Collecting knowledge For you !

മായ ആഞ്ചലോ ഇന്നു 90 ജന്മദിനം

By:
Posted: April 4, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!


മായ ആഞ്ചലോ ഇന്നു 90 ജന്മദിനം



===============================



 



“You may write me down in history



With your bitter, twisted lies,



You may tread me in the very dirt



But still, like dust, I’ll rise.



Did you want to see me broken?



Bowed head and lowered eyes?



Shoulders falling down like teardrops.



Weakened by my soulful cries.



You may shoot me with your words,



You may cut me with your eyes,



You may kill me with your hatefulness,



But still, like air, I’ll rise”



 



Maya Angelou’s caged bird



 



അമേരിക്കയിലെ സെന്റ് ലൂയിസില്‍1928 ഏപ്രില്‍ 4ന് ജോണ്‍സന്റെയും വിവിയന്‍ ബക്‌സ്റ്ററുടെയും മകളായാണ് മാര്‍ഗരറ്റ്‌ ആനി ജോണ്‍സന്‍ജനനം. മൂന്നുവയസ്സുള്ളപ്പോള്‍ അപ്പനും അമ്മയും വേര്‍പിരിഞ്ഞു. ആ മൂന്നുവയസ്സുകാരിയെയും ജ്യേഷ്ഠന്‍ 5 വയസ്സുകാരന്‍ ബെയ്‌ലി ജോണ്‍സണെയും ആ അമ്മ ഒറ്റയ്ക്ക് തീവണ്ടിയില്‍ കയറ്റി അയയ്ക്കുന്നു. രണ്ടു പേരുടെയും കൈത്തണ്ടയില്‍ കെട്ടിയ ടാഗില്‍ അഡ്രസ്സും എഴുതിവച്ചിരുന്നു. അര്‍ക്കന്‍സാസിലെ അമ്മൂമ്മയുടെ അടുക്കലേക്കായിരുന്നു അവരെ കയറ്റി അയച്ചത്. അവിടെ നിന്നാരംഭിക്കുന്നു അവരുടെ ദുരിത യാത്രയുടെ തുടക്കം. അവിടെ അമ്മൂമ്മ നടത്തിയിരുന്ന കടയില്‍ സഹായികളായി ആ പിഞ്ചുകുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങി. കറുത്തവരും വെളുത്തവരും തമ്മില്‍ വേര്‍തിരിക്കപ്പെട്ടിരുന്ന ആ സമൂഹത്തില്‍ അവളുടെ ഒരേയൊരു സുഹൃത്ത് സഹോദരന്‍ ബെയ്‌ലി ആയിരുന്നു. മാര്‍ഗ്വിരറ്റിനെ സ്‌നേഹപൂര്‍വം 'മിയാസിസ്റ്റര്‍' എന്ന് അവന്‍ കുട്ടിക്കാലത്ത് വിളിച്ചു തുടങ്ങിയതാണ് പില്‍ക്കാലത്ത് 'മായ' എന്ന പേരായി പരിണമിച്ചത്.

ഏഴാം വയസ്സില്‍ വീണ്ടും അവര്‍ക്ക് അമ്മയുടെ അടുത്തേക്ക് പോകേണ്ടിവന്നു. അമ്മയുടെ കാമുകനാല്‍, ആ കുരുന്ന് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നു.അവരുടെ അമ്മാവന്‍ അയാളെ കൊലചെയ്യുകയും മായ ഈ കൊലപാതകത്തിന് തന്നെ കുറ്റപ്പെടുത്തുകയും ഏതാണ്ട് അഞ്ചു വർഷത്തേക്ക് ശബ്ദം നഷ്ടപ്പെടുകയും ചെയ്തു. അഞ്ചുവര്‍ഷം അതിന്റെ ആഘാതത്തില്‍ നിശബ്ദ ജീവിയായി കഴിഞ്ഞു. വീണ്ടും അമ്മൂമ്മയുടെ അടുത്തേക്ക്. എട്ടാം ക്ലാസ്സ് വരെ അവിടെ സ്‌കൂള്‍ പഠനം. കുറച്ചുകാലം അപ്പനോടും അപ്പന്റെ പുതിയ ഭാര്യയോടും ഒപ്പം ജീവിതം.14 വയസ്സായപ്പോൾ മായയും അവളുടെ സഹോദരനും ഓക്ക്ലൻഡിലെ അമ്മയോടൊത്ത് താമസിക്കാൻ തുടങ്ങി. അവിടെ കാരിയൽ കാലിഫോർണിയ തൊഴിൽ വിദ്യാലയത്തിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം തുടർന്നു അവിടെ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍, പ്രായപൂര്‍ത്തിയെത്തും വരെ സ്ട്രീറ്റ് കാര്‍ കണ്ടക്ടറായി ജോലി.ലിംഗപരമായ ഒരുതരം അനിശ്ചിതത്വം കൗമാരകാലത്ത് അവള്‍ക്കുണ്ടായിരുന്നു. ശബ്ദത്തിന് പുരുഷശബ്ദം പോലെ മുഴക്കമുണ്ടായിരുന്നത് അവളെ അസ്വസ്ഥയാക്കി. താന്‍ പെണ്ണുതന്നെയെന്നു റപ്പാക്കാന്‍ അയല്‍പക്കത്തെ ഒരാണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. വൈകാരികമായ യാതൊരനുഭൂതിയും സൃഷ്ടിക്കാത്ത ആ ലൈംഗികബന്ധം പതിനേഴാമത്തെ വയസ്സില്‍ അവളെ അമ്മയാക്കി. അങ്ങനെ പിറന്ന, ക്ലൈഡ് എന്നു പേരിട്ട ആ ആണ്‍കുട്ടി അവളുടെ ജീവിതത്തിന്റെ അഭേദ്യഭാഗമായി.



22-ാം വയസ്സില്‍ ഗ്രീക്ക് നാവികനായ തോഷ് ആഞ്ജലോസിനെ വിവാഹം കഴിക്കുന്നതോടെ യാണ് മായ ആഞ്ചലോഎന്ന പേര് സ്വീകരിക്കുന്നത്. കഷ്ടിച്ച് രണ്ടു വര്‍ഷത്തിനുള്ളി ല്‍ ആ ബന്ധം പിരിയുന്നു.പിന്നീട് ഒരു നിശാക്ലബി ല്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങുന്ന മായ ആഞ്ചലോവിന്റെ ജീവിതം മാറിമറിഞ്ഞത് പോര്‍ജി ആന്റബസ് എന്ന സഞ്ചരിക്കുന്ന ഓപ്പെറ കമ്പിനിയില്‍ ചേരുന്നതോടെയാണ്. ഈ നൃത്ത സംഘത്തോടൊ പ്പം യൂറോപ്പിലാകെ നൃത്തപരിപാടി കള്‍ അവതരിപ്പിക്കുന്നു. അമ്മയോടൊപ്പം വിട്ടുപോന്ന മകനെ കാണുന്നതിനും അവനോടൊപ്പം കഴിയുന്നതിനു






മായി വലിയ നഷ്ടം സഹിച്ച്, ആ നൃത്തസംഘം വിട്ട് അമേരിക്കയിലേക്ക് മടങ്ങുന്നു. ഈ കാലത്ത് ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുമായി പരിചയപ്പെടുകയും പൗരാവകാശ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആ കാലത്തുതന്നെ വുസുംസി മക്കെ എന്ന ദക്ഷിണാഫ്രിക്കക്കാരനെ വിവാഹം കഴിച്ച് ഈജിപ്തിലേക്ക് വരുന്നു. പക്ഷെ, ആ ദാമ്പത്യവും അല്‍പായുസ്സായിരുന്നു. അവിടെ കുറേക്കാലം പത്രപ്രവര്‍ത്തകയായും ജോലി നോക്കി. മക്കെയുമായുള്ള ബന്ധം വേര്‍പെടുത്തിയ അവര്‍ ഈജിപ്തില്‍ നിന്നു ഘാനയിലേക്ക് താമസം മാറ്റി. അവിടെ അക്രസര്‍വകലാശാലയില്‍ ജോലി ചെയ്തു. അവിടെവെച്ച് പരിചയപ്പെട്ട അമേരിക്കയുടെ കറുത്തവരുടെ നേതാവായ മാല്‍കം എക്‌സിന്റെ ക്ഷണം സ്വീകരിച്ച് വീണ്ടും കറുത്തവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കാന്‍ അമേരിക്കയിലെത്തുന്നു.



ഇതിനിടയില്‍ നിരവധി കവിതകളും ഗാനങ്ങളും രചിച്ച അവര്‍ 1960കളുടെ ഒടുവില്‍ സ്വന്തം കവിത ശബ്ദലേഖനം ചെയ്യുന്നു. ടി വി പരമ്പരകളിലും സിനിമയിലും അഭിനയിക്കാനും അവര്‍ക്ക് ഈ കാലത്തുതന്നെ അവസരം ലഭിക്കുന്നു. 1971 ല്‍ 'Just Give Me a Cool Drink of Water 'fore I Diiie' എന്ന നോവലിനായി പുലിറ്റ്സർ സമ്മാനം'നാമനിർദ്ദേശം ചെയ്യപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞ് ബ്രോഡ്വെയുടെ പ്രകടനത്തിന് ടോണി അവാർഡ് എന്ന നോമിനേഷൻ ലഭിച്ചു.തൊട്ടതെല്ലാം പൊന്നാക്കിയ ആ പ്രതിഭാശാലിയെ - കറുത്ത മുത്തിനെ - 1992ല്‍ പ്രസിഡന്റായ ബില്‍ ക്ലിന്റണ്‍ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ചൊല്ലുവാന്‍ ഒരു കവിത എഴുതി അവതരിപ്പിക്കാന്‍ ക്ഷണിച്ചു. അമേരിക്കയിലെ രണ്ടു കവികള്‍ക്കാണ് ഇങ്ങനെ അവസരം ലഭിച്ചിട്ടുള്ളത്. ആദ്യത്തെയാള്‍ ഡേവിഡ് ഫ്രോസ്റ്റ്. ജോണ്‍ കെന്നഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് അദ്ദേഹം തന്റെ കവിത അവതരിപ്പിച്ചത്. രണ്ടാമത്തെയാള്‍ മായ ആഞ്ചലോ. ആ അവസരം ലഭിച്ച ആദ്യത്തെ കറുത്തവര്‍ഗക്കാരിയും.1994-96 മുതൽ ഈ എഴുത്തുകാരൻ മികച്ച വായന വാക്കുകളുടെ വിഭാഗത്തിൽ 'ഓൺ ദി പൾസ് ഓഫ് മോണിംഗ്', 'പെനമെനൽ വുമൺ' എന്നീ രണ്ടു കവിതകളെ 'ഗ്രാമി' പുരസ്കാരത്തിന് അർഹരാക്കി.2000 ൽ, നാഷണൽ മെഡൽ ഓഫ് ആർട്സ് എന്ന പേരിൽ അമേരിക്കയിലെ കലാകാരന്‍മാരെ ആദരിക്കുന്ന ഏറ്റവും വലിയ പുരസ്കാരം അര്‍ഹയായി.2000-ത്തിൽ ഈ 'ആക്റ്റിവിസ്റ്റ് ആക്ടിവിസ്റ്റ്-എഴുത്തുകാരൻ' ലിങ്കൻ മെഡലും 'പ്രസിഡന്റൽ മെഡൽ ഓഫ് ഫ്രീഡം' പുരസ്കാരവും ലഭിച്ചിട്ടുണ്ട്മൂന്നു വർഷത്തിനു ശേഷം, 2003 ൽ, 'എ സോംഗ് ഫയുങ്ങ് അപ്പ് റ്റു ഹെവൻ'നിലെ' ഗ്രാം സ്പോക്ക് വേഡ് ആൽബം 'വിഭാഗത്തിൽ മറ്റൊരു ഗ്രാമി അവാർഡ് നേടി.2008ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് പാര്‍ടിയിലെ മല്‍സരത്തില്‍ മായ, ഹിലരി ക്ലിന്റനൊപ്പമായിരുന്നു; ഒരു സ്ത്രീ പ്രസിഡന്റാകണമെന്ന പക്ഷത്ത്. സ്ഥാനാര്‍ഥി ഒബാമയായപ്പോള്‍ അവര്‍ അദ്ദേഹത്തിനായും പ്രവര്‍ത്തിച്ചു. വര്‍ണവിവേചനത്തി നെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയപ്പോഴും വെള്ളക്കാരോട് അവര്‍ ഒരു തരിമ്പും വിദ്വേഷം പ്രകടിപ്പിച്ചിരുന്നില്ല. 2014 മെയ് 28ന് 86-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞ മായ ആഞ്ചലോ ഒരുപിടി മികച്ച ഗ്രന്ഥങ്ങള്‍ മനുഷ്യരാശിക്കായി അവശേഷിപ്പിച്ചു.



 



ഗായിക, സംഗീത സംവിധായിക, നര്‍ത്തകി, അഭിനേതാവ്, പൗരാവകാശ പ്രവര്‍ത്തക, പത്രപ്രവര്‍ത്തക, തിരക്കഥാകൃത്ത്, സംവിധായിക, ഗാനരചയിതാവ്, ചരിത്രകാരി, കവി, പ്രഭാഷക എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് അമേരിക്കയിലെ ഈ കറുത്ത വര്‍ഗക്കാരി. ഒരു ജോലിയും തനിക്കന്യമല്ലെന്നു പറഞ്ഞ അവര്‍, കുശിനിക്കാരിയായും വെയിറ്റ്ഴ്സ് ആയും നഗ്‌നനൃത്തം ചെയ്തും താന്‍ ജീവിച്ചിട്ടുണ്ടെന്ന് തുറന്നു പറയുന്നു. ഏതു നാട്ടില്‍ പോയാലും അവിടത്തെ ഭാഷ അതിവേഗം പഠിക്കും. പാരീസിലാകുമ്പോള്‍ ഫ്രഞ്ച്, ഇറ്റലിയില്‍ ഇറ്റാലിയന്‍, മിലാനിലാകുമ്പോള്‍ സ്പാനിഷ് അങ്ങനെ യെത്രയെത്ര ഭാഷകള്‍ പഠിച്ചു,ആ ഭാഷയില്‍ എഴുതി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം ഒരു സര്‍വകലാശാലയുടെയും പടികടന്നിട്ടില്ലാത്ത അവര്‍ക്ക് അന്‍പതോളം സര്‍വകലാശാലകള്‍ ഡോക്ടറേറ്റു നല്‍കി ആദരിച്ചു. അവരുടെ പ്രഭാഷണത്തിനായി സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ഥികളും കാതോര്‍ത്തിരുന്നു.



"ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്" എന്ന വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആത്മകഥയുടെ മറ്റ് ആറുഭാഗങ്ങൾ കൂടി ഏഞ്ചലോ എഴുതി. 1969ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്. ആത്മകഥകളും കവിതകളും പ്രബന്ധങ്ങളുമായി മുപ്പത്താറ് പുസ്തകമാണ് പ്രസിദ്ധീകരിച്ചു.



Pscvinjanalokam


Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *