നാം കരയുന്നതുകണ്ട് മാതാപിതാക്കള്‍ ചിരിക്കുന്ന ഒരു ദിവസമുണ്ടെങ്കില്‍ അതു നമ്മുടെ ജന്മദിനമായിരിക്കുമെന്ന് അബ്ദുല്‍ കലാം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാതാപിതാക്കളും ഞാനും ഒരുപോലെ കരഞ്ഞ ഒരു ദിവസമായിരുന്നു എന്റെപ ജനനം. ഷിഹാബുദ്ദീന്‍ തന്റെ ജനനത്തെപറ്റി പറയുന്നത്. ജനന സര്ട്ടിപഫിക്കറ്റിനൊപ്പം മരണസര്ട്ടിനഫിക്കറ്റ് ഉറപ്പാക്കിയ ഡോക്ടര്മാംര്‍. 25 ശതമാനം മാത്രം മനുഷ്യനായി ജനിച്ച ഈ കുഞ്ഞിന് രണ്ടോ മൂന്നോ മാസമേ എന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ഇരുകൈകാലുകളും ഇല്ലാത്ത കുഞ്ഞ് ആറുവര്ഷനത്തോളം കിടക്കയില്‍. അവനുശേഷം ജനിച്ച അനിയന്‍ അമ്മയുടെ കൈ പിടിച്ച് നടക്കുമ്പോള്‍ അതുപോലെ നടക്കണമെന്നായിരുന്നു മലപ്പുറം പൂക്കോട്ടൂര്‍ ചെറുപ്പറമ്പില്‍ അബൂബക്കര്‍- മെഹജാബി ദമ്പതിമാരുടെ അഞ്ചാമത്തെ മകനായ ഷിഹാബുദ്ദീന്റെ സ്വപ്‌നംതനിക്ക് നടക്കണമെന്ന് ഉമ്മയോട് പറഞ്ഞപ്പോള്‍ എന്നെങ്കിലും അത് സംഭവിച്ചാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയായിരിക്കുമെന്ന് അവരും പറഞ്ഞു. അതോടെ ഷിഹാബുദ്ദീന് ആഗ്രഹങ്ങള്ക്കൊ പ്പം നിശ്ചയദാര്ഢ്യ്വുമുണ്ടായി. ആറാംവയസ്സിലേക്ക് കടന്നു. പിന്നീട് വീട്ടിലെ എല്ലാ മുറികളും കണ്ടു. വീടിനു പുറത്തിറങ്ങാന്‍ തുടങ്ങി. ആറുസഹോദരങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ താന്‍ വീട്ടില്‍ തനിച്ചായി. അപ്പോഴും ഉമ്മയും ബാപ്പയും ദാരിദ്ര്യത്തിനിടയിലും തങ്ങളുടെ മകന് പ്രചോദനം നല്കിി. ഷിഹാബുദ്ദീന് ചിത്രരചനയോട് താത്പര്യമായി. ‘എവറസ്റ്റ് കീഴടക്കുന്ന പ്രതീതിയായിരുന്നു ഇരുകൈകളുമില്ലാത്ത ഞന്‍ പെന്സിസല്‍ എടുത്തപ്പോള്‍’-ഷിഹാബുദ്ദീന്‍ ഓര്ക്കുംന്നു. ഒടുവില്‍ വിവിധ നിറങ്ങളില്‍ ചിത്രങ്ങള്‍ കാന്വാമസില്‍ നിറഞ്ഞു. വീട്ടുമുറ്റത്തെ ക്രിക്കറ്റ് കളി കാണുമായിരുന്നു. പതിയെ ക്രിക്കറ്റ് ബാറ്റുമേന്തി. സഹോദരങ്ങളുടെ പാഠപുസ്തകത്തിന്റെ താളുകള്‍ മനഃപാഠമാക്കാന്‍ ശ്രമിച്ചു. സ്‌കൂളില്‍ പോകണം. അതായിരുന്നു അടുത്ത ആഗ്രഹം.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്നേഹവും പ്രോത്സാഹനവും ലഭിച്ചതോടെ മറ്റുള്ളവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വശത്താക്കാന്‍ തുടങ്ങി. ബുദ്ധിമുട്ടിയാണ് പേന പിടിക്കാനും പുസ്തകം കൈയിലെടുക്കാനും പരിശീലിച്ചത്. പൂക്കോട്ടൂര്‍ ജി.എം.എല്‍.പി സ്കൂളിലും എ.യു.പി സ്കൂളിലും ചേര്ന്നെ ങ്കിലും വീട്ടിലിരുന്നാണ് പഠിച്ചതും പരീക്ഷ എഴുതിയതും.
ഏഴാംതരം വരെ വീട്ടിലിരുന്ന് പഠിച്ച ഷിഹാബുദ്ദീന്‍ എട്ടാം ക്ലാസു മുതലാണ് സ്കൂളിലെത്തിയത്. പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ഡാറി സ്കൂളിലായിരുന്നു എസ്.എസ്.എല്‍.സി വരെ പഠനം. സ്കൂളിലേക്കുള്ള യാത്ര ദിവസേന ഓട്ടോറിക്ഷയിലായിരുന്നു. ഉച്ച ഭക്ഷണം ഉമ്മ കൊണ്ടുപോയികൊടുക്കും. പഠനത്തിന് അധ്യാപകര്‍ ഏറെ പ്രോത്സാഹനം നല്കികയതായി ശിഹാബുദ്ദീന്‍ പറയുന്നു. ഹൈസ്കൂള്‍ അധ്യാപകനായ അബ്ദുറഹിമാനും നന്നായി സഹായിച്ചു.
93 ശതമാനം മാര്ക്കോുടെയാണ് പത്താം ക്ലാസ് ജയിച്ചത്. പരീക്ഷ എഴുതാന്‍ പകരമൊരാളെ വെക്കാമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞപ്പോള്‍ പോലും സമ്മതിച്ചില്ല. കൈപ്പടമോ വിരലോ ഇ ല്ലാത്ത, തോളറ്റത്ത് തൂങ്ങിനില്ക്കു ന്ന കൈകള്‍ കൂട്ടി പേന പിടിച്ചാണ് അന്നവന്‍ പരീക്ഷ എഴുതിയത്. അങ്ങനെ റിസല്ട്ട് വന്നു. നാല് വിഷയങ്ങള്ക്ക്് എ പ്ലസും അഞ്ച് വിഷയങ്ങളില്‍ എ ഗ്രേഡും. അല്പംെ പിറകിലായിപ്പോയത് കണക്കില്മായത്രം- ബി ഗ്രേഡ്. ഒരു വൈകല്യത്തിനും തോറ്റു കൊടുക്കാതെ നിറഞ്ഞ വിജയം.
പ്ലസ്ടുവിന് സയന്സ്വ ഗ്രൂപ്പില്‍ പഠനം പൂര്ത്തീ കരിച്ചെങ്കിലും 75 ശതമാനത്തിലധികമുള്ള വികലാംഗത്വം തുടര്ന്നു ള്ള സയന്സ്ല വിഷയങ്ങളിലെ പഠനത്തിന് വിഘാതമായി. അങ്ങനെ വെള്ളുവമ്പ്രം എംഐസി കോളേജില്‍ ലിറ്ററേച്ചര്‍ ബിരുദത്തിന് ചേര്ന്നു . ഡിഗ്രിക്ക് ഇംഗ്ലീഷ് ഐച്ഛിക വിഷയവും. അതില്‍ തന്നെ ഇപ്പോള്‍ ബിരുദാനന്തര ബിരുദം കാലിക്കറ്റ് സര്വങകലാശാലയില്‍ ചെയ്യുന്നു. ഭാവിയില്‍ ആരായിതീരുക ഷിഹാബിന് ഒരു റോള്‍ മോഡലുണ്ട്. തന്നെപ്പോലെ ജന്മനാ കൈകാലുകളില്ലാത്ത, മോട്ടിവേഷന്‍ രംഗത്ത് ലോകാത്ഭുതമായി മാറിയ അന്താരാഷ്ട്രപരിശീലകന്‍ നിക്ക് വുജിയെയാണ് മാതൃകയാക്കിയിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ പേരെടുത്ത ഒരു പരിശീലകനാകുക എന്നുള്ളതാണ്.
ശാരീരികമായ അവശതകളെ അതിജീവിച്ചുള്ള ഷിഹാബുദ്ദീന്റെഎ കുതിപ്പ് ആരിലും ആശ്ചര്യമുളവാക്കും. കൈകള്ക്കു പകരമുള്ള ഇത്തിരി മാംസക്കഷണം കൊണ്ട് പ്രപഞ്ചം തന്നെ ഷിഹാബുദ്ദീന്‍ ക്യാന്വാ്സില്‍ പകര്ത്തി വെക്കും. ഓയില്‍ പെയിന്റിംനഗ്, വാട്ടര്‍ കളര്‍, അക്രിലിക്, പെന്സിദല്‍ ഡ്രോയിംഗ് എന്നിവയില്‍ വിരിയുന്ന മാസ്മരചിത്രങ്ങള്‍.. ‘എന്റെ് മരം വര്ണോ,ത്സവം’ ചിത്രരചനാ മത്സരത്തില്‍ പഞ്ചായത്തുതലത്തില്‍ ഒന്നാമനായ ശിഹാബുദ്ദീന് സൈലന്റ്വാ ലി ദേശീയോദ്യാനം സന്ദര്ശി ക്കാന്‍ അവസരം ലഭിച്ചിരുന്നു. ശാരീരിക വിഷമത കാരണം പോകാനായില്ല. മലപ്പുറ ത്ത് നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചിത്രരചനാ മത്സരത്തിലും ട്രോഫി നേടി. ശ്രദ്ധേയമായ അറുപതോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇവയൊക്കെ ആര്ട്ര ഗാലറിയില്‍ പ്രദര്ശിമപ്പിക്കണമെന്നും ഈ കലാകാരന് മോഹമുണ്ട്. 2011ല്‍ സംഘ മിത്രയുടെ മികച്ച ചിത്രകാരനുള്ള അവാര്ഡുംക ഷിഹാബുദ്ദീനെ തേടിയെത്തിയിരുന്നു. ഇതിനെല്ലാം പുറമെ കരകൗശല നിര്മാാണ ത്തിലും വിദഗ്ധനാണ്.
ടെലിവിഷന്‍ പ്രേക്ഷകര്ക്ക്ഹ സുപരിചിതനാണ് ഷിഹാബുദ്ദീന്‍. മഴവില്‍ മനോരമയിലെ ഉഗ്രം, ഉജ്വലം എന്ന പരിപാടിയിലെ നര്ത്തേകന്‍. മുമ്പ് മനോരമയുടെ തന്നെ ഡി ഫോര്‍ ഡാന്സ്ു എന്ന പരിപാടിയിലുമുണ്ടായിരുന്നു. ജയ്ഹിന്ദ് ടിവിയിലെ ‘യുവതാരം’ റിയാലിറ്റി ഷോയിലെ വിജയിയാണ്.
ആര്ക്കും പ്രചോദനമാവുന്ന, എന്നാല്‍ അവിശ്വസനീയമായ ഷിഹാബിന്റെറ കഴിവുകള്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല. നല്ലൊരു ക്രിക്കറ്റ് താരം കൂടിയാണ് രണ്ടു കൈയും രണ്ടു കാലുമില്ലാത്ത ഈ യുവാവ്. കൂട്ടുകാര്ക്കൊുപ്പം ഷിഹാബ് നന്നായി ക്രിക്കറ്റ് കളിക്കുമെന്നറിഞ്ഞ് ക്രിക്കറ്റ് താരം ശ്രീശാന്ത് വരെ അനുമോദനവുമായെത്തി. മലപ്പുറത്തുകാരനായതു കൊണ്ടു തന്നെ ഫുട്ബോളിലും ഒരു കൈ നോക്കാറുണ്ട് ഷിഹാബ്. ഒരുപാട് കഴിവുകള്‍. ജډനാ ലഭിച്ചതും കര്മംി കൊണ്ട് സിദ്ധിച്ചതും. പക്ഷേ, ഇവിടെയൊന്നും നി ര്ത്താുന്‍ ഉദ്ദേശ്യമില്ല ഷിഹാബുദ്ദീന്. തനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വയലിന്‍ ഡിസൈന്‍ ചെയ്ത് വയലിന്‍ വാദനം അഭ്യസിച്ചു തുടങ്ങി. പിയാനോ പഠിക്കുന്നുണ്ട്. മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ അനായാസം കൈകാര്യം ചെയ്യും. കൂടാതെ നര്ത്തുകനുമാണ്.. അത്ഭുതപ്പെടുത്തുന്ന ഒരു വാര്ത്ത് കൂടിയുണ്ട്. പതിനെട്ടാം വയസ്സില്‍ ഐ.ഐ.ടിയിലെ കുട്ടികള്ക്ക് ക്ലാസെടുത്തിട്ടുണ്ട് ഈ ചെറിയ ‘വലിയ’ അധ്യാപകന്‍. അവിടെ ക്ലാസെടുക്കാനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ കൂടിയാണ് ഷിഹാബുദ്ദീന്‍. അന്താരാഷ്ട്ര വ്യക്തിത്വ പരിശീലകനാകുകയാണ് ആഗ്രഹം. ഇതിനോടകം അഞ്ഞൂറിലധികം പരിശീലനക്യാമ്പുകള്‍ സംഘടിപ്പിച്ചു കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്കൂളുകളിലും കോ ളേജുകളിലും കുട്ടികള്ക്ക് പ്രചോദനം നല്കാിനായി മോട്ടിവേഷന്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ‘അവരുടെ ജീവിതവും എന്റെശ ജീവിത വും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടാണ് ക്ലാസെടുക്കുക. അതവര്ക്ക് ജീവിതത്തെ കുറച്ചു കൂടി പോസിറ്റീവായി കാണാന്‍ ഉപകരിക്കും’ഷിഹാബുദ്ദീന്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ ഇന്ദ്രജാലക്കാരന്‍ ഗോപിനാഥ് മുതുകാടിനെ കണ്ടുമുട്ടി. മാജിക് പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തലസ്ഥാനത്തേക്ക് പോരുമ്പോള്‍ ഗോപിനാഥ് മുതുകാട് ഈ കുഞ്ഞ് മനുഷ്യനെക്കൂടി ഒപ്പംകൂട്ടി.
ജീവിതത്തിലെ സ്വപ്‌നങ്ങള്‍ യാഥാര്ത്ഥ്യ്മാക്കാന്‍ മൂന്ന് ചിട്ടകള്‍ ഇദ്ദേഹം തിട്ടപ്പെടുത്തിയിട്ടുണ്ട്- ഏകാഗ്രത, ശുഭാപ്തിവിശ്വാസം, ആഗ്രഹം. ഇവ പാലിച്ചാണ് തന്റെ സ്വപ്‌നങ്ങള്‍ യാഥാര്ത്ഥ്യ മാക്കിയതെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും കിട്ടാത്തതിനെക്കുറിച്ചോര്ത്ത്ങ വിഷമിക്കുമ്പോള്‍ അവരുടെ കഴിവിനെ പ്രയോജനപ്പെടുത്താതെ പോകുകയാണെന്ന സന്ദേശമാണ് അദേഹം നല്കുപന്നത്. പ്രായംചെന്ന മാതാപിതാക്കളെ എല്ലാ സൗകര്യങ്ങളോടെ പരിചരിക്കണം, കൂടുതല്‍ അറിവ് സമ്പാദിക്കണം, യാത്ര ചെയ്യണം -ഇങ്ങനെ പോകുന്നു ഷിഹാബുദ്ദീന്റെ സ്വപ്‌നങ്ങള്‍.
ഷിഹാബുദ്ദീന്‍ നി ല്ക്കു ന്നത് രണ്ടും കൈയും കാലുമുള്ളവര്ക്കു്പോലും എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തില്‍. ഇതിന്റെദ രഹസ്യമെന്തെന്നു ചോദിച്ചാല്‍ ഷിഹാബുദ്ദീന് ഒന്നേ പറയാനുള്ളൂ. ‘കൈ യില്‍ അഞ്ചു വിരലുള്ളവര്‍ അതു കൊണ്ട് എല്ലാം ചെയ്യുന്നു. ആറാമത് ഒന്നു കൂടി വേണമെ ന്നു പറഞ്ഞ് സങ്കടപ്പെടുന്നില്ല. അതുപോലെ എനിക്കുള്ളത് ഇതാണ്. ഇതുകൊണ്ട് ഞാനും എല്ലാം ചെയ്യുന്നു ഷിഹാബുദ്ദീന് ജീവിതസഖിയായി ഷഹാന ഫാത്തിമ. കടന്നു വന്നുഏപ്രിൽ പതിനഞ്ചിനായിരുന്നു നിക്കാഹ്.‌ Pscvinjanalokam

Leave a Reply

Your email address will not be published. Required fields are marked *