ബംഗ്ലദേശിൽ പെട്ട സന്തോഷ് എന്ന പ്രദേശത്ത്, പണ്ട്, പണ്ട് ഒരു രാജാവുണ്ടായിരുന്നു–സർ മന്മഥ നാഥ് റായ് ചൗധരി. രാജ്യ സമാചാരത്തിലെന്നപോലെ കിയികരംഗത്തും ദത്തശ്രദ്ധനായ അദ്ദേഹം, കൊൽക്കത്ത ആസ്ഥാനമായ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനുമായിരുന്നു.ഇന്ന് ഹിമാചൽപ്രദേശിന്റെ ഭാഗമായ ഷിംലയിൽ രൂപകൊണ്ട ഫെഡറേഷൻ പന്തുകളി സംഘടിപ്പിച്ചാൽ പണം പിരിഞ്ഞു കിട്ടുമെന്നു തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിൽനിന്ന് വന്ന ഒരു ടീമിനെ നാട്ടുകാരുടെ ടീം തോൽപിച്ച പ്രദർശന പുട്ബോൾ മൽസരത്തിൽനിന്ന് പതിനായിരം രൂപ പിരിഞ്ഞുകിട്ടി. 1940–കളിലെ പതിനായിരത്തിന്റെ വില ഇന്നു കണക്കാക്കിയാൽ ലക്ഷങ്ങൾ വരും.
കളി സംഘടിപ്പിച്ച ധാക്കാ സ്പോർട്ടിങ് അസോസിയേഷനു തോന്നി, ഇന്ത്യയിൽ പലയിടങ്ങളിൽ നടന്നുവന്ന ഫുട്ബോൾ മൽസരങ്ങൾക്കും എന്തുകൊണ്ട് ഒരു ഫുട്ബോൾ ടൂർണമെന്റ് ആയിക്കൂടാ? സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അദ്യത്തെ ദേശീയ ചാംപ്യൻഷിപ്പ് ബംഗാൾ തന്നെ ഏറ്റെടുത്തു. പ്രസിഡന്റായ സന്തോഷ് മഹാരാജാവിന്റെ പേരിൽ അന്ന് 1500 രൂപ വില മതിക്കുന്ന ഒരു കപ്പ് അവർ തന്നെ സംഭാവന ചെയ്യുകയുമുണ്ടായി.ഡൽഹിക്കെതിരായ ബംഗാളിന്റെ വിജയത്തോടെ ആദ്യത്തെ സന്തോഷ് ട്രോഫി നാഷനൽ ചരിത്രമായി..
രണ്ടാം ലോകമഹായുദ്ധ വേളയിലും (1942–44) ലണ്ടൻ ഒളിംപിക് വർഷത്തിലും (1948–49) മുടങ്ങിയതൊഴിച്ചാൽ സന്തോഷ് ട്രോഫി നാഷനൽ ഇല്ലാ വർഷവും ഇന്ത്യൻ ഫുട്ബോളിന്റെ നീല നാടയായി നടന്നുവരുന്നു.
റണ്ണേഴ്സ് അപ്പ് ട്രോഫി കമല ഗുപ്ത ട്രോഫി എന്നാണ് അറിയപ്പെടുന്നത്. ഡോ. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് ഗുപ്ത, ഭാര്യയുടെ സ്മരണയ്ക്കായി. മൈസൂരിൽ നിന്നുള്ള പ്രശസ്ത ഫുട്ബോൾ കളിക്കാരനായ സമ്പാംഗിയുടെ ഓർമ്മയ്ക്കായി 1952 ൽ മൈസൂർ ഫുട്ബോൾ അസോസിയേഷൻ (ഇപ്പോൾ കെഎഫ്എസ്എ) അവതരിപ്പിച്ച സമ്പാങ്കി കപ്പ് എന്ന പേരിലാണ് ഈ ട്രോഫിക്കുള്ളത്.
14 ഫൈനല്‍ കളിച്ച കേരളം ആറു തവണ കിരീടം ചൂടി. എട്ട് തവണ റണ്ണറപ്പുകളുമായി. 1973, 91, 92, 2000, 04 വര്‍ഷങ്ങളില്‍ കിരീടം ചൂടിയപ്പോള്‍ 1987, 88, 89, 90, 93, 99, 2002, 2012 വര്‍ഷങ്ങളില്‍ കിരീടം കൈവിട്ടു.
1973-74 കാലയളവിലാണ് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ റയില്‍വേയെ തോല്‍പ്പിച്ച് ആണ് കേരളം ആദ്യമായി കപ്പ് നേടുന്നത്. ആ മത്സരത്തില്ക്യാപ്റ്റൻ മണി ഹാട്രിക് അടിച്ചു പിന്നാലെ രണ്ടാമതൊരു ജയം ആഘോഷിക്കാൻ പത്തൊൻപതു കൊല്ലം കാത്തിരുന്നതാണ് നമ്മൾ .
പിന്നീട് 91-92ല്‍ കോയമ്പത്തൂരില്‍ നടന്ന മത്സരത്തില്‍ സത്യന്റെ ടീം3-0 ന് ഗോവയെ തോല്‍പ്പിച്ചു വിജയപീഠം കയറിയ ശേഷം വീണ്ടും 92-93ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ 2-0ന് തോല്‍പ്പിച്ച് അടുപ്പിച്ചു രണ്ടു തവണ ചാമ്പൃന്മാരായി. 2000-2001ല്‍ മുംബൈയില്‍ നടന്ന മത്സരത്തില്‍ ഗോവ 2-0ന് തോല്‍പ്പിച്ചു നാലാം കീരിടം നേടി. അഞ്ചാം തവണ ക്യാപ്റ്റൻ സിൽവസ്റ്ററിന്റെ ഗോൾഡൻ ഗോളിൽ ഡൽഹിയില്‍ പഞ്ചാബിനെ 3-2ന് തോല്‍പ്പിച്ച് നാം ജേതാക്കളായി. പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം 2017-2018ല്‍ ബംഗാളിനെ അവരുടെ തട്ടകത്തില്‍ ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. കലാശക്കളിയിൽ ടൈബ്രേക്കർ പനാൽറ്റികളിൽ കീഴടങ്ങേണ്ടിവന്ന അനുഭവം ഒന്നിലേറെ തവണ ഉണ്ടായി.
32 തവണ ബംഗാളും എട്ടുതവണ പഞ്ചാബും ചാമ്പ്യന്മരായ ചരിത്രത്തിന്റെ പിന്നിലാണ് കേരളം ആറുതവണയും ഗോവ അഞ്ചുതവണയും ചാമ്പ്യന്മാരായി. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡുള്ള പഞ്ചാബ് താരം ഇന്ദര്സിംഗിനാണ്. 45 ഗോളുകളാണ് അദേഹം വലകളിലേക്ക് പായിപ്പിച്ചിട്ടുള്ളത്. ഒരു ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇന്ദര്സിംഗിന് തന്നെ. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡിന് രണ്ടുടമകളാണുള്ളത്. ഇന്ദര്‍സിംഗും ബംഗാള്‍താരം എന്‍ പഗ്സലയും.