Collecting knowledge For you !

സ്പെക്ട്രവും ഡാറ്റയും - ഒരു ചെറു വിശദീകരണം

By:
Posted: April 24, 2018
Category: World of Internet
Comments: 0
download palathully android app ! >>>> Get!

സ്പെക്ട്രം :

വാർത്താവിനിമയത്തിൽ സ്പെക്ട്രം എന്ന വാക്ക് എലെക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം(ELECTROMAGNETIC SPECTRUM ) എന്നതിന്റെ ചുരുക്കമാണ് .എലെക്ട്രോമാഗ്നെറ്റിക് സ്പെക്രം എന്നത് വളരെ താഴ്ന്ന ആവൃത്തി (FREQUENCY )മുതൽ ഗാമ റേഡിയേഷൻ വരെ ഉൾകൊള്ളുന്ന ബ്രിഹത്തായ വിദ്യുത് കാന്തിക തരംഗങ്ങളുടെ ഒരു കൂട്ടമാണ് . ഈ കൂട്ടത്തിൽ റേഡിയോ തരംഗങ്ങൾ ,ഇൻഫ്രാ റെഡ് തരംഗങ്ങൾ ( താപ തരംഗങ്ങൾ ) , ദൃശ്യ പ്രകാശ തരംഗങ്ങൾ , അൾട്രാ വയലെറ്റ് തരംഗങ്ങൾ X- തരംഗങ്ങൾ , ഗാമ തരംഗങ്ങൾ ഇവ എല്ലാം ഉണ്ട് . ഈ തരംഗ കൂട്ടങ്ങളെ പല ഉപ കൂട്ടങ്ങൾ ( SUB BANDS) ആയും വേർതിരിച്ചിട്ടുണ്ട് .

റേഡിയോ തരംഗങ്ങൾ ആണ് സാധാരണ വാർത്താവിനിമയത്തിന് ഉപയോഗിക്കുന്നത് . അതിൽ തന്നെ സാധാരണ റേഡിയോ വാത്താവിനിമയത്തിനു മീഡിയം ഫ്രീക്വെൻസികളും (300KHZ -3MHZ ) ഹൈ ഫ്രീക്വെൻസികളും (HF ) ആണ് ഉപയോഗിക്കുന്നത് . ടെലിവിഷൻ സംപ്രേക്ഷണത്തിനു വെരി ഹൈ ഫ്രീക്വെൻസികളും,(VHF) അൾട്രാ ഹൈ ഫ്രീക്വെൻസികളും ഉപയോഗിക്കുന്നു . മൊബൈൽ വാർത്താവിനിമയത്തിനു അൾട്രാ ഹൈ ഫ്രീക്വെൻസികളും ( UHF) . പിന്നീടുള്ള മൈക്രോ വേവ് മേഖലയിലെ L- ബാൻഡും (1-2 GHZ ) , S ബാൻഡും (2-4 GHZ)ഉപയോഗിക്കുന്നു . ഇതിൽ സ്പെക്ട്രം എന്നാൽ വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഫ്രീക്വെൻസി കളുടെ ഒരു കൂട്ടം എന്നാണ് അർഥം . ഉദാഹരണത്തിന് 2 ജി മൊബൈൽ വാത്താവിനിമയത്തിന് 900 MHZ മുതൽ 905 MHZ വരെയുള്ള ഫ്രീക്വെൻസികൾ ഉപയോഗിച്ചാൽ അത് 5 മെഗാഹെർട്സ് വലിപ്പമുള്ള ഒരു ഫ്രീക്വെൻസി സ്പെക്ട്രമാണ് . സ്പെക്ട്രത്തിന്റെ വലിപ്പം കൂടും തോറും അതിലൂടെ കൂടുതൽ വിവരങ്ങൾ കടത്താനാവും . അതിനാൽ തന്നെ കൂടുതൽ സ്പെക്ട്രം ലഭിക്കാൻ വാർത്താവിനിമയ കമ്പനികൾ കൂടുതൽ പണം മുടക്കണം .
--
ഡാറ്റ :

ഡാറ്റ എന്നത് ഉപയോഗ പ്രദമായ വിവരങ്ങളാണ് . ഉപയോഗമില്ലത്ത വിവരങ്ങളെ നോയ്‌സ് (NOISE ) എന്ന് പറയുന്നു . ഒരാളിന്റെ ശബ്ദം മൈക്രോഫോണിലൂടെ പിടിച്ചെടുത്തു 8 കിലോഹെർട്സ് ആവൃതിയിൽ സാമ്പിൾ ചെയ്തു 8 ബിറ്റ്‌സ് / സാമ്പിൾ നിരക്കിൽ ഡിജിറ്റൽ വൽക്കരണം ചെയ്‌താൽ സെക്കൻഡിൽ 64 കിലോബിറ്റ് നിരക്കിൽ ഡാറ്റ ലഭിക്കും . ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡിജിറ്റൽ ടെലിഫോൺ ചാനലിന്റെ ഡാറ്റ നിരക്ക് . കൂടുതൽ സങ്കീർണമായ സിഗ്നൽ പ്രോസസ്സിംഗ് രീതികൾ അവലംബിച്ചാൽ ഇതേ വിവരങ്ങളെ 9.6 കിലോബിറ്റ് നിരക്കിലോ 4.8 കിലോബിറ്റ് നിരക്കിലോ 2.4കിലോബിറ്റ് നിരക്കിലോ വരെ വിനിമയം ചെയാം . നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ഡാറ്റ നിർമിക്കുന്നു . നാം കീബോഡിൽ വിരൽ അമർത്തുമ്പോഴും , ക്യാമറയിൽ ഒരു ചിത്രം എടുക്കുന്പോഴും വീഡിയോ നിര്മിക്കുമ്പോഴും ഡാറ്റ നിര്മിക്കപ്പെടുന്നു . ഇങ്ങനെ നിർമിക്കപ്പെടുന്ന ഡാറ്റ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നത് സ്പെക്ട്രത്തിലൂടെയാണെന്ന് പറയാം . ഇതാണ് ഡാറ്റയും സ്പെക്ട്രവും തമ്മിലുള്ള ബന്ധം . ഡാറ്റയെ സ്പെക്ട്രത്തിലൂടെ പ്രവഹിപ്പിക്കണമെങ്കിൽ അനേകം ഗണിത ഓപ്പറേഷനുകൾ നടത്തേണ്ടിവരും ഈ ഗണിത പ്രക്രിയകളെ പൊതുവിൽ സിഗ്നൽ പ്രോസസ്സിംഗ് എന്ന് പറയുന്നു . മഹാ ഗണിതജ്ഞരായ പിയറി സൈമൺ ലാപ്ലാസും, ജോസെഫ് ഫ്യൂരിയറും തിരികൊളുത്തിയ പാതയിൽ ഉരുത്തിരിഞ്ഞ പ്രക്രിയകളിലൂടെയാണ് ഡാറ്റയേയും സ്പെക്ട്രത്തെയും സംയോജിപ്പിച്ചു മനുഷ്യോപകാരപ്രദനമായ വാർത്താവിനിമയ സങ്കേതങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് .

ഒരു സാധാരണക്കാക്കരന് മനസ്സിലാകും എന്ന പ്രതീക്ഷയിലാണ് ഈ ലേഖനം എഴുതിയിരിക്കുന്നത് . അതിനാ ൽ തന്നെ സാങ്കേതിക വസ്തുതകൾ സാമാന്യ വൽക്കരിച്ചാണ് എഴുതിയിരിക്കുന്നത്
--

Image :frequency bands a screenshot from wikipedia

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *