സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് വഴിതെറ്റിപ്പോയ അതിബുദ്ധിമാനായ ഒരു പാവം കുറ്റവാളിയുടെ കഥ.

2015 ഫെബ്രുവരിയിൽ ഇ-ബെയിൽ ഒരു പരസ്യമുണ്ടായിരുന്നു. ഒരു Cessna 182, FAA registration number N2183P വിമാനം വില്പ്പനക്ക് എന്നായിരുന്നു. ഇടിച്ചു നശിച്ച ഒരു വിമാനം പുതുക്കി പണിതതായിരുന്നു അത്. ആ വിമാനത്തെ ആ ഗതിയിൽ ആക്കിയത് 18 വയസ്സുള്ള ഒരു തല തെറിച്ചവനായിരുന്നു. പുള്ളി വിമാനം പറത്താൻ പഠിച്ചത് എയർ ക്രാഫ്റ്റ് മാനുവലുകളും ചെറിയ ബുക്കുകളും വായിച്ചും പിന്നെ വിമാനം പറപ്പിക്കാനുള്ള വീഡിയോ കണ്ടും കമ്പ്യൂട്ടർ ഗയിം കളിച്ചുമായിരുന്നു!. വിമാനം പറപ്പിച്ച് ഒരു പരിചയവുമില്ലാത്ത ആ ചെറുപ്പക്കാരന്റെ പേര് കോൾട്ടൻ ഹാരിസ് മൂർ എന്നായിരുന്നു. പ്രധാന തൊഴിൽ ഭവനഭേദനമായിരുന്നു!.

1991 മാർച്ച് 22 നു ഹാരിസ് മൂർ വാഷിങ്ങ്ടണിൽ മൌന്റ്റ് വേരനോനിൽ ജനിച്ചു. പിന്നീട് കമാനോ ഐലൻഡിൽ അമ്മ വീട്ടിൽ വളർന്നു. തീരെ മോശമായാണ് വീട്ടുകാർ അവനോട് പെരുമാറിയിരുന്നത്. അയൽക്കാർ പലപ്പോഴും ആ കുട്ടിയോട് കാണിക്കുന്ന അവഗണന കാരണം ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പരാതിപ്പെട്ടു.

ഹാരിസിന്റെ പിതാവ് ഗോർഡൻ മൂർ, ഹാരിസ് ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ ജയിലിലായിരുന്നു. അയാൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ആളായിരുന്നു. എന്നാൽ ഹാരിസിന് 12 വയസ്സായപ്പോൾ മോശക്കാരനായ ഗോർഡൻ മൂർ ഒരു ഫാമിലി ബാർബെക്യു പാർട്ടിയിൽ ഒരു പ്രശ്നമുണ്ടാക്കി. അയാൾ ഹാരിസിനെ കഴുത്ത് ഞെരിക്കാൻ ഒരു ശ്രമം നടത്തി. അങ്ങനെ അയാൾ വീടുമായുള്ള ബന്ധം ഉപേക്ഷിച്ച് പുറത്ത് പോയി. ഹാരിസിന് 7 വയസ് പ്രായമുണ്ടായിരുന്നപ്പോൾ രണ്ടാനപ്പൻ മരിച്ചുപോയി. ആ സമയം ഹാരിസ് ഒന്നാം ഗ്രേഡിൽ പഠിക്കുകയായിരുന്നു. അമ്മയായ പമീല കൊഹ്ലെർ ഹാരിസിന് എന്തോ പൊരുത്തക്കേടുകൾ ഉണ്ടെന്നു മനസ്സിലാക്കിയിരുന്നു. ക്ലാസ് ടീച്ചർമാർ പറയുന്നത് ഹാരിസ് ശ്രദ്ധിക്കാറെയില്ലായിരുന്നു. സ്കൂളിൽ ഒരു തല്ലിപ്പൊളിയും വഴക്കാളിയുമായി അവൻ മാറി. ചിലപ്പോഴൊക്കെ വീട്ടിലെ സാധനങ്ങൾ തകർക്കുന്നതിലും അത് കലാശിച്ചു. ഹാരിസിനെ കോടതി ഒരു മാനസിക പരിശോധനക്ക് വിധേയനാക്കി. അമ്മയാണ് മദ്യപിച്ചു വന്നു പ്രശ്നമുണ്ടാക്കുന്നതെന്നായിരുന്നു ഹാരിസിന്റെ മറുപടി.
7 വയസ്സുള്ളപ്പോൾ തന്നെ സമീപത്തുള്ള കാടുമായി ഹാരിസ് ബന്ധം സ്ഥാപിച്ചിരുന്നു. സമീപത്തുള്ള വീടുകളിൽ നിന്ന് ഭക്ഷണവും ബ്ലാങ്കറ്റുകളും മോസ്ടിച്ച് വനത്തിൽ മറഞ്ഞു ദിവസങ്ങളോളം കഴിയുക അവൻ പതിവാക്കി.

12 വയസ്സിൽ അവൻ ആദ്യത്തെ മോക്ഷണ കേസിൽ കുറ്റം ചാർത്തപ്പെട്ടു. പതിമൂന്നാമത്തെ വയസിൽ മൂന്നിൽകൂടുതൽ കേസിലും. വീണ്ടും ഹാരിസിനെ മാനസികപരിശോധനക്ക് വിധേയമാക്കി. വിഷാദരോഗവും ക്ഷിപ്രകോപവും കാരണം അവനെ ഡീടെൻഷൻ സെന്ററിലാക്കി.
2003 ൽ ഒരയല്ക്കാരന്റെ കാം കോർഡർ ഹാരിസിന്റെ വീട്ടില് നിന്നും കണ്ടെത്തി.

2007 ഫെബ്രുവരിയിൽ സ്റ്റാൻവുഡ് മേഖലയിൽ മോക്ഷണ ത്തിന്റെ പേരിൽ ഹാരിസ് വാർത്തകളിൽ ഇടം പിടിച്ചു. അറസ്റ്റിൽ നിന്ന് ഒഴിവാകാനായി മാസങ്ങളോളം ഹാരിസ് വനത്തിൽ ഒളിവിൽ കഴിഞ്ഞു കൂടി.ഭാവനഭേധനതിന്റെ പേരിൽ 3 വർഷത്തെ ശിക്ഷ കിട്ടിയ ഹാരിസ് 2008 ഏപ്രിൽ 22 നു രെന്റനിലെ ജുവനൈൽ ജയിലിൽ നിന്നും ഒരു പറ്റം കുട്ടിത്തടവുകാരുമായി രക്ഷപെട്ടു.

2008 ജൂലൈ 18 നു എല്ജർ ബി ഗ്രോസറിയിൽ മോഷ്ട്ടിക്കപ്പെട്ട ഒരു കാർ ഇടിച്ചുകയറി. അതിൽ നിന്ന് കണ്ടെത്തിയ ഒരു ബാക്ക് പാക്കിൽ ഒരു ഡിജിറ്റൽ കാമറ ഉണ്ടായിരുന്നു. ആ കാമറയിൽ ഹാരിസിന്റെ ഒരു സെല്ഫ് പോർട്രൈറ്റ്‌ ഉണ്ടായിരുന്നു. ആ ചിത്രം മാധ്യമങ്ങൾ നിറഞ്ഞു.

2008 നവംബർ 12 നു ഓർകാസ് ഐലൻഡിൽ നിന്നും ഒരു എയറോ പ്ലെയിൻ മോക്ഷണം പോയി. യാകിമയിൽ അത് തകർന്ന നിലയിൽ കണ്ടെത്തി. ഹാരിസാണ് അതിന്റെ പിന്നിലെന്ന് പ്രധാനമായും സംശയിക്കപ്പെട്ടു!.

2009 ജൂണ്‍ 20 നു ഒരു ഡപ്യൂട്ടിയുടെ കാർ തകർന്ന നിലയിൽ കമാനോ ഐലൻഡിൽ കണ്ടെത്തി. ഒരു റൈഫിളും മറ്റു വസ്തുക്കളും അതിൽ നിന്ന് മോക്ഷണം പോയിരുന്നു. ഒരു ഫയർ സ്റ്റേഷനിലും മോക്ഷണം നടന്നു. ഓർകാസ് ഐലണ്ടിലെ മാർക്കറ്റിൽ ഹാരിസ് സർവ്വനാശം വിതച്ചു. ഒരു ATM തകർത്ത നിലയിൽ കണ്ടു. ക്രൈം സീനിൽ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ സാമ്പിൾ ഹാരിസിന്റെ യാണെന്ന് തിരിച്ചറിഞ്ഞു.

2009 സെപ്റ്റെംബർ 8 നു ഓർകാസ് ഐലൻഡിൽ നിന്നും ഒരു ബോട്ട് മോക്ഷണം പോയി. സാൻ ജുവാൻ കൌണ്ടി ഷെരീഫിന്റെ കീഴുദ്യോഗസ്തർ ഡസൻ കണക്കിന് നടന്ന മോക്ഷണത്തിനു പിന്നിലും, 2 വിമാനം, ഒരു ബോട്ട് എന്നിവ കാണാതായത്തിനു പിന്നിലും ഹാരിസാനെന്നു പറഞ്ഞു. കാനഡ ലക്ഷ്യമാക്കി ഹാരിസ് നീങ്ങിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

2009 സെപ്റ്റെംബർ 29 നു ഇഡാഹോയിലെ ബോണേഴ്സ് ഫെറിയിൽ നിന്ന് ഒരു കൊച്ചു പ്ലെയിൻ മോക്ഷണം പോയി. ഒക്ടോബർ 1 നു ഒരു മരം വെട്ടുകാരൻ ഗ്രാനൈറ്റ് ഫോൾ സിന് സമീപം പ്ലെയിൻ തകർന്നു കിടക്കുന്നത് കണ്ടു. അധികൃതർ ഹാരിസിന്റെ DNA പ്ലെയിനിൽ കണ്ടു. ഹാരിസിന്റെ നഗ്നപാദങ്ങളുടെ അടയാളം കണ്ട് തിരച്ചിലുകാർ വനത്തിലേക്ക് നീങ്ങി. ആ മനുഷ്യവേട്ടക്ക് ഇടയിൽ ആരോ ഒരാൾ ഒരു ഡപ്യൂട്ടിക്ക് നേരെ വെടിവച്ചു. SWAT ടീമുകളും U.S. Department of Homeland Security യുടെ ഒരു ഹെലികോപ്ടരും ആ അന്വേഷണത്തിന് സഹായിക്കാനായി ഉണ്ടായിരുന്നു!.

2009 ഒക്ടോബർ 9 നു കോൾറ്റൻ ഹാരിസിന്റെ പേരിൽ ഒരു ഫേസ് ബുക്ക് ഫാൻ പേജ് പ്രത്യക്ഷപ്പെട്ടു!. നിമിക്ഷങ്ങൾ കൊണ്ട് ആരാധകരെ കൊണ്ട് അത് നിറഞ്ഞു!. കമാനോ ഐലണ്ടിലെ പിടികിട്ടാപുള്ളിയായ കൌമാരക്കാരനായ ഹാരിസിനെ പറ്റിയായിരുന്നു ആ ഫേസ് ബുക്ക് പേജ്. ഇന്റർ നാഷണൽ ലെവലിലുള്ള ഒരു മാധ്യമ ശ്രദ്ധ അത് പിടിച്ചുപറ്റി.

2009 ഡിസംബർ 11 നു ഫെഡറൽ പ്രോസിക്യൂട്ടർമാർ ഇഡാ ഹോയിൽ നിന്ന് പ്ലെയിൻ തട്ടിക്കൊണ്ട് പോയതിന്റെ പേരിൽ ഹാരിസിനെതിരെ കേസ് ചാർജ് ചെയ്തു. FBI ഏജെന്റുമാർ കൊടുത്ത സത്യവാങ്ങ്മൂലത്തിൽ രണ്ട് സ്റ്റേറ്റിലും കാനഡയിലുമായി 65 ഓളം കേസുകളാണ് ഹാരിസിന്റെ പേരിലുണ്ടായിരുന്നത്!.

2010 ഫെബ്രുവരി 11 അനാകൊർറ്റെസിൽ നിന്ന് മോക്ഷണം പോയ ഒരു പ്ലെയിൻ ഓർകാസ് ഐലൻഡിൽ കണ്ടെത്തി. കുറച്ചകലെയായി ഒരു ഗ്രോസറി ഷോപ്പ് കൊള്ളയടിക്കപ്പെട്ട നിലയിലും കണ്ടു. അതിന്റെ തറയിൽ ഒരു നഗ്ന പാദത്തിന്റെ ചിത്രം ആരോ വരച്ചതും കാണപ്പെട്ടു.
2010 ഫെബ്രുവരി 28 നു ഓർകാസ് ഐലണ്ടിലെ ഒരു ഹാർഡ് വെയർ സ്ടോറിൽ ഒരു മോഷണശ്രമത്തിനുള്ള ശ്രമം കണ്ടു.

മാർച്ച് 18 നു ഫെടറൽ ഏജെന്റുമാരും വിവിധ ജൂറിസ്ഡിക്ഷനിലുമുല്ല പോലീസുകാരും ഓർകാസ് ഐലണ്ടിന്റെ പടിഞ്ഞാറൻ ഭാഗം അരിച്ചുപെറുക്കാൻ തുടങ്ങി.

ഏപ്രിൽ 16 നു ഒരു ഹോളിവുഡ് സ്റ്റുഡിയോ ഹാരിസ് എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാനുള്ള അവകാശം ഒരെഴുത്തുകാരനിൽ നിന്നും വാങ്ങി.

മെയ് 15 നു ലോപസ് ഐലൻഡിൽ നിന്ന് ഒരു ബോട്ട് മോക്ഷണം പോയി. അതിനു കുറച്ച സമയം മുൻപ് ഒരു വീഡിയോയിൽ ഹാരിസിന്റെ മുഖം പതിഞ്ഞിരുന്നു. പിന്നീട് മോക്ഷണം പോയ ബോട്ട് കമാനോ ഐലൻഡിൽ ഓരോഴുക്കിൽ പെട്ട് നീങ്ങുന്നത് കണ്ടു.

മെയ് 21 നു ഹാരിസിന് എതിരായി ഒരു വെബ് സൈറ്റ് പ്രത്യക്ഷപ്പെട്ടു. പിടികിട്ടാ പുള്ളിയായ ഹാരിസിനെ പിടികൂടണം എന്ന് പറഞ്ഞുള്ളതായിരുന്നു അത്.
മെയ് 29 നു ഒരു ബൌണ്ടി ഹണ്ടർ ഹാരിസിനെ പിടിക്കാനുള്ള വേട്ടയിൽ പങ്കെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. പോലീസ് അത് കാര്യമായിട്ടെടുത്തില്ല.

മെയ് 30 റെയിമണ്ടിലെ ഒരു വെറ്റെറിനറി ക്ലിനിക്കിൽ നിന്നും ഹാരിസിന്റെ ഒരു കുറിപ്പ് കിട്ടി. ഒരു 100 ഡോളർ നോട്ടും. കുറിപ്പിൽ ഹാരിസ് കുറിച്ചിരുന്നു!! ” “യാത്രയിലാണ്, കൈയ്യിൽ ഇത്തിരി പൈസയുണ്ട്, ഈ പണം മൃഗങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുക” (Drove by, had some extra cash. Please use this money for the care of animals) .
ആ കുറിപ്പിൽ ” നഗ്ന പാദൻ കൊള്ളക്കാരൻ ” (“the Barefoot Bandit”) എന്ന ഹാരിസിന്റെ ഒപ്പുമുണ്ടായിരുന്നു!

ജൂണ്‍ 9 McMinnville, Ore. ൽ ഹാരിസ്ന്റെ ഒരു പ്ലെയിൻ മോക്ഷണ ശ്രമം പരാജയപ്പെട്ടു. ഒരു കാറും മോഷ്ടിച്ച് ഹാരിസ് കടന്നു. രണ്ടു ദിവസത്തിനു ശേഷം ഇഡാഹോയിലെ ബോയിസിൽ അത് കണ്ടെത്തി. അധികൃതർ ഹാരിസ് കിഴക്ക് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് പോലീസിനു മുന്നറിയിപ്പ് കൊടുത്തു.

ജൂണ്‍ 13 സൌത്ത് ഡക്കോട്ടയിലെ സ്പിയർ ഫിഷ്‌ എന്ന സ്ഥലത്ത് നിന്ന് പോലീസ് വേട്ട തുടങ്ങി. വയോമിങ്ങിൽ നിന്ന് മോക്ഷണം പോയ ഒരു കാർ ഒരു ചെറിയ എയർ പോർട്ടിൽ കണ്ടതായിരുന്നു അതിന്റെ കാരണം. എന്നാൽ ഹാരിസ് അവിടുന്നും ഒരു കാർ മോഷ്ടിച്ച് താനെ യാത്ര തുടങ്ങിയിരുന്നു!.

ജൂണ്‍ 18 -സൌത്ത് ഡക്കോട്ടയിലെ യാങ്ക്ടനിൽ പോലീസ് വേട്ട തുടങ്ങി. ഒരു വീട്ടിൽ നഗ്നനായ നിലയിൽ ഒരാളെ കണ്ടെത്തി. ഹാരിസിന്റെ തെളിവുകൾ അവിടുന്ന് ലഭിച്ചു. അവിടുന്ന് ഒരു കാർ മോക്ഷണം പോയിരുന്നു.

ജൂണ്‍ 20 – നോർഫോക്കിൽ ഭാവനഭേധനതിനും കാർ മോക്ഷണ ത്തിനും ഹാരിസിന്റെ പേരിൽ ഒരു കേസ് കൂടി ചാർജ്‌ ചെയ്യപ്പെട്ടു!

ജൂണ്‍ 21 – അയോവയിലെ പെല്ലയിൽ ഭാവനഭേധനങ്ങൾ നടത്തി ഒരു കാറുമായി ഹാരിസ് വീണ്ടും കടന്നു.

ജൂണ്‍ 22- അയോവയിലെ ഓട്ടുംവയിൽ നിന്ന് ഒരു കാർ ഹാരിസ് മോഷ്ടിച്ചു . അവിടെയും തന്റെ പതിവ് മോക്ഷണം ഹാരിസ് നടത്തി. അതിലൊന്ന് സമീപത്തുള്ള ഒരു ലോക്കൽ എയർപോർട്ടിനു സമീപമായിരുന്നു!

ജൂലൈ 3 – ഇല്ലിനോയിസിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒരു കാർ ബ്ലൂമിങ്ങ്ടനിലെ മൻറോ കൌണ്ടി എയർ പോർട്ടിനു സമീപം കണ്ടെത്തി. പക്ഷെ അവിടുന്ന് Cessna 400 പ്ലെയിൻ മോക്ഷണം പോയിരുന്നു!

ജൂലൈ 4 – ബഹാമസിലെ ഗ്രാൻഡ്‌ അബാകോ ഐലണ്ടിന്റെ തീരത്ത് ഇടിച്ച് തകർന്നു ബ്ലൂമിങ്ങ്ടനിൽ നിന്ന് മോഷണം പോയ Cessna 400 കണ്ടെത്തി. അവിടെ ഹാരിസിന്റെ പൊടി പോലുമില്ലായിരുന്നു കണ്ടുപിടിക്കാൻ!.

ജൂലൈ 4 – FBI ഹാരിസിനെ പിടിക്കാൻ 10000 ഡോളർ ഇനാം പ്രഖ്യാപിച്ചു.

ജൂലൈ 11 – സൂര്യോദയത്തിനു മുമ്പ് നമ്മുടെ പാവം ഹാരിസിനെ ബഹാമസിലെ ഹാർബർ ഐലൻഡിൽ വച്ച് പിടികൂടി. സംഭവ ബഹുലമായിരുന്നു ആ സംഭവം. ഗ്രേറ്റ് അബാകൊയിൽ നിന്നും ഹാരിസ് 44 അടി നീളമുള്ള ഒരു പവർ ബോട്ട് മോഷ്ടിച്ചു. എലൂതെറയിൽ വച്ച് ഒരു പ്രാദേശിക ഉധ്യോഗസ്ഥൻ കണ്ടെത്തി. ഹാരിസ് ബോട്ടിൽ രക്ഷപെടാൻ ഒരു ശ്രമം നടത്തി. എന്നാൽ പോലീസ് ആ ബോട്ടിന്റെ എഞ്ചിൻ വെടിവച്ച് നശിപ്പിച്ചു. അറസ്റ്റിനു മുമ്പ് ഹാരിസ് തന്റെ കൈയ്യിലുള്ള പോർട്ടബിൾ കമ്പ്യൂട്ടർ വെള്ളത്തിൽ എറിഞ്ഞു. ഒരു തോക്കെടുത്ത് സ്വന്തം തലക്ക് വച്ചു!. പോലീസ് ആ ഉദ്യമത്തിൽ നിന്ന് അവനെ പിന്തിരിപ്പിച്ചു. ഹാരിസിന്റെ ഉദ്ദേശം ക്യൂബക്ക് പോകാനായിരുന്നു.

ജൂലൈ 13 – ബഹാമസിൽ ഹാരിസ് കുറ്റ സമ്മതം നടത്തി. അനധികൃതമായി ബഹാമാസിൽ പ്രവേശിച്ചതിനും നിയമവിരുദ്ധമായി വിമാനം ബഹാമസിൽ ലാൻഡ്‌ ചെയ്തതുമായിരുന്നു അവൻ ചെയ്ത കുറ്റം. 3 മാസത്തെ തടവും 300 ഡോളർ പിഴയും അവർ വിധിച്ചു. നാസ്സോയിലെ US എംബസ്സി വഴി ഹാരിസിന്റെ അമ്മ ആ പണം അടച്ചു. അന്നുരാത്രി ഒരു കൊമെഴ്സിയൽ ഫ്ലൈറ്റിൽ ഹാരിസിനെ ബഹാമസ്സിൽ നിന്ന് നാടുകടത്തി. അവനോടൊപ്പം ബഹാമസ് അധികൃതരും FBI ഏജെന്റ്സും അനുഗമിച്ചു.

ജൂലൈ 14 – ഹാരിസിനെ US മജിസ്ട്രേറ്റ് റോബർട്ട് ഡുബേയുടെ മുന്നിൽ ഹാജരാക്കി.

ജൂലൈ 16 – ഡുബേ, ഹാരിസ് വിചാരണ നേരിടേണ്ടത് വാഷിങ്ങ്ടണിൽ ആണെന്ന് വിധിച്ചു. ജൂലൈ 21 വരെ മിയാമിയിലെ Federal Detention Center ൽ ഹാരിസ് കഴിച്ചുകൂട്ടി. പിന്നീട് വഷിങ്ങ്ടനിലെ സീ ടാക്Federal Detention Center ലേക്ക് ഹാരിസിനെ മാറ്റാൻ തീരുമാനിച്ചു. ആ യാത്രയിൽ ഹാരിസിനെ കൈയ്യാമം വച്ച് കാലിൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്നു.

നവംബർ 18 നു വിചാരണയിൽ ഹാരിസ് കുറ്റം നിഷേധിച്ചു.

2011 ജൂണ്‍ 17 – ഫെടെറൽ പ്രോസിക്യൂട്ടെഴ്സ് ഹാരിസ് 6 വർഷത്തേക്കെങ്കിലും ശിക്ഷ അനുഭവിക്കണമെന്ന് നിർദ്ദേശിച്ചു. ഹാരിസ് കുറ്റ സമ്മതം നടത്തി.

ഡിസംബർ 16 – സുപ്പീരിയർ കോർട്ട് ജഡ്ജ് വിക്കി ചർച്ചിൽ 7 വർഷത്തിൽ കൂടുതൽ ഹാരിസ് ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചു.

വിക്കി ചർച്ചിൽ പറഞ്ഞു ” പലകാരണങ്ങൾ കൊണ്ടും ഇത് ദുഖപര്യവസായിയാണ്. പക്ഷെ എന്നാൽ മറ്റു പല കാരണങ്ങളാൽ മനുഷ്യോത്സാഹത്തിന്റെ വിജയവുമാണ്‌ “.
ഹാരിസിന്റെ ഭാവി പരിപാടികൾ തടവറയിൽ പഠിക്കാനും എയറോ നോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ഒരു ബിരുദം നേടുക എന്നുള്ളതായിരുന്നു!.
2012 ജനുവരി 27 – ഹാരിസിന്റെ അന്തർദേശീയമായ കുപ്രസിദ്ധമായ ഒളിച്ചോട്ടത്തിന് ആറര വർഷത്തെ ശിക്ഷ സീറ്റിലിലെ Federal District Court വിധിച്ചു. ഹാരിസ് U.S. Judge Richard Jones നെ അഭിമുഖീകരിച്ചു പറഞ്ഞു ” ഭാവന കൂട്ടിയോ , അതിശയോക്തികൊണ്ടോ പറയുകയല്ല, ജീവിച്ചിരിക്കുന്നത്തിൽ ഞാൻ ഭാഗ്യവാനാണ്”.
2014 ൽ ഹാരിസിനെ പറ്റി ഒരു കനേഡിയൻ ഡോക്കുമെന്റ റി(Fly Colt Fly: Legend of the Barefoot Bandit ) നിർമ്മിക്കപ്പെട്ടു.
2015 ജനുവരി – ഹാരിസ് Stafford Creek Corrections Center,Aberdeen, Washington ൽ തടവുശിക്ഷ അനുഭവിക്കുന്നു.
നമുക്ക് ഹാരിസിന്റെ സ്വപ്നം പൂവണിയാൻ പ്രാർത്ഥിക്കാം. ആമേൻ……

Leave a Reply

Your email address will not be published. Required fields are marked *