നാസി ഹ്യൂമൻ എക്സ്പെരിമെന്റെഷൻ തുടർച്ചയായി തടവുകാരിൽ നടത്തിവന്ന മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മെഡിക്കൽ പരീക്ഷണങ്ങളാണ്. കൂടുതലും ജൂദന്മാരാണ് ആ പരീക്ഷണത്തിനു വിധേയരായത്. കുട്ടികൾ പോലും അതിൽ പെട്ടിരുന്നു!.

സോവിയറ്റ് യുദ്ധത്തടവുകാർ , റൊമാനി, സിന്റി, പോളിഷ്, അംഗവൈകല്യമുള്ള ജർമ്മൻകാര് എന്നിവരും ആ പദ്ധതിയിൽ പെട്ടിരുന്നു. 1940 കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ കൊൻസെന്റ്രെഷൻ ക്യാമ്പുകളിലാണ് ആ പൈശാചികത അരങ്ങേറിയത്. തടവുകാരുടെ അനുവാദമില്ലാതെ നിർബന്ധിതമായി അതിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു.

ഈ പരീക്ഷണങ്ങൾ പ്രധാനമായും മരണത്തിലേക്കും മാനസികാഘാതത്തിലെക്കും ശാരീരിക വൈകല്യങ്ങളിലെക്കും പരിപൂർണമായ കഴിവുകേടിലേക്കും തടവുകാരെ എത്തിച്ചു.
Eduard Wirths ,Aribert Heim ,Carl Værnet എന്നിവരാണ് ആ പരീക്ഷണങ്ങൾക്ക് നേതൃത്വം വഹിച്ചത്. യുദ്ധാനന്തരം ഈ കുറ്റകൃത്യങ്ങൾ Doctors’ Trial, എന്നറിയപ്പെട്ടു. Nuremberg Code of medical ethics വികസനത്തിലേക്ക് നയിച്ചതും ഈ സംഭവമാണ്.

1. Experiments on twins
ഓഷ് വിറ്റ്സ് ക്യാമ്പിലാണ് ഈ പൈശാചിക പ്രവൃത്തി പ്രധാനമായും അരങ്ങേറിയത്. ഇരട്ടകളിലെ സാദൃശ്യവും വ്യതിയാനങ്ങളും പഠനവും ആയിരുന്നു ഇതിന്റെ ലക്‌ഷ്യം. ജോസെഫ് മെന്ഗലെ ആയിരുന്നു ഇതിന്റെ ലീഡർ. 1943 നും 1944 നും ഇടയിൽ 1500 ജോഡി ഇരട്ടകളിലാണ് ഈ പരീക്ഷണം നടന്നത്. 200 പേര് മരണത്തെ അതിജീവിച്ചു!. പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ ബാരക്കുകളിൽ അവരെ സൂക്ഷിച്ചു. കണ്ണുകളിൽ കളറുകൾ കുത്തിവച്ച് മാറ്റം വരുന്നുണ്ടോ എന്ന് നോക്കുക, ഇരട്ടകളെ തമ്മിൽ തുന്നിചേർത്ത് conjoined twins നെ സൃഷ്ടിക്കാൻ പറ്റുമോ എന്നിവയായിരുന്നു ആ പരീക്ഷണങ്ങൾ!.

2. Bone, muscle, and nerve transplantation experiments
റാവൻസ് ബ്രെക്ക് കൊണ്സെൻട്രേഷൻ ക്യാമ്പിൽ സെപ്റ്റംബർ 1942 നും ഡിസംബർ 1944 നും ഇടയിൽ ജർമ്മൻ ആംഡ് ഫോഴ്സിന് വേണ്ടിയായിരുന്നു ഈ പരീക്ഷണങ്ങൾ നടന്നത്. എല്ല്, പേശി എന്നിവയെപറ്റി പഠിക്കുക, ഞരമ്പ് പുനസൃഷ്ടിക്കുക, ഒരു മനുഷ്യന്റെ എല്ല് മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുക മുതലായ ഓപ്പറേഷനുകൾ അനസ്തേഷ്യയുടെ സഹായമില്ലാതെ ചെയ്യുന്ന പൈശാചിക പ്രവൃത്തിയായിരുന്നു ഇത്!. ഇതിന്റെ ഫലം ഭീകരമായ വേദനയും ശാരീരികമായ വൈകല്യവും പരിപൂർണ്ണമായ ശാരീരികമായ കഴിവുകെടുമായിരുന്നു.

3. Head injury experiments
1942 പകുതിയോടെ പോളണ്ടിലെ Baranowicze ൽ അറിയപ്പെടുന്ന ഒരു Nazi SD Security Service ഓഫീസറുടെ വീടിനു പുറകിലുള്ള ഒരു ചെറിയ ബിൽടിങ്ങിലായിരുന്നു ഈ പരീക്ഷണം. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടിയെ അനങ്ങാൻ വയ്യാത്ത വിധം ഒരു കസേരയിൽ കെട്ടി ഉറപ്പിച്ചുവക്കുക , അതിനു ശേഷം യന്ത്ര സഹായത്തോടെ ഒരു കൂടം തലക്കുമുകളിൽ നിന്ന് താഴേക്ക് വരുന്ന ഒരു സംവിധാനം ഏർപ്പെടുത്തുന്നു!. ഓരോ സെക്കണ്ടിലും താഴേക്ക് വരുന്ന കൂടം കണ്ട് സാധാരണ ഗതിയിൽ കുട്ടി ഭ്രാന്ത് പിടിച്ചു പോവുകയായിരുന്നു പതിവ്!.

4. Freezing experiments
Dachau concentration camp ൽ Professor Ernst Holzlöhner ന്റെയും Dr.Sigmund Rascher ന്റെയും നേതൃത്വത്തിൽ തണുത്ത വെള്ളത്തിൽ മുക്കിയുള്ള ഒരു പരീക്ഷണം ആയിരുന്നു അത്. Hypothermia ( ശാരീരിക ഊഷ്മാവ് പെട്ടെന്ന് കുറഞ്ഞു അപകടരമായ ഒരവസ്തയുണ്ടാവുക) തടയുവാനും ചികിത്സിക്കുവാനും ഉള്ള ഒരു പരീക്ഷണം ആയിരുന്നു അത്. 360 നും 400 നും ഇടക്ക് പരീക്ഷണങ്ങൾ നടന്നു. ഒന്നിൽ കൂടുതൽ പരീക്ഷണങ്ങൾ കൊണ്ട് 300 ഓളം പേര് കഷ്ടപ്പെട്ടു.
“Exitus” (death) table compiled by Dr Sigmund Rascher[9]

Attempt no. Water temperature Body temperature when removed from the water Body temperature at death Time in water Time of death
5 5.2 °C (41.4 °F) 27.7 °C (81.9 °F) 27.7 °C (81.9 °F) 66′ 66′
13 6 °C (43 °F) 29.2 °C (84.6 °F) 29.2 °C (84.6 °F) 80′ 87′
14 4 °C (39 °F) 27.8 °C (82.0 °F) 27.5 °C (81.5 °F) 95′
16 4 °C (39 °F) 28.7 °C (83.7 °F) 26 °C (79 °F) 60′ 74′
23 4.5 °C (40.1 °F) 27.8 °C (82.0 °F) 25.7 °C (78.3 °F) 57′ 65′
25 4.6 °C (40.3 °F) 27.8 °C (82.0 °F) 26.6 °C (79.9 °F) 51′ 65′
4.2 °C (39.6 °F) 26.7 °C (80.1 °F) 25.9 °C (78.6 °F) 53′ 53′

മൈനസ് 6 °C (21 °F) ൽ തുറന്ന സ്ഥലത്ത് മണിക്കൂറുകളോളം തടവുകാരെ നഗ്നരായി നിർത്തി, ശാരീരികമായി അവരിൽ ഉണ്ടാകുന്ന മാറ്റം പഠിക്കുകയായിരുന്നു ലക്‌ഷ്യം!. തടവുകാരെ പല രീതിയിൽ ചൂടാക്കിയെടുക്കുന്ന നടപടിയും അതിന്റെ കൂടെ ഉണ്ടായിരുന്നു!. ചിലരെ ചൂടാക്കിയെടുക്കാൻ തിളച്ച വെള്ളത്തിലെറിയുന്ന ഏർപ്പാട് പോലും ഉണ്ടായിരുന്നു!. തണുത്ത കാലാവസ്ഥയിൽ പൊരുതുന്ന ജർമ്മൻ സൈനികർക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള കഴിവ് നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ പരീക്ഷണം. പിടികൂടപ്പെട്ട റഷ്യൻ ഭടന്മാരിലാണ് കൂടുതലും ഈ പരീക്ഷണം നടന്നത്. ജനിതകപരമായി റഷ്യക്കാർക്കുള്ള തണുപ്പിനെ ചെറുക്കാനുള്ള ശാരീരിക ക്ഷമത ജർമ്മൻകാരെ അത്ഭുതപ്പെടുത്തിയിരുന്നു. അത് മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു ഈ പരീക്ഷണം. Dr Sigmund Rascher, എന്ന SS doctor ടെ നേതൃത്വത്തിൽ Dachau യിലും Auschwitz ലും ആണ് പരീക്ഷണം നടന്നത്. 1942 ൽ നടന്ന മെഡിക്കൽ കോൺഫറന്സിൽ Dr Sigmund Rascher തന്റെ Freezing experiments നെ കുറിച്ച് Reichsführer-SS Heinrich Himmler ക്ക് “Medical Problems Arising from Sea and Winter” എന്ന പരീക്ഷണ റിപ്പോർട്ട് സമർപ്പിക്കുക പോലുമുണ്ടായി. ഈ പരീക്ഷണത്തിൽ ഏകദേശം 100 പേര് മരണമടഞ്ഞു എന്ന് കരുതുന്നു.

5. Immunization experiments
ജർമ്മൻ കോൺസെൻട്രേഷൻ ക്യാമ്പുകളായ Sachsenhausen, Dachau, Natzweiler, Buchenwald, Neuengamme എന്നിവിടങ്ങളിലാണ് ഈ പരീക്ഷണം നടന്നത്. പകർച്ചവ്യാധികൾ തടയാനും മലേറിയ, ക്ഷയം, ടൈഫോയിഡ്, യെല്ലോ ഫിവർ, ഹെപറ്റിറ്റിസ് എന്നിവയെ പ്രധിരോധിക്കാനുമായിരുന്നു ഇത്.

6. Malaria experiments
1942 ഫെബ്രുവരി മുതൽ 1945 ഏപ്രിൽ വരെ Dachau concentration camp ൽ മലമ്പനിക്കെതിരെ ആയിരുന്നു ഈ പരീക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊതുകിനെകൊണ്ട് കുത്തിച്ചും പെണ്കൊതുകുകളുടെ മ്യൂക്കസ് ഗ്രന്ധിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന അണുക്കളെ കുത്തിവച്ചുമായിരുന്നു പരീക്ഷണം. രോഗം പിടിച്ചവരിൽ പിന്നീട് പലവിധ മരുന്നുകളും പരീക്ഷിച്ചു. 1000 നു മുകളിൽ ആൾക്കാരിൽ ഈ പരീക്ഷണം നടത്തി . പകുതിയിലെറെപ്പേർക്കും മരിക്കാനായിരുന്നു വിധി!.
7. Mustard gas experiments
1939 സെപ്ട്ടംബറിനും 1945 എപ്രിലിനുമിടയിൽ Sachsenhausen, Natzweiler ലായിരുന്നു പരീക്ഷണം. മസ്റ്റാർഡ് ഗ്യാസുകൊണ്ടുള്ള മുറിവുകളും മറ്റ് കമിക്കലുകൾ കൊണ്ടുള്ള പൊള്ളലും മറ്റുമായിരുന്നു പരീക്ഷണ വിഷയം. പല കുട്ടികളിലും ഈ പരീക്ഷണം നടത്തപ്പെട്ടു. ശരീരത്തിൽ വീക്കങ്ങൾ പ്രത്യഷപ്പെട്ടവരുടെ ലസിക ഗ്രന്ഥികൾ നീക്കം ചെയ്യപ്പെട്ടു. പിന്നീട് Neuengamme concentration camp ൽ ക്ഷയരോഗം ബാധിച്ചവർ കൊലചെയ്യപ്പെട്ടു.

8. Sea water experiments
Dachau concentration ക്യാമ്പിൽ കടൽ വെള്ളം കുടിക്കാൻ പര്യാപ്തമാക്കുന്നതിനു വേണ്ടി മനുഷ്യരിൽ നടത്തിയ പരീക്ഷണം.Dr. Hans Eppinger, ടെ നേതൃത്വത്തിൽ ഭക്ഷണം കൊടുക്കാതെ ഉപ്പുവെള്ളം മാത്രം കൊടുത്തുള്ള ഒരു പരീക്ഷണം ആയിരുന്നു അത്. അതവരെ മൃതപ്രായരാക്കി എന്നുള്ളതാണ് സത്യം.

9. Sterilization experiments
Dr. Carl Clauberg ന്റെ നേതൃത്വത്തിൽ Auschwitz, Ravensbrück തുടങ്ങി മറ്റ് പലസ്ഥലങ്ങളിലും പരീക്ഷണം അരങ്ങേറി. എക്സ് റേ, ശസ്ത്രക്രിയ, മരുന്നുകൾ എന്നിവയുടെ സഹായത്തോടെ 4 ലക്ഷം ജനങ്ങളെയാണ് നിർബന്ധിത വന്ധ്യകരണത്തിനു വിധേയരാക്കിയത്!. റേഡിയേഷൻ ട്രീട്മെന്റ്റ് ആയിരുന്നു പ്രധാനമായും ചെയ്തിരുന്നത്.

10. Experiments with poison
Buchenwald ക്യാമ്പിൽ നടന്നു. ഭക്ഷണ പദാർത്തങ്ങളിൽ വിഷം കലർത്തി കൊടുക്കുക, വിഷംപുരണ്ട വെടിയുണ്ട ഉപയോഗിച്ച് കൊല്ലുക എന്നീ നടപടികൾക്ക് ശേഷം പെട്ടെന്ന് ഒട്ടോപ്സി നടത്തുക ആയിരുന്നു പതിവ്!. വിവിധ വിഷങ്ങളുടെ മനുഷ്യ ശരീരത്തിലെ പ്രവര്ത്തനങ്ങളെ കുറിച്ച് അറിയാനായിരുന്നു അത്!.

11. Incendiary bomb experiments
Buchenwald ലാണ് ഈ പരീക്ഷണവും അരങ്ങേറിയത്. തീ പിടിക്കാൻ സഹായകമായ ഫോസ്ഫറസ് ഉപയോഗിച്ച് തടവുകാരിൽ പൊള്ളൽ എല്പ്പിക്കുകയും പിന്നീട് അതിനുവേണ്ടുന്ന ഫാർമസ്യൂട്ടിക്കൽ പരീക്ഷണവുമായിരുന്നു അതിന്റെ ലക്‌ഷ്യം.

12. High altitude experiments
Sigmund Rascher ജർമ്മൻ പൈലറ്റുമാരുടെ സഹായത്തോടെ നടത്തിയ പരീക്ഷണം. 20000 നും 66000 അടിക്കും ഇടയിൽ ഒരു കുറഞ്ഞ സമ്മർദ്ദമുള്ള ചേംബറിൽ ആക്കി തടവുകാരെ ആകാശത്തുനിന്നു താഴേക്ക് പാരച്യൂടിന്റെ സഹായത്തോടെ പുറത്തേക്ക് തള്ളുന്നു!. പല ഉയരത്തിൽ അവരുടെ ശാരീരിക മാനസിക വ്യതിയാനങ്ങൾ പഠിക്കുന്നു. ആ പരീക്ഷണങ്ങളിൽ രക്ഷപെടുന്നവരുടെ തലച്ചോറിൽ ജീവനോടെ സിഗ്മണ്ട് പരീക്ഷണം നടത്തി എന്ന് പറയുന്നു. 200 ൽ 80 പേർ മരിച്ചു. ബാക്കിയുള്ളവർ കൊലചെയ്യപ്പെട്ടു.

1947 ആഗസ്റ്റ്‌ 19 നു സഖ്യകഷികളുടെ കൈയ്യിൽ ഡോക്റ്റർമാർ പിടിയിലായി. അവർ വിചാരണ ചെയ്യപ്പെട്ടു. അത് ഡോക്റ്റര്സ് ട്രയൽ എന്നറിയപ്പെട്ടു. ആ വിചാരണയിൽ പല ഡോക്റ്റർമാരും പ്രതിരോധിക്കാനായി വൈദ്യ പരീക്ഷണങ്ങൾക്ക് ഒരു ഇന്റർനാഷണൽ നിയമം ഇല്ല എന്ന് വാദിച്ചു.
Controversy has also risen from the use of results of biological warfare testing done by the Imperial Japanese Army’s Unit 731.[30] The results from Unit 731 were kept classified by the United States until the majority of doctors involved were given pardons

Leave a Reply

Your email address will not be published. Required fields are marked *