ്ടായപ്പോള്‍ ‘കാസര്‍കോട് കേരളത്തിനുതന്നെ’ എന്ന സ്കൂപ്പ് ഷേണായി വകയായിരുന്നു.1970 ലെ ബാങ്കു ദേശവല്‍ക്കരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതിധീരവും അതിലേറെ സാഹസികവുമായ ഒരു നിര്‍ണ്ണായക നടപടിയായിരുന്നുവല്ലൊ ബാങ്ക് ദേശവല്‍ക്കരണം. മുന്‍കൂട്ടി ഒരു നേരിയ സൂചനയെങ്കിലും പുറത്തറിഞ്ഞാല്‍ എല്ലാം കളത്തിലിറങ്ങും എന്നറിയാവുന്ന ഇന്ദിരാഗാന്ധി അതീവരഹസ്യമായാണ് കരുക്കള്‍ നീക്കിയത്. ദേശവല്‍ക്കരണത്തിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സമൂലം നിയന്ത്രിയ്ക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം വരാന്‍ പോകുന്നു എന്ന് ഷേണായി സാര്‍ പ്രവചിച്ചിരുന്നു. – ബാങ്ക് ദേശസാല്‍ക്കരണം എന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. പ്രഖ്യാപനം വന്ന ദിവസം, ഇന്ദിരയുടെ ഈ ധീരമായ നടപടിയുടെ ഉല്‍പ്പത്തി മുതല്‍ക്കുള്ള എല്ലാ പ്രേരണകളേയും സമഗ്രമായി വിലയിരുത്തിക്കൊണ്ട് ടി.വി.ആര്‍. അത് വാര്‍ത്തയാവുകയും ചെയ്തു.
SHE DID IT.WHY? ONLY SHE CAN DO IT… THE RIGHT TIME TO ACT… NOW OR NEVER…
1971-ല്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്‌സഭ പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതും ശുപാര്‍ശ ചെയ്തതും. തീരുമാനം പരസ്യമാവുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് ടി.വി.ആറിന്റെ ഒരു സൂപ്പര്‍ ഫ്‌ളാഷ് വന്നു:
LOK SABHA TO BE DISSOLVED ELECTION IS AROUND THE CORNER. പിറ്റെ ദിവസം, ഒന്നാം പേജില്‍ മനോരമ ആ വാര്‍ത്ത ലീഡ് സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. വായിച്ചവരെല്ലാം പരസ്പരം ചോദിച്ചു:
നേരോ? നേരോ?രണ്ടുദിവസം മുമ്പേ പ്രവചിക്കാന്‍ കഴിഞ്ഞു. ആ സ്കൂപ്പിന്‍റെ അമ്പരപ്പില്‍ ജനം ‘അങ്ങനെ സംഭവിക്കുമോ?’ എന്ന് സന്ദേഹിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അത് സത്യമായി.
ആറുമാസതെ സൈനിക പരിശീലനം പ്രയോജനം ചെയ്തത് 1971ലെ ബംഗ്ലാദേശ്‌ യുദ്ധത്തിലാണ്‌. ഊഹാപോഹങ്ങളല്ലാതെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള യഥാതഥറിപ്പോര്‍ട്ടിംഗ്‌. അതിനിടെ ഒരു തമാശയും സംഭവിച്ചു.
പരിശീലനകാലത്ത്‌ ആഗ്രയില്‍ നടന്ന ഒരു ഏറോഡ്രോപ്പിംഗിന്റെ പടം ഞങ്ങള്‍ ഫയല്‍ ചെയ്‌തുവച്ചിരുന്നു. ബംഗ്ലാദേശ്‌ യുദ്ധത്തില്‍ ഇന്ത്യ ഇതേ രീതി പ്രയോഗിച്ചു. സംഭവം ഞങ്ങളെല്ലാവരും റിപ്പോര്‍ട്ട്‌ ചെയ്‌തു. മനോരമയാണ്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്‌. ഫയലില്‍നിന്ന്‌ ഈ രീതിയുടെ ഫോട്ടോ ഉള്‍പ്പെടെ ഉള്‍പ്പെടുത്തിയാണ്‌ പിറ്റേദിവസത്തെ പത്രം ഇറങ്ങിയത്‌. മറ്റൊരു പത്രത്തിനും കഴിയാതിരുന്ന നേട്ടം - ഇതില്‍ എന്റെ ക്രെഡിറ്റ്‌ ഒന്നുമില്ല. ഡസ്‌കിലിരിക്കുന്ന തോമസ്‌ ജേക്കബോ ഭാര്‍വനോ ആയിരുന്നിരിക്കാം ആ പ്രായോഗികബുദ്ധിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. എന്തായാലും സംഭവം ഗംഭീരമായി. എന്നാല്‍ ആന്റിക്ലൈമാക്‌സ്‌ വരുന്നതേയുണ്ടായിരുന്നുള്ളു. സംഭവം കഴിഞ്ഞ്‌ രണ്ടുദിവസം കഴിഞ്ഞ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗികകുറിപ്പും ഫോട്ടോയും എത്തി, മനോരമ ദിവസങ്ങള്‍ക്കു മുമ്പ്‌ പ്രസിദ്ധീകരിച്ച അതേ ഫോട്ടോ...!!!

റായ്‌ബറേലിയില്‍നിന്ന്‌ ഇന്ദിരാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്‌ അസാധുവാക്കണമെന്നു കാട്ടി രാജ്‌നാരായണന്‍ കേസ്‌ ഫയല്‍ ചെയ്‌തു 1975 ജൂണ്‍ 12ന്‌ ജസ്റ്റിസ്‌ ജഗ്മോഹന്‍ലാല്‍ വിധിന്യായത്തിലൂടെ രാജ്‌നാരായണന്‌ അനുകൂലമായ വിധി പുറപ്പെടുവിക്കുകയും അടുത്ത ആറുവര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്‌തു.ഇതോടെ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട്‌ രാജ്യത്തെങ്ങും പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു. ഈ പ്രതിഷേധപ്രകടനങ്ങള്‍ രാജ്യസുരക്ഷയ്‌ക്ക്‌ ആപത്താണെന്ന കാരണം കാട്ടിയാണ്‌ അന്നത്തെ പ്രസിഡന്റ്‌ ഫക്രുദീന്‍ അലി അഹമ്മദ്‌ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്‌.അടിയന്തിരാവസ്ഥ വാര്‍ത്തയായി വരും മുമ്പും ടി.വി.ആര്‍. സംഗതി മണത്തറിഞ്ഞിരുന്നു….

ബാങ്ക് ദേശവല്‍ക്കരണമായാലും ലോക്‌സഭ പിരിച്ചുവിടുന്ന കാര്യമായാലും, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമായാലും, ഒരു പതിവു ശീലം എന്നപോലെ, അര്‍ദ്ധരാത്രിയ്ക്കാണ് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം വരാറുള്ളത്. ഇതിനെപ്പറ്റി ഒരിയ്ക്കല്‍ ഒരു വാരാന്ത്യ വാര്‍ത്താ അവലോകനത്തില്‍, കാവ്യാത്മകമായി ടി.വി.ആര്‍. എഴുതി:
“ALL CRUCIAL DECISIONS DAWN ON HER ALWAYS AFTER SUNSET….’’
അടിയന്തിരാവാസ്‌ഥ കാലത്ത് തെരഞ്ഞെടുപ്പ്‌ അടുത്തുവന്നതോടെ റായ്‌ബറേലിയില്‍ അട്ടിമറി നടന്നേക്കും എന്ന തോന്നല്‍ എന്റെയുള്ളില്‍ ശക്തമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ ഇന്ത്യന്‍ ഇന്‍ലിജന്റ്‌ ബ്യൂറോയില്‍ രാമചന്ദ്രന്‍ എന്നൊരു സുഹൃത്തുണ്ടായിരുന്നു. എന്റെ സംശയം പങ്കുവച്ചപ്പോള്‍ അദ്ദേഹവും അതിനനുകൂലമായി ചില വസ്‌തുതകള്‍ ചൂണ്ടിക്കാട്ടി.ചില നിഗമനങ്ങളെല്ലാം ശക്തമായി മനസിലുണ്ടായിരുന്നെങ്കിലും ഫലം വരുംമുമ്പേ റായ്‌ബറേലിയില്‍ ഇന്ദിര തോല്‍ക്കും എന്നു വാര്‍ത്ത കൊടുക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. രണ്ടു കാരണങ്ങളായിരുന്നു അതിനു പിന്നില്‍. ഒന്ന്‌, അടിയന്തിരാവസ്ഥക്കാലമാണ്‌-
വോട്ടെണ്ണല്‍ സമയത്ത്‌ ഞാന്‍ മറ്റൊരു സാഹസികത കാട്ടി. തെരഞ്ഞെടുപ്പുഫലങ്ങള്‍ രാഷ്‌ട്രപതിഭവനെയും ഇന്ദിരാഗാന്ധിയേയും ഒക്കെ അപ്പപ്പോള്‍ അറിയിച്ചിരുന്നത്‌ വയര്‍ലെസ്‌ വഴിയായിരുന്നു. ആ ടീമില്‍ നിന്നൊരാളെ ഞാന്‍ വശത്താക്കി. ഉന്നതകേന്ദ്രങ്ങളിലേക്കു സന്ദേശം പോകുമ്പോള്‍തന്നെ എനിക്കും അതുകിട്ടും എന്നതായി സ്ഥിതി. അഞ്ചു റൗണ്ടുകളായാണ്‌ വോട്ടെണ്ണിയിരുന്നത്‌. അങ്ങനെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇന്ദിരാഗാന്ധി പിന്നിലാകുമ്പോള്‍ ഒരു മാധ്യമവും അതേപ്പറ്റി അറിയുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റേഡിയോ അതറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ല.
അപ്പോഴാണ്‌ എനിക്കു ഫോണ്‍, ഇന്ദിരാഗാന്ധി ഫസ്റ്റ്‌ റൗണ്ടില്‍ 14,000 വോട്ടിനു പിന്നില്‍. അക്കാലത്തെ ഫോണുകളാണ്‌. ശരിക്കു കേള്‍ക്കാന്‍ പ്രയാസം. ഞാന്‍ എടുത്തുചോദിച്ചു, 14,000 തന്നെ. ഏറ്റവും ആദ്യം ചെയ്‌തത്‌ കോട്ടയത്തേക്ക്‌ വിവരം റിപ്പോര്‍ട്ട്‌ ചെയ്യുകയാണ്‌. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. വിവരം തന്നയാളെ തിരിച്ചുവിളിച്ച്‌ വിശദമായി വിവരം അന്വേഷിക്കാവുന്ന സ്ഥിതിയിലുമല്ല.
മലയാളമനോരമ ദിനപത്രത്തിന്റെ കോട്ടയം ഓഫീസ്‌ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. വേറൊരു മാധ്യമവും - റോയിട്ടറോ ബിബിസിയോ പോലും ഈ വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും ലോകൈക എക്‌സ്‌ക്ലുസീവ്‌ സ്‌കൂപ്പ്‌. ലോകചരിത്രത്തില്‍ ആദ്യമായി നിലവില്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുന്നു.
പക്ഷേ, വാര്‍ത്ത സത്യമല്ലെങ്കിലോ?! അടിയന്തിരമായി എഡിറ്റോറിയല്‍ മീറ്റിംഗ്‌ കൂടി. മാനേജ്‌മെന്റില്‍നിന്ന്‌ ഒരേയൊരു ചോദ്യമേ ഉയര്‍ന്നുള്ളു.
`ആരാണ്‌ വാര്‍ത്ത തന്നത്‌?'
`ടി.വി.ആര്‍. ഷേണായ്‌.'
പിന്നെ ചോദ്യമൊന്നും ഉയര്‍ന്നില്ല. നമ്മള്‍ വാര്‍ത്ത ഉടന്‍ അനൗണ്‍സ്‌ ചെയ്യുന്നു എന്ന തീരുമാനത്തോടെ മീറ്റിംഗ്‌ പിരിഞ്ഞു.
കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. അനൗണ്‍സ്‌ ചെയ്‌തതോടെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ലോക ചരിത്രത്തില്‍ത്തന്നെ ഇത്തരമൊരു സംഭവം ഇതാദ്യം. അന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മനോരമയിലേക്കു വിളിച്ച്‌ പൊട്ടിത്തെറിച്ചു. വാര്‍ത്ത സത്യമല്ല എന്നു തറപ്പിച്ചു പറഞ്ഞവര്‍ അടുത്തുവരാവുന്ന തിരുത്തിനായി കാത്തുനിന്നു. കുറേക്കഴിഞ്ഞപ്പോള്‍ റായ്‌ബറേലിയില്‍നിന്നും അടുത്ത ഫോണ്‍ എത്തുന്നു. ഇന്ദിരാഗാന്ധി 28,000 വോട്ടുകള്‍ക്കു പിന്നില്‍ എന്ന്‌. ആ സമയത്ത്‌ ഞാന്‍ ഓഫിസിലില്ല. എന്റെ അസിസ്റ്റന്റാണ്‌ സന്ദേശം കുറിച്ചുവച്ചിരുന്നത്‌. അതുകണ്ടതും ഞാന്‍ വിയര്‌ത്തു. വോട്ടെണ്ണല്‍ കഴിഞ്ഞിട്ടില്ലെന്നു വ്യക്തം. കുറേക്കൂടി ആലോചിച്ചപ്പോള്‍ സംഭവിച്ച പിശക്‌ മനസിലായി. ആദ്യ കൗണ്ടില്‍ എന്നല്ല അദ്ദേഹം ഫോണില്‍ പറഞ്ഞത്‌ ആദ്യറൗണ്ടില്‍ എന്നാണ്‌. ആ സമയത്ത്‌ നാലു റൗണ്ടുകള്‍കൂടി എണ്ണാന്‍ ബാക്കിയായിരുന്നു. തുടര്‍ന്നുവന്ന രണ്ടുമണിക്കൂര്‍, ജീവിതത്തിലെ ഏറ്റവും പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളായിരുന്നു അവ. ഒഠുവില്‍ ഫൈനല്‍ റിസല്‍ട്ടെത്തി, തോറ്റു, 58000 വോട്ടുകള്‍ക്ക്‌ തോറ്റു.

1991 നും 1993 നും ഇടയിൽ ഹർഷദ് മേത്ത കുംഭകോണം ഉൾപ്പെടെയുള്ള നിരവധി ബാങ്കിങ്, ഓഹരിവിപണി കുംഭകോണങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ബാങ്കിങ്, ഷെയർ മാർക്കറ്റ് മേഖലകളിൽ അന്വേഷണം പ്രോസിക്യൂഷൻ ചെയ്യാൻ ഇത് ഇടയാക്കി.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ദീര്‍ഘകാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫും പിന്നീട് ‘ദ് വീക്ക്’ വാരിക എഡിറ്ററുമായി പ്രവര്‍ത്തിച്ചു. 1990-92 കാലയളവില്‍ ‘സണ്‍ഡേ മെയില്‍’ പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.

2003ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. അഞ്ച് പതിറ്റാണ്ടോളം സജീവ പത്ര പ്രവര്‍ത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതി.

ഓക്‌സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ എസ്‌ക്പ്രസ്, മലയാള മനോരമ തുടങ്ങി പ്രമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ എസ്‌ക്പ്രസ്, ഗള്‍ഫ് ന്യൂസ് തുടങ്ങിയ പ്രമുഖ പത്രങ്ങളിലും, റെഡിഫ്.കോം, ന്യുസ് ടൈം മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതുകയും കോളങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ ഫസ്റ്റ് ഫൗണ്ടേഷനില്‍ ട്രസ്റ്റ് അംഗമായിരുന്നു. 2003ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മൊറോക്കോ ഭരണാധികാരിയുടെ ഉന്നത പുരസ്കാരമായ അലാവിറ്റ കമാന്‍ഡര്‍ വിസ്ഡം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എറണാകുളം ചെറായി സ്വദേശിയാണ്. ഭാര്യ സരോജം. മക്കള്‍ സുജാത, അജിത്
പലതരം വിഷയങ്ങളെ കുറിച്ചുള്ള അറിവുമൂലം “ജീവിച്ചിരിക്കുന്ന എൻസൈക്ലോപ്പിയായിരുന്നു” ഷേണായ് എന്ന് പ്രശസ്ത പത്രപ്രവർത്തകനായ സച്ചിദാനന്ദ മൂർത്തി വിശേഷിപ്പിച്ചത്.
Pscvinjanalokam


Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *