2001 മാർച്ചിൽ ഇന്റർനെറ്റിൽ രസകരമായ ഒരു പരസ്യമുണ്ടായിരുന്നു. 18 നും 30 നും ഇടയിൽ നല്ല ആരോഗ്യമുള്ള ഒരാളെ വെട്ടിനുറുക്കി തിന്നാൻ ആഗ്രഹമുണ്ട്
താത്പര്യമുള്ളവർ ബന്ധപ്പെടുക!.

പലരും ആ പരസ്യത്തിനു പ്രതികരിച്ചെങ്കിലും , പിൻവാങ്ങി. അതിനു തയ്യാറായി ഒരാൾ വരുകയും ചെയ്തു!.

കൊന്നുതിന്നുവാൻ താത്പര്യം പ്രകടിപ്പിച്ച് പരസ്യം കൊടുത്തയാളുടെ പേര് അർമിൻ മീവെസ്‌ . കൊല്ലപ്പെടുവാൻ താത്പര്യം പ്രകടിപ്പിച്ച് വന്ന മഹാന്റെ പേര് ബെന്ഡ് ജുർഗൻ അര്മാണ്ടോ ബ്രാന്ടെസ്!. ബെർലിൽനിലെ ഒരു എഞ്ചിനീയർ ആയിരുന്നു ബ്രാന്ടെസ്.

2001 മാർച്ച് 9 നു മീവെസിന്റെ രോട്ടന്ബെര്ഗിലെ വീട്ടിൽ അവർ കണ്ടുമുട്ടി. ഒരു വീഡിയോ ടേപ്പ് തയ്യാറാക്കി. ആ വീഡിയോ ദൃശ്യം ഇങ്ങനെയായിരുന്നു. ബ്രാന്ടെസ് മീവേസിനോദ് തന്റെ ലിംഗം കടിച്ചു പറിച്ച് എടുക്കണമെന്നു നിർദേശിച്ചു!. മരിക്കുന്നതിനു മുമ്പ് ബ്രാന്ടെസിന്റെ ലിംഗം രണ്ടുപെര്ക്കും ഭക്ഷിക്കുവാനായിരുന്നു പരിപാടി. പക്ഷെ കാര്യം ഉദേശിച്ചപോലെ നടന്നില്ല!. മീവെസ്‌ ഒരു കത്തി ഉപയോഗിച്ച് ബ്രാന്ടെസിന്റെ ലിംഗം നീക്കം ചെയ്തു. ബ്രാന്ടെസ് തന്റെ ലിംഗത്തിന്റെ കുറച്ച് ഭാഗം പച്ചക്ക് കഴിച്ചു നോക്കാൻ തുടങ്ങിയെങ്കിലും അത് ബുദ്ധിമുട്ട് ആണെന്നുകണ്ട് ചവക്കാൻ ആരംഭിച്ചു.

മീവെസ്‌ തന്റെ പങ്ക് ഒരു പാനിൽ ഉപ്പും കുരുമുളകും വെളുത്തുള്ളിയും വൈനും ചേർത്ത് വറുത്തു. പിന്നീട് ബ്രന്ടെസിന്റെ കൊഴുപ്പ് ചേർത്ത് വറുക്കാൻ നോക്കി. എന്നാൽ ഉപയോപ്ഗിക്കാൻ പറ്റാത്ത വിധത്തിൽ അത് കരിഞ്ഞുപോയി!. അത് പിന്നീട് മുറിച്ച് തന്റെ പട്ടിക്ക് മീവെസ്‌ കൊടുത്തു!.
കോർട്ട് ഉധ്യൊഗസ്തർ ആ വീഡിയോ കണ്ടിരുന്നു. രക്തം നഷ്ടപ്പെട്ട് തീരെ ക്ഷീണിതനായ ബ്രാന്ടെസിനു തന്റെ ഇറച്ചി കഴിക്കാൻ മാത്രം ത്രാണി ഇല്ലായിരുന്നു!. ബ്രാന്ടെസ് രക്തത്തിൽ കുളിച്ച് കിടന്നപ്പോൾ മീവെസ്‌ 3 മണിക്കൂർ ഒരു സ്റ്റാർ ട്രെക്ക് ബുക്ക്‌ വായിച്ച് ഇരുന്നു!. മീവെസ്‌ നല്ലയളവിൽ മദ്യവും പെയിൻ കില്ലറുകളും 20 ഉറക്കഗുളികകളും ഒരു ബോട്ടിൽ പഴവർഗ്ഗങ്ങൾ ചേർത്തുള്ള വീര്യം കൂടിയ മദ്യവും ബ്രാന്ടെസിനു കൊടുത്തുകൊണ്ടിരുന്നു. അവസാനം ഒരു മരണ ചുംബനം കൊടുത്ത് മീവെസ്‌ ബ്രാന്ടെസിനെ കൊന്നു. ഇതിലേക്കായി ഒരു അറവു മുറി മീവെസ്‌ മുമ്പ് തീരത്തിരുന്നു!. കഴുത്തിൽ കത്തി കുത്തിയിരക്കിയാണ് മീവെസ്‌ ബ്രാന്ടെസിനെ കൊന്നത്.

ബ്രാന്ടെസിന്റെ മൃതദേഹം ഒരു ഇറച്ചി കൊളുത്തിൽ മീവെസ്‌ തൂക്കിയിട്ടു. നല്ലകട്ടിക്ക് ഇറച്ചി കഷണങ്ങൾ വാർന്നെടുത്തു. അസ്ഥികൾ ഗ്രയിണ്ട് ചെയ്തു പൊടിയാക്കി. മീവെസ്‌ ഇതെല്ലാം ഒരു 2 മണിക്കൂർ വീഡിയോ ആക്കിയിരുന്നു. തന്റെ ഫ്രീസറിൽ 20 കിലോയോളം ഇറച്ചി സൂക്ഷിച്ച് ഏകദേശം 10 മാസത്തോളം ബ്രാന്ടെസിന്റെ ഇറച്ചി കൊണ്ട് മീവെസ്‌ പുട്ടടിച്ചു!. പ്രോസിക്യൂട്ടര്മാരുടെ കാഴ്ചപ്പാടിൽ ആ പ്രവൃത്തികൊണ്ട് മീവെസ്‌ ലൈംഗിക സംതൃപ്തി നേടുകയാണ്‌ ഉണ്ടായത്.

മീവെസ്‌ പുതിയ പരസ്യം ഇന്റർനെറ്റിൽ ഇട്ടതിനെ തുടർന്ന് ഒരു വിദ്ധ്യാർത്തി പോലീസിൽ കാര്യങ്ങൾ അറിയിച്ചു. 2002 ഡിസംബറിൽ മീവ്സ് അറസ്റ്റിലായി. ഇന്റർ നെറ്റിൽ കൊലപാതകത്ത്തിന്റെ വിവരണം മീവെസ്‌ കൊടുത്തിരുന്നു. പോലീസ് വീഡിയോ ടേപ്പും ഇറച്ചിയുടെ അവശിഷ്ടവും കണ്ടെടുത്തു.

2004 ജനുവരി 30 നു മീവേസിനു നരഹത്യക്ക് 8 വര്ഷത്തെ ശിക്ഷ കിട്ടി ജയിലിലായി. മീവെസ്‌ ഒരു വെജിട്ടെരിയനായി മാറി. 2005 ഏപ്രിലിൽ ഒരു റീ ട്രയൽ നടന്നു. 2006 മെയ് 10 നു മീവേസിനു ആജീവനാന്ത തടവ്‌ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *