Collecting knowledge For you !

ഡോ.ഹെർമൻ ഗുണ്ടര്‍ട്ട്

By:
Posted: April 25, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ചരമവാർഷികദിനം ഇന്ന്

ജര്‍മന്‍ മിഷനറിയും ഭാഷാപണ്ഡിതനും ബൈബിള്‍ വിവര്‍ത്തകനുമായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1814 ഫെബ്രുവരി 4ന് ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ലുഡ്‌വിഗ് ഗുണ്ടര്‍ട്ടിന്റെയും ക്രിസ്റ്റിയാനെ എന്‍സിലിന്റെയും മകനായി ജനിച്ചു. ബാലനായിരുന്ന ഹെര്‍മന്‍ പഠനത്തില്‍ സമര്‍ഥനായിരുന്നില്ല. വയലിന്‍, ഓര്‍ഗന്‍, പിയാനോ എന്നിവയില്‍ ചെറുപ്പത്തില്‍ത്തന്നെ നൈപുണി നേടി. ഗ്രീക്ക്, ലാറ്റിന്‍ ക്ലാസിക് കവികളുടെയും ഗെയ്‌ഥേയുടെയും കൃതികള്‍ വായിക്കാനും പകര്‍ത്തിയെടുക്കാനും ഹെര്‍മന്‍ ഉല്‍സുകനായിരുന്നു. പതിനാറാം വയസ്സില്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ഇന്നും സ്റ്റുട്ട്ഗാര്‍ട്ടിലെ സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്നു. 1831ല്‍ ട്യുബിന്‍ഗന്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പഠിച്ചു. 1833ല്‍ സ്വിറ്റ്‌സര്‍ലന്റിലെ
സര്‍വ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി.ഒരു സാധാരണ ക്രൈസ്തവ വൈദികനായിരുന്നുവെങ്കിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഭാഷാപാണ്ഡിത്യത്തിന്റെ പേരില്‍ പില്‍ക്കാലത്ത് ഏറെ പ്രസിദ്ധനായി. വിദ്യാഭ്യാസാനന്തരം 1836 ജൂലൈ 7-നു്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇന്ത്യയിലെത്തുന്നത്. മിഷനറി പ്രവര്‍ത്തകനായിട്ടാണ് എത്തിയതെങ്കിലും തന്‍റെ പ്രവര്‍ത്തന മേഖല അതില്‍ മാത്രമായി അദേഹം പരിമിതപെടുതിയില്ല.തമിഴ്‌നാട്ടിലും, ആന്ധ്രാപ്രദേശിലും സുവിശേഷ പ്രചരണവും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സാന്നിധ്യമറിയിച്ച അദ്ദേഹം തമിഴ്‌, തെലുങ്ക്‌ ഭാഷകളില്‍ പ്രാവീണ്യം നേടുകയും, ഈ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു.ആ കാലയളവില്‍ തമിഴ്‌ നാട്ടിലെ തിരുനല്‍വേലിയില്‍ വച്ചു പരിചയപ്പെട്ട സ്വന്തം നാട്ടുക്കാരിയായ ജൂലിയെ വിവാഹം കഴിച്ചുഅദേഹം വളരെ പെട്ടെന്ന് തമിഴ് പഠിക്കുകയും തമിഴില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.പിന്നീട് കുറച്ചുനാള്‍ മംഗലാപുരം ആയിരുന്നു.
1838 ഒക്ടോബര്‍ 7ന് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനല്‍വേലിയില്‍ നിന്നു തിരുവനന്തപുരത്തെത്തി.മലയാള ഭാഷയുടെ മഹത്വം മനസിലാക്കിയ അദേഹം ഭാഷയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.പിന്നീട് അദേഹം തലശ്ശേരിയിലെക്ക് താമസം മാറ്റി.തമിഴിലും മലയാളത്തിലും അവഗാഹം നേടി. തലശ്ശേരി ചൊക്ലി കവിയൂരിലെ ഊരിച്ചേരി ഗുരുനാഥന്മാരാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം അഭ്യസിപ്പിച്ചത്.വിദേശീയനായ ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്ക് ചെയ്ത സേവനം നിരവധിയാണ്. 18 ഭാഷകള്‍ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. 28 വര്‍ഷം കേരളത്തില്‍ താമസിച്ച മലയാള ഭാഷയിലെ എല്ലാവശങ്ങളും പഠിച്ചെടുക്കുകയായിരുന്നു. 24 ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിലുണ്ട്.പുതിയ നിയമം, സ്ഥിരീകരണത്തിനുള്ള ഉപദേശങ്ങള്‍, വേദചരിത്രസാരം, സത്യവേദ ഇതിഹാസം,ക്രിസ്തുസഭാചരിത്രം, ശര്‍മ്മാന സന്മരണവിദ്യ, മനുഷ്യഹൃദയം, മതവിചാരണ, ദേവവിചാരണ,
മനുഷ്യചോദ്യങ്ങള്‍ക്ക് ദൈവം കല്പിച്ചിട്ടുള്ള ഉത്തരം എന്നിവയാണ് മതസംബന്ധമായി ഗുണ്ടര്‍ട്ട് രചിച്ച കൃതികള്‍.1843 ല്‍ കേരളോല്‍പ്പത്തി എന്നാ കേരളത്തെക്കുറിച്ചുള്ള ഒരു ഐതിഹ്യഗ്രന്ഥംഅദേഹംകണ്ടെടുത്ത് പ്രസിദ്ധീകരിച്ചു.
1845ല്‍ അദ്ദേഹം ജര്‍മ്മനിയിലേയ്ക്ക് പോയി.1847ല്‍ തലശ്ശേരിയില്‍ തിരിച്ചെത്തിയ ആദേഹം മലയാളത്തിലെ ആദ്യ പത്രം ആയ രാജ്യസമാചാരം ആരംഭിച്ചു.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.എട്ടുപേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്.1850 അവസാനത്തോടുകൂടി രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം നിന്നുപോയി. അപ്പോഴേക്കും ആകെ 42 ലക്കങ്ങൾ പുറത്തിറങ്ങിയിരുന്നു1847 ല്‍ തന്നെ മലയാളത്തിലെ രണ്ടാമത്തെ പ്രസിദ്ധീകരണം ആയ പശ്ചിമോദയം ആരംഭിച്ചു. രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽരാജ്യസമാചാരത്തിൽനിന്നും വ്യസ്തസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു 1849ല്‍ കണ്ണൂരിനടുത്തുള്ള ചിറയ്ക്കലിലേയ്ക്ക് താമസംമാറ്റി.വജ്രസൂചി എന്നൊരു കൃതിയും ഗുണ്ടര്‍ട്ട് എഴുതിയതായി അറിയുന്നു.
നളചരിതസാരം മറ്റൊരു രചനയാണ്
തലശ്ശേരിയിലും നെട്ടൂരിലും മലയാളം സ്‌കൂളുകള്‍ സ്ഥാ1851 ലാണ്
വ്യാകരണം എഴുതിയത്. അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നു മൂന്നുവകുപ്പുകളിലായി 878 'നിധാന'ങ്ങളാണ് വ്യാകരണത്തില്‍.പിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നെട്ടൂരില്‍ ഒരു കല്ല് അച്ചുകൂടവും നിര്‍മിച്ചു. ‘ബാസല്‍മിഷന്‍’ എന്ന അന്തര്‍ദേശീയ ക്രിസ്തീയ സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാളത്തിലും ഇംഗ്ലീഷിലും പുസ്തകങ്ങള്‍ അച്ചടിപ്പിച്ചു. ഭാഷാവ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങളും നല്‍കിയ സംഭാവനകളും ഒട്ടും ചെറുതല്ല. , മലയാള ഭാഷാ വ്യാകരണം(1859), 1860 ല്‍ സ്‌ക്കൂള്‍ ആവശ്യത്തിന്സംവിധാനം ചെയ്ത പാഠമാലയില്‍ പ്രാചീന കവിതയില്‍നിന്നു പല ഭാഗങ്ങള്‍ എടുത്തുചേര്‍ക്കുകയും, ഗദ്യഭാഗങ്ങള്‍ സ്വയം എഴുതുകയും ആണ് അദ്ദേഹം ചെയ്തത്. മലയാളം ബൈബിള്‍ തര്‍ജമ എന്നിവയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് അവകാശപ്പെട്ടതാണ്.മലയാളത്തിലെ ആദ്യ നിഘണ്ടുവായ മലയാളം-ഇംഗ്ലീഷ് നിഘണ്ടു(1872),'മലയാളഭാഷാവ്യാകരണം'
മലയാളം-ഇംഗ്‌ളീഷ് നിഘണ്ടു, പഴഞ്ചൊല്‍മാല, കേരളപ്പഴമ, മലയാളവ്യാകരണം ചോദ്യോത്തരംഎന്നിവയുടെ പേരിലാണ് ഗുണ്ടര്‍ട്ട് സ്മരണീയനാകുന്നത്.ഇവ കൂടാതെ മലബാര്‍ മിഷന്‍റെ ചരിത്രം. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച "സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തർജ്ജുമയും പഠനവും " എന്ന കൃതിയും അദേഹത്തിന്റെതയിട്ടുണ്ട്.
ഇദ്ദേഹത്തിന് ഹെര്‍മന്‍ എന്ന പേരു ലഭിച്ചതിനെക്കുറിച്ചും രസകരമായ ഒരു ചരിത്രമുണ്ട്. ജനിച്ചു പത്താം ദിവസ മാണ് സ്റ്റുട്ട്ഗാര്‍ട്ടിലെ ക്രിസ്ത്യന്‍ കത്തീഡ്രലില്‍ ഹെര്‍മന്റെ മാമോദീസ നടത്തിയത്. ജര്‍മന്‍ ദേശീയതയുടെ പ്രതീകമായിരുന്നു ‘ഹെര്‍മന്‍’ എന്ന പേര്. ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ ജനതയെ ജര്‍മനിയില്‍ നിന്നു തുരത്തിയോടിച്ച ഹെര്‍മന്‍ ഡെര്‍കെറുസ്‌കര്‍ ജര്‍മന്‍ ജനതയുടെ ആരാധനാപുരുഷനായിരുന്നു. 1813ല്‍ ലൈപ്‌സിഗില്‍ വച്ച് നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ സൈന്യത്തെ പരാജയപ്പെടുത്തി ജര്‍മനിയെ ഒരിക്കല്‍ കൂടി വിദേശാധിപത്യത്തില്‍ നിന്നു വിമോചിപ്പിച്ചതില്‍ ദേശാഭിമാനം പൂണ്ട ജര്‍മന്‍ ജനത അക്കാലത്ത് ജനിച്ച അനേകം കുട്ടികള്‍ക്ക് ‘ഹെര്‍മന്‍’ എന്ന പേരാണ് നല്‍കിയിരുന്നത്. അങ്ങനെയാണ് കഥാപുരുഷനും ആ പേരു തന്നെ ലഭിക്കാനിടയായത്. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അഗാധനൈപുണി നേടിയിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മികച്ച ഒരു നോവലിസ്റ്റ് കൂടിയായിരുന്നു. മലയാള ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഉറ്റസ്‌നേഹിതനായിരുന്നു. പ്രശസ്ത ജര്‍മന്‍ നോവലിസ്റ്റും നൊബേല്‍ സമ്മാനജേതാവുമായിരുന്ന ഹെര്‍മന്‍ ഹെസെ, ഗുണ്ടര്‍ട്ടിന്റെ ചെറുമകനായിരുന്നു. കേരളത്തിലെ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രോഗബാധിതനായ ഡോ. ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്കു മടങ്ങുകയും 1893 ഏപ്രില്‍ 25ന് അന്തരിക്കുകയും ചെയ്തു

Pscvinjanalokam

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *