Collecting knowledge For you !

HST യുടെ കുപ്രസിദ്ധിയും സുപ്രസിദ്ധിയും.

By:
Posted: April 28, 2018
Category: Science
Comments: 0
download palathully android app ! >>>> Get!

HST യുടെ കുപ്രസിദ്ധിയും സുപ്രസിദ്ധിയും.
മൂന്നാം ഭാഗം,
2015 ഏപ്രിൽ 24ന് 25 വർഷം തികച്ച ഹബ്ബിളിന്റെ നേട്ടങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് കണ്ടുപിടുത്തങ്ങൾ.
1= 1990നു മുൻപ് പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം ആയിരത്തിനും രണ്ടായിരം കോടി വർഷങ്ങൾക്കിടയിലാണെന്നാണ് കരുതിയിരുന്നത്. ഹബ്ബിളിന്റെ, പ്രപഞ്ചത്തിലെ അഗാധയിലേക്കുള്ള നിരീക്ഷണത്തിൽ നിന്നും മനസിലായത് പ്രപഞ്ചത്തിന് 1300 നും 1400 നും കോടി വർഷങ്ങൾക്കിടയിലാണെന്ന് മനസിലായി.ഏകദേശം 1380 കോടി വർഷം.

2= ഗാലക്സികളുടെ നടുക്ക് തമോദ്വാരങ്ങൾ ഉണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ. തമോദ്വാരത്തിന്റെ വലിപ്പവും ഗാലക്സികളുടെ നടുക്കുള്ള മുഴയുടെ വലിപ്പവും തമ്മിലുള്ള ബന്ധവും ഹബ്ബിളിന്റെ നിരീക്ഷണത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.

3= സൗരയൂഥത്തിന് പുറത്തുള്ള ആദ്യത്തെ ബാഹ്യ ഗ്രഹമായ 'ഫോമാൻ ഹോട്ട് ' നിരീക്ഷിച്ചതും ഫോട്ടോ എടുത്തതും ഹബ്ബിളാണ്.

4= പ്രപഞ്ചത്തിന്റെ വികാസം സാവധാനത്തിലാകുമെന്നാണ് ശാസ്ത്രം കരുതിയത്. എന്നാൽ വികാസം വർധിക്കുകയാണ് എന്നാണ് ഹബ്ബിളിന്റെ കണ്ടെത്തൽ.ഇതിനാവശ്യമായ ഊർജം എവിടെ നിന്നെന്ന് ശാസ്ത്രത്തിനറിയില്ല. ദൃശ്വ സാധ്യമല്ലാത്ത ഇതിനെ ശ്യാമോർജം എന്നു വിളിക്കുന്നു. പ്രപഞ്ചത്തിലെ 68% വും ശ്യാമോർജമാണെന്ന് കരുതുന്നു.

5= ഗാലക്സികളിലെ കൂറ്റൻ നക്ഷത്രങ്ങളിലെ അന്ത്യത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. കൂറ്റൻ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ച് തകർന്നടിയുബോൾ ഉൽസർജിക്കുന്ന ഗാമാറേ വിസ്ഫോടനത്തെക്കുറിച്ച് വ്യക്തമായത് ഹബ്ബിളിലൂടെയാണ്.
*ഹബ്ബിളിന്റെ ഏതാനും ദൃശ്യവിസ്മയങ്ങൾ*
ചിത്രം 1
ഭൂമിയിൽ നിന്ന് 30 കോടി പ്രകാശവർഷം അകലെയുള്ള ആൻഡ്രൊമിഡ നക്ഷത്രക്കൂട്ടത്തിലെ Arp 273 എന്ന ഗാലക്സിയാണിത്. മുകളിലത്തെ ഗാലക്സിയുടെ ഉലച്ചിൽ താഴത്തെ ചെറിയ ഗാലക്സി മൂലമാണെന്ന് കരുതുന്നു.ചെറിയ ഗാലക്സി വലിയ ഗാലക്സിയിൽ കൂട്ടി കടന്നുപോയതായും കരുതുന്നു.
ചിത്രം 2
8000 പ്രകാശവർഷം അകലെയുള്ള ഈ നെബുലയയ്ക്ക് മണൽ ഘടികാരത്തിന്റെ ആകൃതിയുള്ളതിനാൽ മണൽ ഘടികാര നെബുല എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രം 3
നക്ഷത്രങ്ങൾ ജനിക്കുന്ന ഗർഭപാത്രങ്ങളെന്ന് പറയപ്പെടുന്ന അന്തർതാരാപഥങ്ങളിലെ ഹൈഡ്രജൻ മേഘങ്ങളാണിത്.സൗരയൂഥത്തിൽ നിന്ന് 7000 പ്രകാശവർഷം അകലെയുള്ള സെർപ്പൻസ് നക്ഷത്ര കൂട്ടത്തിലെ ഈഗിൾ നെബുലയിലാണ്.
ചിത്രം 4
1994 ൽ ഷൂമാക്കർ ലെവി 9 എന്ന വാൽനക്ഷത്രം വ്യാഴത്തിൽ കൂട്ടിയിടിച്ചുണ്ടായ കറുത്തപാടുകൾ പകർത്തിയത് ഹബ്ബിളാണ്.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *