Collecting knowledge For you !

മയോസിസും മിഡ്രിയാസിസും

By:
Posted: April 8, 2018
Category: Explanations
Comments: 0
download palathully android app ! >>>> Get!

മയോസിസും മിഡ്രിയാസിസും,
മിതമായ വെളിച്ചത്തിൽ 6 മീറ്ററുകൾക്കുള്ളിലുള്ള വസ്തുക്കളെ നോക്കിയിരിക്കെ മൂന്നോ നാലോ മില്ലിമീറ്ററുകളായിരിക്കും കൃഷ്ണമണിയുടെ വലുപ്പം.എന്നാൽ ഒന്നര മില്ലിമീറ്ററിലേക്ക് ചുരുങ്ങാനും (മയോസിസ് ) 8 മില്ലിമീറ്റർ വരെ വികസിക്കാനും (മിഡ്രിയാസിസ്) കൃഷ്ണമണികൾക്ക് കഴിയും.
അമിതമായ പ്രകാശം ഒരു കണ്ണിൽമാത്രം തട്ടിയാലും രണ്ടും ഒരു പോലെയാണ് ചുരുങ്ങുക. കണ്ണിന്റെ കാഴ്ചയുണ്ടാക്കുന്ന ഉൾപ്പാളിയായ റെറ്റിന വെളിച്ചവും ചൂടുമേറ്റ് പൊള്ളി നശിക്കാതിരിക്കാൻ സ്വയം കൈക്കൊള്ളുന്ന ശക്തവും സുരക്ഷിതവുമായ സംരക്ഷണരീതിയാണിത്.8 മില്ലിമീറ്ററിൽ നിന്ന് ഒന്നര മില്ലിമീറ്ററിലേക്ക് ചുരുങ്ങുബോൾ കണ്ണിനകത്തേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് 30 ൽ ഒന്നായി കുറയുന്നത് ഇതിൽ നിന്ന് വ്യക്തമാണ്. കൺപോളകൾ അടയ്ക്കും മുമ്പേ ഇത്തരം പ്രവർത്തനങ്ങൾക്ക് കണ്ണുകൾ സ്വയം തുടക്കമിട്ടിരിക്കും.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *