കിറ്റി ഫിഷർ ഉന്നത ശ്രേണിയിലുള്ള ഒരു വ്യഭിചാരിണിയായിരുന്നു. ലോകത്തിലെ ആദ്യത്തെ സെലിബ്രിറ്റി എന്ന് വേണമെങ്കിൽ അവളെ വിളിക്കാം!. ഫിഷർ ഒരു ഉന്നത കുല ജാതയോ, നടിയോ, പാട്ടുകാരിയോ ഒന്നുമായിരുന്നില്ല. എന്നിട്ടും അവൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.

1741 ജൂണ്‍ 1 നു കിറ്റി ഫിഷർ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു. ചില വിവരങ്ങൾ വച്ച് ഫിഷറൊരു milliner (തൊപ്പി ഉണ്ടാക്കുന്നവൾ) ആയിരുന്നു. കൗമാര കാലത്ത് തന്നെ പൊതുജന മദ്ധ്യത്തിലുള്ള അവളുടെ ഇമേജ് വളരെ ശ്രദ്ധാപൂർവ്വം ഫിഷർ സൃഷ്ടിച്ച് എടുത്തു. അതിനവൾക്ക് പ്രശസ്ത ചിത്രകാരനായ Sir Joshua Reynolds ന്റെയും മറ്റ് ചിത്രകാരന്മാരുടെയും സഹായം ലഭിച്ചു. ജോഷ്വ നിസ്സാരക്കാരനായിരുന്നില്ല. Royal Academy of Arts ന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപകനുമായിരുന്നു അയാൾ. ഗ്രേറ്റ് ബ്രിട്ടന്റെയും അയർലന്റിന്റെയും രാജാവായിരുന്ന ജോർജ് മൂന്നാമന്റെ കൈയ്യിൽ നിന്ന് നൈറ്റ് പദവി ലഭിച്ചയാൾ.

ഫിഷറിന്റെ സൌന്ദര്യവും ധൈര്യവും ആകർഷണീയതയും പല പത്രങ്ങളുടെയും മാഗസിനുകളുടെയും ശ്രദ്ധക്ക് പാത്രമായി. ആ മാധ്യമ ശ്രദ്ധ അവളുടെ പ്രശസ്തിക്ക് മാറ്റ് കൂട്ടി. അവളുടെ ജീവിതം മാധ്യമ ശ്രദ്ധയുടെയും പ്രശസ്തിയുടെയും ഉത്തമ ഉദാഹരണമാണ്. Commodore Augustus Keppel അല്ലെങ്കിൽ Lieutenant-General (then Ensign) Anthony George Martin എന്നിവർ ഫിഷറിനെ ലണ്ടനിലെ ഉന്നത ശ്രേണി യിലുള്ളവരുമായി ബന്ധപ്പെടുത്തി. അവരുമായുള്ള ബന്ധങ്ങളുടെ പേരിൽ അവളുടെ പ്രശസ്തി പിന്നെയും വർദ്ധിച്ചു. അവളുടെ വസ്ത്രധാരണ രീതിയും ആകാരവും എല്ലായിടത്തും ചർച്ച ചെയ്യപ്പെട്ടു. പലരും അവളെ അനുകരിച്ചു. ജോഷ്വ വരച്ച പല ചിത്രങ്ങൾ കൊണ്ടും മാധ്യമങ്ങൾ നിറഞ്ഞു. അതിൽ പലതും ആഭാസ രൂപേണ യുള്ളതും കളിയാക്കിക്കൊണ്ടുള്ളതുമായിരുന്നു!. അതിലൊന്ന് ജോഷ്വ എന്ഗ്രേവ് ചെയ്ത ക്ലിയോപാട്രയുടെ ( Cleopatra Dissolving the Pearl ) ഒരു ചിത്രമായിരുന്നു. അതിന്റെ ആയിരക്കണക്കിന് കോപ്പികൾ ആരാധകർ വാങ്ങിച്ചുകൂട്ടി!. അവൾ ഗ്ലാമറിന്റെ ലോകത്ത് ഒരു ചരിത്രമായി!.

എന്നാൽ ഫിഷറിനെ ലോകപ്രശസ്തിയിൽ എത്തിച്ച ഒരു സംഭവം ഉണ്ടായി. അത് രസകരമായ ഒരു സംഭവമാണ്. 1759 ൽ കിറ്റി ഫിഷർ ഒരു കുതിരപ്പുറത്ത് പബ്ലിക് പാർക്കിലൂടെ യാത്ര ചെയ്യുമ്പോൾ താഴെ വീണു. സ്ഥാനം തെറ്റിക്കിടന്ന വസ്ത്രം അവൾക്ക് പെട്ടന്നൊരു കുപ്രസിദ്ധി ഉണ്ടാക്കിക്കൊടുത്തു. കാരണം അവൾ അടിവസ്ത്രം ഉപയോഗിച്ചിട്ടില്ലായിരുന്നു!. കിറ്റി ഫിഷർ മോശക്കാരിയായിരുന്നില്ല. അവൾ അതും വിറ്റ് കാശാക്കി!. അവൾ ആ സംഭവം ജോഷ്വയെ ക്കൊണ്ട് ഒരു പോർട്രെയിറ്റ് ആക്കി മാറ്റി. അതിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറുപ്പക്കാർക്ക് വിറ്റ് കാശാക്കി( നിർഭാഗ്യവശാൽ നെറ്റിൽ തപ്പിയെങ്കിലും എനിക്ക് കിട്ടിയില്ല!). കിറ്റി ഫിഷറിന്റെ പ്രശസ്തി യൂറോപ്പ് മുഴുവനായി.

1763 ൽ ജിയക്കാമോ കാസനോവ (കാമിനികളുടെ കൂട്ടുകാരൻ, സാഹസികൻ, എഴുത്തുകാരൻ ) ലണ്ടൻ സന്ദർശിച്ചപ്പോൾ കിറ്റിയെ കണ്ടുമുട്ടി. ജിയകൊമോ കാസനോവയുടെ വാക്കുകളിൽ പറഞ്ഞാൽ ” ഉജ്ജ്വലവും പ്രൌഡ ഗഭീരവുമായിരുന്നു ഫിഷറിന്റെ വസ്ത്രധാരണം. അതിശയോക്തിയോടുകൂടി പറയുകയല്ല, 500000 ഫ്രാങ്ക് വിലമതിക്കുന്ന ഡയമണ്ടുകൾ അവൾ ധരിച്ചിരുന്നു!. Goudar എന്നോട് പറഞ്ഞു , അവളെ ആവശ്യമുണ്ടെങ്കിൽ 10 ഗിനിയക്ക് കിട്ടുമെന്ന്!”. കിറ്റിക്ക് ഇറ്റാലിയൻ ഭാക്ഷ അറിയാത്തതുകാരണം കാസനോവ ഒഴിവായിയെന്നു പറയുന്നു ( ഒടുക്കത്തെ നുണയായിരിക്കും. കിറ്റിയുടെ പ്രശസ്തിയിൽ പങ്കുപറ്റാൻ കാസനോവ വെറുതെ എഴുതി പിടിപ്പിച്ചതായിരിക്കും). 1000 ഗിനിയ നോട്ട് ഒരു സ്ലൈസ് ബ്രെഡിന്റെയും വെണ്ണയുടെയും കൂടെ കിറ്റി കഴിച്ചതായി ആരോ പറഞ്ഞതായി കാസനോവ എഴുതി പിടിപ്പിച്ചു. കിറ്റിയുടെ ചിത്രങ്ങൾ വേറെ പല പ്രശസ്തരും വരച്ചു.

1766 ഒക്ടോബർ 25 നു കിറ്റി ഉന്നത കുലജാതനായ ജോണ്‍ നോറിസിനെ വിവാഹം കഴിച്ചു. 1767 മാർച്ച് 10 നു മരിച്ചു.
വസൂരി പിടിച്ചാനെന്നും സൌന്ദര്യ വർദ്ധക സാധനങ്ങളിലുള്ള കറുത്തീയം വിഷബാധയേറ്റാനെന്നും പറയപ്പെടുന്നു.
Benenden churchyard ൽ അവളുടെ ഏറ്റവും നല്ല ബോൾ ഗൌണ്‍ ധരിപ്പിച്ച് അവളെ അടക്കം ചെയ്തു. അങ്ങനെ ആദ്യത്തെ സെലിബ്രിറ്റി കാലയവനികക്കുള്ളിൽ മറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *