Collecting knowledge For you !

പ്രേധബാധയുണ്ടെന്നു സംശയിക്കപ്പെട്ട വന്യമായ സൌന്ദര്യമുള്ള ഒരു ഹോട്ടലിന്റെ കഥ - Hotel del Salto

By:
Posted: April 17, 2018
Category: Hard to Believe
Comments: 0
download palathully android app ! >>>> Get!

കൊളംബിയ, പല കാര്യങ്ങൾക്കും കുപ്രസിദ്ധി നേടിയ രാജ്യം. 1994 ൽ ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൽ പുറത്തു പോകാൻ കാരണമായ സെൽഫ് ഗോൾ അടിച്ച അന്ദ്രേസ് എസ്കോബർ എന്ന പാവം കളിക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ കൊലയാളികളുടെ നാട്. 300 കിലോ കൊക്കോ ഇലകൊണ്ട്‌ ഒരു കിലോ കൊക്കെയിൻ നിർമ്മി ക്കുന്നവരുടെ നാട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ഡ്രഗ് കാർട്ടലുകലെ നിയന്ത്രിക്കുന്നവരുടെ നാട്. അടുത്തകാലത്ത് രക്ഷപെട്ട ലോകത്തിലെ മോസ്റ്റ്‌ വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ ഒന്നാമന്റെ നാട്. അങ്ങനെ പറയാനാണെങ്കിൽ ഒരു നീണ്ട ചരിത്രം തന്നെ കൊളംബിയക്കുണ്ട്.

ഇത് അതിന്റെ ഒന്നിന്റെയും ചരിത്രമല്ല!. ഒരു ഹോട്ടലിന്റെ അല്ലെങ്കിൽ മ്യൂസിയത്തിന്റെ ചരിത്രമാണ്.

1923 ൽ ആണ് The Mansion of Tequendama Falls ( റ്റെക്വെന്ടമ വെള്ളച്ചാട്ടത്തിന്റെ മണിസൌധം ) നിർമ്മാണം തുടങ്ങിയത്. അതിന്റെ ആർക്കിടെക്റ്റ് കാർലോസ്‌ ആർറ്റുരൊ ടാപിയസ് ആയിരുന്നു. അതിന്റെ പുറമെയുള്ള നിർമ്മാണം ഫ്രഞ്ച് ഗോതിക് ശൈലിയിലായിരുന്നു. കൊളംബിയൻ പ്രസിഡന്റ്‌ ആയിരുന്ന പെഡ്രോ നെൽ ഒസ്പിനയുടെ ഭരണകാലത്തായിരുന്നു(1922-1926) അതിന്റെ നിർമ്മാണം.സമ്പന്നരായ കൊലംബിയക്കാര്ക്ക് വേണ്ടിയുള്ളതായിരുന്നു ആ മാൻഷൻ. ആ മാന്ഷനിൽ നിന്ന് നോക്കിയാൽ റ്റെക്വെന്ടമ വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം നുകരാം എന്നുള്ളതായിരുന്നു അതിന്റെ പ്രധാന ആകർഷണം. ഇതൊരു വനപ്രദേശവും ആയിരുന്നു. കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയുടെ 30 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി San Antonio del Tequendama മുനിസിപ്പാലിറ്റിയിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 12500 ഓളം വർഷം മനുഷ്യവാസം ഈ പ്രദേശത്തിന് ഉണ്ടെന്നു പറയപ്പെടുന്നു!. 60 അടി വീഥിയിൽ 515 അടി താഴ്ചയിൽ പാറപ്പുറത്തുനിന്നു താഴേക്ക് പതിക്കുന്ന ബൊഗോട്ട നദിയിലുള്ള ഒരു വെള്ളച്ചാട്ടമാണ് റ്റെക്വെന്ടമ. ഡിസംബർ മാസത്തോടെ വറ്റി വരണ്ടു പോവുകയാണ് പതിവ്. ഒരിക്കൽ ഈ സ്ഥലം ആത്മഹത്യക്കായി ജനം തിരഞ്ഞെടുത്തിരുന്നു!. ഐതിഹ്യ പ്രകാരം ഈ വെള്ള ച്ചാട്ടം സൃഷ്ടിച്ചത് അവരുടെ സംസ്കാരത്തിന്റെ ദേവനായ ( Bochica ) ബോചിക (Similarly to the Incan god Viracocha and the Aztec god Quetzalcoatl ) ആണ്. സ്പാനിഷ് ആക്രമണവും അമേരിക്കാൻ സുവിശേഷവൽക്കരണവും കാരണം സ്വദേശവാസികൾ ഈ വെള്ള ച്ച്ചാട്ടത്തിൽ ചാടി ആത്മ ഹത്യ ചെയ്തിരുന്നതായും പറയപ്പെടുന്നു. ആ ആത്മ ഹത്യയിലൂടെ പരുന്തായി പറന്നു സ്വാതന്ത്ര്യം നേടുന്നുവെന്നായിരുന്നു അവരുടെ വിശ്വാസം. 1928 ൽ ആ മണിസൌധം ഒരു ഹോട്ടൽ ( Hotel del Salto ) ആയിമാറി. ധനികരായ യാത്രക്കാർക്ക് വേണ്ടിയുള്ളതായിരുന്നു അത്. 1950 ൽ അത് 18 മുറിയുള്ള ഒന്നായി പുനർനിർമ്മിക്കാൻ രണ്ടുപേര് നോക്കിയെങ്കിലും ആ ശ്രമം നടന്നില്ല. പക്ഷെ ആ ഹോട്ടലിന്റെ പ്രശസ്തി കാലക്രമേണ നശിച്ചു. ബോഗോട്ടയിലെ മാലിന്യം തള്ളുന്ന ഒരു നദിയായി അത് മാറി. 1990 ഓടെ ആ ഹോട്ടൽ അടച്ചുപൂട്ടി. ആ സ്ഥലത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു അവിടം വിജനമായി. പലരും ആത്മഹത്യക്ക് വേണ്ടി ആ സ്ഥലം തിരഞ്ഞെടുത്തു. Hotel del Salto പ്രേധബാധയുള്ള ഒരു ഹോട്ടലായി അറിയപ്പെട്ടു. ഇപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ മാലിന്യം തള്ളപ്പെടുന്ന ഒരു വെള്ളച്ചാട്ടങ്ങളിൽ ഒന്നായി ആണ് അതറിയപ്പെടുന്നത് (Downstream from Bogotá, the river is filled with sewage…” (The International Development Research Centre, Canada ). ഇപ്പോളത് ഫ്രഞ്ച് ഗവെർമെന്റിന്റെ സഹായത്തോടെ Tequendama Falls Museum of Biodiversity and Culture എന്ന പേരിൽ പുനർനാമകരണം ചെയ്തുള്ള നടപടികൾ നടന്നുവരുന്നു.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *