മഹാനായ അലെക്സാണ്ടെർ ചക്രവര്തികും ദി ഗ്രേറ്റ്‌ ചെങ്കിസ് ഖാനുമോപ്പം പരാമർശിക്കപ്പെടേണ്ട വ്യക്തിത്വം ആണ് ഹനിബളിന്റെതും. യുദ്ധതന്ത്രങ്ങളിൽ അവർക്കൊപ്പമൊ ഒരു പക്ഷെ അവരെക്കാൾ ഒരു പടി മുകളിലോ ആണ് ഹനിബളിന്റെ സ്ഥാനം. ആഫ്രിക്കയുടെ വടക്കേ മുനമ്പിലുള്ള കാർത്തേജിൽ BC 247ൽ കാർത്തജീനിയൻ ജെനെറലായിരുന്ന ഹാമിൽകർ ബാർകയുടെയും അദ്ദേഹത്തിന്റെ സ്‌പെയിൻകാരി ഭാര്യയുടെയും മൂത്തപുത്രനായി ഹാനിബൾ ബാർക ജനിച്ചു. കാർത്തേജ് പുരാതന മെഡിറ്ററേനിയനിലെ ഏറ്റവും സമ്പന്ന നഗരവും പ്രധാനപ്പെട്ട തുറമുഖവുമായിരുന്നു. ഹാനിബൾ ജനിക്കുന്ന കാലത്ത് കാർത്തേജ് ഒന്നാം പ്യുണിക് യുദ്ധത്തിൽ റോമിനോട് പരാജയപ്പെട്ട് ഒരു ആഭ്യന്തരയുദ്ധത്തിന്റെ വക്കിലായിരുന്നു, തന്നെയുമല്ല കാർത്തേജിന്റെ ഏറ്റവും പ്രധാന പ്രവിശ്യകളായിരുന്ന സിസിലിയും സാർദീനിയയും കോഴ്സികയും റോമാ സാമ്രാജ്യത്തിന്റെ അധീനതയിൽ ആകുകയും ചെയ്തു. കാർത്തെജിനു നഷ്ടമായ പ്രവിശ്യകൾക്ക് പകരമായി ഇന്നത്തെ സ്പെയിനിന്റെയും പൊർചുഗലിന്റെയും ഭാഗമായ ഐബീരിയൻ പെനിൻസുല പിടിക്കാനായി ഹമിൽകർ അന്ന് പത്തുവയസുകാരൻ ആയിരുന്ന ഹനിബളും ആയി BC 237ൽ യാത്രയായി,ഐബീരിയയിലെ ഏതാനം ചെറു പ്രവിശ്യകൾ പിടിചെടുതെങ്കിലും 229ൽ ഹമിൽകർ മരണമടഞ്ഞു തുടർന്ന് അദ്ദേഹത്തിന്റെ മരുമകനായിരുന്ന ഹസട്രുബൽ അധികാരമേറ്റെടുത്തു, എന്നാൽ 221ൽ ഹസട്രുബൽ കൊല്ലപ്പെട്ടതിനെതുടർന്നു ഹനിബൾ കാർതെജിന്റെ ജെനെറലായി സ്ഥാനമേറ്റു. തുടർന്ന് ഏതാനും റോമൻ പ്രവിശ്യകൾ അദ്ദേഹം പിടിച്ചെടുത്തു, ഇതു റോമാ സാമ്രാജ്യത്തെ പ്രകോപിപ്പിക്കുകയും അവർ കാർതെജിലെ ഗവെണ്‍മെന്റിനോട് ഹനിബളിനെ ജെനെറൽ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു (കാർത്തെജിയൻ ഗവെണ്‍മെന്റ് പടലപ്പിണക്കങ്ങളും അഴിമതിയുംകൊണ്ട് പ്രശസ്തമായിരുന്നു). തന്റെ ജെനെറൽ സ്ഥാനത്തെപ്പറ്റി കാർത്തെജും റോമും തമ്മിൽ ചർച്ചകൾ നടക്കുമ്പോഴും ഹാനിബൾ തന്റെ പടയോട്ടങ്ങൾ തുടര്ന്നു, അനിയനെ ഐബീരിയൻ സേനയുടെ ചുമതല എല്പ്പിച്ചതിനു ശേഷം ഹാനിബൾ ഇറ്റലിയിലെക്കു പടനയിച്ചു. ഈ വാർത്തയറിഞ്ഞതോടെ റോം കാർതെജുമായി രണ്ടാം പ്യുനിക് യുദ്ധം പ്രഘ്യാപിച്ചു. തുടർന്ന് അദ്ദേഹം 50000 കാലാൾ പടയും 9000 കുതിരപടയും 37 ആനകളും ഉൾപ്പെടുന്ന തന്റെ സൈന്യവുമായി പിറിനീസ് പർവതനിര കടക്കുകയും വലിയ ഫെറികളിൽ തന്റെ സൈന്യത്തെ റോണ്‍ നദിക്കപ്പുറത്തെത്തിക്കുകയും ചെയ്തു, പക്ഷെ അപ്രതീക്ഷിതമായി വന്ന മഞ്ഞുകാലം അദ്ദേഹത്തിന്റെ സൈനിക നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചു. കനത്ത മഞ്ഞിൽ ഹനിബൾ ദുർഘടമായ ആൽപ്സ് പർവതനിര മറികടെന്നെങ്കിലും അദ്ദേഹത്തിന്റെ സൈന്യത്തിൽ അവശേഷിച്ചത് 38000 കാലാൾ പടയും 8000 കുതിരപടയും വിരലിലെണ്ണാവുന്ന ആനകളും മാത്രമായിരുന്നു. തുടർന്ന് റോമിലേക്കുള്ള യാത്രക്കിടയ്ക്കു അദ്ദേഹം റോമിന്റെ ശത്രുകളായിരുന്ന ഘൌളുകളെ കണ്ടുമുട്ടുകയും 14000 ഘൌളുകൾ ഹനിബളിന്റെ സൈന്യത്തിൽ ചേരുകയും ചെയ്തു. ട്രിബിയൻ നദീതീരത്തുവച്ച് റോമിന്റെ ഒരു സേനയെ കീഴടക്കി മുന്നോട്ടു നീങ്ങിയ അദ്ദേഹം ട്രാസിമീൻ തടാകകരയിൽ വെച്ച് 25000ത്തോളം വരുന്ന റോമൻ സൈന്യത്തെ കീഴടക്കുകയും റോമിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു ലീജിയനുകളെയും അവരെ നയിച്ചിരുന്ന ഗയസ് ഫ്ലമിനിയസ് എന്നാ ജെനെറലിനെയും വകവരുത്തുകയും ചെയ്തു. 216 BC യിൽ റോമിന്റെ പ്രധാന സൈന്യം ഹനിബളിന്റെ സേനയുമായി കാനെയിൽ വെച്ച് കണ്ടുമുട്ടി. റോമിന്റെ ഏറ്റവും മികച്ച 80000ത്തോളം വരുന്ന പടയാളികളെ തന്റെ 60000അംഗങ്ങളുള്ള തട്ടിക്കൂട്ട് സേനയുമായി നേരിടുകയും റോമിന്റെ പേരുകേട്ട സൈന്യദളങ്ങളെ കാലപുരിക്കയക്കുകയും ചെയ്തു. battle of cannae എക്കാലത്തെയും ഏറ്റവും മികച്ച യുദ്ധനീക്കങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അർദ്ധചന്ദ്രാകൃതിയിൽ പടയെ വിന്യസിച്ചു റോമൻ സേനയെ വളഞ്ഞിട്ട് കശാപ്പു ചെയ്യുകയായിരുന്നു ഹനിബളിന്റെ സൈന്യം ചെയ്തത്. കാനെയിലെ വിജയത്തിന് ശേഷം റോം പിടിക്കാനായി കുറച്ചു സേനയെ അയച്ചുതരാൻ അദ്ദേഹം കാർതെജിനോട്‌ ആവശ്യപ്പെട്ടെങ്കിലും കാത്തിരിക്കാനായിരുന്നു അവരുടെ മറുപടി. തുടർന്ന് ഏതാണ്ട് പതിനഞ്ച് വര്ഷത്തോളം reinforcements പ്രതീക്ഷിച്ചു അദ്ദേഹം ഇറ്റലിയിലെ വിവിധപ്രവിശ്യകളിലൂടെ നീങ്ങുകയും അനേകം യുദ്ധങ്ങൾ നടത്തുകയും ചെയ്തു. റോമാനഗരം പിടിച്ചെടുക്കാനുള്ള ശേഷി അദ്ദേഹത്തിന്റെ സൈന്യതിനുണ്ടായിരുന്നില്ലെങ്കിലും ഏർപ്പെട്ട യുദ്ധങ്ങളിലോന്നും അദ്ദേഹത്തെ കീഴ്പെടുത്താൻ അവര്ക്ക് കഴിഞ്ഞില്ല. തുടർച്ചയായ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ റോമൻ സെനെറ്റ് അവരുടെ സർവസൈന്യാധിപനായിരുന്ന സിപിയോയെ കാർത്തെജ് പിടിക്കനയച്ചു, തുടർന്ന് കാർത്തെജിയൻ ഗവെണ്‍മെന്റ് ഹനിബളിനെ ഇറ്റലിയിൽ നിന്നും തിരിച്ചു വിളിക്കുകയും തുടർന്ന് 202 BCയിൽ സമയിൽ വെച്ചുനടന്ന യുദ്ധത്തിൽ തന്റെ പരിക്ഷീണിതരായ സൈന്യവുമായി സിപിയോയെ നേരിട്ട ഹനിബൾ പരാജയമടഞ്ഞു. റോമൻ സൈന്യം കാർത്തെജ് ചുട്ടുചാംബലാക്കുകയും ചെടികളൊന്നും വളരാതിരിക്കാനായി ഭൂമി മുഴുവൻ ഉപ്പുവിതറുകയും ചെയതു, തന്നെയുമല്ല ഇനിയൊരിക്കലും യുദ്ധം ചെയ്യില്ല എന്ന സന്ധിയിലും കാർതെജിനു ഒപ്പുവെയ്ക്കെണ്ടതായി വന്നു. തുടർന്ന് ഹനിബൾ കാർതെജിയൻ പ്രവിശ്യകളുടെ magistrate ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വര്ദ്ധിച്ചുവരുന്ന സ്വാധീനത്തെ ഭയന്ന് റോമൻ ഭരണകൂടം അദ്ദേഹത്തെ എഫെസോസിലേക്ക് നാടുകടത്തി. അവിടെവച്ചു സിറിയൻ രാജാവായിരുന്ന അന്തിയോക്കസ് അദ്ദേഹത്തെ സ്വീകരിച്ചെങ്കിലും റോമൻ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ഹനിബൾ അർമെനിയയിലെക്കും അവിടെനിന്നു മറ്റു പലരാജ്യങ്ങളിലെക്കും നീങ്ങി. അദ്ദേഹം എത്തിയ രാജ്യങ്ങളിലെയെല്ലാം സേനയെ അദ്ദേഹം സഹായിക്കുകയും അനേകം യുധവിജയങ്ങൾ നേടികൊടുക്കുകയും ചെയ്തു. അദ്ദേഹം അവസാനം അഭയം തേടിയ രാജ്യമായ ബിത്നിയയിലെ രാജാവ് ഹനിബളിനെ റോമൻ സേനയ്ക്ക് കൈമാറാൻ തീരുമാനിച്ചതിനെ തുടർന്ന് തന്റെ 70ആം വയസിൽ അദ്ദേഹം വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെയായിരുന്നു”Let us relieve the Romans from the anxiety they have so long experienced, since they think it tries their patience too much to wait for an old man’s death. റോമൻ റിപബ്ലിക് നേരിടേണ്ടി വന്ന ഏറ്റവും കരുത്തനായ പ്രതിയോഗിയായിരുന്നു ഹനിബൾ, മികച്ച യുധതന്ത്രഞ്ഞനും സൈനിക നീക്കങ്ങളിൽ അഗ്രഗണ്യനുമായിരുന്ന അദ്ദേഹത്തെ ലോകം കണ്ട ഏറ്റവും മികച്ച സൈന്യാധിപന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു. തന്റെ രാജ്യത്തുനിന്ന് ആവശ്യമുള്ള reinforcements കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ യുറോപിന്റെ ചരിത്രം ഹനിബൾ മാററി എഴുതിയേനെ.

=============

Added By Julius Manuel

=============

ദക്ഷിണ ഇറ്റലിയിലെ Campania എന്നസ്ഥലത്തെ ഒരു മലയിടുക്കില്‍ ഒരുനാള്‍ ഹാനിബളിന്റെ സൈന്യം കുടുങ്ങി പോയി . ഉയര്‍ന്ന മല നിരകളില്‍ നില ഉറപ്പിച്ചിരുന്ന ശത്രു സൈന്യത്തിന്റെ കണ്ണുവെട്ടിച്ചു രക്ഷപെടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു . ഹാനിബാള്‍ രാത്രിവരെ ക്ഷമിച്ചു. പകല്‍ സമയം അവര്‍ വളരെയധികം കാട്ടാടുകളെ പിടിച്ചിരുന്നു. രാത്രിയില്‍ ഈ ആടുകളുടെ കൊമ്പുകളില്‍ തീ പന്തങ്ങള്‍ കത്തിച്ച് വെച്ച് അവയെ താഴ് വരയിലേക്ക് ഓടിച്ചു വിട്ടു. . അത് ഹാനിബാളിന്റെ സൈന്യം നീങ്ങുന്നതാണെന്നു തെറ്റിദ്ധരിച്ചു ശത്രു സൈന്യം ” ആടുകളെ ” നേരിടാന്‍ സമതലത്തിലേക്ക് ഇറങ്ങി വന്നതക്കത്തിന് ഹാനിബാളും സൈന്യവും ഇരുളിന്‍റെ മറവില്‍ അവിടെനിന്നും രക്ഷപെട്ടു

 

ഹാനിബാളും eumenes ഉം ആയുള്ള കടല്‍ യുദ്ധം രസകരമാണ് . ഹാനിബാളിന്റെ സൈന്യം എണ്ണത്തില്‍ വളരെ കുറവായിരുന്നു. ജയിക്കുവാന്‍ ഏതു തന്ത്രവും പയറ്റുന്ന ഹാനിബാള്‍ ഇവിടെയും രസകരമായ ഒരു ട്രിക്ക് പ്രയോഗിച്ചു . ആദ്യം ശത്രു രാജാവിന്‍റെ കപ്പല്‍ ഏതെന്നു തിരിച്ചറിയുകയായിരുന്നു പ്രധാന കടമ്പ . അതിനായി ഹാനിബാള്‍ ഒരു ദൂതനെ ശത്രു രാജാവിനു നേരിട്ട് ഒരു സന്ദേശം അറിയിക്കാനുണ്ട് എന്ന മട്ടില്‍ ഒരുചെറുബോട്ടില്‍ ശത്രുകപ്പലുകളുടെ ഇടയിലേക്ക് അയച്ചു. രാജാവിനെമാത്രം കാണുകയുള്ളൂ എന്ന് ശാട്യം പിടിച്ച ദൂതന്‍റെ ബോട്ട് അവര്‍ രാജാവ് ഉള്ള കപ്പലിന്റെ അടുക്കലേക്ക്‌ നയിച്ചു. അത് മതിയല്ലോ ഏതു കപ്പലില്‍ ആണ് ശത്രു രാജാവ് എന്ന് ഹാനിബളിനു മനസ്സില്‍ ആക്കാന്‍! . തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ശത്രു രാജാവിന്‍റെ കപ്പല്‍ തിരഞ്ഞു പിടിച്ചു ആക്രമിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു . പിന്നെയായിരുന്നു അടുത്ത തന്ത്രം.. ശത്രു കപ്പലുകളുടെ വളരെ അടുത്തേക്ക് കപ്പല്‍ പായിച്ച ഹാനിബളിന്റെ സൈനികര്‍ അവര്‍ നേരത്തെ കരുതിയിരുന്ന മണ്ണുകുപ്പികള്‍ അവരുടെ കപ്പലിലേക്ക് എറിഞ്ഞു. അതില്‍ മുഴുവനും വിഷപ്പാമ്പുകള്‍ ആയിരുന്നു ! അടുത്ത കപ്പലില്‍ ഉള്ള ശത്രുവിനെയും സ്വന്തം കപ്പില്‍ഉള്ള വിഷപ്പാമ്ബുകളെയും എങ്ങിനെ നേരിടണം എന്നറിയാതെ ശത്രുക്കള്‍ കപ്പല്‍ ഉപക്ഷിച്ചു ചെറു തോണികളില്‍ രക്ഷപെട്ടു . കപ്പലുകളുടെ എണ്ണം കുറവായിരുന്ന ഹാനിബാളിന്റെ സൈന്യം ഉപേക്ഷിക്കപെട്ട ശത്രുകപ്പലുകള്‍ ഉപയോഗിച്ച് വീണ്ടും അതിശക്തമായി യുദ്ധംതുടര്‍ന്നു!!!

==============

Leave a Reply

Your email address will not be published. Required fields are marked *