ഫ്രിഡ്ജിൽ വെച്ച ഭക്ഷണം കഴിക്കരുത് , ഇടയ്ക്കു കിട്ടിയ വാട്സ് ആപ്പ് സന്ദേശം ആണ് ഈ കുറിപ്പെഴുതാൻ കാരണം . നമ്മളെയൊക്കെ തെറ്റിദ്ധരിപ്പിച്ചു കടന്നു പോകുന്ന ഇത്തരം നുണകളെ പൊളിച്ചെടുക്കേണ്ടതുണ്ട് .

HACCP (ഹസാർഡ് അനാലിസിസ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ് )

ഈ പേര് എത്ര പേര് കേട്ടിട്ടുണ്ടെന്നറിയില്ല , ഫുഡ് ഇഷ്ടപ്പെടുന്ന എല്ലാവരും അറിയേണ്ടതാണ് .രുചികരമായ ഭക്ഷണം അല്ല സേഫ് ആയ ഭക്ഷണം ആണ് ഉത്തമം .നമുക്കിടയിൽ ഒരു തവണ എങ്കിലും ഫുഡ് പോയ്സൺ അനുഭവിക്കാത്ത ആൾക്കാർ കുറവാണ് .നല്ല ഭക്ഷണം ലഭിക്കുക ഒരു മനുഷ്യന്റെ അവകാശം ആണെന്ന് വിശ്വസിക്കുന്ന ആളാണ് .അതിനി കഴിക്കുന്ന ഒരു മണി ചോറ് ആയാൽ പോലും നല്ലത് ലഭിക്കണം . ഫുഡ് സേഫ്റ്റി ഇന്ന് ഒരു പ്രധാന വിഷയം ആണ് . നമ്മൾ കഴിക്കുന്ന എല്ലാ ഫുഡും സേഫ് ആണോ ?ഭൂരിഭാഗവും അല്ലെന്നാണ് അഭിപ്രായം . എങ്ങനെയാണ് ഫുഡ് സേഫ് ആണോയെന്ന് മനസ്സിലാക്കുക ?

ഫുഡ് സേഫ്റ്റിയുടെ കാര്യത്തിൽ ഒരു സിസ്റ്റമാറ്റിക് പ്രിവന്റീവ് അപ്പ്രോച്ച് ആണ് HACCP അഥവാ ഹസാർഡ് അനലൈസിങ് ക്രിട്ടിക്കൽ കണ്ട്രോൾ പോയിന്റ് .ബയോളോജിക്കൽ ,കെമിക്കൽ , ഫിസിക്കൽ ആയ ഒരുപാട് അപകടങ്ങൾ ഭക്ഷണത്തിൽ പതുങ്ങിയിരിക്കാറുണ്ട് .HACCP എടുക്കുന്ന കരുതൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും .ലോക രാജ്യങ്ങൾ ഭക്ഷണ പ്രക്രിയയുടെ ശ്രിംഖലയിൽ എല്ലായിടത്തും HACCP നിര്ബന്ധമാക്കാറുണ്ട് . സെർട്ടിഫൈഡ് ആയ കമ്പനികൾക്ക് മാത്രമേ ആ ശ്രിംഖലയിൽ ഭാഗമാകാൻ പറ്റുകയുള്ളൂ . ദൗര്ഭാഗ്യമെന്നു കരുതട്ടെ , നമ്മുടെ രാജ്യത്ത് HACCP സെർട്ടിഫൈഡ് ആയ ചുരുക്കം കമ്പനികളേ ഉള്ളൂ. ഉള്ളവ തന്നെ എത്രത്തോളം എഫക്റ്റീവ് ആണെന്ന് കണ്ടറിയണം . കൃത്യമായ ഓഡിറ്റിംഗ് നടക്കാറില്ലെന്നതാണ് സത്യം . നമുക്കിടയിൽ എത്ര പേർ HACCP സെർറ്റിഫിക്കേഷൻ നോക്കുന്നുണ്ട് ? (iso യുടെ കാര്യം പിന്നെ പറയാം ).

1960 നു ശേഷമാണ് HACCP പ്രചാരത്തിൽ വന്നത് ,നാസയും US ആർമിയുടെ ലബോറട്ടറീസും ശ്യൂന്യാകാശത്തേക്ക് ഫുഡ് അയക്കുന്നതിനെക്കുറിച്ചു ഒരു പ്രൊജക്റ്റ് തയ്യാറാക്കി , ശൂന്യാകാശ യാത്ര ചെയ്യുന്ന ശാസ്ത്രജ്ഞർക്ക് ഫുഡ് സേഫ് ആയി വെക്കാനുള്ള പരിപാടി . അതിനായി അവർ പിൽസ്ബറി കമ്പനിയുമായി കൊളാബറേറ്റ് ചെയ്തു . പഴയ പിൽസ്ബറി ആട്ടക്കമ്പനി തന്നെ , ഒരു തൊപ്പിയൊക്കെ വെച്ച വെളുത്ത ഡോളിന്റെ പരസ്യം കണ്ടിട്ടില്ലേ ? അതന്നെ … അങ്ങനെ കണ്ടുപിടിച്ച സംഭവമാണ് HACCP . ഭക്ഷണം പാകം ചെയ്യുന്നതിനും , സൂക്ഷിക്കുന്നതിനും പ്രത്യേകതകൾ ഉണ്ട് .
ഉദാഹരണത്തിന് Danger zone . 5 ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയാണ് Danger zone ആയി കണക്കാക്കുന്നത് . നമ്മുടെ വീട്ടിലെ ഫ്രിഡ്ജിന്റെ temperature 0 to 4 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്തിരിക്കുന്നത് ഈ danger zone നെ നേരിടാനാണ് . ഈ പറഞ്ഞ danger സോണിലാണ് ബാക്റ്റീരിയകൾ പെരുകുന്നത് . അവയിൽ തന്നെ ശരീരത്തിന് അപകടമുള്ളതും ഇല്ലാത്തതുമായ ബാക്ടീരിയകൾ ഉണ്ട് .അപകടമുള്ളവയെ നിര്ജീവമാക്കുകയാണ് കൂളിംഗ് പ്രക്രിയയിലൂടെ റെഫ്രിജേറ്റർ ചെയ്യുന്നത് . പലരും പറയും പോലെ ഫ്രിഡ്ജിൽ വെച്ച ഭക്ഷണം മോശമായതല്ല . സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിൽ വെക്കാത്ത ഭക്ഷണം ആണ് , മിക്കവാറും അത്തരം ഭക്ഷണം സൂപ്പർ danger സോണിൽ ആയിരിക്കും , ബാക്ടീരിയകൾ കൂടുതൽ പെരുകുന്ന സ്ഥലം . സൂപ്പർ danger സോൺ 21 നും 47 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എന്നുവെച്ചാൽ മേശപ്പുറത്തിരുന്ന ഭക്ഷണം . തീർച്ചയായും ഫുഡ് പോയ്സൺ നിങ്ങൾക്ക് വരാനുള്ള സാധ്യതയാണ് മേശപ്പുറത്തു വെച്ച തണുത്ത ഭക്ഷണം തരുന്നത് . നിങ്ങളുടെ വീട്ടിലെ അംഗങ്ങൾക്ക് സേഫ്റ്റി കൊടുക്കാൻ പറ്റാത്ത ഭക്ഷണം എന്തിനാണ് വിളമ്പുന്നത് ?ഉപയോഗിക്കാത്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുക , ആവശ്യമുള്ളപ്പോൾ ചൂടാക്കുക , അതും danger സോൺ ഒഴിവാക്കി നല്ലപോലെ ചൂടാക്കി കഴിക്കുക .

Leave a Reply

Your email address will not be published. Required fields are marked *